ശ്രീലങ്ക : കൂട്ടക്കൊലകള്‍ അന്വഷിക്കണമെന്ന് അമേരിക്ക
ശ്രീലങ്കയില്‍ തമിഴ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ പുതിയ വാര്‍ത്തയല്ല. ഭയാനകമായ പീഡനങ്ങളുടേയും കൂട്ടക്കൊലകളുടേയും വീഡിയോ ദൃശ്യങ്ങള്‍ തന്നെ പുറത്തുവന്നിട്ടുണ്ട്. അതേകുറിച്ച് അന്വേഷണം നടത്തണമെന്ന് ലോകത്തെ പല മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ അമേരിക്കയും ഈ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നു. ശ്രീലങ്കയിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ട് ബോധ്യം വന്നതായി യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയ യു.എസ്. വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ റാപ് പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ശ്രീലങ്കയില്‍ എത്തിയ റാപ്പിന്റെ അഞ്ചുദിവസത്തെ സന്ദര്‍ശനം ശനിയാഴ്ചയാണ് സമാപിച്ചത്. അന്യരാജ്യങ്ങലില്‍പോലും […]
ശ്രീലങ്കയില്‍ തമിഴ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ പുതിയ വാര്‍ത്തയല്ല. ഭയാനകമായ പീഡനങ്ങളുടേയും കൂട്ടക്കൊലകളുടേയും വീഡിയോ ദൃശ്യങ്ങള്‍ തന്നെ പുറത്തുവന്നിട്ടുണ്ട്. അതേകുറിച്ച് അന്വേഷണം നടത്തണമെന്ന് ലോകത്തെ പല മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇപ്പോഴിതാ അമേരിക്കയും ഈ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നു. ശ്രീലങ്കയിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ട് ബോധ്യം വന്നതായി യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയ യു.എസ്. വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ റാപ് പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ശ്രീലങ്കയില്‍ എത്തിയ റാപ്പിന്റെ അഞ്ചുദിവസത്തെ സന്ദര്‍ശനം ശനിയാഴ്ചയാണ് സമാപിച്ചത്.
അന്യരാജ്യങ്ങലില്‍പോലും സൈനികമായി ഇടപെടുകയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയും ചെയ്യുന്ന അമേരിക്കക്ക് ഇത്തരമൊരാവശ്യം ഉന്നയിക്കാനുള്ള അര്‍ഹത ചോദ്യം ചെയ്യപ്പെട്ടേക്കാം. അതേസമയം വസ്തുനിഷ്ഠമായി ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാനുള്ള അവരുടെ കഴിവിനെ അംഗീകരിച്ചേ പറ്റൂ. ആഭ്യന്തരയുദ്ധത്തിനുശേഷവും മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നുവെന്നാണ് ശ്രീലങ്കയിലെ അമേരിക്കയുടെ നയതന്ത്രകാര്യാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് അമേരിക്കയുടെ ആവശ്യം. ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ഷെല്‍ ആക്രമണങ്ങള്‍ ശ്രീലങ്കയില്‍ നടന്നതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇക്കാലയളവില്‍ 40,000 തമിഴ് പൗരന്മാരെ സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ സൈന്യം കൊന്നൊടുക്കിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ ശക്തമായ ഭാഷയില്‍ കമ്മീഷന്‍ വിമര്‍ശിക്കുകയും ചെയ്തു. മാര്‍ച്ചില്‍ ജനീവയില്‍ നടക്കുന്ന യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക ഈ വിഷയം ഉന്നയിച്ചേക്കും.
അതേസമയം അമേരിക്ക ഉന്നയിക്കുന്നത്ര ശക്തമായിട്ടെങ്കിലും ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നില്ല എന്നതാണ് വൈരുദ്ധ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in