വേണ്ടത് സ്വയംഭരണം തന്നെ : എന്നാല്‍ ഡയലോഗ് മാത്രം പോര പി സി ജോര്‍ജ്ജ്
കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്നും കേരളത്തിനു വേണ്ടതു സ്വയം ഭരണമാണെന്നും പി സി ജോര്‍ജ്ജ്. ലോട്ടറി വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് വളരെ ഉച്ചത്തില്‍ ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വെറും ഡയലോഗുമാത്രം പോര ജോര്‍ജ്ജ്. അതിനായി എന്തുചെയ്യും? പണ്ട് പഞ്ചാബ് മോഡല്‍ സമരം വേണമെന്നു പറഞ്ഞതിനു ബാലകൃഷ്ണപിള്ള കേട്ട ശകാരങ്ങള്‍ ഓര്‍മ്മയുണ്ടല്ലോ. ലോട്ടറി നിരോധിത മേഖലയല്ലാത്തതിനാല്‍ കേരളത്തിലെ അന്യസംസ്ഥാന പേപ്പര്‍ ലോട്ടറി വില്‍പ്പന നിരോധിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വിധിയാണല്ലോ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സിക്കിം ലോട്ടറി വിതരണക്കാരനായ സാന്റിയാഗോ […]
കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്നും കേരളത്തിനു വേണ്ടതു സ്വയം ഭരണമാണെന്നും പി സി ജോര്‍ജ്ജ്. ലോട്ടറി വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് വളരെ ഉച്ചത്തില്‍ ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വെറും ഡയലോഗുമാത്രം പോര ജോര്‍ജ്ജ്. അതിനായി എന്തുചെയ്യും? പണ്ട് പഞ്ചാബ് മോഡല്‍ സമരം വേണമെന്നു പറഞ്ഞതിനു ബാലകൃഷ്ണപിള്ള കേട്ട ശകാരങ്ങള്‍ ഓര്‍മ്മയുണ്ടല്ലോ.
ലോട്ടറി നിരോധിത മേഖലയല്ലാത്തതിനാല്‍ കേരളത്തിലെ അന്യസംസ്ഥാന പേപ്പര്‍ ലോട്ടറി വില്‍പ്പന നിരോധിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വിധിയാണല്ലോ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. സിക്കിം ലോട്ടറി വിതരണക്കാരനായ സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് അനുകൂലമായ ഹൈകോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി.
ലോട്ടറി വില്‍പ്പനക്കായി മാര്‍ട്ടിന്റെ സഹോദരന്‍ ജോണ്‍ കെന്നഡി രജിസ്‌ട്രേഷന് അപേക്ഷിച്ചാല്‍ പരിഗണിക്കണം. അപേക്ഷക്ക് അനുമതി നല്‍കിയാല്‍ മുന്‍കൂര്‍ നികുതി സ്വീകരിക്കണമെന്നും ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ലോട്ടറി നടത്തുന്നതിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ പാലക്കാട് വാണിജ്യ നികുതി അസിസ്റ്റന്റ് കമിഷണര്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നല്‍കിയ നോട്ടീസ് ഹൈകോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി.
ഇത്തരം വിഷയങ്ങള്‍ കേരളം നേരിടുന്നത് ആദ്യമായല്ല. വിദ്യാഭ്യാസമേഖലയെടുത്താലും സ്വാശ്രയകോളേജ് വിഷയമെടുത്താലും റെയില്‍വേ എടുത്താലും ദേശീയപാതാവികസനമെടുത്താലും മുല്ലപ്പെരിയാര്‍ വിഷയമെടുത്താലുമൊക്കെ ഈ വിഷയം ഉയര്‍ന്നു വരാറുണ്ട്. കേരളത്തിനുമാത്രമല്ല, മറ്റു സംസ്ഥാനങ്ങള്‍ക്കും സമാനപ്രശ്‌നങ്ങളുണ്ട്. നാം ചെയ്യുന്നതൊക്കെ ശരി, മറ്റുള്ളവരുടേത് തെറ്റ് എന്ന ിനലപാടില്‍ എന്തര്‍ത്ഥം? നമ്മുടെ ലോട്ടറി ശരി, മറ്റുള്ളവരുടേത് തെറ്റ്, നാം മറ്റു പ്രദേശങ്ങലില്‍ ജോലിക്കുപോകുന്നത് ശരി, മറ്റുള്ളവര്‍ ഇവിടെ വരുന്നത് തെറ്റ്, ന്മമള്‍ പ്രബുദ്ധര്‍, മറ്റുള്ളവര്‍ വിവരദോഷികള്‍ എന്നു പറയുന്നതില്‍ എന്തര്‍ത്ഥം?
വിഷയം ഇന്ത്യയുടെ വൈവിധ്യമാണ്. ഈ വൈവിധ്യങ്ങളെല്ലാം പരിഗണി്ക്കുന്ന ഭരണസംവിധാനമാണ് വേണ്ടത്. അതായത് ഫെഡറല്‍. എന്നാല്‍ ഇവിടെ നിലനില്‍്ക്കുന്നത് ആ പേരില്‍ കേന്ദ്രീകൃതമായ സംവിധാനമാണ്. അതാണ് ഉടച്ചുവാര്‍്‌ക്കേണ്ടത്. അത് എല്ലാ സംസ്ഥാനത്തിന്റേയും ആവശ്യമാണ് താനും. ചരിത്രപരമായ കാരണങ്ങളാല്‍ കേരളത്തിനത് കൂടുതല്‍ ആവശ്യമാണെന്നുമാത്രം.
രാജ്യരക്ഷ, വിദേശകാര്യം പോലുള്ള വകുപ്പുകള്‍ മാത്രം കേന്ദ്രം കയ്യാളുകയും മറ്റു വകുപ്പുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയുമാണ് ചെയ്യേണ്ടത്. അത്തരത്തില്‍ സ്വയം ഭരണാവകാശമുള്ള സംസ്ഥാനങ്ങളുടെ സമുച്ചയമായിരിക്കണം ഇന്ത്യ. സത്യത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഈ നിലപാടുണ്ടായിരുന്നു. പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജി കോണ്‍ഗ്രസ്സിനെ പുനസംഘടിപ്പിച്ചതും 17 ദേശീയതകളുടെ സമുച്ചയാമാണ് ഇന്ത്യ എന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞതും ആ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ബലം പ്രയോഗിച്ചായിരുന്നു സംസ്ഥാനങ്ങളെ കൂട്ടിചേര്‍ത്തത്. സ്വയംനിര്‍ണ്ണയാവകാശം പോലും ഉയര്‍ത്തിപിടിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍്ട്ടിയും ആ നിലപാട് കൈയ്യൊഴിഞ്ഞു. കേരളം മലയാളികളുടെ മാതൃഭൂമിയാണെന്നു പറഞ്ഞ ഇ എം എസും വാക്കുമാറി. അങ്ങനെയാണ് കേന്ദ്രീകൃതമായ ഇന്നത്തെ ഭരണസംവിധാനം നടപ്പായത്. അധികം താമസിയാതെ ഇതിനെതിരെ പല സംസ്ഥാനങ്ങൡും കലാപങ്ങള്‍ നടന്നു. പലയിടത്തും പ്രാദേശിക കക്ഷികള്‍ ശക്തമായി. എന്നാല്‍ അഖണ്ഡതയുടെ ഏറ്റവും വലിയ വക്താക്കളായി കേരളം മാറി. സ്വന്തം നാടിനുവേണ്ടി നിലപാടെടുക്കുന്ന തമിഴരേയും മറ്റും നാം പുച്ഛിച്ചു. കേരളത്തിന്റെ താല്‍പ്പര്യം ഉയര്‍ത്തിപിടിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ജോര്‍ജ്ജിന്റെ പാര്‍ട്ടിയാകട്ടെ സാമുദായിക പാര്‍ട്ടിയുമായി മാറി.
അനന്തമായ വൈവിധ്യങ്ങള്‍ക്കുമീതെ കേന്ദ്രീകൃതമായ നിയമങ്ങള്‍ അടിച്ചേല്‍്പ്പിക്കുന്നതിന്റെ ദുരന്തങ്ങളാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇന്നനുഭവിക്കുന്നത്. വികസനവിഷയത്തില്‍ മറ്റു പല പ്രദേശങ്ങളുമായി വലിയ അന്തരമുള്ള കേരളത്തില്‍ അത് കൂടുതല്‍ വ്യക്തമാണ്. ഉത്തരേന്ത്യയില്‍ ഒരുപക്ഷെ അത്രക്ക് പ്രകടമല്ലായിരിക്കാം. കാരണം അവരാണല്ലോ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോഴത്തെ ലോട്ടറി വിഷയം പോലും ഈ കാതലായ വിഷയത്തിന്റെ പ്രതിഫലനമാണ്. അതുതിരിച്ചറിയാതെ സാന്റിയാഗോ മാര്‍ട്ടിനെ കേരളത്തില്‍ കയറ്റില്ലെന്നും വിധി കേരളത്തിനെതിരല്ല എന്നും മറ്റും പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
എന്തായാലും സത്യം പറയാന്‍ പലപ്പോഴും മടിക്കാത്ത പി സി ജോര്‍ജ്ജെങ്കിലും ഇക്കാര്യം പറഞ്ഞത് നന്നായി. പല അക്കാദമിക് പണ്ഡിതരും ഇതുപറയാറുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കള്‍ പറയാറില്ല. ജോര്‍ജ്ജിന്റെ വാക്കുകള്‍ ആ ദിശയില്‍ ഒരു തുടക്കമായാല്‍ അത്രയും നന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in