ശബരിമലയില്‍ അഴിമതിയുടെ ആറാട്ട് : ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച സ്ഥാപനത്തിനു കോടികളുടെ കരാര്‍ നല്‍കി

വി എ ഗിരീഷ് ശബരിമല ഉത്സവത്തിന്റെ ഭാഗമായി മെസ്, അന്നദാനക്കരാറുകള്‍ നല്‍കിയതില്‍ വന്‍അഴിമതി. ടെന്‍ഡര്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച സ്ഥാപനത്തിനുതന്നെ കോടികളുടെ കരാര്‍ നല്‍കി. ബോര്‍ഡിലെ ഉന്നതന്റെ ബിനാമിക്കായി വിജിലന്‍സ് പരിശോധനപോലും ഒഴിവാക്കിയാണു കരാര്‍ നല്‍കിയത്. ശബരിമലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്ന മെസും അന്നദാനവും ഇത്തവണ ബോര്‍ഡ് ഏറ്റെടുത്തതിനു പിന്നിലെ കള്ളക്കളിയാണ് ഇതോടെ വെളിച്ചത്തായത്. ശബരിമല ഡ്യൂട്ടിക്കെത്തുന്ന ദേവസ്വം ബോര്‍ഡിന്റെയും വിവിധ സര്‍ക്കാര്‍വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണം നല്‍കുന്നതു ബോര്‍ഡിന്റെ മെസില്‍നിന്നാണ്. ഒരു ജീവനക്കാരനു ഭക്ഷണച്ചെലവിനായി പ്രതിദിനം 45 രൂപയും […]

sss

വി എ ഗിരീഷ്

ശബരിമല ഉത്സവത്തിന്റെ ഭാഗമായി മെസ്, അന്നദാനക്കരാറുകള്‍ നല്‍കിയതില്‍ വന്‍അഴിമതി. ടെന്‍ഡര്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച സ്ഥാപനത്തിനുതന്നെ കോടികളുടെ കരാര്‍ നല്‍കി. ബോര്‍ഡിലെ ഉന്നതന്റെ ബിനാമിക്കായി വിജിലന്‍സ് പരിശോധനപോലും ഒഴിവാക്കിയാണു കരാര്‍ നല്‍കിയത്. ശബരിമലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയിരുന്ന മെസും അന്നദാനവും ഇത്തവണ ബോര്‍ഡ് ഏറ്റെടുത്തതിനു പിന്നിലെ കള്ളക്കളിയാണ് ഇതോടെ വെളിച്ചത്തായത്.
ശബരിമല ഡ്യൂട്ടിക്കെത്തുന്ന ദേവസ്വം ബോര്‍ഡിന്റെയും വിവിധ സര്‍ക്കാര്‍വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണം നല്‍കുന്നതു ബോര്‍ഡിന്റെ മെസില്‍നിന്നാണ്. ഒരു ജീവനക്കാരനു ഭക്ഷണച്ചെലവിനായി പ്രതിദിനം 45 രൂപയും അന്നദാനത്തിന് ഒരു ഭക്തന് 35 രൂപയുമാണു ബോര്‍ഡ് നല്‍കിയിരുന്നത്. ശരാശരി അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍ ദിവസേന ദേവസ്വം മെസിനെ ആശ്രയിക്കുന്നു. മെസ് നടത്തിപ്പിന്റെ ചുമതല ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും അന്നദാനത്തിന്റെ ചുമതല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുമായിരുന്നു.
ദേവസ്വം കമ്മിഷണറും ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസറും പരിശോധന നടത്തിയാണു പ്രതിശീര്‍ഷനിരക്ക് തീരുമാനിച്ചിരുന്നത്. ഇതില്‍ അഴിമതിയോ ക്രമക്കേടോ അസാധ്യമാണെന്നിരിക്കേയാണ് ഇത്തവണ മെസ്, അന്നദാനം നടത്തിപ്പ് ഉദ്യോഗസ്ഥരില്‍നിന്നു മാറ്റി, ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് കരാര്‍ നല്‍കിയത്.
പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കഴിഞ്ഞ സെപ്റ്റംബര്‍ 20നു ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യം മിനിട്‌സില്‍ രേഖപ്പെടുത്തുകയായിരുന്നു. ഇതിന്റെ കരാര്‍ ഉറപ്പിക്കാന്‍ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ആര്‍.ഒ.സി 61/16/ശബരിമല എന്ന നമ്പരില്‍ കമ്മിഷണര്‍ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പര്‍ച്ചേസിങ് കരാര്‍ നല്‍കാന്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് പലചരക്കും പച്ചക്കറിയും വിതരണം ചെയ്യാനാണു ടെന്‍ഡര്‍ ക്ഷണിച്ചത്.
അന്നദാനത്തിനും മെസിനുമായി ഏഴുപേര്‍ വീതം ടെന്‍ഡര്‍ സമര്‍പ്പിച്ചു. അന്നദാനത്തിനു നിസാര്‍, ബി.എം.ഏജന്‍സീസ്, ഹാജി കെ. മുഹമ്മദ് സാഹിബ്, സ്വാമി അയ്യപ്പ എന്റര്‍പ്രൈസ്, സലീംദേവസ്ഥാനം ഹോട്ടല്‍, അനില്‍ എസ്. നായര്‍, ശ്രീകുമാര്‍ എന്നിവരും മെസിലേക്കു ബി.എം. ഏജന്‍സീസ്, നിസാര്‍, ബി.എം. ഏജന്‍സീസ്, ഹാജി കെ. മുഹമ്മദ് സാഹിബ്, ഇ.ആര്‍. രജീഷ്, അനില്‍ എസ്. നായര്‍, സ്വാമി അയ്യപ്പ എന്റര്‍പ്രൈസസ് എന്നിവരുമാണു ടെന്‍ഡര്‍ സമര്‍പ്പിച്ചത്.
സാധനങ്ങള്‍ അതതു സ്‌റ്റോറുകളില്‍ എത്തിക്കണമെന്നായിരുന്നു ടെന്‍ഡര്‍ വ്യവസ്ഥ. എന്നാല്‍, സാധനം പമ്പയിലെത്തിക്കാമെന്നാണു ബി.എം. ഏജന്‍സീസ് ടെന്‍ഡറില്‍ വ്യക്തമാക്കിയത്. ഇതംഗീകരിച്ച് കരാര്‍ നല്‍കാന്‍ കഴിയില്ലെന്നു മനസിലായതോടെ പുതിയ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ബോര്‍ഡിലെ ഉന്നതോദ്യോഗസ്ഥര്‍ രഹസ്യമായി ആവശ്യപ്പെട്ടു. അതനുസരിച്ച് ബി.എം. ഏജന്‍സീസ് പ്രവര്‍ത്തിച്ചു. പിന്നീട്, ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയവരെ വിളിപ്പിച്ചു. കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയതു ബി.എം. ഏജന്‍സീസാണെന്നു ചൂണ്ടിക്കാട്ടി അവര്‍ക്കു കരാര്‍ നല്‍കി. ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ചതിനു പ്രാഥമികപരിശോധനയില്‍തന്നെ തള്ളിക്കളയേണ്ട സ്ഥാപനത്തെയാണ് ഇങ്ങനെ തിരുകിക്കയറ്റിയത്.
ഇതേത്തുടര്‍ന്ന് കെ.എം.എസ്. ട്രേഡേഴ്‌സിന്റെ ഉടമ മുഹമ്മദ് ഷഫീക്ക് ദേവസ്വം കമ്മിഷണര്‍ക്കു പരാതി നല്‍കി. വിജ്ഞാപനത്തിനു വിരുദ്ധമായി പമ്പയില്‍ സാധനമെത്തിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു ടെന്‍ഡര്‍ തുറന്നപ്പോഴേ വ്യക്തമാക്കിയിരുന്നെന്നു ദേവസ്വം കമ്മിഷണര്‍ രേഖാമൂലം അറിയിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും ബി.എം. ഏജന്‍സിക്കു കരാര്‍ നല്‍കുകയായിരുന്നു. അതിനു ശേഷം ബോര്‍ഡിലെ ഉന്നതനു താത്പര്യമുള്ള ഉദ്യോഗസ്ഥനെ മെസിന്റെയും അന്നദാനത്തിന്റെയും ചുമതലയേല്‍പ്പിച്ചു. മുമ്പു ശബരിമലയില്‍ സ്‌റ്റോറിന്റെ ചുമതലയുണ്ടായിരിക്കേ, ക്രമക്കേടിനു ദേവസ്വം വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെയാണു ഹൈക്കോടതിയുടെ നിര്‍ദേശംപോലും ലംഘിച്ചു പുതിയ ചുമതലയേല്‍പിച്ചത്

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply