വേണം പോലീസ് അക്കാദമിയില്‍ ബീഫ് ഫെസ്റ്റിവല്‍
ഓസ്മാനിയ, ജെ എന്‍ യു തുടങ്ങി രാജ്യത്തെ പ്രമുഖമായ പല സര്‍വ്വകലാശാലകളിലും നടന്ന ബീഫ് ഫെസ്റ്റിവല്‍ രാമവര്‍മപുരം പോലീസ് അക്കാദമിയിലും നടത്തേണ്ടിവരുമോ? വേണ്ടിവരുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങന്നത്. അക്കാദമിയുടെ തലപ്പത്ത് ഐ ജി സുരേഷ് രാജ് പുരോഹിത് സ്ഥാനമേറ്റശേഷം കാന്റീനിലും മെസ്സിലും ബീഫ് കിട്ടാതായത്രെ. ഐ ജിയുടെ കര്‍ശന നിര്‍ദ്ദേശമാണ് ഇതിനുപുറകിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. രാജ്യത്തെങ്ങും വളര്‍ന്നു കൊണ്ടിരിക്കുന്ന തീവ്ര ഹിന്ദുത്വ വാദത്തിന്റെ ഭാഗമായാണ് പല സര്‍വ്വകലാശാലകളിലും ബീഫ് ഭക്ഷണത്തിനെതിരെ നീക്കങ്ങള്‍ ഉണ്ടായത്. ഗോവധം ഹിന്ദുത്വത്തിനെതിരാണെന്നാണ് ഇക്കൂട്ടര്‍ ഉന്നയിച്ച […]
ഓസ്മാനിയ, ജെ എന്‍ യു തുടങ്ങി രാജ്യത്തെ പ്രമുഖമായ പല സര്‍വ്വകലാശാലകളിലും നടന്ന ബീഫ് ഫെസ്റ്റിവല്‍ രാമവര്‍മപുരം പോലീസ് അക്കാദമിയിലും നടത്തേണ്ടിവരുമോ? വേണ്ടിവരുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങന്നത്. അക്കാദമിയുടെ തലപ്പത്ത് ഐ ജി സുരേഷ് രാജ് പുരോഹിത് സ്ഥാനമേറ്റശേഷം കാന്റീനിലും മെസ്സിലും ബീഫ് കിട്ടാതായത്രെ. ഐ ജിയുടെ കര്‍ശന നിര്‍ദ്ദേശമാണ് ഇതിനുപുറകിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
രാജ്യത്തെങ്ങും വളര്‍ന്നു കൊണ്ടിരിക്കുന്ന തീവ്ര ഹിന്ദുത്വ വാദത്തിന്റെ ഭാഗമായാണ് പല സര്‍വ്വകലാശാലകളിലും ബീഫ് ഭക്ഷണത്തിനെതിരെ നീക്കങ്ങള്‍ ഉണ്ടായത്. ഗോവധം ഹിന്ദുത്വത്തിനെതിരാണെന്നാണ് ഇക്കൂട്ടര്‍ ഉന്നയിച്ച പ്രധാന വാദഗതി. ബീഫ് ഭക്ഷിക്കുന്നവര്‍ക്കെതിരെ പലയിടത്തും അക്രമണങ്ങളും നടന്നു. മുമ്പും രാജ്യത്ത് പലയിടത്തും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ബീഫ് ധാരാളം ഭക്ഷിക്കുന്ന മലയാളികളടക്കമുള്ളവര്‍ പലയിടത്തും അക്രമിക്കപ്പെട്ടു. എന്നാല്‍ ബീഫ് വിരുദ്ധരുടെ പ്രധാന ടാര്‍ജറ്റ് മുസ്ലിമുകളും ദളിതരുമായിരുന്നു. ഒരുകാലത്ത് ചത്ത പശുക്കളുടേയും മറ്റു മൃഗങ്ങളുടേയും മാംസം തിന്നാന്‍ നിര്‍ബന്ധിക്കപ്പെട്ടവരായിരുന്നു ദളിതുകള്‍ എന്നതുപോലും മറച്ചുവെച്ചായിരുന്നു അക്രമണം. ഇതിനെതിരെയായിരുന്നു ബീഫ് ഫെസ്റ്റിവലുകള്‍ നടന്നത്. ഫെസ്റ്റിവലുകള്‍ക്കെതിരെ പലയിടത്തും അക്രമണമുണ്ടായി. എന്നാല്‍ അതിനെയെല്ലാം മറികടന്നായിരുന്നു ബീഫിന്റെ രാഷ്ട്രീയം ഒരു വലിയ വിഭാഗം ഏറ്റെടുത്തത്. എന്തു ഭക്ഷണം കഴിക്കണം എന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്ന പ്രഖ്യാപനമായിരുന്നു അവര്‍ നടത്തിയത്. ഒപ്പം രാജ്യത്തെ സവര്‍ണ്ണവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടവുമായിരുന്നു അത്.
നേരിട്ട് ഈ വിഷയം അവതരിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം കേരളത്തില്‍ പലയിടത്തും പിന്‍വാതിലിലൂടെ ഈ വിഷയം കടന്നു വന്നിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയിലും ഈ വിഷയം ഉയര്‍ന്നു വന്നിരുന്നു. പോലീസ് അക്കാദമിയിലും ഉണ്ടായിരിക്കുന്നത് അതുതന്നെ. അമര്‍ഷം ഉള്ളിലൊതുക്കി കഴിയുകയാണ് ഇവിടത്ത പോലീസ് ട്രെയിനികളില്‍ വലിയൊരു ഭാഗം. ഫാസിസത്തിന്റെ കടന്നു വരവ് ഇങ്ങനെയൊക്കെയാണെന്ന് അവരില്‍ പലരും തിരിച്ചറിയുന്നു. നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കടന്നു വരുന്ന ഒരു സാഹചര്യത്തില്‍ ഈ അപ്രഖ്യാപിത നിരോധനത്തിനു അര്‍ത്ഥവ്യാപ്തി ഏറെയാണ്. വളരെ വേഗം ഈ നിരോധനം നമ്മുടെയെല്ലാം അടുക്കളയിലുമെത്തും. സംശയം വേണ്ട.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
sudheep .s
June 20, 2013 at 12:50 pm
പ്രിയ ഗോപി
ബീഫ് ആണോ കേരളത്തിലെ പ്രധാന പ്രശ്‌നം. ഒരു അക്കാദമിയില്‍ എന്ത് ഭക്ഷണം കൊടുക്കണം എന്ന് അവിടെയുള്ളവര്‍ തീരുമാനിക്കട്ടെ. ബീഫ് വേണ്ടവര്‍ക്ക് പുറത്ത് പോയി കഴിക്കാം. പിന്നെ ഈ പശുവിന്‍േ്‌റയും പോത്തിന്‍േ്‌റയും ഇറച്ചി കഴിക്കണം എന്താണ് ഇത്ര നിര്‍ബന്ധനം. അവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഉണ്ട്. മഹാനായ ആ വലിയ എഴുത്തുകാരന്‍ പറഞ്ഞതുപോലെ `അവരുടേതും കൂടിയാണ് ഈ ഭൂമി’.
.
June 22, 2013 at 6:22 am
very correct what sudheep said……
Ajith
June 26, 2013 at 6:51 am
ബീഫിനെ ദളിറ്റ് വിമൊചനവുമയി കൂട്ടി കൂടിക്കെടുന്നത് ഈ അടുത്ത കാലത്താണ് . ഇക്കാരത്തിൽ പൊയ്കയിൽ അപ്പച്ചൻ കൃത്യമായി എഴുതിയിട്ടുണ്ട് – ‘ശത്രുവിന്റെ പ്രകോപനം ലക്ഷ്യമാക്കികൊണ്ടൊരു സത്വ നിർമിതി ‘ അതു കൊണ്ട് എന്തു ഗുണം ?
K M Venugopalan
June 27, 2013 at 3:36 am
യാഗങ്ങളിൽ മിക്കപ്പോഴും ‘ഉപോല്പ്പന്നം’ ആയിരുന്ന പശുവിറച്ചി കഴിക്കാൻ ആർത്തികാട്ടിയിരുന്നവർ ഉണ്ടാക്കിയ വേദപ്രാമാണികതയുടെ മതം ബുദ്ധമതത്തിലെ അഹിംസയെ ‘വെടക്കാക്കി തനിക്കാക്കിയതിന്റെ’ ഒന്നാം തരം ഉദാഹരണം ആണ് ഹിന്ദുവിന്റെ selective ആയ വെജിറ്റെറിയനിസം .