ശ്വേതക്ക് പറ്റുന്ന തെറ്റ്
നടി ശ്വേത മേനോനെ പൊതുവേദിയില്‍ വെച്ച് കൊല്ലം എംപി പീതാംബര കുറുപ്പ് ശാരീരികമായി അപമാനിച്ച സംഭവം ഏറെ വിവാദമായിരിക്കുകയാണല്ലോ. കുറുപ്പ് സംഭവം നിഷേധിക്കുന്നുണ്ട്. എന്നാല്‍ സംഭവം ഏറെക്കുറെ ശരിയാണെന്നുതന്നെയാണ് സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം എന്നാല്‍ ശ്വേതാമേനോനു പറ്റിയ ഒരു തെറ്റിനെ കുറിച്ച് പറയാതിരിക്കാനാകില്ല. സംഭവം നടന്നപ്പോള്‍തന്നെ കുറുപ്പിന്റെ ചെകിടത്ത് കൊടുക്കുകയായിരുന്നു ശ്വേത ചെയ്യേണ്ടിയിരുന്നത്. പുരുഷാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ച് തനിക്കെതിരെ അണിനിരന്ന മുഴുവന്‍ പേരേയും വെല്ലുവിളിച്ച് കാമസൂത്ര പോലുള്ള പരസ്യത്തില്‍ അബിനയിക്കാന്‍ ചങ്കൂറ്റം കാണിച്ച സ്ത്രീയാണവര്‍. […]
നടി ശ്വേത മേനോനെ പൊതുവേദിയില്‍ വെച്ച് കൊല്ലം എംപി പീതാംബര കുറുപ്പ് ശാരീരികമായി അപമാനിച്ച സംഭവം ഏറെ വിവാദമായിരിക്കുകയാണല്ലോ. കുറുപ്പ് സംഭവം നിഷേധിക്കുന്നുണ്ട്. എന്നാല്‍ സംഭവം ഏറെക്കുറെ ശരിയാണെന്നുതന്നെയാണ് സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം എന്നാല്‍ ശ്വേതാമേനോനു പറ്റിയ ഒരു തെറ്റിനെ കുറിച്ച് പറയാതിരിക്കാനാകില്ല. സംഭവം നടന്നപ്പോള്‍തന്നെ കുറുപ്പിന്റെ ചെകിടത്ത് കൊടുക്കുകയായിരുന്നു ശ്വേത ചെയ്യേണ്ടിയിരുന്നത്. പുരുഷാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ച് തനിക്കെതിരെ അണിനിരന്ന മുഴുവന്‍ പേരേയും വെല്ലുവിളിച്ച് കാമസൂത്ര പോലുള്ള പരസ്യത്തില്‍ അബിനയിക്കാന്‍ ചങ്കൂറ്റം കാണിച്ച സ്ത്രീയാണവര്‍. ഒരു മോഡല്‍ എന്ന നിലയിലുള്ള തന്റെ തൊഴില്‍ മാത്രമാണത് എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കവര്‍ നല്‍കിയ മറുപടി. കഴിഞ്ഞില്ല, ഒരു പാട് വിമര്‍ശനങ്ങളെ നേരിട്ടിട്ടും സ്വന്തം പ്രസവം സിനിമയില്‍ അവതരിപ്പിക്കാന്‍ അവര്‍ ധൈര്യം കാട്ടി. അങ്ങനെയുള്ള ശ്വേത കയ്യോടെ പ്രതികരിച്ചിരുന്നെങ്കില്‍ എന്നാശിക്കുകയാണ്. മുംബൈയില്‍ വളര്‍ന്ന ശ്വേത ഒരു സാദാ മലയാളി പെണ്‍കുട്ടിയായി മാറരുതായിരുന്നു. ഒരു പൊതുവേദിയായതിനാലാണ് പെട്ടെന്ന് പ്രതികരിക്കാതിരുന്നതെന്ന് ശ്വേത പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടുതന്നെ അതായിരുന്നു ശ്വേത ചെയ്യേണ്ടിയിരുന്നത്. എങ്കില്‍ അതൊരു ഷോക് ട്രീറ്റ്‌മെന്റാകുമായിരുന്നു. കുറുപ്പിനു മാത്രമല്ല, കാമസൂത്രയുടേയും കളിമണ്ണിന്റേയും മറ്റും പേരുപറഞ്ഞ് ശ്വേതയെ വാക്കുകളാല്‍ നിരന്തരമായി പീഡിപ്പിക്കുന്ന മുഴുവന്‍ പേര്‍ക്കും.
കഴിഞ്ഞില്ല, മറ്റൊരു തെറ്റ് കൂടി ശ്വേതക്കു പറ്റുന്നുണ്ടോ എന്നു തോന്നുന്നു. കുറുപ്പിനെതരിരെ പരാതി നല്‍കുന്നതില്‍ ശ്വേത ഏറെ വൈകുന്നു. ഇപ്പോഴും അതു നല്‍കിയിട്ടില്ല. ഡിവൈഎഫ്‌ഐയുടെ പരാതിയില്‍ പോലീസ് അന്വേഷിച്ചുവന്നപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നുമാത്രം. പരാതിയില്ലെങ്കിലും പോലീസിനു കേസെടുക്കാമെന്നത് വേറെ കാര്യം. അതൊക്കെ പാവപ്പെട്ട, നിയമപരമായ കാര്യങ്ങളെ കുറിച്ച് അറിവു കുറഞ്ഞവരുടെ വിഷയങ്ങളിലാണ് ചെയ്യാറുള്ളത്. ശ്വേതയെ പോലുള്ള ഒരാള്‍ അവിടെ വെച്ച് പ്രതികരിച്ചില്ലെങ്കിലും പിന്നാലെ പരാതി കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഉചിതമാകുമായിരുന്നു എന്നതില്‍ സംശയമില്ല. എന്തുണ്ടായാലും മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിക്കുന്ന രീതി നമ്മുടെ നാട്ടില്‍ വളര്‍ന്നിട്ടുണ്ട്. ദൃശ്യമാധ്യമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന രീതിയാണത്. അത് നടക്കട്ടെ. അപ്പോഴും ഔദ്യോഗികമായി പരാതി കൊടുക്കുന്നതാണ് നീതിക്കായുള്ള പോരാട്ടത്തില്‍ വേണ്ടത്.
കുറുപ്പ് കോണ്‍ഗ്രസ്സായതിനാല്‍ മാത്രം സമരരംഗത്തുവരുന്നവരെയും ഏരെ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്ത്രീപീഡനങ്ങളില്‍ കക്ഷിരാഷ്ട്രീയ, മത, ജാതി, വര്‍ഗ്ഗ പരിഗണനകള്‍ക്കതീതമായ നിലപാടുണ്ടോ എന്ന ചോദ്യത്തിനു മുന്നില്‍ പതറുന്നവരാണ് അവരില്‍ പലരും. കോഴിക്കോട് സര്‍വ്വകലാശാശാലയിലെ പി ഇ ഉഷ സംഭവം മുതല്‍ അതിനുദാഹരണങ്ങള്‍ നിരവധി. എല്ലാ പക്ഷത്തുമുള്ള എത്രയോ രാഷ്ട്രീയ നേതാക്കള്‍ ഇത്തരം വിഷയങ്ങലില്‍ ആരോപിതരാണ്. സ്ത്രീകളുടെ വിഷയം എന്നതിനേക്കാള്‍ അവര്‍ക്ക് വലുത് കക്ഷിരാഷ്ട്രീയമാണ്. ഈ വിഷയത്തിലെ പല പ്രതികരണങ്ങളിലും അതു കാണാം. മറുവശത്ത് വയസ്സുകാലത്ത് സ്വയം വീട്ടിലിരുന്ന് വിശ്രമിക്കുന്നതിനുപകരം സ്ത്രീകളോട് വീട്ടിലിരിക്കാന്‍ പറയുന്ന മുസ്തഫമാരും രംഗത്തിറങ്ങിയിട്ടുണ്ട്. ശ്വേതാമേനോന്റെ സ്വഭാവം വിശകലനം ചെയ്ത് പരോക്ഷമായി അവരത് അര്‍ഹിക്കുന്നു എന്നു വാദിക്കുന്നവരും സജീവമാണ്. അതിനാല്‍തന്നെ എത്രയും വേഗം നിയമനടപടി സ്വീകരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അമ്മ സംഘടനയല്ല, ശ്വേത തന്നെയാണ് അതു ചെയ്യേണ്ടത്. സംഘടന പിന്തുണക്കട്ടെ.
പീഡനത്തിന്റെ ശാരീരികവേദനയല്ല, സ്ത്രീ എന്ന രീതിയിലുള്ള ആത്മാഭിമാനത്തിനേറ്റ മുറിവാണ് തന്റെ പ്രശ്‌നമെന്ന് ശ്വേത വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് സ്ത്രീകളുടെ ആത്മാഭിമാന പ്രശ്‌നമായി തന്നെ കാണാന്‍ അവര്‍ തയ്യാറാകുമെന്ന് കരുതാം. തീര്‍ച്ചായയും കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്, ചെയ്യമ്പോള്‍ പ്രതിസന്ധികള്‍ നിരവധിയായിരിക്കും. എങ്കിലും ശ്വേതയില്‍ നിന്ന് അത്തരമെ#ാരാര്‍ജ്ജവം കേരളത്തിലെ സ്ത്രീകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച ശ്വേതയും ഭര്‍ത്താവും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നറിയുന്നു. എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും അവര്‍ മുന്നോട്ടുപോകുമെന്ന് തന്നെ കരുതാം.
മറ്റൊന്നു കൂടി. ഇന്നു രാവിലെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ കേള്‍ക്കാനിടയായി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനു ശേഷം സാമ്പത്തികമായും ശാരീരികമായും മാനസികമായും താന്‍ തളര്‍ന്നെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായെന്നും തളര്‍ന്ന ശബ്ദത്തില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. തീര്‍ച്ചയായും പ്രബുദ്ധമെന്ന് സ്വയം കരുതുന്ന കേരളത്തിന്റെ യാഥാര്‍ത്ഥ്യമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ പിതാവ് ഇന്ന് നിസ്സഹായനാണ്. തുടരുന്ന നിയമയുദ്ധത്തിസ് സഹായിക്കാന്‍ കാര്യമായി ആരും കൂടെയില്ല. എന്നാല്‍ ശ്വേതയുടെ അവസ്ഥ മറ്റാന്നാണല്ലോ. സാഹചര്യങ്ങള്‍ ഏറെക്കുറെ അനുകൂലമായതിനാല്‍ ശ്വേതയെങ്കിലും തോല്‍ക്കാതെ മുന്നോട്ടു പോകുമെന്നാശിക്കുക. അത് വരും കാല സ്ത്രീപോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജമായിരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Anand
November 24, 2013 at 7:31 am
“സംഭവം നടന്നപ്പോള്‍തന്നെ കുറുപ്പിന്റെ ചെകിടത്ത് കൊടുക്കുകയായിരുന്നു ശ്വേത ചെയ്യേണ്ടിയിരുന്നത്.”
ഇതെഴുതിയ ആള്‍ ഒരു കാര്യം മനസ്സിലാക്കണം, ശ്വേത ചെയ്തതാണ് ശരി, അവര്‍ വന്നകാര്യം നടത്തിതന്നെ പോയി, ചടങ്ങു ഭംഗിയായി നടക്കുകയും ചെയ്തു, ഒരുത്തന്‍ ഉപദ്രവം ചെയ്താലും, താന്‍ ഏറ്റെടുത്ത കാര്യം അവര്‍ പിന്‍വാങ്ങാതെ ചെയ്തുകാണിച്ചു, അതുതന്നെയാണ് ശരി, സ്ത്രീയുടെ ഉത്തരവാദിത്വഭോധം തെളുയികികുകയും ചെയ്തു, തന്നെ ശല്യം ചെയ്തതിനു പരാതി കൊടുക്കുകയും ചെയ്തു…..