വ്യത്യസ്ത ലിംഗ പദവികളിലെ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുവജന കമ്മീഷന്‍
ട്രാന്‍സ് ജെന്‍ഡേഴ്‌സ് അടക്കമുള്ള വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനായി അവരുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ടുള്ള വിവിധ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കി വരുന്നത് യുവജന കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതേ സമയം വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള വിവിധ മേഖലകളില്‍ ഇവര്‍ ഇപ്പോഴും നേരിടുന്ന വിവേചനം പല തരത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കലാലയ വിദ്യാഭ്യാസമടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിലും, തൊഴില്‍ മേഖലകളിലും വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിന് അര്‍ഹമായ […]
ട്രാന്‍സ് ജെന്‍ഡേഴ്‌സ് അടക്കമുള്ള വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിനായി അവരുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ടുള്ള വിവിധ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കി വരുന്നത് യുവജന കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതേ സമയം വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള വിവിധ മേഖലകളില്‍ ഇവര്‍ ഇപ്പോഴും നേരിടുന്ന വിവേചനം പല തരത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കലാലയ വിദ്യാഭ്യാസമടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലകളിലും, തൊഴില്‍ മേഖലകളിലും വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. അപേക്ഷ ഫോമുകളടക്കം ആണ്‍, പെണ്‍ വിഭാഗത്തോടൊപ്പം വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തേയും ഉള്‍പ്പെടുത്തേണ്ടത് ഇതിന് അനിവാര്യമാണെന്ന് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ കുമാരി.ചിന്താ ജെറോം വ്യക്തമാക്കി. ഇത് മനസ്സിലാക്കി സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും മുഴുവന്‍ പഠന കോഴ്‌സുകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുമ്പോള്‍ വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിനും പ്രാതിനിധ്യം ഉറപ്പു വരുത്താനായി അപേക്ഷ ഫോമുകളിലും ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലും അതുള്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പിനും സര്‍വ്വകലാശാല മേധാവികള്‍ക്കുമടക്കം അയച്ചിട്ടുള്ളതാകുന്നു. കൂടാതെ സ്വകാര്യ മേഖലയിലടക്കമുള്ള തൊഴില്‍ സംബന്ധിച്ച അപേക്ഷ ക്ഷണിക്കുമ്പോഴും വ്യത്യസ്ത ലിംഗ പദവികളില്‍ ജീവിക്കുന്ന വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ അപേക്ഷകളില്‍ അത്തരം കോളം നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് സംസ്ഥാന തൊഴില്‍ വകുപ്പിനും നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in