വേണ്ടത് സ്ത്രീകളുടെ രാഷ്ട്രീയപ്രസ്ഥാനം

ഒരു ലോകസഭാ തിരഞ്ഞെടുപ്പു കൂടി ആസന്നമാകുകയാണ്. സ്വാതന്ത്ര്യം നേടി 65 വര്‍ഷം കഴിഞ്ഞിട്ടും പൊതുവഴിയിലൂടെ സഞ്ചരിക്കാനോ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതമായി ജീവിക്കാനോ വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും മറ്റും അപമാനിക്കപ്പെടാതെ കടന്നു ചെല്ലാനോ കഴിയാത്ത സ്ത്രീകളുടെ നിലപാടുകളായിരിക്കും വരുന്ന തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ഘടകമെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ അങ്ങനെ ആയിരിക്കണം. അതിന്റെ മുന്നോടിയാണ് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ പുറത്തിറങ്ങിയ ജെന്റര്‍ മാനിഫസ്റ്റോ. സ്ത്രീകളുടെ തുല്ല്യതക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുളള നിരവധി നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും മാനിഫെസ്റ്റോയിലുണ്ട്. എന്നാല്‍ പുരുഷരാല്‍ നിയന്ത്രിക്കപ്പെടുന്ന പാര്‍ട്ടികളില്‍ […]

gender manifestoഒരു ലോകസഭാ തിരഞ്ഞെടുപ്പു കൂടി ആസന്നമാകുകയാണ്. സ്വാതന്ത്ര്യം നേടി 65 വര്‍ഷം കഴിഞ്ഞിട്ടും പൊതുവഴിയിലൂടെ സഞ്ചരിക്കാനോ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതമായി ജീവിക്കാനോ വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും മറ്റും അപമാനിക്കപ്പെടാതെ കടന്നു ചെല്ലാനോ കഴിയാത്ത സ്ത്രീകളുടെ നിലപാടുകളായിരിക്കും വരുന്ന തിരഞ്ഞെടുപ്പിലെ ഒരു പ്രധാന ഘടകമെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ അങ്ങനെ ആയിരിക്കണം. അതിന്റെ മുന്നോടിയാണ് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ പുറത്തിറങ്ങിയ ജെന്റര്‍ മാനിഫസ്റ്റോ. സ്ത്രീകളുടെ തുല്ല്യതക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുളള നിരവധി നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും മാനിഫെസ്റ്റോയിലുണ്ട്. എന്നാല്‍ പുരുഷരാല്‍ നിയന്ത്രിക്കപ്പെടുന്ന പാര്‍ട്ടികളില്‍ നിന്ന് ഇതിനോടുള്ള പ്രതികറണം ഗുണാതാമകമായിരിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. വേണ്ടത് സ്ത്രീകളുടെ രാഷ്ട്രീയ പ്രസ്ഥാനമാണ്.
സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, സ്ത്രീ ശക്തി, വുമണ്‍ പവര്‍ കണക്ട്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, ജോയന്റ് വുമണ്‍ പ്രോഗ്രാം തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പ്രകടന പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധ തിരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തങ്ങളിതിനു രൂപം കൊടുത്തതെന്ന് അവര്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് ലിംഗ സമത്വം, സ്ത്രീ സൗഹൃദ നിയമ സംവിധാനങ്ങളുടെ വികസനം, ഇവയുടെ ഫലപ്രദമായ പ്രയോഗവല്‍ക്കരണം, ജസ്റ്റിസ് വര്‍മ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പില്‍ വരുത്തുക, നിര്‍ഭയ ഫണ്ട് വിനിയോഗിക്കുക, വനിതാ സംവരണ ബില്‍ ഉടനടി പാസാക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങളിലേക്കാണ് പ്രകടന പത്രിക ശ്രദ്ധ ക്ഷണിക്കുന്നത്.
ഭരണപരമായ കാര്യങ്ങളില്‍ ഒരുപക്ഷെ പാര്‍ട്ടികള്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമായിരിക്കും. എന്നാല്‍ രാഷ്ട്രീയാധികാരം പങ്കിടുക എന്ന വിഷയത്തില്‍ അതു പ്രതീക്ഷിക്കാനാവില്ല എന്നാണ് ഇത്രയും കാലത്തെ അനുഭവം സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് ലിംഗ സമത്വം, വനിതാ സംവരണ ബില്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യകിച്ചും. സത്യത്തില്‍ ഇതു രണ്ടും പരസ്പര ബന്ധതിമാണ്. പാര്‍ട്ടികള്‍ക്കകത്ത് ലിംഗ സമത്വമുണ്ടെങ്കില്‍ വനിതാ സംവരണ ബില്ലിന്റെ ആവശ്യമില്ല.
വനിതാ സംവരണ ബില്‍ ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തില്‍ കാതലായ മാറ്റം കൊണ്ടുവരുമെന്നും ഇതുവഴി സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ തുല്യ പങ്കാളിത്തം കൈവരുമെന്നും വുമണ്‍ പവര്‍ കണക്ട് വക്താവ് പറയുന്നു. 2010ല്‍ രാജ്യസഭ ഈ ബില്ല് പാസാക്കിയെങ്കിലും ലോക്‌സഭയില്‍ ഇത് വിധി കാത്ത് കിടക്കുകയാണെന്നും സംഘടനകള്‍ ചൂണ്ടികാട്ടുന്നു. ഇക്കാര്യത്തില്‍ പക്ഷെ നമ്മുടെ വനിതാ സംഘടനകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും പറ്റുന്ന ഒരു തെറ്റ് ചൂണ്ടികാട്ടാതെ വയ്യ. ബില്‍ പാസ്സാകാത്ത വിഷയത്തില്‍ ലാലു പ്രസാദ് യാദവിനേയും മറ്റും കുറ്റപ്പെടുത്തി കൈ കഴുകുകയാണവര്‍. സത്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വളരെ ഗൗരവപരമായ വിഷയമാണ് ലാലുവും മറ്റും ഉന്നയിക്കുന്നത്. സ്ത്രീകളെ പോലെ തന്നെ സഹസ്രാബ്ദങ്ങളായി അധികാരകേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് സ്ത്രീസംവരണത്തില്‍ സംവരണം വേണമെന്നതാണത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ബില്‍ പാസ്സായാല്‍ ജയിച്ചുവരുന്നവരില്‍ തങ്ങളുടെ പ്രതിനിധികള്‍ ഉണ്ടാകില്ല എന്ന ചൂഷിതവിഭാഗങ്ങളുടെ ഭീതി അസ്ഥാനത്തല്ല. അതിനാല്‍ തന്നെ ആ രീതിയിലാണ് ബില്‍ നടപ്പാക്കേണ്ടത്. കാതലായ ഈ വിഷയത്തോട് പുറംതിരിഞ്ഞുനിന്ന് തങ്ങള്‍ ബില്‍പാസ്സാക്കാന്‍ ശ്രമിക്കുന്നവരാണെന്നവകാശപ്പെടുന്ന പ്രസ്ഥാനങ്ങളാണ് ബില്ലിനെ തുരങ്കം വെക്കുന്നത്. ഇതിനൊരു മറുവശം കൂടിയുണ്ട്. സുഷ്മാസ്വരാജും സോണിയാഗാന്ധിയും വൃന്ദാകാരാട്ടുംപോലുള്ള രാഷ്ട്രീയ ശത്രുക്കള്‍ ബില്ലിനായി ഒന്നിക്കുമ്പോള്‍ അവരോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയാല്‍ വിഷയം പരിഹരിച്ചില്ല? ബില്ലിന്റെ ആവശ്യം തന്നെ പിന്നെയുണ്ടോ? അവരതിനു തയ്യാറില്ല എന്നതാണ് സത്യം. മറിച്ച് ബില്ലിനെ കുറിച്ച് എന്നും ഘോരഘോരം പ്രസംഗിക്കാമെന്നാണവര്‍ കരുതുന്നത്. ഇതിനിടയില്‍ സ്ത്രീകളെ മത്സരിപ്പിച്ചാല്‍ തന്നെ അവരെ നിയന്ത്രിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോളുകള്‍ നമ്മുടെ പാര്‍ട്ടികളുടെ പുരുഷ നേതാക്കളുടെ കയ്യിലായിരിക്കും.
ഈ സാഹചര്യത്തിലാണ് സ്ത്രീകളുടെ പാര്‍ട്ടികളുടെ പ്രസക്തി. അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടികള്‍ രൂപം കൊള്ളട്ടെ. സ്വാതന്ത്ര്യസമരം മുതല്‍ എല്ലാം തുടക്കം മുതല്‍ ആവര്‍ത്തിക്കേണ്ട അവസ്ഥയിലാണല്ലോ സ്ത്രീകള്‍. അതവരുടെ മുന്‍കൈയില്‍തന്നെ വേണം. സ്വാതന്ത്ര്യം ആരും കൊണ്ടുതരില്ല. സ്ത്രീകളുടെ അത്തരം പ്രസ്ഥാനത്തോട് സഹകരിക്കുകയാണ് ജനാധിപത്യവിശ്വാസികളും ലിംഗനീതിയില്‍ വിശ്വസിക്കുന്നവരുമായ പുരുഷന്മാര്‍ ചെയ്യേണ്ടത്. ഇത്രയും കാലം എല്ലാ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം കൊടുത്തത് പുരുഷന്മാരാണല്ലോ. എന്നിട്ട് ജനസംഖ്യയില്‍ പകുതി വരുന്നവര്‍ക്ക് സുരക്ഷിതബോധത്തോടെ ഒരു നിമിഷം പോലും കഴിയാനാവാത്ത അവസ്ഥയാണ് ഉണ്ടായത്. അതിനാല്‍ തന്നെ ഇനിയെങ്കിലും വിനയത്തോടെ മാറി നില്‍ക്കുക. അവസരം ലഭിച്ചാല്‍ ഏതു രംഗത്തും തങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിയുമെന്ന് സ്ത്രീകള്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ കൈകളില്‍ നാട് സുരക്ഷിതമായിരിക്കും എന്നതില്‍ സംശയം വേണ്ട.
സ്ത്രീകള്‍ക്കെതിരില്‍ ഉള്ള വിവേചനം അവസാനിപ്പിക്കുന്ന വിഷയത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്മായ പ്രതിബദ്ധത കാണിക്കണമെന്നും സ്ത്രീകളുടെ സുരക്ഷ, ആരോഗ്യം, പോഷകാഹാരം, തൊഴില്‍ അവസരങ്ങള്‍, വിദ്യാഭ്യാസം, സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള തുല്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളെ അഭിമുഖീകരിച്ച് അതിന്റെ പ്രയോഗവല്‍ക്കരണത്തിന് ജീവത്തായ പങ്കുവഹിക്കണമെന്നും മാനിഫസ്റ്റോ ആവശ്യപ്പെടുന്നുണ്ട്. നല്ലത്. എന്നാല്‍ ഇത്തരത്തിലുള്ള പരിഗണനകള്‍ക്കും സംവരണത്തിനുമുള്ള ആവശ്യത്തിനുമപ്പുറം സ്ത്രീകള്‍ അവകാശത്തിനായി സ്വന്തം പ്രസ്ഥാനം ഉണ്ടാക്കേണ്ട കാലഘട്ടമാണ് ആസന്നമായിരിക്കുന്നത്. അക്കാര്യമാണ് ഇനി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വേണ്ടത് സ്ത്രീകളുടെ രാഷ്ട്രീയപ്രസ്ഥാനം

  1. the women will also be spoons in the hands of corrupted men
    like saritha and kavitha of kerala. there is nothing under the sun that one cannot purchase with the help of women and blackmailing, as is seen in solar scams, medical seat scam, now thehalka. Religion is another the most corrupted establishment and institution, which has to be abolished first. Has the women the WILL to do it??????????????? You be the goddess….and NOT FOR THE GOD’s.

Leave a Reply