ശാസ്ത്രത്തെ കുറിച്ച് മിണ്ടാത്ത പ്രധാനമന്ത്രി
പി എം ഭാര്‍ഗ്ഗവ ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തില്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. ആര്‍എസ്എസ് അജണ്ടകള്‍ക്കനുസരിച്ച് ഭരണം നടത്തുന്ന ബിജെപിയുടെ കീഴില്‍ മതേതരത്വം കൊലചെയ്യപ്പെടുന്നു. എതിര്‍ശബ്ദങ്ങളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കൊന്നും നിശബ്ദമാക്കുകയാണ്. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഇടങ്ങള്‍ ഇല്ലാതാകുന്നു. ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദളിത് വിഭാഗത്തില്‍പെട്ട പിഞ്ചുകുഞ്ഞിനെ ചുട്ടുകൊന്നതും ഉന്നതകുലജാതയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വധിച്ചതും സവര്‍ണ്ണഹിന്ദുത്വത്തെ ചോദ്യം ചെയ്തവരെ ആക്രമിച്ചതും ആര്‍എസ്എസിന്റെയും ബിജെപിയുടെയും അസഹിഷ്ണുതയ്ക്കുദാഹരണമാണ്. ഹിന്ദുത്വ […]
ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തില്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. ആര്‍എസ്എസ് അജണ്ടകള്‍ക്കനുസരിച്ച് ഭരണം നടത്തുന്ന ബിജെപിയുടെ കീഴില്‍ മതേതരത്വം കൊലചെയ്യപ്പെടുന്നു. എതിര്‍ശബ്ദങ്ങളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കൊന്നും നിശബ്ദമാക്കുകയാണ്. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഇടങ്ങള്‍ ഇല്ലാതാകുന്നു. ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദളിത് വിഭാഗത്തില്‍പെട്ട പിഞ്ചുകുഞ്ഞിനെ ചുട്ടുകൊന്നതും ഉന്നതകുലജാതയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വധിച്ചതും സവര്‍ണ്ണഹിന്ദുത്വത്തെ ചോദ്യം ചെയ്തവരെ ആക്രമിച്ചതും ആര്‍എസ്എസിന്റെയും ബിജെപിയുടെയും അസഹിഷ്ണുതയ്ക്കുദാഹരണമാണ്. ഹിന്ദുത്വ നിലപാടുകളെ ചോദ്യം ചെയ്താല്‍, എഴുതിയാല്‍ അവരെ കൊന്നുകളയുമെന്ന സ്ഥിതിയാണ്. കല്‍ബുര്‍ഗിയും പന്‍സാരെയും ഉദാഹരണങ്ങള്‍ മാത്രം.
സ്ത്രീകളെ വീടുകളില്‍ തളച്ചിടാനുള്ള കരാറായാണ് വിവാഹത്തെ ഹിന്ദുത്വവാദികള്‍ കാണുന്നത്. സ്ത്രീ വീട്ടിലിരുന്നാല്‍ മതിയെന്നും അവര്‍ കുട്ടികളെ പ്രസവിക്കുകയും പുരുഷനുവേണ്ടി പണിയെടുക്കുകയും ചെയ്താല്‍ മതിയെന്നും പരസ്യമായി പറയാന്‍ ഇവര്‍ മടിക്കുന്നില്ല. പുറത്തിറങ്ങി നടക്കുന്ന പെണ്‍കുട്ടികള്‍ ഇന്ത്യയിലിന്ന് സുരക്ഷിതരല്ല. അതാകട്ടെ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ല എന്നുമവര്‍ പറയുന്നു.
ഐതീഹ്യ കഥാപാത്രങ്ങളായ രാമനെയും കൃഷ്ണനെയും ചരിത്രപുരുഷന്‍മാരായി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. രാമായണത്തിലേയും ഭാരതത്തിലേയും മറ്റും അതിഭുതങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് പറയുന്നു. വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ അനര്‍ഹരെ പിടിച്ചിരുത്തി കാവിവല്‍ക്കരണം നടത്തുന്നു.
സസ്യങ്ങളുടെയും കാര്‍ഷിക വിളകളുടെയും ജനിതകമാറ്റം ഇന്ത്യയിലനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞവര്‍ അതൊന്നും പാലിക്കുന്നില്ലെന്നു മാത്രമല്ല, യഥേഷ്ടം ഇതിന് അനുമതി നല്‍കുകയാണ്. കഴിഞ്ഞ 18 മാസങ്ങളായി പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലൊരിടത്തുപോലും ശാസ്ത്രം എന്ന വാക്കില്ല. ശാസ്ത്രത്തെക്കുറിച്ച് അല്‍പജ്ഞാനിയായ പ്രധാനമന്ത്രിയാണ് ചരകസംഹിതയെക്കുറിച്ചും മറ്റും ദീര്‍ഘപ്രഭാഷണം നടത്തുന്നത്. ജയ്റ്റ്‌ലിയുടെ ബജറ്റിലും ശാസ്ത്രം എന്ന വാക്കില്ല. മാട്ടിറച്ചി ഭക്ഷിക്കുന്നത് ആരോഗ്യപരിരക്ഷയുടെ ഭാഗമാണെന്ന് പറഞ്ഞ ചരകസംഹിതയുദ്ധരിക്കുന്നവര്‍ ഇന്ന് അതുകഴിക്കുന്നവനെ അടിച്ചുകൊല്ലുന്നു.
ജീവശാസ്ത്രത്തെ നിരാകരിച്ചുകൊണ്ട് ഭൂമിയുണ്ടായപ്പോള്‍ അതില്‍ മനുഷ്യനുമുണ്ടെന്ന് വാദിക്കുന്ന പ്രധാനമന്ത്രിയാണ് നിര്‍ഭാഗ്യവശാല്‍ നമുക്കുള്ളത്. ഇന്ത്യന്‍ ജനത എന്തു ചിന്തിക്കണം, എന്തുകഴിക്കണം, എന്തു ധരിക്കണം, ആരെ ആരാധിക്കണം എന്ന് തീരുമാനിക്കുന്ന ആര്‍എസ്എ്‌സിനും ശിവസേനയ്ക്കും ഹിന്ദു മഹാസഭയ്ക്കുമൊക്കെ നാവ് വിട്ടുകൊടുത്ത് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നു. ഇന്ത്യന്‍ ഭരണവര്‍ഗ്ഗ നിലപാടുകളോട് വിയോജിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു കാശ്മീരില്‍ നിന്ന് ബ്രാഹ്മണരെ പുറത്താക്കിയപ്പോള്‍ നിങ്ങളെവിടെയായിരുന്നു എന്ന് അവര്‍ ചോദിക്കുന്നു. ഞങ്ങലന്നും പ്രതികരിച്ചിരുന്നു. അപ്പോഴും അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയുമായി ഒരു വ്യത്യാസമുണ്ട.് അന്ന് ജനാധിപത്യം ഭീഷണിയിലായിരുന്നില്ല. ഇന്ന് പക്ഷെ ഭീഷണിയിലാണ്.
സ്ത്രീകളെ ഉല്‍പന്നങ്ങളായി കാണുന്ന പിന്തിരിപ്പന്‍ വാദങ്ങളാണ് ഭാരതീയമായി അവതരിപ്പിക്കുന്നത്. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആര്‍.എസ്.എസ് മാനഭംഗങ്ങള്‍ അരങ്ങേറുന്നത് ഇന്ത്യയിലാണ്, ഭാരതത്തിലല്ല എന്നാണ് അവകാശപ്പെടുന്നത്.
വൈവിധ്യം സംരക്ഷിച്ചുകൊണ്ടുമാത്രമേ ജനാധിപത്യം നിലനിര്‍ത്താനാകൂ. ഏകത്വം ജനാധിപത്യത്തിന്റെ വിനാശമാണ്. ഏകത്വത്തിലാണ് ഹിന്ദുത്വത്തിന്റെ താല്‍പര്യം. അപ്പോഴും പ്രതീക്ഷ അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ബീഹാറ്#, ഗുജറാത്ത്, യുപി തെരഞ്ഞെടുപ്പുഫലങ്ങള്‍… നാമവര്‍ക്കൊപ്പമാണ്. നമുക്ക് തോല്‍ക്കാനാകില്ല. തോറ്റാല്‍ തോല്‍ക്കുന്നത് നമ്മളല്ല, ഇന്ത്യയാണ്, മാനവികതയാണ്….
കൊച്ചിയിലെ മനുഷ്യസംഗമം ഉദാഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നി്ന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in