വേണം നമുക്കൊരു പുതു കേരളം മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം

തെരഞ്ഞെടുപ്പു പ്രചരണവേളയില്‍ പ്രസിദ്ധീകരിക്കുന്ന പ്രകടനപത്രികകള്‍ക്ക് അതു പ്രസിദ്ധീകരിച്ച കടലാസിന്റെ വിലപോലും പിന്നീട് ലഭിക്കാറില്ല. പ്രതിപക്ഷമടക്കം ആരും അതേകുറിച്ച് വേവലാതിപ്പെടാറുമില്ല. എന്നാല്‍ പത്രികയില്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുക എന്നത് സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാക്കണമെന്നും അ്‌ല്ലെങ്കില്‍ നിയമനടപടികളെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ ജനജാഗ്രതക്കായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറുന്ന എല്‍ഡിഎഫിന്റെ പ്രകടപത്രിക വീണ്ടും പ്രസിദ്ധീകരിക്കുകയാണിവിടെ. ആമുഖം വേണം നമുക്കൊരു പുതുകേരളം. അഭ്യസ്തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന സംസ്ഥാനമാവണം കേരളം. അതിനായി […]

ldf

തെരഞ്ഞെടുപ്പു പ്രചരണവേളയില്‍ പ്രസിദ്ധീകരിക്കുന്ന പ്രകടനപത്രികകള്‍ക്ക് അതു പ്രസിദ്ധീകരിച്ച കടലാസിന്റെ വിലപോലും പിന്നീട് ലഭിക്കാറില്ല. പ്രതിപക്ഷമടക്കം ആരും അതേകുറിച്ച് വേവലാതിപ്പെടാറുമില്ല. എന്നാല്‍ പത്രികയില്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുക എന്നത് സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാക്കണമെന്നും അ്‌ല്ലെങ്കില്‍ നിയമനടപടികളെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ ജനജാഗ്രതക്കായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറുന്ന എല്‍ഡിഎഫിന്റെ പ്രകടപത്രിക വീണ്ടും പ്രസിദ്ധീകരിക്കുകയാണിവിടെ.

ആമുഖം

വേണം നമുക്കൊരു പുതുകേരളം. അഭ്യസ്തവിദ്യരായ യുവ തലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പ് നല്‍കുന്ന സംസ്ഥാനമാവണം കേരളം. അതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തില്‍ വളരണം. പക്ഷെ അതോടൊപ്പം ഇന്ന് നമ്മുടെ പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തണം. കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ അടിത്തറയായ പൊതുവിദ്യാഭ്യാസാദി പൊതുസംവിധാനങ്ങള്‍ സംരക്ഷിക്കുകയും ഗുണനിലവാരം ഉയര്‍ത്തുകയും വേണം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകണം. മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം ഇവയാണ് നമ്മുടെ മുദ്രാവാക്യങ്ങള്‍.
ഈ മുദ്രാവാക്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഇന്ത്യയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങള്‍ തടസമാണ്. ഇവ ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ നമുക്കുണ്ടായിരുന്ന പരിമിതമായ സ്വാതന്ത്ര്യങ്ങള്‍ പോലും വെട്ടിക്കുറക്കുന്നു. എല്ലാറ്റിലും ഉപരി അഴിമതിയില്‍ കുളിച്ച യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയേയും വികസന പ്രക്രിയേയും തകര്‍ത്തിരിക്കുകയാണ്. 14ാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച പ്രതിബന്ധങ്ങളെ നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊണ്ട് വോട്ടവകാശം വിനിയോഗിക്കേണ്ടതുണ്ട്.
രാജ്യത്ത് നിലനില്‍ക്കുന്ന മതനിരപേക്ഷതയുടെ കാഴ്ചപ്പാടുകളെ അക്രമോത്സുകമായ വര്‍ഗീയ നിലപാടുകള്‍ മുന്നോട്ടുവച്ചുകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തകര്‍ക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ കൈപ്പിടിയിലൊതുക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയേയും കാവിവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സഹായകരമായ നിലയില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നു. ഇതിന്റെ കെടുതി അനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ വമ്പിച്ച പ്രക്ഷോഭത്തിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ നടന്ന േ്രടഡ് യൂണിയന്‍ പണിമുടക്ക്, മോട്ടോര്‍ മേഖലയിലെ പണിമുടക്ക്, കടലോരമേഖലയിലെ ബന്ദ്, കോര്‍പ്പറേറ്റുകള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരായി രാജ്യവ്യാപകമായി നടന്ന ചെറുത്തുനില്‍പ്പുകള്‍, വനാവകാശം സംരക്ഷിക്കാന്‍ ആദിവാസികള്‍ നടത്തിയ പോരാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകളാണ്.
ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തന്നെയാണ് ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലും പ്രതിഫലിച്ചിട്ടുള്ളത്. കണക്കുകളില്‍ മറിമായം സൃഷ്ടിച്ചുകൊണ്ട് ഇത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. മുന്‍കാലത്ത് ധനവകുപ്പില്‍ വകയിരുത്തിയിരുന്ന ചെലവുകള്‍ കൃഷി വകുപ്പിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കാര്‍ഷികമേഖലയ്ക്ക് ഊന്നിനില്‍ക്കുന്ന ബഡ്ജറ്റ് എന്ന പ്രചാരവേല സംഘടിപ്പിച്ചത്. തൊഴിലുറപ്പുപദ്ധതിക്കായി 65,000 കോടി രൂപയോളം ആവശ്യമാണെന്നിരിക്കെ 38,500 കോടി രൂപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. പൊതു നിക്ഷേപത്തിലും വലിയ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നതിലൂടെ 56,500 കോടി രൂപ നേടിയെടുക്കാനാണ് ബഡ്ജറ്റിലെ നിര്‍ദ്ദേശം. വന്‍കിടക്കാര്‍ക്ക് 5 ലക്ഷം കോടി രൂപയുടെ നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കു മുകളില്‍ 20,670 കോടി രൂപയുടെ ഭാരം കയറ്റിവയ്ക്കുകയാണ് ചെയ്തത്. ആരോഗ്യവിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ പണം പോലും നീക്കിവയ്ക്കാന്‍ തയ്യാറായില്ല. ഇത്തരത്തില്‍, കോര്‍പ്പറേറ്റുകള്‍ക്കായുള്ള ബഡ്ജറ്റിനെ ജനപക്ഷ ബഡ്ജറ്റ് എന്ന മുഖംമൂടി ഇട്ട് അവതരിപ്പിക്കാനാണ് ശ്രമിച്ചത്.
കേരളത്തിന്റെ പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാണ്യവിളയായ റബ്ബറിന്റെ വിലയിടിവ് തടയുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. റബ്ബര്‍ ബോര്‍ഡിന് 29 കോടി രൂപയുടെയും കോഫി ബോര്‍ഡിന് 15 കോടി രൂപയുടെയും സ്‌പൈസസ് ബോര്‍ഡിന് 25 കോടി രൂപയുടെയും കുറവാണ് ബഡ്ജറ്റില്‍ വരുത്തിയത്. റെയില്‍വേ ബഡ്ജറ്റിലും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് തയ്യാറായില്ല. പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴയിലെ വാഗണ്‍ ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ് തുടങ്ങിയ നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കിയില്ല. ആരോഗ്യമേഖലയില്‍ എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
ജനാധിപത്യപരമായ എല്ലാവിധ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ആസൂത്രണക്കമ്മീഷനെപ്പോലും പിരിച്ചുവിട്ടത് ഇതിന്റെ ഭാഗമാണ്. വ്യാപം അഴിമതി ഉള്‍പ്പെടെയുള്ള നിരവധി അഴിമതികളും ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വിദേശത്തുള്ള കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരുമെന്നുള്ള ബി.ജെ.പിയുടെ വാഗ്ദാനം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, അത് വെളുപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി നടത്തുന്ന ഇത്തരം നയങ്ങള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. മാട്ടിറച്ചിയുടെ വിഷയത്തില്‍ പോലും വ്യക്തമായ നിലപാടില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നടപ്പിലാക്കിയ അതേ സാമ്പത്തിക നയങ്ങളാണ് ഇപ്പോള്‍ ബി.ജെ.പിയും തുടരുന്നത്. അതുകൊണ്ടുതന്നെ, ബി.ജെ.പിയുടെ ജനേ്രദാഹ നയങ്ങള്‍ക്കെതിരായി നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച ആസിയാന്‍ കരാറാണ് നാണ്യവിളകളുടെ വിലത്തകര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നത്. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ സമീപനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന് ബദലില്ല. മാത്രമല്ല, പലപ്പോഴും ബി.ജെ.പിയുടെ നയസമീപനത്തെ പിന്‍പറ്റുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.
ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരായി ബദല്‍ സമീപനമുള്ളത് ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കാണ്. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ അജണ്ടയെ ശക്തമായി പ്രതിരോധിക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് മുന്നിട്ട് പ്രവര്‍ത്തിക്കുന്നത്.
വികസനരംഗത്ത് കിതപ്പ്; അഴിമതിയില്‍ കുതിപ്പ്
കേരളം വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് 201617 ലെ ബഡ്ജറ്റ് രേഖകള്‍ ഉള്‍പ്പെടെ വിരല്‍ ചൂണ്ടുന്നത്. ആസിയാന്‍ കരാര്‍ നടപ്പിലാക്കപ്പെട്ടതോടെ കേരളത്തിന്റെ നാണ്യവിളകള്‍ വമ്പിച്ച പ്രതിസന്ധിയെ നേരിടുകയാണ്. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഗള്‍ഫ് വരുമാനത്തില്‍ വലിയ ഇടിവ് വരാന്‍ പോവുകയാണ്. ഇത്തരമൊരു അവസ്ഥ നമ്മുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയെ 34 ശതമാനമായി ഇടിക്കാമെന്നാണ് എക്കണോമിക് റവ്യൂ തന്നെ വ്യക്തമാക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നാടിനെ എത്തിക്കും. ഇത് മനസ്സിലാക്കി ദീര്‍ഘവീക്ഷണത്തോടെ ഇടപെടുക എന്ന സമീപനമല്ല യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സ്ഥിതിവിശേഷം മറികടക്കുന്നതിനുള്ള പരിപാടിയാണ് എല്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ വികസന നേട്ടങ്ങളെക്കുറിച്ച് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്ഘടന അതീവ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയാണ് യു.ഡി.എഫ് ചെയ്തിട്ടുള്ളത് എന്ന് അവരുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 7.6 ശതമാനം നിരക്കിലാണ് സമ്പദ്ഘടന വളര്‍ന്നതെങ്കില്‍ 6.1 ശതമാനം എന്ന നിലയിലാണ് ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വളര്‍ന്നിട്ടുള്ളത്. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളത്തിലെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ മികച്ചതായിരുന്നു. എന്നാല്‍, ഇപ്പോള്‍ ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക്.
ഉല്‍പ്പാദനമേഖലകളിലെ ദുര്‍ബലാവസ്ഥ പരിഹരിക്കുക എന്നതാണ് കേരള വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമായിട്ടുള്ളത്. എന്നാല്‍, ഈ മേഖലകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക വളര്‍ച്ച 4.67 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. വ്യവസായമേഖലയും തകര്‍ച്ചയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തിയിരിക്കുകയാണ്. പുതിയ വന്‍കിട വ്യവസായങ്ങളൊന്നും വരുന്നില്ല. കെട്ടിട നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയും മന്ദീഭവിച്ചിരിക്കുന്നു. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സേവനമേഖലയുടെ വളര്‍ച്ചയും മുരടിപ്പിനെ അഭിമുഖീകരിച്ചുതുടങ്ങിയിരിക്കുന്നു.
ഈ ഗുരുതരമായ സാഹചര്യത്തെ മറികടക്കുന്നതിന് ഉതകുന്ന വിധമുള്ള എന്തെങ്കിലും പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാരിനില്ല. 28,000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍, അതിന്റെ പകുതി പോലും എത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഇക്കൊല്ലത്തെ മാത്രം പ്രത്യേകതയല്ല. കഴിഞ്ഞ വര്‍ഷം പദ്ധതി അടങ്കല്‍ 22,762 കോടി രൂപയായിരുന്നു. സി.എ.ജിയുടെ കണക്ക് പ്രകാരം 61 ശതമാനം മാത്രമേ ചെലവഴിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ചെലവാക്കാതെ ലാപ്‌സാക്കിയത് ഏതാണ്ട് 10,000 കോടി രൂപ. നടപ്പുവര്‍ഷത്തില്‍ ചെലവാക്കാതെ പാഴാക്കാന്‍ പോകുന്നത് 14,000 കോടി രൂപയാണ്. ഇത് കാണിക്കുന്നത് എന്താണ്? കഴിഞ്ഞ രണ്ടു വര്‍ഷം മാത്രമെടുത്താല്‍ ഏതാണ്ട് 26,000 കോടി രൂപയുടെ പദ്ധതികളാണ് പണമില്ലാത്തതുകൊണ്ട് നടപ്പാക്കാന്‍ കഴിയാതെ പോയത്.
ക്ഷേമ കേരളം
കേരളത്തിന്റെ സാമൂഹ്യക്ഷേമ വികസനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന എല്ലാ ഘടകങ്ങളേയും സംഭാവന ചെയ്തത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഭൂപരിഷ്‌കരണം, മെച്ചപ്പെട്ട കൂലി, വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങള്‍, റേഷന്‍, ക്ഷേമ സൗകര്യങ്ങള്‍, അധികാരവികേന്ദ്രീകരണം എന്നു തുടങ്ങിയവയെല്ലാം ഉണ്ടായിട്ടുള്ളത്. മാത്രമല്ല, ജനാധിപത്യബോധം വികസിപ്പിക്കുന്നതിലും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
എന്നാല്‍, അടിസ്ഥാന മേഖലകളില്‍ വികാസം ഉണ്ടാക്കുന്നതില്‍ ഇനിയും നാം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഉല്‍പാദനമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും വിദ്യാസമ്പന്നരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അനുയോജ്യമായ പുതിയ വ്യവസായത്തുറകളിലേക്ക് നമുക്കു തിരിയേണ്ടതുണ്ട്. ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുളള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ് എഞ്ചിനീയറിംഗ് പോലെ വൈദഗ്ധ്യം ആവശ്യമായ വ്യവസായങ്ങള്‍, കേരളത്തില്‍ ലഭ്യമായ വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ തുടങ്ങിയവയാണ് നാം ഊന്നേണ്ടുന്ന പുതിയ വളര്‍ച്ചാമേഖലകള്‍. ഇത്തരമൊരു കാഴ്ചപ്പാടോടെ ഇടപെടുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക് കേരളത്തിലാണ് തുടങ്ങിയത് എങ്കിലും സോഫ്ട്‌വെയര്‍ കയറ്റുമതിയില്‍ നമ്മുടെ പങ്ക് തുലോം തുച്ഛമാണ്. ആദ്യത്തെ ഇലക്േ്രടാണിക് സംരംഭങ്ങളിലൊന്നാണ് കെല്‍േ്രടാണ്‍. പക്ഷെ, ഇലക്േ്രടാണിക് വ്യവസായത്തില്‍ നാം ഇന്നും പുറകിലാണ്. രാജ്യത്താകെ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിനിടയില്‍ 26,500 കോടി രൂപയുടെ വിദേശ നിക്ഷേപം വന്നപ്പോള്‍ കേരളത്തിന്റെ വിഹിതം 102 കോടി മാത്രമാണ്. നമ്മുടെ വിദേശ കയറ്റുമതി വരുമാനവും മുരടിച്ചു നില്‍ക്കുകയാണ്.
പുതിയ വ്യവസായമേഖലകളിലേയ്ക്ക് സ്വകാര്യനിക്ഷേപകരെ ആകര്‍ഷിക്കാനാവുന്നില്ല. അതിനു മുഖ്യകാരണം, റോഡുകളും പാര്‍ക്കുകളും പോലുളള ഭൗതികപശ്ചാത്തല സൗകര്യങ്ങളുടെ അഭാവമാണ്. ഉന്നത വിദ്യാഭ്യാസം പോലുളള സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങളും അപര്യാപ്തമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടേ മുന്നോട്ടുപോകാന്‍ നമുക്ക് കഴിയൂ.
കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ശരിയായ നിലയില്‍ കാണുന്നതിനു പകരം, നാട്ടിലെല്ലായിടത്തും തറക്കല്ല് നാട്ടി വന്‍ പദ്ധതികള്‍ ഉണ്ടാക്കുന്നു എന്ന തോന്നല്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. കേരളത്തില്‍ വന്നിട്ടുള്ള എല്ലാ വന്‍കിട പദ്ധതികളും പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ അവയില്‍ സജീവമായിരുന്നു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് നെടുംതൂണായി നില്‍ക്കുന്ന ഇടുക്കി ജലവൈദ്യുതപദ്ധതി കൊണ്ടുവന്നത് 1967 ലെ സര്‍ക്കാരിന്റെ കാലത്താണ്. ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെേ്രടാ, സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം ടെര്‍മിനല്‍ തുടങ്ങിയവയുടെയെല്ലാം തുടക്കത്തില്‍ തന്നെ ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടുകളും ഇടപെടലും ഉണ്ടായിരുന്നു. ഉദ്ഘാടന മാമാങ്കങ്ങള്‍ നടന്നെങ്കിലും ഈ േ്രപാജക്ടുകളൊന്നും പൂര്‍ത്തീകരിക്കുന്നതിന് യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
വന്‍കിട നിക്ഷേപമെല്ലാം യു.ഡി.എഫിന്റെ െ്രകഡിറ്റിലാണല്ലോ ഉമ്മന്‍ചാണ്ടി വരവുവയ്ക്കുന്നത്. കേരളത്തിലെ ഉത്പാദനമേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ ഒരു വന്‍കിട നിക്ഷേപം പോലും കൊണ്ടുവരാന്‍ യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ സര്‍വ്വരംഗത്തും പരാജയമായുള്ള ഒരു സര്‍ക്കാരാണ് കേരളത്തിലുള്ളത്.
നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളതാണ് സമാധാനപരമായ അന്തരീക്ഷം. യു.ഡി.എഫ് അധികാരമേറ്റശേഷം ക്രമസമാധാനരംഗത്ത് കേരളം പുറകോട്ടുപോയി. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ അവ തകര്‍ക്കപ്പെടുന്ന ഗൂഢമായ പദ്ധതികള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവയെ ഉന്മൂലനം ചെയ്യുന്നതിനു പകരം േ്രപാത്സാഹിപ്പിക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംഘപരിവാറുമായി ഉണ്ടാക്കുന്ന ധാരണയുടെ ഭാഗമായാണ് പ്രവീണ്‍ തൊഗാഡിയയുടെ പേരിലുള്ള രാജ്യേ്രദാഹ കേസ് പോലും പിന്‍വലിച്ചത്. ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശക്തിപ്പെട്ടു. ഇതിനു കാരണം, ഭരണതലത്തില്‍ ഇടപെടാന്‍ ഇത്തരം ശക്തികള്‍ക്ക് കഴിയുന്നു എന്നതാണ്. കേരളത്തിന്റെ സമാധാനപരമായ ജീവിതം തിരിച്ചുകൊണ്ടുവരിക എന്നത് വികസനത്തിനും സൈ്വരജീവിതത്തിനും പ്രധാനമാണെന്നു കാണണം.
ഗുജറാത്താണ് കേരളത്തിന് മാതൃക എന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങളുടെ ജീവിതനിലവാരം പരിശോധിച്ചാല്‍ ഗുജറാത്തിനേക്കാള്‍ ഏറെ മുകളിലാണ് കേരളം എന്ന് കാണാം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, മതസൗഹാര്‍ദ്ദം, ജനാധിപത്യബോധം തുടങ്ങിയവയിലെല്ലാം കേരളം ഏറെ മുന്നിലാണ്. ഗുജാറത്ത് കേരളത്തേക്കാള്‍ വളരുന്നു എന്ന പ്രചരണമുണ്ട്. എന്നാല്‍, അടുത്തകാലം വരെ കേരളത്തിന്റെ വളര്‍ച്ചയും നല്ല നിലയിലായിരുന്നു. വേണമെങ്കില്‍ കേരളത്തിന് സാമ്പത്തിക വളര്‍ച്ചയിലും ഗുജറാത്തിനെ പിന്തള്ളാം. സാമൂഹ്യക്ഷേമ നേട്ടങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ ഇത് കൈവരിക്കാനാകും. അത്തരമൊരു വികസന കുതിപ്പിനുതകുന്ന കര്‍മ്മപദ്ധതിയാണ് എല്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്.
എന്തുകൊണ്ട് മാറ്റം മന്ദഗതിയിലാകുന്നു?
എന്നാല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിയോലിബറല്‍ നയങ്ങള്‍ ഈയൊരു ലക്ഷ്യത്തിന് വിലങ്ങുതടിയാണ്. ഇതിന് പുറമെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പാപ്പരത്തം. വായ്പയെടുക്കുന്ന പണത്തിന്റെ 7080 ശതമാനവും സര്‍ക്കാരിന്റെ നിത്യനിദാന ചെലവിനാണ് യു.ഡി.എഫ് ചെലവഴിച്ചത്. ദീര്‍ഘകാല മുതല്‍മുടക്കിന് പണം കണ്ടെത്താന്‍ ഇങ്ങനെയുളള ഒരു സര്‍ക്കാരിന്് കഴിയില്ല. നിത്യനിദാന ചെലവിനുപോലും ഗതിയില്ലാത്ത ഒരു സര്‍ക്കാരിന് ബജറ്റിനു പുറത്ത് പദ്ധതികള്‍ക്കുവേണ്ടി വായ്പ സമാഹരിക്കുന്നതിന് കഴിയാത്ത സ്ഥിതിയുണ്ടാകും.
വലിയ േ്രപാജക്ടുകള്‍ നടപ്പിലാക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ ഭരണസംവിധാനത്തിന് അതിനുള്ള ശേഷിയുണ്ടാവണം. സര്‍ക്കാര്‍ യന്ത്രം കാര്യക്ഷമമാകണമെങ്കില്‍ അഴിമതി ഇല്ലാതാകണം. നിലവിലുളള യുഡിഎഫ് സര്‍ക്കാരിന്റെ കാലം പോലെ അഴിമതി കൊടികുത്തി വാണ കാലം ഉണ്ടായിട്ടില്ല. മാത്രമല്ല, ആസിയാന്‍ കരാര്‍ പ്രാബല്യത്തിലായതോടെ കേരളത്തിന്റെ നാണ്യവിളകള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ആസിയാന്‍ കരാറിനനുകൂലമായി വാദിച്ച യു.ഡി.എഫിന് ഇക്കാര്യത്തില്‍ ഒരു ന്യായവാദവും ഇപ്പോള്‍ പറയാനില്ല.
കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട ഇടതുപക്ഷം പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഉതകുന്ന കാര്യക്ഷമമായ ബദല്‍ നയങ്ങളുമായാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളും ഗൗരവമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നുണ്ട്. ഈ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍ ഉയര്‍ത്തുന്നതിനുള്ള കര്‍മ്മപരിപാടികളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവയ്ക്കുന്നത്. അതിനായി, 600 നിര്‍ദ്ദേശങ്ങള്‍ ഈ പ്രകടനപത്രിയിലുണ്ട്. ഇവയില്‍ ഏറ്റവും സുപ്രധാനമായ 35 ഇനങ്ങളെ മുഖ്യ മുദ്രാവാക്യങ്ങളായി എല്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നു.

കക
35 ഇന പരിപാടി
1. 25 ലക്ഷം പേര്‍ക്ക് തൊഴില്‍: ഐ.റ്റി, ടൂറിസം മേഖലകളിലും ഇലക്േ്രടാണിക്‌സ് തുടങ്ങി ആധുനിക വ്യവസായ മേഖലകളിലായി അഭ്യസ്‌വിദ്യരായ യുവതിയുവാക്കള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൃഷി, കെട്ടിടനിര്‍മ്മാണം, വാണിജ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 15 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ആധുനിക തുറകളിലെ ജോലികള്‍ക്ക് യുവതീയുവാക്കളെ തയ്യാറാക്കുന്നതിന് 10 ലക്ഷം പേര്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് വഴി പരിശീലനം നല്‍കും.
2. 1500 സ്റ്റാര്‍ട്ട് അപ്പുകള്‍: വര്‍ഷംതോറും 1000 നൂതന ആശയങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം േ്രപാത്സാഹനം. ഇതില്‍ 250 എണ്ണത്തിന് 1 കോടി രൂപ വീതം ഈടില്ലാത്ത വായ്പ. ഇതിന് 20 ശതമാനം ഗവണ്‍മെന്റ് ഏഞ്ചല്‍, 20 ശതമാനം സെബി അംഗീകാരമുള്ള സ്വകാര്യ നിക്ഷേപകര്‍, 60 ശതമാനം ബാങ്ക് എന്നിങ്ങനെ പണം കണ്ടെത്തും. എസ്.സിഎസ്.ടി വിഭാഗങ്ങള്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് കൊണ്ടുവരും.
3. ഒരുകോടി അധിക ചതുരശ്ര അടി ഐ.ടി പാര്‍ക്ക്: കേരളത്തിലെ ഐ.ടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്നും 2.3 കോടി ചതുരശ്ര അടിയായി വര്‍ദ്ധിപ്പിക്കും. ഇതുവഴി 2.5 ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭിക്കും.
4. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും: കേരളത്തില്‍ വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് 24 ലക്ഷമായി ഉയര്‍ത്തും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 25 ശതമാനം വര്‍ദ്ധിപ്പിക്കും. ഇതില്‍ നിന്ന് 4 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
5. പൊതുമേഖല ലാഭത്തില്‍: പൊതുമേഖലയെ വീണ്ടും പുനരുദ്ധരിക്കും. വീണ്ടും ലാഭകരമാക്കും. ഉല്‍പ്പാദനശേഷിയില്‍ 50 ശതമാനം വര്‍ദ്ധനവ് സൃഷ്ടിക്കും. കേരളത്തിന്റെ അമൂല്യധാതുസമ്പത്തായ കരിമണല്‍ ടൈറ്റാനിയം മെറ്റല്‍ വരെയുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിന് ചവറയിലെ കേരള മെറ്റല്‍ & മിനറല്‍ കമ്പനിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ബൃഹത്തായ വ്യവസായ സമുച്ചയം സ്ഥാപിക്കും.
6. പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിക്കല്‍: വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിച്ചുകൊണ്ട് കൊച്ചി പ്രകൃതിവാതക ടെര്‍മിനലിനെ ദേശീയ വാതക ഗ്രിഡുമായി ബന്ധിപ്പിക്കും. അതുവഴി താപോര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടും. ഗാര്‍ഹിക പാചകവാതക ലഭ്യത വര്‍ദ്ധിപ്പിക്കും.
7. ഇലക്േ്രടാണിക് ഹാര്‍ഡ്‌വെയര്‍ വ്യവസായ വികസനം: കെല്‍േ്രടാണ്‍ പുനരുദ്ധരിക്കും. ആമ്പല്ലൂര്‍ ഇലക്േ്രടാണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്ക് പൂര്‍ത്തീകരിക്കും. ഈ മേഖലയില്‍ ഒരു ദേശീയ ഹബ്ബായി കേരളത്തിനെ മാറ്റും.
8. മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍: കൃഷിക്കാരുടെ െ്രപാഡ്യൂസര്‍ കമ്പനികളുടെ ആഭിമുഖ്യത്തില്‍ നാളികേരം, റബര്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയ കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായ ശ്രംഖലയ്ക്ക് രൂപംനല്‍കും. ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ഇതിനായി 50 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.
9. കാര്‍ഷിക വരുമാന ഉറപ്പ് പദ്ധതി: കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി ആരംഭിക്കും. ഇത് കേന്ദ്രസംസ്ഥാന സംയുക്തസ്‌കീമായിട്ടായിരിക്കും നടപ്പിലാക്കുക. ക്ഷേമപദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കും. എല്ലാ പഞ്ചായത്തുകളിലും ലേബര്‍ ബാങ്ക് പോലുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കും. കര്‍ഷക തൊഴിലാളികള്‍ക്ക് ആധുനിക കൃഷി സങ്കേതങ്ങളില്‍ പരിശീലനവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കും. കൃഷിക്കായി കൂടുതല്‍ തുക നീക്കിവെക്കും.
10. മറ്റു വന്‍കിട േ്രപാജക്ടുകള്‍: വിഴിഞ്ഞം ഹാര്‍ബര്‍, അഴീക്കല്‍, ബേപ്പൂര്‍, പൊന്നാനി, തങ്കശ്ശേരി തുടങ്ങിയ ചെറുകിട തുറമുഖങ്ങള്‍, ലൈറ്റ് മെേ്രടാ, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെേ്രടാ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ േ്രപാജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
11. വൈദ്യുതി ഉല്‍പാദനം: 1200 മെഗാവാട്ട് ശേഷിയുള്ള തെര്‍മ്മല്‍ നിലയം, 300 മെഗാവാട്ട് ജലവൈദ്യുതി, 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി എന്നീ നിലകളില്‍ ഉല്‍പാദനശേഷി കൈവരിക്കും. സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍.ഇ.ഡിയിലേയ്ക്ക് മാറ്റുന്നതിനും വൈദ്യുതി ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയ കാമ്പയിന്‍ ആരംഭിക്കും.
12. ജലസുരക്ഷാ ക്യാമ്പയിന്‍: ജലസുരക്ഷയ്ക്ക് വേണ്ടി ഒരു ബൃഹത് ക്യാമ്പയിന്‍ ആരംഭിക്കും. മൈേ്രകാ നീര്‍ത്തടം മുതല്‍ നദീതടം വരെ സമഗ്രമായ മണ്ണ്ജല സംരക്ഷണ നടപടികള്‍ ആവിഷ്‌കരിക്കും. അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സമയബന്ധിതമായും കാലോചിതമായും പുനരവലോകനം ചെയ്യുന്നതിനുവേണ്ടി ഒരു സ്ഥിരം കര്‍മ്മസേന ഉണ്ടാക്കും.
13. ഭക്ഷ്യസുരക്ഷ: പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും. ച്ചഅരിശ്രീച്ച പദ്ധതി വഴി നെല്‍കൃഷി മൂന്നുലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിപ്പിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയാനും ഗുണനിലവാരം ഉറപ്പുവരുത്താനും കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും.
14. തീരദേശ പാക്കേജ്: 5000 കോടിയുടെ തീരദേശ പാക്കേജില്‍ പ്രഥമമായത് തീരദേശ പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണ്. അതോടൊപ്പം തന്നെ സാമൂഹ്യക്ഷേമ സൂചകങ്ങളില്‍ സംസ്ഥാന നിലവാരത്തിനൊപ്പം എത്തുന്നതിന് ഭമാതൃകാ മത്സ്യഗ്രാമം’ പദ്ധതി നടപ്പിലാക്കും.
15. പരമ്പരാഗത വ്യവസായ സംരക്ഷണം: കയര്‍, കൈത്തറി, പനമ്പ്, ഖാദി, കശുവണ്ടി, ചെത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ തൊഴില്‍ സംരക്ഷിച്ചുകൊണ്ട് നവീകരിക്കും. തുണി, കയര്‍, കരകൗകലം തുടങ്ങിയ മേഖലകളിലെ കൈവേലക്കാരുടെ ഉല്‍പാദനം മിനിമം കൂലി ഉറപ്പുവരുത്തി സര്‍ക്കാര്‍ വാങ്ങി സംഭരിക്കും. പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കും.
16. റോഡ് വികസനം: ദേശീയപാത നാലുവരിയാക്കും. സംസ്ഥാന പാതകളും ജില്ലാ റോഡുകളും ബി.എം & ബി.സിയില്‍ പുതുക്കി പണിയും. ഗ്രാമീണ റോഡുകള്‍ ഒറ്റതവണ പുനരുദ്ധരിക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാ ബൈപ്പാസുകളും പൂര്‍ത്തീകരിക്കും. കേരളത്തില്‍ ഘട്ടം ഘട്ടമായി സ്മാര്‍ട്ട് റോഡ് പദ്ധതി നടപ്പാക്കും.
17. ജലപാതകള്‍: ദേശീയ ജലപാതകള്‍ പൂര്‍ത്തീകരിക്കും. ജലപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കേരളത്തിലെ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതം ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ അതിവേഗ ഫെറി സര്‍വ്വീസ് ആരംഭിക്കാന്‍ പഠനം നടത്തും.
18. റെയില്‍വേ: നിര്‍ദ്ദിഷ്ട പുതിയ റെയില്‍വേ ലൈനുകള്‍ പൂര്‍ത്തീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാനത്ത് നിലവിലുള്ള രണ്ടുവരി റെയില്‍വേ പാത നാലുവരി പാതയാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി ഉണ്ടാക്കും. ഇരട്ടിപ്പിക്കുന്ന പാത അതിവേഗ െ്രടയിന്‍ ഓടിക്കാന്‍ സജ്ജമാക്കാന്‍ ശ്രമിക്കും.
19. ശുചിത്വകേരളം: കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റും. ഇതിനായി ഉറവിടമാലിന്യ സംസ്‌കരണത്തിനായിരിക്കും മുന്‍ഗണന. ജലമലിനീകരണത്തിനെതിരെ നടപടിയെടുക്കും. ഇതിനായി ഒരു ജനകീയ ക്യാമ്പയിന് രൂപംനല്‍കും.
20. പാര്‍പ്പിടം: ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കും. ഇ.എം.എസ് പാര്‍പ്പിട പദ്ധതി, എം.എന്‍ ലക്ഷംവീട് പദ്ധതി എന്നിവ പുനരുജ്ജീവിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീടും കക്കൂസും ഉറപ്പുവരുത്തും. ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ കൃഷിഭൂമി ലഭ്യമാക്കും. ഭൂപരിഷ്‌കരണ നിയമം സംരക്ഷിക്കും.
21. ആരോഗ്യമേഖല: നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പുനഃപരിശോധിക്കുകയും ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും എണ്ണം ഇരട്ടിയായി ഉയര്‍ത്തുകയും ചെയ്യും. പൊതുആരോഗ്യ സംവിധാനവുമായി ബന്ധപ്പെടുത്തി സമഗ്രവും സാര്‍വ്വത്രികവുമായ ഇന്‍ഷുറന്‍സ് നടപ്പിലാക്കും. മൂന്ന് മെഡിക്കല്‍ കോളേജുകളെ എയിംസ് നിലവാരത്തില്‍ ഉയര്‍ത്തും. ഹൃദയശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും കാത്ത്‌ലാബും താലൂക്ക് ആശുപത്രികള്‍ വരെ സ്ഥാപിക്കും. താലൂക്ക് ആശുപത്രികളില്‍ അര്‍ബുദരോഗ പരിശോധനാ സംവിധാനമുണ്ടാക്കും.
22. ആയൂര്‍വേദം: ആയൂര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. 500 കോടി രൂപ മുതല്‍മുടക്കി ഏറ്റവും ആധുനികമായ ലബോറട്ടറിയും ഗവേഷണകേന്ദ്രവും സ്ഥാപിക്കും. ആയൂര്‍വ്വേദ മേഖലയില്‍ ആരോഗ്യപരിപാലനവും ടൂറിസവും ബന്ധിപ്പിച്ച് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും.
23. സ്‌കൂള്‍ വിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക്: 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ 1000 പൊതുവിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും.
24. മികവിന്റെ കേന്ദ്രങ്ങള്‍: സര്‍വകലാശാല കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. സഹകരണ സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയെ വിപുലീകരിക്കും.
25. പട്ടികജാതിപട്ടികവര്‍ഗ ക്ഷേമം: ഊരുകൂട്ടങ്ങള്‍ക്ക് പദ്ധതി ആസൂത്രണത്തില്‍ പൂര്‍ണ്ണാധികാരം ഉറപ്പുവരുത്തും. മേല്‍നോട്ടാധികാരവും നല്‍കും. പട്ടികജാതി വികസനഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് എല്ലാതലങ്ങളിലും മേല്‍നോട്ട സമിതികള്‍ക്ക് രൂപംനല്‍കും. ഗ്രാമസഭ/ വികസന സെമിനാര്‍/കര്‍മ്മസമിതി എന്നീതലങ്ങളില്‍ പട്ടികജാതിക്കാരില്‍ നിന്നും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നത് നിര്‍ബന്ധിതമാക്കും.
26. സ്ത്രീശാക്തീകരണം: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ് ആരംഭിക്കും. ജന്റര്‍ ബഡ്ജറ്റിംഗ് പുനസ്ഥാപിക്കും. കുടുംബശ്രീയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കി മാറ്റും. കുടുംബശ്രീക്ക് നാല് ശതമാനം പലിശയ്ക്ക് വായ്പ ഉറപ്പുവരുത്തും.
27. ജനകീയാസൂത്രണം: ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പ് ആവിഷ്‌കരിക്കും. നീര്‍ത്തട ആസൂത്രണം, മാലിന്യസംസ്‌കരണം, ജൈവപച്ചക്കറി എന്നിവയെ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ജനകീയ പ്രസ്ഥാനമായിരിക്കും ഇത്.
28. സാംസ്‌കാരിക നവോത്ഥാനം: സാംസ്‌കാരിക മേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തും. വിദ്യാഭ്യാസ ബഡ്ജറ്റിന്റെ ഒരു ശതമാനം ലൈബ്രറികള്‍ക്ക് ഗ്രാന്റായി നല്‍കും എന്ന് ഉറപ്പുവരുത്തും. ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്യും. ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കും. സ്‌കൂള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ എല്ലാ കലകളിലും കുട്ടികള്‍ക്ക് പരിശീലിക്കാന്‍ സൗകര്യം സൃഷ്ടിക്കും.
29. പരിസ്ഥിതി സൗഹൃദ കേരളം: മണ്ണും ജലവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് ജനപങ്കാളിത്തത്തോടെ നീര്‍ത്തടാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കും. തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പിലാക്കും. ജലാശയങ്ങളെ ശുദ്ധീകരിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും.
30. പ്രവാസികള്‍: പ്രവാസി വികസന നിധി ആരംഭിക്കും. ഈ നിധിയില്‍ നടത്തുന്ന നിക്ഷേപം ഉപയോഗിച്ച് ആരംഭിക്കുന്ന വ്യവസായശാലകളില്‍ പ്രവാസി തിരിച്ചുവരുമ്പോള്‍ യോഗ്യതകളുണ്ടെങ്കില്‍ ജോലിക്ക് അര്‍ഹതയുണ്ടാകും. തിരിച്ചുവരുന്നവര്‍ക്ക് വിപുലമായ പുനരവധിവാസ പദ്ധതി ആവിഷ്‌കരിക്കും.
31. പൊതുവിതരണം: പൊതുവിതരണം ശക്തിപ്പെടുത്തും. അടച്ചുപൂട്ടിയ ന്യായവില കടകള്‍ തുറക്കും. സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ് കടകളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് വില വര്‍ദ്ധിപ്പിക്കില്ല.
32. വിശപ്പില്ലാ കേരളം: ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാത്ത ഒരാളുപോലും കേരളത്തിലുണ്ടാവില്ല. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സന്നദ്ധസംഘടനകളും മറ്റുമായി സഹകരിച്ചുകൊണ്ട് ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കും. ഇത് കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ന്യായവിലയ്ക്ക് നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളുടെ ശൃംഖല സൃഷ്ടിക്കും.
33. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: ജൂണ്‍ 1 മുതല്‍ എല്ലാ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും. അര്‍ഹരായ 60 വയസ്സുകഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ നല്‍കും. എല്ലാ വര്‍ഷവും കാലോചിതമായി വര്‍ദ്ധിപ്പിക്കും. കുടിശ്ശികയില്ലാതെ മാസംതോറും പെന്‍ഷന്‍ വീട്ടില്‍ എത്തിക്കും. സമ്പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ലഭ്യമാക്കും.
34. കേരളത്തിന്റെ ബാങ്ക്: ജില്ലാസംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് കേരളത്തിന്റേതായ ഒരു വന്‍കിട ബാങ്കിന് രൂപം നല്‍കും. സഹകരണ മേഖലയില്‍ ദ്വിതല സമ്പ്രദായമായിരിക്കും.
35. അഴിമതിക്ക് അന്ത്യം കുറിക്കും; സദ്ഭരണം ഉറപ്പാക്കും: രണ്ടാം ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കും. ഇഗവേണന്‍സ് ഫലപ്രദമാക്കും. എല്ലാ പരാതികളിലും പ്രശ്‌നങ്ങളിലും 30 ദിവസത്തിനകം സര്‍ക്കാര്‍തലത്തില്‍ തീര്‍പ്പുണ്ടാക്കും. പരാതികളോ ആവശ്യങ്ങളോ തള്ളപ്പെട്ടാല്‍ അവ പുനഃപരിശോധിച്ച് വ്യക്തത ഉണ്ടാക്കുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള സംവിധാനമൊരുക്കും. സെക്രട്ടേറിയറ്റ് അടിസ്ഥാനമായ സംവിധാനം മാറ്റി കേന്ദ്രസര്‍ക്കാരിനെപ്പോലെ ഡയറക്േ്രടറ്റ് രീതിയില്‍ വികേന്ദ്രീകൃതവും ഫലപ്രദവുമായ സംവിധാനം കൊണ്ടുവരും. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ഇത് നടപ്പാക്കുക. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഏകജാലകത്തിലൂടെ ലഭ്യമാക്കുന്ന സേവന കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. വിവരാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കും.
എല്ലാവര്‍ക്കും കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, പാര്‍പ്പിടം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പരിശ്രമിക്കുന്നത്. ആരോഗ്യവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതും പ്രധാനപ്പെട്ട ലക്ഷ്യമാണ്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇത്തരം വികസനത്തിന് അടിത്തറ ഒരുക്കുന്നവിധം കാര്‍ഷികവ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമമായ ഇടപെടലും ഇടതുപക്ഷ ജനാധിപത്യമുന്നണി വിഭാവനം ചെയ്യുന്നു. ഇത്തരത്തില്‍ നമ്മുടെ നേട്ടങ്ങള്‍ നിലനിര്‍ത്തിയും പുതിയ കാലത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുമുള്ള പ്രവര്‍ത്തനപദ്ധതികളാണ് എല്‍.ഡി.എഫ് മുന്നോട്ടുവച്ചിട്ടുള്ളത്.
കകക
കൃഷി
1. പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കും. ഇതിനായി ജൈവപച്ചക്കറിയില്‍ ഊന്നിക്കൊണ്ടുള്ള ജനകീയ കാമ്പയിന്‍ ആരംഭിക്കും. 50,000 ഹെക്ടറില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും. കൃഷിക്കാരുടെ െ്രപാഡ്യൂസര്‍ കമ്പനികള്‍, ഹോര്‍ട്ടി കള്‍ച്ചര്‍ കോര്‍പ്പറേഷന്‍ എന്നിവ വഴി പച്ചക്കറിക്ക് തറവില നല്‍കും. പച്ചക്കറി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ സംഭരണത്തിന് ചില്ലര്‍ സ്‌റ്റോറേജുകള്‍ ഏര്‍പ്പെടുത്തും.
2. സംയോജിത ബഹുവിള പുരയിടകൃഷി വികസനത്തിന് വീട്ടുവളപ്പ് അയല്‍ക്കൂട്ടങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് ഉല്‍പാദനോപാധികളുടെ വിതരണം, ചെറുകിട യന്ത്രവല്‍ക്കരണം, സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കും. നഗര കൃഷിക്ക് േ്രപാത്സാഹനം നല്‍കും.
3. നെല്‍കൃഷി ഭൂമിയുടെ വിസ്തൃതി 3 ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കും. ഉല്‍പ്പാദനം 10 ലക്ഷം ടണ്ണാക്കും. റിയല്‍ എസ്‌റ്റേറ്റുകാര്‍ വാങ്ങി തരിശ്ശിടുന്ന പാടശേഖരങ്ങള്‍ ഏറ്റെടുത്ത് കര്‍ഷക ഗ്രൂപ്പുകള്‍ വഴി കൃഷി ചെയ്യാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കും. ഗ്രൂപ്പ് ഫാമിംഗിനെ േ്രപാത്സാഹിപ്പിക്കും. നെല്‍കൃഷിയില്‍ മള്‍ട്ടി ലെവല്‍ പാര്‍ട്ടിസിപ്പേറ്ററി ഫാമിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. റൈസ് ബയോ പാര്‍ക്ക് സ്ഥാപിക്കും.
4. എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ആദായകരമായ വില ഉറപ്പാക്കും. ഉല്‍പാദന ചെലവിനനുസൃതമായി നെല്ലിന്റെ സംഭരണവില ഉയര്‍ത്തും. കാര്‍ഷിക സഹകരണ സംഘങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരാഴ്ചയ്ക്കകം കൃഷിക്കാര്‍ക്ക് പണം ലഭ്യമാക്കും.
5. പ്രകൃതിദത്തമായ ജലസംഭരണിയായ നെല്‍വയലുകള്‍ സംരക്ഷിക്കുന്നത് പ്രകൃതി ആവാസവ്യവസ്ഥ സംരക്ഷണമായി കണ്ട് വിസ്തൃതിക്കനുസരിച്ച് നിലം ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കും. ഉടമസ്ഥരുടെ അവകാശം സംരക്ഷിച്ചുകൊണ്ട് നെല്‍വയലുകളെ സംസ്ഥാനത്തെ സംരക്ഷിത നെല്‍പ്രദേശങ്ങളായി പ്രഖ്യാപിക്കും. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍മൂലം നീര്‍ത്തടാധിഷ്ഠിത ആസൂത്രണം കാര്‍ഷിക അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യമായ ജലസംഭരണികളും ജലനിര്‍ഗമന ചാലുകളും മണ്ണ് സംരക്ഷണ നിര്‍മ്മിതികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ വിപുലമായ തോതില്‍ ഉപയോഗപ്പെടുത്തും. അതുവഴി 100 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തും.
6. കാര്‍ഷികമേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കും. കാര്‍ഷിക മേഖലയ്ക്കുളള സര്‍ക്കാര്‍ ചെലവ് കഴിഞ്ഞ രണ്ടു ദശാബ്ദമായി സംസ്ഥാനവരുമാനത്തിന്റെ 35 ശതമാനമാണ്. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇത് 610 ശതമാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ മുന്‍കാലത്തുണ്ടായിരുന്ന മിനിമം ഉല്‍പാദനമേഖലയ്ക്കുളള വകയിരുത്തല്‍ നിബന്ധന പുനഃസ്ഥാപിക്കും. പൊതുനിക്ഷേപം പത്ത് ശതമാനമായി ഉയര്‍ത്തും. ഫാമുകളില്‍ സമഗ്രമായ വൈവിധ്യവല്‍ക്കരണവും ആവശ്യമുള്ളിടങ്ങളില്‍ യന്ത്രവല്‍ക്കരണവും നടപ്പിലാക്കും.
7. സംസ്ഥാനത്തെ വിളകളെ സംരക്ഷിക്കാനും കര്‍ഷകരെ രക്ഷിക്കാനും വാല്യൂ ആഡഡ് േ്രപാഡക്ട് ഓഫ് കേരള (പാര്‍ക്കുകള്‍) സ്ഥാപിക്കും. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവര്‍ദ്ധിത വസ്തുക്കളുടെ നിര്‍മ്മാണം നടത്തുന്ന കമ്പനികള്‍ സ്ഥാപിക്കും. കൃഷിരംഗത്തേക്ക് വരുന്ന യുവാക്കളെ പരിശീലിപ്പിച്ച് അവരുടെ കഴിവിനനുസൃതമായി േ്രപാത്സാഹിപ്പിക്കും.
8. കര്‍ഷക ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കും. കര്‍ഷക േ്രപാവിഡന്റ്‌സ് ഫണ്ട് ആശയം പ്രാവര്‍ത്തികമാക്കി അതില്‍ അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് ഇ.എസ്.ഐ മോഡല്‍ ചികിത്സ നല്‍കും. ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ പ്രത്യേക സ്‌കീം കൊണ്ടുവരും.
9. കര്‍ഷകത്തൊഴിലാളി മേഖല കൂടുതല്‍ ആകര്‍ഷണീയമാക്കേണ്ടതിന് നിശ്ചിത ദിവസം തൊഴിലുറപ്പും വരുമാനവും, ആരോഗ്യ സംരക്ഷണവും, കുട്ടികളുടെ വിദ്യാഭ്യാസവും തുടങ്ങിയവയ്ക്കുവേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തും. ആധുനിക കൃഷി സങ്കേതങ്ങളില്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും വേണം. മെച്ചപ്പെട്ട സേവനം കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനും ആവശ്യമെങ്കല്‍ നേരിട്ട് കൃഷി ചെയ്യുന്നതിനും വേണ്ടിയുള്ള ഹരിതസേന, ലേബര്‍ ബാങ്ക് പോലുള്ള ഏജന്‍സികള്‍ എല്ലാ പഞ്ചായത്തിലും രൂപീകരിക്കും. തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
10. പ്രായാധിക്യം കൊണ്ടും രോഗകീടബാധമൂലവും ഉല്‍പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി മെച്ചപ്പെട്ട ഇനങ്ങളുടെ തൈകള്‍ നടുന്നതിനായുള്ള പുനരുദ്ധാരണ പദ്ധതികള്‍ നാളികേര വികസന ബോര്‍ഡുമായി സഹകരിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ പ്രധാന ജില്ലകളിലും നടപ്പിലാക്കും.
11. കേരകര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കേരോല്‍പ്പന്ന മൂല്യവര്‍ദ്ധന വൈവിദ്ധ്യവല്‍ക്കരണ സംരംഭങ്ങള്‍ േ്രപാത്സാഹിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും നാളികേര പാര്‍ക്കുകള്‍, നാളികേര ഉല്‍പാദക ഫെഡറേഷനുകളുടെയും െ്രപാഡ്യൂസര്‍ കമ്പനികളുടെയും ആഭിമുഖ്യത്തില്‍ ആരംഭിക്കും. നീരയും വെളിച്ചെണ്ണയും മാത്രമല്ല, അവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഈ പാര്‍ക്കുകളില്‍ ഉല്‍പാദിപ്പിക്കും. ഉല്‍പ്പാദനച്ചെലവുമായി ബന്ധപ്പെടുത്തി സംഭരണ വില കാലോചിതമായി പരിഷ്‌കരിക്കും.
12. നെല്‍കൃഷി മേഖലയിലാണ് പരിമിതമായ യന്ത്രവല്‍ക്കരണം നടപ്പായിട്ടുള്ളത്. മറ്റ് വിളകള്‍ക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പൊക്കാളി പാടങ്ങള്‍ക്ക് അനുയോജ്യമായ ഉഴവ്, കൊയ്ത്ത് യന്ത്രങ്ങള്‍ ലഭ്യമല്ല. യുദ്ധകാലാടിസ്ഥനത്തില്‍ കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തുകൊണ്ട് നടപ്പിലാക്കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ അേ്രഗാ സര്‍വ്വീസ് സെന്ററുകള്‍ ആരംഭിക്കും.
13. കാര്‍ഷിക സര്‍വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി ഗവേഷണത്തെയും എക്‌സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. സര്‍വകലാശാല സമഗ്രമായി പുനഃസംവിധാനം ചെയ്യും.
14. മത്സ്യകൃഷി/താറാവ് തുടങ്ങിയവ ഉള്‍പ്പെടുന്ന സംയോജിത കൃഷിരീതി േ്രപാത്സാഹിപ്പിക്കും.
15. നിലവിലുള്ള മണ്ണ് പരിശോധനാജലപരിശോധനാ ലാബുകള്‍ ശക്തിപ്പെടുത്തുകയും എല്ലാ ജില്ലകളിലും സൂക്ഷ്മ മൂലകങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലാബുകള്‍ വ്യാപിപ്പിക്കുകയും ചെയ്യും. തനത് ഫലവൃക്ഷങ്ങളുടെ ഉല്‍പ്പാദന വര്‍ദ്ധനവിനായി അതിസാന്ദ്രതാ കൃഷി േ്രപാത്സാഹിപ്പിക്കും.
16. സാധ്യമായ മിച്ചഭൂമിയും പാട്ടക്കരാര്‍ ലംഘിക്കുന്ന തോട്ടം ഭൂമിയും ഏറ്റെടുത്ത് അടിയന്തരമായി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും. ആദിവാസികള്‍ക്ക് കൃഷിഭൂമി ഉറപ്പുവരുത്തുന്നതിന് വനാവകാശ നിയമം ഊര്‍ജിതമായി നടപ്പാക്കും.
17. തേനീച്ച വളര്‍ത്തല്‍ േ്രപാത്സാഹിപ്പിച്ച് കര്‍ഷകരുടെ ആദായം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തേന്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കും. ഇത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക മാത്രമല്ല, തേനീച്ച വഴി പരാഗണം നടത്തുന്ന വിളകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കും. കൂണ്‍ കൃഷി, പുഷ്പകൃഷി എന്നിവ േ്രപാത്സാഹിപ്പിക്കും.
18. കാര്‍ഷികമേഖലയ്ക്കുള്ള വായ്പാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. നെല്‍കൃഷിക്കാര്‍ക്കും പച്ചക്കറി കൃഷിക്കാര്‍ക്കും പലിശരഹിത വായ്പ ലഭ്യമാക്കും.
19. കാര്‍ഷികമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പും കൃത്യമായ മേല്‍നോട്ടവും ഉറപ്പുവരുത്തും. മാനേജ്‌മെന്റ് സംവിധാനം െ്രപാഫഷണല്‍ രീതിയിലാക്കി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
20. കൃഷി സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കും. കൃഷിവകുപ്പുമായും മൃഗമണ്ണ് സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും.
21. പച്ചക്കറികളുടെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കും. ഏതെങ്കിലും കാരണവശാല്‍ വിഷാംശമുള്ള പച്ചക്കറികള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
22. മൂല്യവര്‍ദ്ധിത ഫാക്ടറികള്‍ക്ക് മെയ്ഡ് ഇന്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി കേരള’ എന്ന ബ്രാന്റ് നെയിം നല്‍കി ഉപയോഗിക്കാന്‍ അനുമതി നല്‍കും. അമുല്‍ മോഡലില്‍ റബ്ബര്‍ മേഖലയില്‍ ഇടപെടുന്നതിന് പരിശ്രമിക്കും.
23. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതോടൊപ്പംതന്നെ, ഇവയുടെ ആക്രമണത്തില്‍നിന്ന് കൃഷിയെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കും.
തോട്ടവിള
24. റബറിന്റെ റീപ്ലാന്റിംഗ് സബ്‌സിഡി ഹെക്ടറിന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തും. വിലയോട് ബന്ധപ്പെടുത്തി റബര്‍ കൃഷിക്കാര്‍ക്ക് വരുമാനം ഉറപ്പുവരുത്താന്‍ ഏക്കര്‍ അടിസ്ഥാനത്തില്‍ സബ്‌സിഡി നല്‍കും. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. ആവശ്യമെങ്കില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കും. സംസ്ഥാന സര്‍ക്കാരും ഈ സബ്‌സിഡിയുടെ ഭാരത്തില്‍ ഒരു ഭാഗം വഹിക്കും.
25. റബ്ബര്‍ ലാറ്റക്‌സും റബ്ബര്‍ ഷീറ്റും കാര്‍ഷികോല്‍പ്പന്നമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നത്തിന്റെ അന്തിമ വിലയുടെ ഒരംശം കര്‍ഷകന് ലഭിക്കത്തക്ക വിധത്തില്‍ ആവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ ഇടപെടും. തോട്ടവിള കൃഷിക്കാരുടെ െ്രപാഡ്യൂസര്‍ കമ്പനികള്‍ രൂപീകരിക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം നടത്തും. ഇതിനാവശ്യമായ ഉദാരമായ ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കും. ഇതിനായി പ്രത്യേകം വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. റബ്ബര്‍ മരങ്ങളെ വില്‍പ്പന നികുതിയില്‍നിന്ന് മൂന്നുവര്‍ഷത്തേക്ക് ഒഴിവാക്കും.
26. തോട്ടവിള ഉല്‍പന്നങ്ങളുടെ പ്രചാരവും ഡിമാന്റും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. റോഡ് നിര്‍മ്മാണത്തിലും ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുമുള്ള റബ്ബറിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കും. വന്‍കിട റബ്ബര്‍ വ്യവസായം കേരളത്തില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.
27. പ്ലാന്റേഷന്‍ മേഖലയിലെ മുഖ്യപ്രശ്‌നം പഴക്കമേറിയ മരങ്ങളാണ്. ഇവ അടിയന്തരമായി റീപ്ലാന്റ് ചെയ്യേണ്ടതുണ്ട്. ഇതിനൊരു ഫലപ്രദമായ മാര്‍ഗം തൊഴിലുറപ്പുപദ്ധതിയെ ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍, ഇതൊരു ആവര്‍ത്തന കൃഷി പ്രവര്‍ത്തനമായി കണ്ടുകൊണ്ട് അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇത് തിരുത്തിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കും.
28. തോട്ടം മേഖലയില്‍ മണ്ണ്ജല സംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനും ആസൂത്രിതമായ പരിശ്രമം വേണം. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണം. ഇതിനായുള്ള സമഗ്ര പരിപാടി പ്രാദേശികതലത്തില്‍ തയ്യാറാക്കും.
29. മരവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. മരത്തിന്റെ ഈടിന്മേല്‍ പ്രതിമാസം ദീര്‍ഘകാല വായ്പയായി ഓരോ ഇനം മരത്തിനും നിശ്ചിത തുക സഹകരണ ബാങ്കുകളില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള സ്‌കീം ആവിഷ്‌കരിക്കും. ബാങ്കിന്റെ വായ്പയും പലിശയും മരം വെട്ടുമ്പോള്‍ നല്‍കിയാല്‍ മതിയാകും.
30. വിലയിടിവിന്റെ പേരുപറഞ്ഞ് വന്‍കിട തോട്ടമുടമകള്‍ തൊഴിലാളികളുടെ കൂലിയും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നത് അനുവദിക്കാനാവില്ല. കൂലിയും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നത് പ്രതിസന്ധിയുടെ പരിഹാരമല്ല. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. തോട്ടം തൊഴിലാളികള്‍ക്ക് മിനിമം ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. പ്രത്യേക പാര്‍പ്പിട പദ്ധതി നടപ്പാക്കും. ഇതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി പ്രത്യേക സ്‌കീമുകള്‍ ആവിഷ്‌കരിക്കും. മുഴുവന്‍ തോട്ടം തൊഴിലാളികളേയും ബി.പി.എല്‍ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കും.
31. നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സര്‍ക്കാര്‍ ഭൂമി കൈയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും.
32. 01.01.1977 ന് മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂവനം വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഭൂമിയില്‍ നാല് ഏക്കര്‍ വരെ ഉപാധിരഹിതമായി പട്ടയം നല്‍കും. പട്ടയം ലഭിക്കാനുള്ള ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും അനുബന്ധ രേഖകളും നല്‍കും.
33. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദുര്‍ബലപ്രദേശമായി (ഇ.എസ്.എ) നോട്ടിഫൈ ചെയ്യുന്ന പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ ഒഴിവാക്കും. യു.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിട്ടുള്ള രേഖകളില്‍ ഇതിനാവശ്യമായ മാറ്റം വരുത്തും.
മൃഗപരിപാലനം
34. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. ഇതിനായി മില്‍മയുടെ പ്രവര്‍ത്തനങ്ങളെ യഥാര്‍ത്ഥ ആനന്ദ് മാതൃകയില്‍ പുനഃസംഘടിപ്പിക്കും. ക്ഷീരക്ഷേമസംഘങ്ങള്‍ക്ക് സ്‌കീമുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം നല്‍കും.
35. കന്നുകുട്ടി പരിപാലനം സ്‌കീം സാര്‍വ്വത്രികമാക്കും. കുടുംബശ്രീ പശു, ആട് ഗ്രാമം പദ്ധതികള്‍ ശക്തിപ്പെടുത്തും.
36. കറവക്കാരുടെ ദൗര്‍ലഭ്യമാണ് ഒരു പ്രധാനപ്പെട്ട പ്രശ്‌നം. ചെറുകിട യൂണിറ്റുകളില്‍ പാല്‍ കറക്കുന്നതിന് സഹായകരമായ രീതിയില്‍ കറവു യന്ത്രങ്ങളെ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്. ക്ഷീരസംഘങ്ങളുടെ കീഴില്‍ മൊബൈല്‍ കറവ യൂണിറ്റുകളെ േ്രപാത്സാഹിപ്പിക്കും.
37. കന്നുകാലി മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കാലിത്തീറ്റയുടെ ദൗര്‍ലഭ്യവും വിലയുമാണ്. പൊതുമേഖലയില്‍ കാലിത്തീറ്റ ഉല്‍പ്പാദനശേഷി ഇരട്ടിയാക്കുകയും ന്യായവിലയ്ക്ക് കൃഷിക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. തീറ്റപ്പുല്ല് കൃഷിക്കായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ കന്നുകാലി വളര്‍ത്തല്‍കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
38. വിവിധ വലുപ്പത്തിലുള്ള ആധുനിക അറവുശാലകള്‍ക്ക് ശാസ്ത്രീയമായ മോഡലുകള്‍ തയ്യാറാക്കുകയും സമയബന്ധിതമായി അനുയോജ്യമായവ എല്ലാ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്ഥാപിക്കും.
39. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ വൈവിധ്യവല്‍ക്കരണം നടപ്പിലാക്കുന്നതു വഴി കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാവും.
40. വാക്‌സിനുകള്‍, വിര മരുന്നുകള്‍, രോഗനിര്‍ണയ കിറ്റുകള്‍ തുടങ്ങിയവ പാലോട് വെറ്റിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആവശ്യാധിഷ്ഠിതമായി ഉല്‍പാദിപ്പിക്കുകയും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗുണനിലവാരമുള്ള മരുന്നുകള്‍ വാങ്ങാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ സഹായിക്കുകയും ചെയ്യും.
41. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാല്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കും. കേരളത്തില്‍ മില്‍മയെ കൂടാതെ മാതൃകാ ക്ഷീര സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ െ്രപാഡ്യൂസര്‍ കമ്പനികള്‍ ആരംഭിക്കും. അവ തീര്‍ത്തും പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതായിരിക്കും.
42. കോഴിവളര്‍ത്തല്‍ മേഖലയില്‍ അന്യസംസ്ഥാന ഹാച്ചറി ഉടമസ്ഥന്മാരുടെ നീരാളിപ്പിടുത്തം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പുറത്തുള്ള കച്ചവടക്കാര്‍ക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് കേരളത്തിലെ നല്ല പങ്ക് കൃഷിക്കാരും പ്രവര്‍ത്തിക്കുന്നത്. പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഈ മേഖലയിലെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
43. കേരളത്തില്‍ ഒരു വന്‍കിട കോഴിത്തീറ്റ ഫാക്ടറി സ്ഥാപിക്കും. നമ്മുടെ നഗരങ്ങളിലെ ഇറച്ചി മാലിന്യവും മീന്‍ അവശിഷ്ടങ്ങളും അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കാം. മലിനീകരണമില്ലാതെ ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നാണ് വിദേശരാജ്യങ്ങളുടെ അനുഭവങ്ങള്‍ കാണിക്കുന്നത്.
44. ഓമനപക്ഷി വളര്‍ത്തല്‍, വ്യാവസായികാടിസ്ഥാനത്തില്‍ നായ്ക്കളുടെ ബ്രീഡിംഗ്, പരിശീലനം, ഫാം ടൂറിസം, തുടങ്ങിയ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ഓമനപക്ഷികളുടെയും നായ്ക്കളുടെയും മറ്റും വാണിജ്യാടിസ്ഥാനത്തിലുള്ള ബ്രീഡിംഗ് വികേന്ദ്രീകൃതമായി വലിയ തോതില്‍ നടക്കുമ്പോള്‍ വിപണി ഉറപ്പുവരുത്തണം. ഇതിനായി ഓണ്‍ലൈന്‍ വിപണന സൈറ്റുകള്‍ ആരംഭിക്കും.
45. സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പഠനത്തോടൊപ്പം വരുമാനവും എന്ന പദ്ധതിയിലൂടെ കോഴി വളര്‍ത്തല്‍ സ്‌കീം വിപുലപ്പെടുത്തും. റബ്ബര്‍ തോട്ടങ്ങളില്‍ സുരക്ഷിത വലയം ഒരുക്കി തുറസ്സായ സ്ഥലത്ത് വലിയതോതില്‍ നാടന്‍ കോഴി വളര്‍ത്തല്‍ േ്രപാത്സാഹിപ്പിക്കും. കോഴി ഗ്രാമം പദ്ധതി വ്യാപകമാക്കും.
46. മൃഗസംരക്ഷണ മേഖലയ്ക്കുള്ള വായ്പകള്‍ കാര്‍ഷിക വായ്പകളായി കണക്കാക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള നടപടി കൈക്കൊള്ളും. മൃഗസംരക്ഷണ മേഖലയ്ക്കുള്ള സര്‍ക്കാര്‍ ചെലവ് സംസ്ഥാന വരുമാനത്തിന്റെ ഒരു ശതമാനമായി ഉയര്‍ത്തും.
47. കന്നുകാലികള്‍ക്ക് സമഗ്ര ഇന്‍ഷ്വറന്‍സ് ഉറപ്പാക്കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയ കന്നുകാലികള്‍ ചത്തുപോയതിന്റെയും കറവ ശുഷ്‌ക്കമായതിന്റെയും ഫലമായി കടക്കെണിയിലാവുകയും ജപ്തി നടപടികള്‍ അഭിമുഖീകരിക്കുകയും ചെയ്ത കൃഷിക്കാരുണ്ട്. ഇവരെ സഹായിക്കാന്‍ ഒരു പദ്ധതി ആവിഷ്‌കരിക്കും. ഇന്ത്യയിലെ തനത് ജനുസ്സുകള്‍ക്ക് പ്രാധാന്യം നല്‍കി സംരക്ഷിക്കുന്ന തരത്തില്‍ ഇടപെടും. എല്ലാ കന്നുകാലികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് പദ്ധതി നടപ്പിലാക്കും.
മത്സ്യമേഖല
48. കാര്‍ഷികമേഖലയില്‍ ഭൂപരിഷ്‌കരണം കൊണ്ടുവന്ന് കൃഷിഭൂമി കൃഷിക്കാര്‍ക്ക് വിതരണം ചെയ്തതുപോലെ മത്സ്യമേഖലയില്‍ കടലിന്റെ അവകാശം കടലില്‍ മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന സമഗ്രമായ ജലപരിഷ്‌കരണ നിയമം ആവിഷ്‌കരിച്ച് നടപ്പിലാക്കും. അതുവഴി മത്സ്യബന്ധനോപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിലേയ്ക്കുള്ള പ്രവേശന അധികാരം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനും പിടിച്ചുകൊണ്ടുവരുന്ന പച്ചമത്സ്യത്തിന്റെ ആദ്യ വില്‍പനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നതിനും അക്വേറിയന്‍ റിഫോംസില്‍ വ്യവസ്ഥ ചെയ്യും.
49. ഫിഷറീസുമായി ബന്ധപ്പെട്ട നിലവിലുളള നിയമങ്ങളും നിയന്ത്രണങ്ങളും മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കാന്‍ പര്യാപ്തമാകുന്നില്ല. 1995 ലെ ഉത്തരവാദിത്വപര മത്സ്യബന്ധന പെരുമാറ്റഘട്ടത്തിന്റെ (സി.സി.ആര്‍.എഫ്) അടിസ്ഥാനത്തില്‍ കേരളത്തിന്റെ തീരക്കടല്‍ മത്സ്യസമ്പത്ത് സുസ്ഥിരമായ തോതില്‍ പരിപാലിക്കുന്നതിന് 1980 ലെ കെ.എം.എഫ്.ആര്‍ ആക്ടില്‍ പങ്കാളിത്ത വിഭവ പരിപാലനത്തിലും നിയന്ത്രണത്തിലും ഊന്നിയുള്ള കാലോചിതമായ ഭേദഗതികള്‍ വരുത്തും. വിദേശ േ്രടാളറുകള്‍ മത്സ്യബന്ധനം നടത്തുന്ന രീതി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
50. മത്സ്യത്തൊഴിലാളികള്‍, അനുബന്ധതൊഴിലാളികള്‍, ബോട്ടുടമകള്‍, ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞന്മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി മത്സ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്കാളിത്തത്തോടുകൂടി പങ്കാളിത്ത വിഭവ മാനേജ്‌മെന്റ് നയങ്ങളും കര്‍മപരിപാടികളും ആവിഷ്‌കരിക്കും. പ്രാദേശിക ജില്ലാ സംസ്ഥാനതലങ്ങളില്‍ മത്സ്യവിഭവ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ക്ക് രൂപം നല്‍കും.
51. മണ്‍സൂണ്‍കാല മത്സ്യബന്ധന നിരോധനം തുടര്‍ന്നും നടപ്പിലാക്കും.
52. മുരാരി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. വംശനാശ ഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യങ്ങളുടെ സംരക്ഷണത്തിനായി സംയോജിത പദ്ധതികള്‍ നടപ്പിലാക്കും. പൊതുജലാശയങ്ങളില്‍ വിപുലമായ തോതില്‍ മത്സ്യവിത്ത് നിക്ഷേപിക്കും. മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കും.
53. ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ എല്‍.ഒ.പി. സ്‌കീമില്‍ വിദേശ കപ്പലുകളുടെ കടന്നുകയറ്റം ചെറുക്കുന്നതിന് ബദല്‍ നടപടിയായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന തദ്ദേശീയ യാനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിനും പുതിയ യാനങ്ങള്‍ സ്വായത്തമാക്കുന്നതിനും സബ്‌സിഡികളും ഉദാരമായ വായ്പാനയങ്ങളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.
54. കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തും. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍, നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ അനുയോജ്യമായ സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. കടലോരത്തുള്ള ഭൂമിയില്‍ വച്ചുപിടിപ്പിക്കുന്ന കാറ്റാടിമരങ്ങളുടെയും മറ്റും വരുമാനവും മത്സ്യത്തൊഴിലാളിക്കായിരിക്കും. മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ക്ക് സി.ആര്‍.ഇസെഡില്‍നിന്ന് ഇളവ് നല്‍കി താല്‍ക്കാലിക നമ്പര്‍ നല്‍കും.
55. മത്സ്യമേഖലയില്‍ വരുമാനവര്‍ദ്ധനവിന് പുത്തന്‍ സാങ്കേതികവിദ്യകളുടെ സഹായത്താല്‍ മത്സ്യം സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനും വൈവിധ്യവല്‍ക്കരണം കൊണ്ടുവരുന്നതിനും അടിസ്ഥാനസൗകര്യമൊരുക്കുകയും വൈദഗ്ധ്യ പോഷണത്തിലൂടെ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ആ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
56. ഫിഷിംഗ് ഹാര്‍ബറുകള്‍, ലാന്റിംഗ് സെന്ററുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവയും അവയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡുകളും വികസിപ്പിക്കുകയും ഗുണനിലവാരത്തോടുകൂടി സംരക്ഷിക്കുകയും ചെയ്യും. സമഗ്രമായ കോസ്റ്റല്‍ മാനേജ്‌മെന്റ് പ്ലാനിന്റെ ഭാഗമായിട്ടുവേണം പുതിയ ഹാര്‍ബറുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ആധുനികവല്‍ക്കരണം ശക്തിപ്പെടുത്തും.
57. മീന്‍പിടിത്ത ഹാര്‍ബറുകളുടെ പരിപാലനത്തിന് മത്സ്യത്തൊഴിലാളികള്‍ക്ക്കൂടി പങ്കാളിത്തമുള്ള ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കും. ഫിഷിംഗ് ഹാര്‍ബറുകളില്‍ ശീതികരിച്ച സ്‌റ്റോറേജ് സൗകര്യങ്ങള്‍ ഒരുക്കും. മത്സ്യബന്ധന തുറമുഖങ്ങള്‍ നവീകരിക്കുകയും അവിടെയെല്ലാം പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും.
58. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കടല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മത്സ്യബന്ധന മേഖലയില്‍ ഐ.സി.ടി സാധ്യതകള്‍ പ്രയോജപ്പെടുത്തി സമഗ്രമായ കടല്‍സുരക്ഷാ പാക്കേജിന് രൂപം നല്‍കും.
59. മത്സ്യക്ഷേമ സംഘങ്ങളുടെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കും.
60. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
61. എ.പി.എല്‍ബി.പി.എല്‍ പരിഗണന കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കും.
62. കയറ്റുമതിക്കാരില്‍ നിന്ന് ക്ഷേമനിധിയിലേയ്ക്ക് വിഹിതം പിരിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്ത് ക്ഷേമനിധി ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും.
63. സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 3600 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം അടിയന്തരമായി നടപ്പിലാക്കും.

64. മത്സ്യമേഖലയിലെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവര്‍ക്കും വീട്, സാനിട്ടറികക്കൂസ് സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, ആരോഗ്യകരമായ പരിസരം എന്നിവ ഉറപ്പു വരുത്തുന്നതിന് സമഗ്രമായ തീരദേശ പാര്‍പ്പിട പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കും. മാതൃകാ മത്സ്യഗ്രാമം പദ്ധതി പുനരാവിഷ്‌കരിക്കും. മത്സ്യഗ്രാമത്തില്‍ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിന് നിര്‍മ്മാണ ചെലവിന്റെ കാലാനുസൃതമായ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിക്കും. മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട നിര്‍മ്മാണത്തിന് നിയമപരമായി നിലനില്‍ക്കുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ ഇടപെടും.
65. ആരോഗ്യവിദ്യാഭ്യാസ രംഗങ്ങളില്‍ മത്സ്യമേഖല നേരിടുന്ന പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് തീരദേശ മേഖലയ്ക്ക് പ്രത്യേക പാക്കേജ് ആവിഷ്‌കരിച്ച് നടപ്പാക്കും. തീരദേശ സ്‌ക്കൂളുകളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കും. ലൈബ്രറികള്‍ പഠനവീടുകളാക്കി മാറ്റുന്നതിന് ഒരു പദ്ധതി തയ്യാറാക്കും. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുട്ടികളുടെ പഠന ചെലവ് സര്‍ക്കാര്‍ പൂര്‍ണമായും വഹിക്കും. പട്ടികവിഭാഗങ്ങള്‍ക്കുളള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കും ലഭ്യമാക്കും. മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ബി.പി.എല്‍ മാനദണ്ഡം അനുവദിക്കുന്നതിനുവേണ്ടി ഇടപെടും.
66. മത്സ്യത്തൊഴിലാളികളെ കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കടാശ്വാസ നടപടികള്‍ പൂര്‍ത്തീകരിക്കും.
67. തൊഴില്‍ ഉപകരണങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
68. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴിലും ഉപജീവന സൗകര്യങ്ങളും ആവാസവ്യവസ്ഥയും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അനുയോജ്യമായ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കും. തുറമുഖ നവീകരണവുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്ന പ്രദേശങ്ങളില്‍ ഇതേ നടപടി സ്വീകരിക്കും.
69. മത്സ്യവിപണന മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളില്‍ കുടിവെള്ളം, ശൗചാലയം, വിശ്രമസൗകര്യങ്ങള്‍, ശീതസംഭരണ സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തും. മത്സ്യവിപണന സംസ്‌കരണ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ചൂഷണം അവസാനിപ്പിക്കും. മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.
70. മത്സ്യകേരളം പദ്ധതി പുനരാവിഷ്‌കരിക്കും. ഉള്‍നാടന്‍ മത്സ്യലഭ്യത അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. കുളങ്ങളും ഡാമുകളും മാത്രമല്ല, വയലുകളില്‍ സംയോജിത മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കും. കായലുകളിലും നദികളിലും മത്സ്യ വംശവര്‍ദ്ധന ലക്ഷ്യമിട്ടുകൊണ്ട് വലിയതോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും.
പരിസ്ഥിതി
71. സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസത്തിനകം പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ഒരു ധവളപത്രം ഇറക്കും. മുന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കും.
72. സംസ്ഥാന നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഉപഗ്രഹ ഭൂടത്തിന്റെ സഹായത്തോടെ ഡേറ്റാ ബാങ്കുകള്‍ ആറുമാസത്തിനകം പ്രസിദ്ധീകരിക്കുകയും ജനകീയ പരിശോധനയ്ക്കുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമരൂപം നല്‍കുകയും ചെയ്യും. ഇതിനാവശ്യമായ അധിക ഉദ്യോഗസ്ഥരെ നിയമിക്കും.
73. നെല്‍വയല്‍ സംരക്ഷണനിയമം, കേരള ഭൂവിനിയോഗ ഓര്‍ഡര്‍ എന്നിവയില്‍ വെള്ളം ചേര്‍ക്കാനുള്ള യു.ഡി.എഫിന്റെ നടപടികള്‍ ഉപേക്ഷിക്കും. നിയമവിരുദ്ധ നിലം നികത്തലുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കും. ഭൂപരിധി നിയമം ബിനാമി ഇടപാടുകളിലൂടെ ലംഘിക്കുന്നതിന് തടയിടും.
74. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യവും ഉള്‍ക്കൊണ്ടുകൊണ്ട് പ്രാദേശിക ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കും.
75. ശാസ്്രത സാേങ്കതികവിദ്യകള്‍ മലിനീകരണം ഒഴിവാക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കും. വ്യവസായ സ്ഥാപനങ്ങളില്‍ മലിനീകരണ നിയന്ത്രണം ഉറപ്പുവരുത്തും.
76. ശാസ്്രതീയമായ പഠനത്തിന്റെയും സാമൂഹ്യനിയ്രന്തത്തിന്റെയും അടിസ്ഥാനത്തിേല പാറ, മണല്‍ ഖനനം നടത്താന്‍ അനുമതി നല്‍കുകയുള്ളൂ. നദീതട മണലിന്റെ അമിതമായ ചൂഷണം ഒഴിവാക്കുന്നതിനായി ശേഷി പഠനവും നിയന്ത്രണവും കൊണ്ടുവരും.
77. കേരളത്തിന്റെ ഖനിജങ്ങള്‍ പൊതുഉടമസ്ഥതയിലാക്കുകയും ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും. ആവശ്യമായ പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി, െപാതുേമഖലയുെട മുന്‍ൈകയില്‍ മൂല്യവര്‍ദ്ധിത ഉല്‍പാദനത്തിനുേവണ്ടി കരിമണല്‍ ഖനനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
78. േകരളം േനരിടുന്ന ഒരു ്രപധാന ്രപശ്‌നമായ ജല മലിനീകരണം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നിശ്ചിത ഇടേവളകളില്‍ ജലഗുണനിലവാര പരിേശാധനയും അതിനനുസരിച്ചുള്ള ജല്രേസാതസ് പരിപാലനവും ഉറപ്പാക്കാനാവശ്യമായ സംവിധാനം തേദ്ദശ ഭരണ സ്ഥാപനങ്ങള്‍ക്കും കീഴില്‍ ഉണ്ടാക്കും. എല്ലാ തരത്തിലുമുള്ള നീര്‍ത്തടങ്ങളും പൗരാണിക കെട്ടിടങ്ങളും സംരക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കും.
79. െചറു നീര്‍ത്തടങ്ങെള അടിസ്ഥാനമാക്കിയുള്ള ജലസംരക്ഷണ ജലവിനിേയാഗ വികസന പരിപാലന കര്‍മ്മപരിപാടികള്‍ തയ്യാറാകുകയും അവ സംേയാജിപ്പിച്ച്‌ െകാണ്ട് നദീതടതല ജലപരിപാലന പദ്ധതിയും സംസ്ഥാനതല ജലപരിപാലന പദ്ധതിയും നടപ്പിലാക്കും. തേദ്ദശ ഭരണ സ്ഥാപനങ്ങളുെട ഉത്തരവാദിത്തത്തില്‍ ഇത്തരം നീര്‍ത്തട തല പരിപാടികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഗാര്‍ഹികസ്ഥാപനതല വ്യാവസായിക സംരംഭ തലങ്ങളിെലല്ലാം മഴെവള്ളെകായ്ത്ത്, ജല പുനരുപേയാഗം തുടങ്ങിയ നടപടികള്‍ അടങ്ങുന്ന കര്‍മ്മപരിപാടി നടപ്പിലാക്കും.
80. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നീര്‍ത്തടങ്ങളുടെ (കുളങ്ങള്‍, ടാങ്ക്, കനാല്‍, അരുവി, പുഴ) പട്ടിക തയ്യാറാക്കും. ഇതിന്റെ വ്യാപ്തി, ആഴം, ജൈവവൈവിധ്യം എന്നിവ പ്രതിപാദിക്കും. ഇങ്ങനെ സൂക്ഷിക്കുന്ന തണ്ണീര്‍ത്തട പട്ടിക അതാത് പഞ്ചായത്തില്‍ സൂക്ഷിക്കുകയും അവയുടെ പരിപാലന ഉത്തരവാദിത്വം പഞ്ചായത്തുകളില്‍ നിക്ഷിപ്തമായിരിക്കും.
81. ഉല്‍പ്പാദന വര്‍ദ്ധന ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു സമഗ്ര തീരദേശ മത്സ്യബന്ധന നയം കൊണ്ടുവരും. കായല്‍, അഴിമുഖം, പൊഴി, കണ്ടല്‍ എന്നിവയുടെ സംരക്ഷണവും ഈ ആവാസവ്യവസ്ഥകളിലേക്കുള്ള പുഴയുടെ നീരൊഴുക്ക് നിലനിര്‍ത്തിക്കൊണ്ട് മലിനീകരണം ഒഴിവാക്കിക്കൊണ്ടുമുള്ള ഒരു നയം സ്വീകരിക്കും.
82. ഒരു വിധത്തിലുള്ള വനം കയ്യേറ്റവും അനുവദിക്കുന്നതല്ല. വനമേഖലകളിലെ കാമ്പ് മേഖലകള്‍ അസ്പര്‍ശിത ഉള്‍വനങ്ങളായി നിലനിര്‍ത്തും. നിലവിലുള്ള വനമേഖലങ്ങളെ സംരക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പ്രാദേശിക സമൂഹത്തേയും പങ്കാളികളാക്കും.
83. തടി ആവശ്യം നിറേവറ്റാന്‍ കാടിനു പുറത്ത് കാര്‍ഷിക വനവല്‍ക്കരണം നടപ്പിലാക്കും. വനാവകാശ നിയമം കര്‍ശനമായി നടപ്പിലാക്കുകയും തടിേയതര വനവിഭവങ്ങള്‍ േശഖരിക്കാനും വില്‍ക്കാനുമുള്ള അവകാശം ആദിവാസികള്‍ക്ക് ഉറപ്പാക്കും.
84. വനങ്ങള്‍ക്ക് പുറെമ കണ്ടല്‍കാടുകള്‍, കാവുകള്‍, നദീതീരസ്വാഭാവിക സസ്യജാലങ്ങള്‍, ജലാശയങ്ങളുെട വാഹക്രപേദശങ്ങള്‍ തുടങ്ങിയവയുെമാെക്ക സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. െപാതു ഉടമസ്ഥതയില്‍ ലഭ്യമായ മറ്റ് എല്ലാ ഉചിതമായ ്രപേദശങ്ങളിലും വനവത്ക്കരണത്തിനും ഹരിതവത്ക്കരണത്തിനും തേദ്ദശ ഭരണ സ്ഥാപന തലത്തില്‍ പരിപാടി ആവിഷ്‌കരിക്കും.
85. സംസ്ഥാനെത്ത എല്ലാ നിര്‍മ്മാണ വസ്തുക്കളുെടയും ആവശ്യവും ലഭ്യതയും കണക്കിെലടുക്കുന്ന ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. നിര്‍മ്മാണ വസ്തുക്കള്‍ കഴിയുന്നിടേത്താളം പുനരുപേയാഗിക്കുന്ന രീതിയും ്രേപാത്സാഹിപ്പിക്കും.
86. തീരനിയന്ത്രണനിയമം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് പുതുക്കും. തീരദേശ അതോറിറ്റിയുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കും. അവയുടെ പ്രവര്‍ത്തനം സുതാര്യമാകുമെന്ന് ഉറപ്പുവരുത്തും.
87. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തെ പ്രോത്സാഹിപ്പിക്കും. സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
88. ശബ്ദ മലിനീകരണത്തിനെതിരെ സമഗ്രമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
89. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കും. നിലവിലുള്ളവ ശാസ്ത്രീയമായി പുതുക്കി സമ്പൂര്‍ണ്ണമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് സമയബന്ധിത പരിപാടി തയ്യാറാക്കും.
90. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
91. പ്ലാച്ചിമടയിലെ ജലചൂഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭ അംഗീകരിച്ച നിയമം നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
പരമ്പരാഗത വ്യവസായങ്ങള്‍
കയര്‍
92. രണ്ടാം കയര്‍ പുനഃസംഘടന സ്‌കീമിന് രൂപം നല്‍കും. കയര്‍ സംഘങ്ങളുടെയും നാളികേര ഉല്‍പാദന പ്രൊഡ്യൂസര്‍ കമ്പനികളുടെയും ആഭിമുഖ്യത്തില്‍ കേരളത്തിലെ 30 ശതമാനം തൊണ്ടെങ്കിലും സംഭരിച്ച് ചകിരി ഉല്‍പ്പാദിപ്പിക്കും. ഇതിന് ആവശ്യമായ സബ്‌സിഡി നല്‍കും.
93. സമൂലമായ മാറ്റം വരേണ്ടുന്ന മേഖല കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനമാണ്. നിലവിലുള്ള സംഘങ്ങളെ പരിശോധിച്ച് പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ലാത്തവ അവസാനിപ്പിക്കും. ദുര്‍ബലമായ സംഘങ്ങളെ സംയോജിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കും. അവരുടെ വായ്പകള്‍ ഷെയറാക്കും. പലിശ എഴുതിത്തള്ളും. വിനിയോഗിക്കപ്പെടാത്ത ആസ്തികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുളള സ്വാതന്ത്ര്യം നല്‍കും.
94. കയര്‍ മേഖലയില്‍ യന്ത്രവല്‍ക്കരണം നടപ്പാക്കും. ആധുനിക ഡിഫൈബറി യന്ത്രങ്ങള്‍, ഓട്ടോമാറ്റിക് സ്പിന്നിംഗ് യന്ത്രങ്ങള്‍, ടഫ്റ്റിംങ് തുടങ്ങിയ യന്ത്രസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കും. നിലവിലുള്ള തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തും.
95. മിനിമം കൂലി ഉറപ്പുവരുത്തി സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കയര്‍ കയര്‍ഫെഡും കയര്‍ ഉല്‍പന്നങ്ങള്‍ കയര്‍ കോര്‍പ്പറേഷനും വാങ്ങും. ഈ കയര്‍ കയറ്റുമതിക്കാര്‍ക്കും ആഭ്യന്തര വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വില്‍ക്കുമ്പോഴുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കും. ഇതുവഴി കൈതൊഴിലുകാരുടെ വരുമാനം ഉറപ്പു വരുത്താനാകും.
96. കയര്‍ഫെഡിന്റെ തകര്‍ച്ചയാണ് വ്യവസായത്തിന്റെ സ്ഥിതി ഇതുപോലെ പരിതാപകരമാക്കുന്നതിന് വഴിയൊരുക്കിയത്. കയര്‍ഫെഡിന്റെ കടബാധ്യതകള്‍ എഴുതിത്തളളി പുതിയ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമാക്കും.
97. വിദേശ വിപണിയോടൊപ്പം ഇന്ന് ആഭ്യന്തര വിപണിയും പ്രധാനമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച?ഭഭഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം”?ക്യാമ്പയിന് വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. കയര്‍ ജിയോടെക്‌സ്‌റ്റെലിനെ ഒരു നിര്‍മാണസാമഗ്രിയായി പൊതുമരാമത്ത് മാന്വലില്‍ അംഗീകരിച്ചത് പ്രായോഗികമായി നടപ്പാക്കും. കയര്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്വാളിറ്റി കണ്‍ട്രോള്‍ പുനഃസ്ഥാപിക്കുന്നതിന് കയര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും തയ്യാറാകണം. അതിനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തും.
കശുവണ്ടി
98. കശുവണ്ടി തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തും. അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും.
99. കേരളത്തിലെ തോട്ടണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാതെ വ്യവസായത്തെ നിലനിര്‍ത്താനാവില്ല. ഇതിന് ഉല്‍പാദനക്ഷമത കൂടിയതും പന്തലിച്ചു വളരാത്തതുമായ കശുമാവ് ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കും.
100. ഇറക്കുമതിയിലുണ്ടായിട്ടുള്ള അനാരോഗ്യ പ്രവണതകള്‍ ഒഴിവാക്കും. പൊതുമേഖലയിലെ തോട്ടണ്ടി ഇറക്കുമതിയിലെ നടപടിക്രമങ്ങള്‍ സമഗ്രമായി പരിശോധിച്ച് അവ കൂടുതല്‍ സുതാര്യവും അഴിമതിരഹിതവുമാക്കണം. അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തോട്ടണ്ടി ഇറക്കുമതി ചെയ്ത് കച്ചവടം മാത്രം നടത്തുന്ന ട്രേഡേഴ്‌സിനെ വ്യവസായത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കും.
101. ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ തൊഴിലാളികള്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും, സേവന വേതന വ്യവസ്ഥകളും നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തും. പി.എഫ് കാര്‍ഡുകളും ഇ.എസ്.ഐ സ്മാര്‍ട്ട് കാര്‍ഡുകളും എല്ലാ തൊഴിലാളിക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ഊര്‍ജ്ജിതപ്പെടുത്തും. അനധികൃത സംസ്‌ക്കരണ യൂണിറ്റുകള്‍, കുടിവറുപ്പ് എന്നിവ ഇല്ലാതാക്കുന്നതിനുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കും.
102. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും പരമാവധി പ്രോത്സാഹിപ്പിക്കും.
103. നിലവിലുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുമെന്ന ഉറപ്പ് രേഖാമൂലം നല്‍കുന്ന തൊഴിലുടമയ്ക്ക് ഷെല്ലിംഗ് മേഖലയില്‍ പരിമിതമായ രൂപത്തില്‍ യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കും.
കൈത്തറി
104. ഉല്‍പ്പാദന രീതികളുടെ നവീകരണവും ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും ഉറപ്പുവരുത്തും.
105. നൂലിന്റെ അമിതമായ വിലക്കയറ്റമാണ് കൈത്തറി മേഖല നേരിടുന്ന മറ്റൊരു മുഖ്യപ്രശ്‌നം. അസംസ്‌കൃത വസ്തുവായ കഴിനൂലിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഒരു നൂല് സംസ്‌കരണശാല സ്ഥാപിക്കും. സ്പിന്നിംഗ് മില്ലുകളില്‍ ഹാങ്ങിയാണ്‍ (കഴിനൂല്‍) ഒരു നിശ്ചിത ശതമാനം ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.
106. സഹകരണസംഘങ്ങളുടെ പുനഃസംഘടനയ്ക്കു കൂടുതല്‍ പണം ലഭ്യമാക്കുന്നതിനോടൊപ്പം ബിനാമി സംഘങ്ങളെ നീക്കം ചെയ്യുന്നതിനുളള നടപടികളും സ്വീകരിക്കും. ഹാന്‍ടെക്‌സിന്റെയും ഹാന്‍വീവിന്റെയും പുനഃസംഘടന പൂര്‍ത്തിയാക്കും. റിബേറ്റ് പുനഃസ്ഥാപിക്കും.
107. വരുമാന ഉറപ്പു പദ്ധതിയുടെ ഭാഗമായി 100 ദിവസത്തെയെങ്കിലും ഉല്‍പാദനം മിനിമം കൂലി ഉറപ്പുവരുത്തുന്ന നിലയ്ക്ക് സര്‍ക്കാര്‍ വാങ്ങി സംഭരിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായിട്ടുള്ള പുതപ്പുകളും വിരികളും തൊഴിലുറപ്പുകാര്‍ക്കുളള ഓണസമ്മാനമായ സാരികളും കുട്ടികള്‍ക്കുളള സ്‌ക്കൂള്‍ യൂണിഫോമുകളുമെല്ലാം ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കാനാവും. സ്‌കൂള്‍ യൂണിഫോമുകള്‍ക്കെല്ലാം കഴിയാവുന്നിടത്തോളം കൈത്തറി തുണികള്‍ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും.
ഖാദി ഗ്രാമീണ വ്യവസായം
108. സില്‍ക്ക് തുണി നെയ്ത്ത്, റെഡിമെയ്ഡ് വാര്‍പ്പിങ് യൂണിറ്റുകള്‍, റെഡിമെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റുകള്‍, നെയ്ത്തുപകരണങ്ങളുടെ നവീകരണം, ഖാദി ക്ലസ്റ്റര്‍ പരിപാടി തുടങ്ങിയ സ്‌ക്കീമുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കൈത്തറിയിലെന്നപോലെ ഖാദിയുടെ വിപണനത്തിനും സ്വീകരിച്ചിരിക്കുന്ന പ്രത്യേക പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തും. വരുമാന ഉറപ്പുപദ്ധതി നടപ്പാക്കും.
109. ഖാദി ഗ്രാമീണ വ്യവസായ സംരംഭകര്‍ക്ക് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുന്നതിനുളള നടപടി സ്വീകരിക്കും. സംഘങ്ങളെ പുനഃസംഘടിപ്പിക്കും.
110. പട്ടുനൂല്‍ സംസ്‌കരണ കേന്ദ്രങ്ങള്‍ മള്‍ബറി കൃഷിപ്രദേശങ്ങളില്‍ സ്ഥാപിക്കും.
മറ്റ് പരമ്പരാഗത വ്യവസായങ്ങള്‍
111. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സമഗ്രമായി അവലോകനം ചെയ്ത് പുനഃസംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുള വ്യാപകമായി വച്ചുപിടിപ്പിക്കും.
112. സംസ്ഥാനത്ത് മുളവ്യാവസായിക ഉല്‍പന്നമായി വിപണനം ചെയ്യുന്ന സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണം. പരമ്പരാഗത തൊഴിലാളികളുടെ സംരക്ഷണത്തിന് കോട്ടം തട്ടാതെ കോര്‍പ്പറേഷന്റെ കീഴിലുള്ള നല്ലളം ഹൈടെക് ഫ്‌ളോറിംഗ് ടൈല്‍ ഫാക്ടറി വിപുലീകരിക്കും. മരത്തിനു പകരം മുള എന്ന സമീപനത്തെ പ്രോത്സാഹിപ്പിക്കും.
113. തെങ്ങിന്‍തടി വീട് നിര്‍മ്മാണത്തിനും വീട്ടുപകരണ നിര്‍മ്മാണത്തിനുമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന വ്യവസായ ശാലകള്‍ സ്ഥാപിക്കാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കും.
114. കുട്ട, പായ, പനമ്പ് നെയ്ത്ത് തുടങ്ങിയ കൈത്തൊഴിലുകളെ സംരക്ഷിക്കുന്ന നടപടി സ്വീകരിക്കും.
115. കളിമണ്‍ വ്യവസായത്തിനാവശ്യമായ ചെളി ഡാമുകളില്‍നിന്നും മറ്റും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. മേല്‍മണ്ണ് നഷ്ടപ്പെടാത്ത രീതിയിലും വയലുകളില്‍ വെളളക്കെട്ട് ഒഴിവാക്കിയും ചെളി ലഭ്യമാക്കും. മണ്‍പാത്രങ്ങളും മറ്റു കളിമണ്‍ ഉല്‍പന്നങ്ങളും ആധുനിക ഡിസൈനില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ടൂറിസവുമായി ബന്ധപ്പെടുത്തി കരകൗശല മേഖലയിലെ ആസൂത്രിതമായ വികസനത്തിന് പരിപാടികള്‍ ആവിഷ്‌കരിക്കും. കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും.
116. കക്ക വ്യവസായത്തില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായിത്തന്നെ ഉപയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
117. ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി വിപുലപ്പെടുത്തും. പുതുതായി ഏര്‍പ്പെടുത്തിയ അധികനികുതി ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കും.
118. ചെത്തു വ്യവസായത്തിന് അനുയോജ്യമായ പൊക്കം കുറഞ്ഞ സങ്കരയിനം തെങ്ങുകള്‍ നടുന്നതിന് പ്രത്യേക പ്രോത്സാഹനം നല്‍കും. കളളുഷാപ്പുകള്‍ നവീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും പ്രോട്ടോക്കോളിന് രൂപം നല്‍കുകയും സംരംഭകര്‍ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും. വ്യാജമദ്യത്തിനെതിരെയുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. ചെത്ത് സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കും.
119. കേരളത്തില്‍ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്രാഫ്റ്റ് വില്ലേജുകള്‍ ആരംഭിക്കും. കൈവേലക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിനും ഇതുവഴി കഴിയും.
120. സംസ്ഥാനത്തിന്റെ തനത് പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കാന്‍ ഭമാര്‍ക്കറ്റ് കേരള’ എന്ന പദ്ധതി കൊണ്ടുവരും. കേരളത്തില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിദേശത്തും സ്വദേശത്തും വിറ്റഴിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യും. ഇതിലൂടെ കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലും ആഭ്യന്തരമായും വിപണി കണ്ടെത്തും.

121. പുതിയ സാഹചര്യങ്ങളുടെ വെല്ലുവിളി അതിജീവിക്കാനും സാധ്യതകള്‍ ഉപയുക്തമാക്കാനും ഫെയര്‍ ട്രേഡ് കമ്മ്യൂണിറ്റി ട്രേഡ് പരിധിയില്‍ പരമ്പരാഗത വ്യവസായത്തേയും ഉള്‍പ്പെടുത്തും. പ്രധാന പരമ്പരാഗത വ്യവസായങ്ങളെ ഹെറിറ്റേജ് സ്‌കില്‍ ആയി പ്രഖ്യാപിച്ച് സംരക്ഷിക്കും.
122. ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കരകൗശല തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച ശങ്കരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങളെടുക്കും. കരകൗശല തൊഴിലാളികളെ പരമ്പരാഗത തൊഴില്‍ സമൂഹം എന്ന നിലയില്‍ കണ്ടുകൊണ്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും.
123. വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങളും ഇളവുകളും നേടുന്ന ഹെറിറ്റേജ് ഹോട്ടലുകളില്‍ പരമ്പരാഗത വ്യവസായ ഉല്‍പ്പന്നങ്ങള്‍ മിനിമം തോതിലെങ്കിലും നിര്‍ബന്ധമാക്കും.
ആധുനിക വ്യവസായങ്ങള്‍
124. എഫ്.എ.സി.ടി, എച്ച്.എം.ടി, എച്ച്.ഒ.സി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനും വേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് എത്രയും വേഗം പൂര്‍ത്തിയാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തും. 1970ല്‍ കേന്ദ്ര നിക്ഷേപത്തിന്റെ 3.1 ശതമാനമാണ് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 2.6 ശതമാനമായിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ നിക്ഷേപം നിലവിലുള്ള ഫാക്ടറികളുടെ നവീകരണത്തിനും കോച്ച് ഫാക്ടറി പോലുള്ള പുതിയവയുടെ സ്ഥാപനത്തിനും വേണ്ടി ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തും.
125. കൊച്ചിയിലെ പ്രകൃതിവാതക ടെര്‍മിനലില്‍ നിന്നും കുറഞ്ഞ ചിലവില്‍ ധാരളമായി ലഭ്യമായിട്ടുള്ള സാഹചര്യത്തില്‍ ഒരു മെത്തനോള്‍ പ്ലാന്റ,് ക്ലോറിന്‍ സംയുക്തങ്ങള്‍, പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, വാതകാധിഷ്ഠിത വൈദ്യുതി നിലയങ്ങള്‍, സിറ്റി ഗ്യാസ് പദ്ധതികള്‍ എന്നിവ നടപ്പിലാക്കും. നിര്‍ദ്ദിഷ്ട പൈപ്പ് ലൈന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരിച്ച് ദേശീയ വാതക ഗ്രിഡുമായി കൊച്ചി പ്രകൃതി വാതക ടെര്‍മിനലിനെ ബന്ധിപ്പിക്കും.
126. കേരളത്തിന്റെ അമൂല്യമായ ധാതുസമ്പത്താണ് തീരപ്രദേശത്തെ ധാതുമണല്‍. ഒരു കാരണവശാലും അസംസ്‌കൃത വസ്തുവായി കയറ്റുമതി ചെയ്യാന്‍ പാടില്ല. മൂല്യവര്‍ദ്ധന ടൈറ്റാനിയത്തില്‍ ഒതുക്കാതെ ടൈറ്റാനിയം മെറ്റലിലേക്ക് നീങ്ങുന്നതിനാവശ്യമായ വന്‍കിട പ്ലാന്റ് കൂടിയേ തീരൂ. ഇതിനാവശ്യമായ സാങ്കേതികവിദ്യ ഈ രംഗത്തെ പ്രമുഖരുമായിട്ടുള്ള കൂട്ട് സംരംഭങ്ങളിലൂടെ കണ്ടെത്താനാവുന്നതാണ്. പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ ബ്രഹത്തായ ഒരു മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ അതീവ ലോലമായ കടല്‍ത്തീരത്തെ ലോഹമണല്‍ ഘനനം ഏകോപിപ്പിക്കുകയും വേണം.
127. 56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഭാവനം ചെയ്ത ആമ്പല്ലൂര്‍ ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്കിനാവശ്യമായ സ്ഥലമെടുപ്പ് പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. സോഫ്റ്റ്‌വെയര്‍ രംഗത്തെ നമ്മുടെ വികസനത്തിന് അനുരൂപമായി ഇലക്‌ട്രോണിക് ഹാര്‍ഡ്‌വേയര്‍ നിര്‍മ്മാണത്തിന് ആവശ്യമായ പദ്ധതികള്‍ അടിയന്തിരമായി ആവിഷ്‌ക്കരിക്കും.
128. സ്‌കില്‍ ഡെവലപ്‌മെന്റ്, കരിയര്‍ ഗൈഡന്‍സ് എന്നിവ വഴി 10 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കും. ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനമുണ്ടാക്കി ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യമുള്ള രണ്ടുലക്ഷം പേര്‍ക്കും സാങ്കേതിക വൈദഗ്ദ്ധ്യം കുറഞ്ഞ രണ്ടുലക്ഷം പേര്‍ക്കും തൊഴിലവസരം ഉണ്ടാക്കും. വര്‍ഷത്തില്‍ ഒരുലക്ഷത്തോളം പുതിയ എഞ്ചിനീയര്‍മാര്‍ പുറത്തുവരുന്നുണ്ട്. ഇവര്‍ക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതിന് വിവിധ തുറകളിലെ സാധ്യതകള്‍ സംയോജിപ്പിച്ച് സംവിധാനമുണ്ടാക്കും.
129. സംസ്ഥാനത്ത് സുലഭമായിട്ടുള്ള പൂക്കള്‍, പഴങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ ഉപയോഗിച്ച് നാനാതരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇത്തരത്തില്‍ പ്രകൃതിജന്യമായ റസിനുകള്‍, ചായങ്ങള്‍, പോഷകങ്ങള്‍, ലേപനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
130. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വായ്പയോടൊപ്പം സാങ്കേതികവിദ്യ, പരിശീലനം, വിപണി തുടങ്ങിയവയെല്ലാം ഒരു പാക്കേജായി നല്‍കാന്‍ കഴിയണം. ബന്ധപ്പെട്ട വ്യവസായങ്ങള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സ്ഥാപിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കി ബ്രാന്‍ഡ് നാമത്തില്‍ കേന്ദ്രീകൃതമായി വിപണനം ചെയ്യാനുള്ള പദ്ധതികളാണ് അഭികാമ്യം.
131. എല്ലാ ജില്ലകളിലും അനുയോജ്യമായ വ്യവസായ മേഖലകളില്‍ ചെറുകിടഇടത്തരം വ്യവസായശാലകളുടെ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. ഇപ്പോള്‍ ഇത്തരത്തില്‍ ക്ലസ്റ്ററുകളായി പ്രവര്‍ത്തിക്കുന്ന റബ്ബര്‍, പ്ലൈവുഡ്, നെല്ലുകുത്ത്, നാടന്‍ ഭക്ഷണം, സ്വര്‍ണാഭരണം, വജ്രം പോളിഷിങ്, പ്ലാസ്റ്റിക് വസ്തുക്കള്‍, ടൈലുകള്‍, കുപ്പായങ്ങള്‍, തോല്‍, മുള, സില്‍ക്ക്, ഭക്ഷ്യസംസ്‌ക്കരണം, പെയിന്റ്, ജനറല്‍ എഞ്ചിനീയറിങ് തുടങ്ങിയ വ്യവസായങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും.
132. ചെറുകിട വ്യവസായങ്ങള്‍ക്കുളള വായ്പകള്‍ സഹായപലിശയ്ക്കു ലഭ്യമാക്കും. ഇതിനുളള ഏജന്‍സിയായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ രൂപാന്തരപ്പെടുത്തും.
133. കേരളത്തിലെ മറ്റൊരു സമ്പത്തായ കരിമണല്‍ മൂല്യവര്‍ദ്ധിത വസ്തുക്കളായി മാത്രമേ കേരളത്തിന് പുറത്തുപോകാവൂ എന്ന നിയമം കൊണ്ടുവരും. ഇതിനായി തൊഴില്‍ സാധ്യതകളുള്ള മൂല്യവര്‍ദ്ധിത പദ്ധതി തുടങ്ങും. നാച്വറല്‍ റിസോഴ്‌സ് കോര്‍പ്പറേഷന്റെ വരുമാനം ആശുപത്രികള്‍ക്കും വിദ്യാഭ്യാസത്തിനും മാത്രമായി ഉപയോഗിക്കും.
134. സംരംഭക പ്രോത്സാഹനത്തിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കും. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കുള്ള ധനസഹായവും പ്രോത്സാഹനവും വര്‍ദ്ധിപ്പിക്കും. സംസ്ഥാന ഇന്നവേഷന്‍ പോളിസിക്ക് രൂപം നല്‍കും. പട്ടികജാതിപട്ടികവര്‍ഗ സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് പ്രത്യേക ധനസഹായവും പ്രോത്സാഹനവും നല്‍കുന്നതാണ്.
135. സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ (സെസ്) പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മുന്‍കൈ എടുക്കും.
നിര്‍മ്മാണമേഖല
136. മണല്‍, കല്ല് തുടങ്ങിയ അവശ്യവസ്തുക്കള്‍ നാടിന്റെ സമ്പത്താണ്. കേരളത്തിലെ മണല്‍, ക്വാറി തുടങ്ങിയ മേഖല സര്‍ക്കാര്‍ ഇടപെടലിലൂടെ പൊതുജനങ്ങള്‍ക്ക് സഹായ വിലയ്ക്കും വന്‍കിട നിര്‍മ്മാണത്തിന് മാര്‍ക്കറ്റ് വിലയ്ക്കും നീതിപൂര്‍വ്വം ലഭ്യമാക്കും. നാച്വറല്‍ റിസോഴ്‌സസ് കോര്‍പ്പറേഷനെ ഇതിനായി ഇടപെടുന്നതിന് സജ്ജമാക്കും.
137. നിര്‍മ്മാണരംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മണല്‍ ഇറക്കുമതി, റിസര്‍വോയറിലെ മണല്‍ വാരല്‍, പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്വാറികളുടെ പ്രവര്‍ത്തനം, ബദല്‍ സാമഗ്രികളുടെ ഉല്‍പാദനം തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഊര്‍ജ ഉപഭോഗം പരമാവധി കുറയ്ക്കുന്ന ഗ്രീന്‍നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ക്കു പ്രോത്സാഹനം നല്‍കും.
138. സര്‍വോപരി സിമന്റ്, കമ്പി, പെയിന്റുകള്‍ തുടങ്ങിയവയുടെ വിലകള്‍ ഉല്‍പാദന ചെലവുമായി ബന്ധപ്പെടുത്താതെ ഏകപക്ഷീയമായി ഉയര്‍ത്തുന്ന കുത്തക നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.
വാണിജ്യമേഖല
139. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയില്‍ മാനേജ്‌മെന്റ് സ്ഥാപിക്കും. വ്യാപാര മേഖലയില്‍ സംരംഭകത്വത്തിനും ആധുനിക മാനേജ്‌മെന്റ് വിദഗ്ധന്മാരെയും പരിശീലിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഇതു സ്ഥാപിക്കും.
140. വാണിജ്യമിഷന്‍ രൂപീകരിക്കും. ഈ മേഖലയിലെ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായിട്ടായിരിക്കും വാണിജ്യമിഷന്‍ പ്രവര്‍ത്തിക്കുക. 2025നകം കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങളും ഒരു റീട്ടെയില്‍ നയവും പ്രഖ്യാപിക്കും. വാണിജ്യവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഏകോപിപ്പിക്കുക വാണിജ്യമിഷനായിരിക്കും.
141. കേരള റീട്ടെയില്‍ എന്നൊരു പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പ്രചാരണം ടൂറിസവുമായി ബന്ധപ്പെടുത്തി വേണം നടത്താന്‍. കേരളത്തിലെ വാണിജ്യമേഖലയെക്കുറിച്ച് ആകര്‍ഷകമായ പ്രതിഛായ സൃഷ്ടിക്കുകയാണ് ഈ ബ്രാന്‍ഡ് പ്രചാരണത്തിന്റെ ലക്ഷ്യം.
142. കേരളത്തിലെ റീട്ടെയില്‍ മേഖല നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി ദേശീയവൈദേശിക ആഗോളക്കുത്തകകളുടെ റീട്ടെയില്‍ ശൃംഖലകളില്‍ നിന്നാണ്. ഈ വിപത്തിനെതിരെയുളള പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം നമ്മുടെ ചെറുകിട സ്ഥാപനങ്ങളുടെ മത്സരശേഷി ഉയര്‍ത്താനുളള നടപടി സ്വീകരിക്കുകയും വേണം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും കമ്പോളങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയും നാടന്‍ ചന്തയെ/ബസാറിനെ ഷോപ്പിംഗ് മാളുകള്‍ക്കു ബദലായി ഉയര്‍ത്തുകയുമാണ്. ഷോപ്പിംഗ് മോളിലെന്നപോലെ തന്നെ നിയന്ത്രിത ഗുണനിലവാരവും വിലയും ആസ്വാദ്യകരമായ അന്തരീക്ഷവും ഓരോ കമ്പോളത്തിലും ഉണ്ടാകണം. ഇത്തരം നവീകരണത്തിന് സര്‍ക്കാരിന്റെ സഹായം നല്‍കും.
143. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വ്യാപാരി ക്ഷേമനിധി ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. വര്‍ദ്ധിച്ച നികുതിയുടെ നിശ്ചിതശതമാനം ക്ഷേമനിധിയ്ക്കു വേണ്ടി നീക്കിവെച്ചതിന്റെ ഫലമായിട്ടാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യമായ ധനസഹായം നല്‍കാന്‍ വിസമ്മതിക്കുകയാണുണ്ടായത്.
144. വ്യാപാരി സൗഹൃദ സമീപനമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കൊള്ളുക. യു.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ ഇന്ന് വ്യാപാരികള്‍ക്കുമേല്‍ നടക്കുന്ന ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കും. ഇഗവേണന്‍സിലൂടെ ഈ രംഗത്തെ അഴിമതി കുറയ്ക്കാന്‍ കഴിയും. ജി.എസ്.ടി.യുവിന്റെ നടത്തിപ്പു സംബന്ധിച്ചു വ്യാപാരികളുമായി വിശദമായി ചര്‍ച്ച ചെയ്‌തേ തീരുമാനങ്ങളെടുക്കൂ.
145. െ്രെടബ്യൂണല്‍ കേസുകള്‍ക്ക് ത്വരിതഗതിയില്‍ തീര്‍പ്പുണ്ടാക്കും.
146. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവിനു പുറമെ സംസ്ഥാനത്ത് ഒരു വര്‍ഷം കൂടി ഇളവ് നല്‍കും. സത്യസന്ധരായ വ്യാപാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കും.
പൊതുമേഖലാ വ്യവസായം
147. പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ മുഴുവന്‍ വീണ്ടും ലാഭത്തിലാക്കും. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച പുനഃസംഘടനാ തന്ത്രം തന്നെയായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. ധനപരമായ പുനഃസംഘടന, സര്‍ക്കാര്‍ വാങ്ങല്‍ നയത്തിലെ പരിഷ്‌കാരം, പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സംയോജനം, മാനേജ്‌മെന്റിലെ പൊളിച്ചെഴുത്ത്, തുടര്‍ച്ചയായ മോണിറ്ററിംഗ്, അഴിമതി ഒഴിവാക്കാനുള്ള സുതാര്യ നടപടികള്‍ തുടങ്ങിയ ഒരു പാക്കേജാണ് കേരളത്തിലെ പൊതുമേഖലയെ പുനരുദ്ധരിച്ചത്.
148. പൊതുമേഖലയെ വിപുലീകരിക്കും. മൂന്ന് വര്‍ഷം കൊണ്ട് സ്വന്തം ലാഭത്തില്‍നിന്ന് വിപുലീകരണത്തിനുള്ള മൂലധനം സ്വായത്തമാക്കാന്‍ പൊതുമേഖലയ്ക്ക് കഴിയും എന്നാണ് കരുതുന്നത്.
149. ആഗോളവിപണിയിലേയ്ക്ക് ഇറങ്ങിച്ചെന്ന് മാത്സര്യബുദ്ധിയോടെ പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഈ സ്ഥാപനങ്ങള്‍ കൈവരിക്കണം. വിപണിയുടെയും അസംസ്‌കൃതവസ്തുക്കളുടെയും സാമീപ്യവും ചെലവ് കുറഞ്ഞ അനുബന്ധ ഘടകങ്ങളുടെ ലഭ്യതയും കണക്കിലെടുത്ത് പൊതുമേഖലാ വ്യവസായങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വേണമെങ്കില്‍ രാജ്യത്തിന് പുറത്തേയ്ക്കും വ്യാപിപ്പിക്കണം.
150. പൊതുമേഖലയിലെ അഴിമതി വാങ്ങലും വില്‍ക്കലുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. ഇതു സംബന്ധിച്ച എ.ജിയുടെ റിപ്പോര്‍ട്ടുകളുടെയും ദ്രുതാന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്ന ഒരു പൊതു നയത്തിന് രൂപം നല്‍കും.
151. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായി ഒരു മാതൃകാ കമ്പനി ഭരണ ചാര്‍ട്ടര്‍ വികസിപ്പിച്ചെടുക്കേണ്ടതാണ്. ബോര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കണം. ബോര്‍ഡിന്റെ ചുമതലകള്‍ എന്തായിരിക്കണം, ബോര്‍ഡും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം തുടങ്ങിയവ ഈ മാതൃകാ ചാര്‍ട്ടറില്‍ നിര്‍വചിക്കും. നിശ്ചിത വാണിജ്യ മാനദണ്ഡങ്ങള്‍ പരിപാലിക്കുന്ന കമ്പനികള്‍ക്കു പൂര്‍ണ്ണ സ്വയംഭരണം അനുവദിക്കും.
152. കോര്‍പ്പറേറ്റ് ഭരണത്തില്‍ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ബോര്‍ഡില്‍ പ്രാതിനിധ്യം അനുവദിക്കും.
153. ഒരു പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി ജീവനക്കാര്‍, മാനേജ്‌മെന്റ്, ഗവണ്‍മെന്റ് എന്നിവ ചേര്‍ന്നുള്ള ഒരു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി (കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്‌കീം) രൂപീകരിക്കും. ഇത്തരം പെന്‍ഷന്‍ ഫണ്ടിലേക്കുള്ള മാനേജ്‌മെന്റ് വിഹിതം സ്ഥാപനത്തിന്റെ ലാഭവും കൂടി പരിഗണിച്ചിട്ടായിരിക്കും.
154. വ്യവസായവാണിജ്യാടിസ്ഥാനത്തിലല്ലാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും.
155. കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള സി.എസ്.ഐ.ആര്‍, ഡി.എ.ഇ, ഐ.എസ്.ആര്‍.ഒ മുതലായ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചതും വ്യാപകമായി പ്രയോഗിക്കപ്പെടാത്തതുമായ നിരവധി സാങ്കേതിക വിദ്യകളുണ്ട്. അവ വാങ്ങി പൊതുമേഖലയില്‍ പല ഉപകരണങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കും.
വിവര വിനിമയ സാങ്കേതികവിദ്യാ വ്യവസായങ്ങള്‍
156. രണ്ടരലക്ഷം പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് വേണ്ടി ഒരു കോടി ചതുരശ്ര അടി ഓഫീസ് സ്‌പേസ് സൃഷ്ടിക്കും. ഇതിനാവശ്യമായ വ്യവസായ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിന് സ്മാര്‍ട്ട് സിറ്റി സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതുപോലുള്ള വന്‍കിട സംരംഭങ്ങളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഊരാലുങ്കല്‍ ലേബര്‍ സഹകരണ സംഘം പോലുള്ള സാമൂഹ്യ സ്ഥാപനങ്ങളേയും പബ്ലിക്പീപ്പിള്‍പാര്‍ട്ണര്‍ഷിപ്പ് മാതൃകകളെയും ഉപയോഗപ്പെടുത്തും. 15 ഏക്കര്‍ ഭൂപരിധി നിയമത്തിനകത്തു നിന്നുകൊണ്ടുതന്നെ സ്വകാര്യ ഐടി പാര്‍ക്കുകളുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കാനാകും. പ്രവാസിമൂലധനം പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തും.
157. ടെക്‌നോപാര്‍ക്കുകള്‍ പുറത്തുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്ന സമീപനം സ്വീകരിക്കും. ടെക്‌നോപാര്‍ക്കിലെ സ്ഥാപനങ്ങള്‍ക്ക് ഇതിനായി ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കും. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഗുണനിലവാര വര്‍ദ്ധനയും അവര്‍ക്ക് അന്താരാഷ്ട്ര വിപണിയുമായി പരിചയപ്പെടുന്നതിനും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവസരമൊരുക്കുന്നതിനും ഇതിന് അനിവാര്യമാണ്.
158. നൂതനാശയങ്ങള്‍ വഴി ഉണ്ടാകുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രക്രിയ ആണ് ലോകത്തുടനീളം ഇന്ന് കണ്ടു വരുന്നത്. സുസ്ഥിര സംരംഭകത്വം നവ സംരംഭങ്ങളില്‍ 10% ആണ് വിജയത്തില്‍ എത്തുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 1000 നൂതനാശയങ്ങളെ സര്‍ക്കാര്‍ ഓരോ വര്‍ഷവും പ്രോത്സാഹിപ്പിക്കും. രണ്ടു ലക്ഷം രൂപ ഇവര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും. ഈ പുതുസംരംഭകര്‍ക്ക് മെന്റര്‍മാരെയും ഏര്‍പ്പാടാക്കും. ഉന്നത വിദ്യാപീഠങ്ങളുമായി ഇവരെ ബന്ധപ്പെടുത്തും. ഇതെല്ലാം വഴി ഇപ്പോഴുള്ള വിജയ ശതമാനം 10ല്‍ നിന്ന് 25 ലേക്ക് ഉയര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. തിരഞ്ഞെടുക്കുന്ന 250 നൂതന ആശയങ്ങള്‍ക്ക് ഒരു കോടി രൂപ ഈടില്ലാത്ത വായ്പ നല്‍കും. ഇതിനായി സര്‍ക്കാരിന്റെയും സെബി അംഗീകൃത സ്വകാര്യ നിക്ഷേപകരുടെയും ബാങ്കുകളുടേയും സഹായത്തോടെ ആവശ്യമായ ഫണ്ട് കണ്ടെത്തും.
159. ഇന്‍ക്യുബേറ്ററുകള്‍, വിവിധ കോളേജുകളിലെ ഫാബ് ലാബുകളുമായി ചേര്‍ന്ന് ലോകോത്തര ഡിസൈനുകള്‍ ഉണ്ടാക്കുന്ന ഒരു ഡിസൈന്‍ സ്റ്റുഡിയോ ആയി കൊല്ലത്ത് നിലവിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിനെ വളര്‍ത്തിയെടുക്കും.
160. ഉന്നതനിലവാരമുള്ള വിദ്യാഭാസം ആണ് നൂതനാശയങ്ങളുടെ ആധാരം. ഉന്നത പഠന ഗവേഷണ കേന്ദ്രങ്ങളെയും പ്രായോഗിക വിദ്യാഭ്യാസത്തിനു കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന പോളിടെക്‌നികുകളെയും, എഞ്ചിനീയറിംഗ് കോളേജുകളുടെയും സെക്ടര്‍ ഹബ്ബുകളുമായി നേരിട്ട് ബന്ധിപ്പിക്കും.
161. കേരളത്തിലെ ശാസ്ത്രസാങ്കേതിക ഗവേഷണ വികസന സ്ഥാപനങ്ങളും സംസ്ഥാന ഐ.റ്റി മിഷനും ടെക്‌നോപാര്‍ക്കുമായി കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഐസിടി ഇന്നൊവേഷന്‍ സംവിധാനത്തിനു രൂപംനല്‍കും. കേരളത്തിലെ വിവിധ ഉല്‍പാദന മേഖലകളില്‍ ഐ.സി.റ്റി ഉള്‍ച്ചേര്‍ക്കുന്നത് ആയിരിക്കും ഈ ഇന്നവേഷന്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം.
162. അടുത്ത തലമുറ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബയോ ഇന്‍ഫൊര്‍മാറ്റിക്‌സ്, കൊഗ്‌നിറ്റീവ് കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള ടെക്‌നോളജി ഹബ്ബുകള്‍ സ്ഥാപിക്കും. അതാത് സെക്ടര്‍ ഹബ്ബുകളില്‍ ഉപയോഗിക്കുന്ന ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പ്പാദനം, അനുബന്ധ ചെറുകിട കേന്ദ്രങ്ങളില്‍ നടത്തും.
163. ഗുരുതരമായ മനുഷ്യവിഭവദൗര്‍ലഭ്യം ഐടി മേഖല നേരിടുന്നുണ്ട്. ഇത് പരിഹരിക്കുവാന്‍ എഞ്ചിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഇതര സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രമാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കും. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ടെസ്റ്റിംഗ്, ക്വാളിറ്റി എന്നിവയില്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനുതകുന്ന സ്‌കില്‍ അക്കാദമികള്‍ സ്ഥാപിക്കും. ഐ.ഐ.ഐ.റ്റി.എം.കെയെ ഉന്നത ഗവേഷണ സ്ഥാപനമായി പരിവര്‍ത്തിപ്പിക്കും.
164. ചിപ്പ് ഉല്പാദനം തുടങ്ങിയ ഐറ്റി ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണത്തിന് സംവിധാനങ്ങളുണ്ടാക്കണം. അവികസിത ജില്ലകളായ മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രമാക്കി ഇതുചെയ്യാനാകും. ഇന്ത്യയെ ഇലക്ട്രോണിക് സിസ്റ്റംസ്& ഡിസൈന്‍ മാനുഫാക്ചറിങ് വ്യവസായത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിന് പ്രത്യേക കേന്ദ്രഫണ്ടുകള്‍ കണ്ടെത്താനാകും.
165. സര്‍ക്കാര്‍ മുന്‍കൈയ്യില്‍ ബി.ടു.ബി രംഗത്ത് ഇകോമേഴ്‌സ് സംരംഭങ്ങള്‍ തുടങ്ങി ചെറുകിട ഉല്പാദകരുടെ ചരക്കുകളെ കൂടുതല്‍ ചലനാത്മകമാക്കും. അവര്‍ക്ക് പുതിയ വിപണികള്‍ തുറന്നുകൊടുക്കുക. ഇതിനായി ബി.ടു.ബി മേളകളെ ഉപയോഗപ്പെടുത്തും.
166. ഊര്‍ജ സംരക്ഷണത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് വരുമാനവും മൂലധനവും കണ്ടെത്തുന്ന എനര്‍ജി സര്‍വ്വീസ് കമ്പനികളുടെ മാതൃകയില്‍ കാര്യക്ഷമതാ വര്‍ദ്ധനവില്‍ നിന്നുള്ള മൂല്യസൃഷ്ടി ലക്ഷ്യമിടുന്ന ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് കമ്പനികള്‍ രൂപീകരിക്കും. കെ.എഫ്.സി, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ കമ്പനികള്‍ക്ക് ധനസഹായം നല്‍കണം.
167. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി നിലപാടെടുക്കും. സൈബര്‍ െ്രെകം തടയും. അക്ഷയകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിനെ പൊതുകമ്മ്യൂണിറ്റി ഉടമസ്ഥതയില്‍ നിലനിറുത്തിക്കൊണ്ട് പ്രവര്‍ത്തനം വിപുലമാക്കാന്‍ കേരളത്തിലുടനീളം സ്റ്റുഡന്റ്് ചാപ്റ്ററുകള്‍ക്ക് രൂപം നല്‍കും. ഓപ്പണ്‍ സോഴ്‌സ് ആപ്ലിക്കേഷനുകളുടെ വികസനം, പരിശീലനം എന്നിവയ്ക്ക് സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കാന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിന് കഴിയുന്നവിധം സജ്ജമാക്കും.
168. ടെക്‌നോലോഡ്ജിന്റെ പ്രവര്‍ത്തനം ഉദ്ദേശിച്ചരീതിയില്‍ ഒരിടത്തും എത്തിയിട്ടില്ല. എന്നാല്‍ ഇത് ഈ ആശയത്തിന്റെ പ്രശ്‌നമല്ല. അവ നടപ്പിലാക്കിയതില്‍ വന്ന പാളിച്ചയാണ്. ഇത് തിരുത്താന്‍ നടപടി വേണം. ടെക്‌നോ ലോഡ്ജില്‍ മുതല്‍ മുടക്കാന്‍ വിദേശ മലയാളികളെ പ്രോത്സാഹിപ്പിക്കും.
169. മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിതമായ സേവനങ്ങള്‍ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് വികസിപ്പിക്കും. ഇതിന് സഹായകരമായ രീതിയില്‍ ഒരു വീട്ടില്‍ ഒരു സ്ത്രീക്ക് സ്മാര്‍ട്ട് ഫോണ്‍ സൗജന്യനിരക്കില്‍ നല്‍കും.
170. സമൂഹത്തില്‍ സാര്‍വത്രികമായ ഐടി സാക്ഷരതാ വികസിപ്പിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച അക്ഷയകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഇഗവേര്‍ണന്‍സ് സംവിധാനത്തില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കും.
171. പൊതുഭരണത്തില്‍ സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോഗിക്കണമെന്ന് 2007 ലെ ഐടി നയം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അത് പൂര്‍ണ്ണമായും നടപ്പില്‍ വന്നിട്ടില്ല. ഇത് പരിഹരിക്കാന്‍ ഭരണഉദ്യോഗസ്ഥ സംവിധാനങ്ങളില്‍ ബോധവല്‍ക്കരണം വേണം. ഉദ്യോഗസ്ഥര്‍ക്ക് മാറിമാറിവരുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് കാലികമായ അറിവും പരിശീലനവും നല്‍കാന്‍ പരിപാടിയുണ്ടാകണം. ചെറുകിടഇടത്തരം വ്യവസായ മേഖലയില്‍ ഐടി ഉപയോഗം വ്യാപിപ്പിക്കുവാന്‍ ഓപ്പണ്‍ സോഴ്‌സ് അധിഷ്ഠിതമായ ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കും.
172. കണക്ടിവിറ്റി ചെലവ് ഇന്ന് ചെറുകിട സ്ഥാപനങ്ങള്‍ക്ക് താങ്ങാനാവാത്തതാണ്. ചുരുങ്ങിയ ചെലവില്‍ നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ പരിപാടി തയ്യാറാക്കും. തടസ്സമില്ലാത്ത വൈദ്യുതിക്ക് സൗരോര്‍ജ്ജ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താം. അതിനുള്ള വായ്പയോ സര്‍ക്കാര്‍ സഹായമോ ലഭ്യമാക്കും.
173. മാനുഷിക വിഭവശേഷിയുടെ വികസനം സ്വതന്ത്ര വിജ്ഞാനാധിഷ്ഠിതമാകണം. പാഠ്യക്രമങ്ങള്‍ അതിനനുസൃതമായിരിക്കണം. ഐടി@സ്‌കൂള്‍ പദ്ധതിക്ക് സമാനമായി സാങ്കേതിക, മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസരംഗത്തും അക്കാദമിക്തലത്തിലും ഭരണതലത്തിലും ഐസിടി ഉപയോഗം വ്യാപിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും.
174. സ്‌റ്റേറ്റ് ഡാറ്റാ സെന്ററിനെ കൂടുതല്‍ സുരക്ഷിതത്വവും, ശേഷിയുള്ളതുമാക്കി മാറ്റും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവരശേഖരം ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കും.
ജൈവ സാങ്കേതിക വ്യവസായം
175. കേരളാ ബയോടെക്‌നോളജി കമ്മീഷന്‍ പുറത്തിക്കിയ സംസ്ഥാന ബയോടെക്‌നോളജി നയം ലക്ഷ്യമിടുന്നത് സംസ്ഥാനത്ത് ലഭ്യമായ ജൈവവിഭവങ്ങളും ഉയര്‍ന്ന മാനവശേഷിയും ഉപയോഗപ്പെടുത്തി ആഗോളതലത്തിലുള്ള ബയോടെക്‌നോളജി ഉല്‍പന്നങ്ങളുടെ ആവശ്യം നിറവേറ്റുന്നതോടൊപ്പം കേരളത്തെ വികസനത്തിന്റെ പാതയിലെത്തിക്കുന്നതിന് ബയോടെക്‌നോളജി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ്. ഇതിന്റെയൊപ്പം തന്നെ സംസ്ഥാനത്തിന്റെ ബയോടെക്‌നയം ലോകോത്തര ബയോടെക്‌നോളജി ഗവേഷണ വികസനസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുമൊക്കെ ലക്ഷ്യമിടുന്നുണ്ട്. ബയോടെക്‌നോളജി പാര്‍ക്കുകള്‍ രൂപീകരിക്കും.
176. പതിറ്റാണ്ടുകളായി കേരളത്തില്‍ നിന്നും കയറും, കശുവണ്ടിയും, സുഗന്ധവ്യഞ്ജനങ്ങളും, മത്സ്യഉല്‍പന്നങ്ങളും, പഴം, പച്ചക്കറി ഉല്‍പന്നങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ആഗോളതലത്തിലുള്ള മത്സരം നേരിടുന്നതിന് നമ്മുടെ ഉല്‍പന്നങ്ങളുടെ ഗുണമേന്മ ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള നൂതനസാങ്കേതികവിദ്യകളുപയോഗിച്ച് വര്‍ധിപ്പിക്കും.
177. കേരളത്തില്‍ നിന്നിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അന്തര്‍ദേശീയ കമ്പോളത്തിലേയ്ക്കു കടക്കാന്‍ കഴിയുന്നില്ല. ഇതിന് പ്രധാന കാരണം ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ഗുണനിലവാരത്തെയും ഉള്ളടക്കത്തെയും സംബന്ധിച്ച് വിദേശരാജ്യങ്ങള്‍ക്കുള്ള സംശയങ്ങളാണ്. നിയന്ത്രിത ഫെര്‍മെന്റേഷനും മറ്റ് സങ്കേതങ്ങളും ഉപയോഗപ്പെടുത്തി ഈ രംഗത്ത് ഗുണനിലവാരമുറപ്പ് വരുത്താന്‍ കഴിയും. ഉല്‍പന്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് സജീവമൂലകങ്ങളെ തിരിച്ചറിഞ്ഞ് ഉള്ളടക്കം നിര്‍വചിക്കുന്നതോടെ ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണി നേടാനാകും.
178. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ കൃത്രിമപ്രജനനം സാധ്യമാക്കിക്കൊണ്ട് ഈ രംഗത്ത് വ്യവസായ വികസനത്തിനും ഒപ്പം തന്നെ ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള സാധ്യത തെളിയിക്കാനാകും. അലങ്കാരസസ്യങ്ങളും, നാണ്യവിളകളുമൊക്കെത്തന്നെ ഇത്തരത്തില്‍ പ്രജനനം നടത്താമെന്നുള്ളത് കേരളത്തിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കും.
179. ജീനോമിക്‌സ്/പ്രോട്ടിയോമിക്‌സ് സാങ്കേതികവിദ്യകളിലൂടെ രോഗങ്ങളെ തടയുന്നതിനോ മുന്‍കൂട്ടി കണ്ടെത്തുന്നതിനോ ഉള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. കേരളത്തിലെ ബയോടെക്‌നോളജി അധിഷ്ഠിത ഔഷധനിര്‍മാണരംഗത്ത് ഇത്തരം സംരംഭങ്ങള്‍ക്കുള്ള ഉയര്‍ന്ന സാധ്യതകളെ പ്രയോജനപ്പെടുത്തും.
180. ഐ.ടിയും ബയോടെക്‌നോളജിയും കൈകോര്‍ത്ത് മുന്നേറുന്ന പുത്തന്‍ സാങ്കേതികവിദ്യയാണ് ബയോഇന്‍ഫര്‍മാറ്റിക്‌സ്. ഈ രംഗത്ത് ഗവേഷണ സ്ഥാപനങ്ങളും മറ്റും ആരംഭിച്ച് പുറംജോലി കരാര്‍ ഉള്‍പ്പെടെ കേരളത്തിന് ലഭിക്കാവുന്ന അവസരങ്ങള്‍ അനവധിയാണ്. അവ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
നാനോ സാങ്കേതികവിദ്യ
181. സര്‍വകലാശാലകളില്‍ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകളും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്ററുകളും സ്ഥാപിക്കുകയും നിലവിലുള്ളവയുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്യും. വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നാനോ സാങ്കേതികവിദ്യയുപയോഗിച്ച് നവീകരണത്തിനും വിപുലനത്തിനുമുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. അവയെ പ്രയോജനപ്പെടുത്തുന്നതാണ്. അതിനായി തൊഴിലധിഷ്ഠിത നാനോ സാങ്കേതികവിദ്യാ കോഴ്‌സുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ടൂറിസം
182. കേരളത്തിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗണ്യമായി മന്ദീഭവിച്ചിട്ടുണ്ട്. ഇതിനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലേയ്ക്കുള്ള വിദേശടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും. വിദേശടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തില്‍ നിന്ന് (2016) 24 ലക്ഷമായി അഞ്ച് വര്‍ഷം കൊണ്ട് (2021) ഉയര്‍ത്തും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.3 കോടിയില്‍ നിന്ന് 2 കോടിയായി ഉയര്‍ത്തും.
183. ആഗോള വാര്‍ഷിക ലിറ്റററി ഫെസ്റ്റിവെല്‍, സംഗീതോത്സവം, തിയേറ്റര്‍ ഫെസ്റ്റിവല്‍, നാടകോത്സവം എന്നിവ കേരളത്തില്‍ സംഘടിപ്പിക്കും.
184. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കും. ഈ കലണ്ടറില്‍ സ്ഥാനം പിടിക്കണമെങ്കില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തും. കേരളത്തിലെ അനുഷ്ഠാനകലകളില്‍ പ്രാവീണ്യം നേടിയിട്ടുളള കലാകാരന്മാര്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുകയും അവ സംബന്ധിച്ച വിവരങ്ങള്‍ വെബ്ബില്‍ ലഭ്യമാക്കുകയും ചെയ്യും. ക്രാഫ്റ്റ് വില്ലേജുകളില്‍ ടൂറിസ്റ്റുകളുടെ ഓര്‍ഡര്‍ പ്രകാരം ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമുണ്ടാക്കും.
185. മുസിരിസ്, തലശേരി പൈതൃക പദ്ധതികളുടെ തുടര്‍ച്ചയായി കേരളത്തിലെ പുരാതന തുറമുഖ കേന്ദ്രങ്ങളെയും സുഗന്ധദ്രവ്യങ്ങളുടെ കൃഷികേന്ദ്രങ്ങളായ കാലടി, ആനക്കര തുടങ്ങിയ ഉല്‍പാദനമേഖലകളെയും പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി സില്‍ക്ക് റൂട്ടിന്റെ മാതൃകയില്‍ സ്‌പൈസസ് റൂട്ട് ആവിഷ്‌കരിക്കും.
186. നവംബര്‍ മുതല്‍ മാര്‍ച്ച് പകുതി വരെ വിദേശ സഞ്ചാരികളിലൂടെ ടൂറിസം സീസണ്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ഒക്‌ടോബര്‍ കാലയളവും സമ്പൂര്‍ണ ടൂറിസം സീസണ്‍ എന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. ഇതിനായി മണ്‍സൂണ്‍ ടൂറിസത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തും.
187. അന്തര്‍ദേശീയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിന് പരിശ്രമിക്കും. ടൂറിസ്റ്റ് കപ്പലുകളേയും ആകര്‍ഷിക്കാന്‍ ശ്രമിക്കും. വിമാനത്താവളങ്ങളില്‍നിന്ന് ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഗുണനിലവാരമുള്ള യാത്രാസൗകര്യം ഉറപ്പുവരുത്തും.
188. ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങളായ റോഡ്, കുടിവെളളം, പൊതു ടോയ്‌ലറ്റുകള്‍, മാലിന്യസംസ്‌ക്കരണ സൗകര്യങ്ങള്‍, കേബിള്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, സുരക്ഷിത വൈദ്യുതി തുടങ്ങിയവ ഉറപ്പുവരുത്തുന്നതിന് ഓരോ കേന്ദ്രത്തിനും പശ്ചാത്തലസൗകര്യ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഇവ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളും ഡിപ്പാര്‍ട്ടുമെന്റുകളും ഏജന്‍സികളും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തും. മൂന്നാര്‍ആലപ്പുഴ ടൂറിസം ഹൈവേ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
189. ഹൗസ് ബോട്ടുകള്‍, ഗ്രീന്‍ ഹൗസുകള്‍, ആയൂര്‍വേദ റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, സ്റ്റാര്‍ ഹോട്ടല്‍ റൂമുകള്‍ തുടങ്ങിയവയെല്ലാം ഓരോ ടൂറിസം കേന്ദ്രത്തിലേയ്ക്കുമുള്ള ടൂറിസ്റ്റുകളുടെ വരവ് വിലയിരുത്തി അതിനായുള്ള സൗകര്യം സൃഷ്ടിക്കും.
190. കുറഞ്ഞത് 2000 പേര്‍ക്ക് ഒരുമിച്ച് സന്ദര്‍ശിക്കാന്‍ പാകത്തിലുള്ള വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
191. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസ്റ്റ് പോലീസിനെ വിന്യസിക്കും. നീന്തലറിയാവുന്ന ടൂറിസ്റ്റ് വാര്‍ഡന്മാരെ ജല ടൂറിസം കേന്ദ്രങ്ങളില്‍ നിയോഗിക്കും.
192. പൊതുവായ പ്രചരണത്തോടൊപ്പം കൃത്യമായ ടാര്‍ജറ്റ് ഓഡിയന്‍സിനെയും ലക്ഷ്യമിട്ട് ബന്ധപ്പെട്ട രാജ്യങ്ങളില്‍ വിശേഷാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. അറബു രാജ്യങ്ങളില്‍നിന്നുളള ടൂറിസം വര്‍ദ്ധന അവരുമായി കൂടുതല്‍ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തുന്നതിനും കുടിയേറ്റത്തിനുളള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും.
193. കേരള ടൂറിസം മാര്‍ട്ട് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റു ബിസിനസ് മീറ്റായി വികസിപ്പിക്കുന്നതിനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കും.
194. അന്താരാഷ്ട്ര ടൂറിസം മേളകളില്‍ നമ്മുടെ സാന്നിധ്യം ഇനിയും ഉയര്‍ത്തണം. ഇത്തരം മേളകളില്‍ പങ്കെടുക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് ഉചിതമായ പ്രോത്സാഹനസഹായം നല്‍കും.
195. ടൂറിസം മേഖലയെ ബാധിക്കുന്ന നികുതികള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കും. ചരക്കുസേവന നികുതി വരുന്നതോടെ ലക്ഷ്വറി ടാക്‌സ് ഇല്ലാതാകും.
196. ടൂറിസത്തിന വേണ്ടിയുള്ള സര്‍ക്കാര്‍ ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തും. ടൂറിസം മേഖലയുടെ തൊഴില്‍സാധ്യതകള്‍ പരിഗണിച്ച് ഈ മേഖലയില്‍നിന്നു സമാഹരിക്കുന്ന വിഭവങ്ങളുടെ നിശ്ചിതശതമാനം ഈ മേഖലയുടെ തന്നെ വികസനത്തിനായി മുതല്‍മുടക്കുന്നതാണ്.
197. കെ.ടി.ഡി.സി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ വികസന ഏജന്‍സിയാണ്. കെ.ടി.ഡി.സിയ്ക്ക് ആദ്യം വേണ്ടത് ഒരു പ്രൊഫഷണല്‍ ബോര്‍ഡും മാനേജ്‌മെന്റുമാണ്. കെ.ടി.ഡി.സിയുടെ പ്രവര്‍ത്തനത്തെ സമൂലമായി പരിഷ്‌കരിക്കും.
198. കേരളത്തിലെ ടൂറിസത്തിന് പ്രതിവര്‍ഷം ഒരു ലക്ഷം പേരെങ്കിലും പുതുതായി ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളില്‍ ആവശ്യമുണ്ട്. എന്നാല്‍ പരിശീലനം ലഭിക്കുന്നത് ഏതാണ്ട് 15000 പേര്‍ക്കാണ്. നിലവിലെ വളര്‍ച്ചയുടെ തോത് അനുസരിച്ച് ഓരോ വര്‍ഷവും അധിക മാനവവിഭവശേഷി ടൂറിസം രംഗത്തു നമുക്ക് ആവശ്യമാണ്. നിലവിലുളള ഗകഠഠട, ഗകഒങട, കഒങഇഠ എന്നീ സ്ഥാപനങ്ങളിലെ കുട്ടികളുടെ എണ്ണവും പരിശീലന ശേഷിയും ഉയര്‍ത്തും. സ്വാശ്രയ പരിശീലന സ്ഥാപനങ്ങളും ഈ മേഖലയില്‍ വരുന്നുണ്ട്. കരിക്കുലത്തെയും പരിശീലനത്തെയും പരിശോധിക്കുന്നതിനും റേറ്റിംഗ് നടത്തുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാക്കും. ടൂറിസ്റ്റ് ഗൈഡുകളുടെ പരിശീലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. പൊതു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും ടൂറിസവുമായി ബന്ധപ്പെട്ടുള്ള കോഴ്‌സുകള്‍ ആരംഭിക്കും.
199. ഉത്തരവാദിത്ത ടൂറിസംനയം തുടരും. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ എല്ലാം കാരിയിംഗ് കപ്പാസിറ്റി പഠനം അടിയന്തരമായി നടത്തും. ടൂറിസം മേഖലകളിലെ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ജനപ്രതിനിധികള്‍ക്ക് ടൂറിസം വികസനത്തിന് ഒരു സബ് പ്ലാന്‍ തയ്യാറാക്കുന്നതിന് കേന്ദ്രീകൃതമായ പരിശീലനം നല്‍കും.
200. ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഒരു ഗ്രീന്‍ പ്രോട്ടോക്കോളുണ്ടാക്കും. ഡിസ്‌പോസിബിള്‍ സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കും. പ്ലാസ്റ്റിക് നിരോധിക്കും. ഹൗസ് ബോട്ടുകളുടെ മാലിന്യം സംസ്‌ക്കരിക്കുന്നതിന് ആധുനിക പൊതുസൗകര്യകേന്ദ്രങ്ങള്‍ സ്ഥാപിക്കും.
201. തീര്‍ത്ഥാടന കേന്ദ്രങ്ങളേയും സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തിയുള്ള പില്‍ഗ്രിംസ് ടൂറിസം നയം ആവിഷ്‌കരിക്കും. കരകൗശല വ്യവസായത്തെ ടൂറിസവുമായി ബന്ധപ്പെടുത്തുന്ന ഗ്രാമീണ നഗര കരകൗശല മേളകള്‍ ടൂറിസത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും.
202. ആയുര്‍വേദ ടൂറിസത്തിന്റെ വികസനത്തിനായി ഈ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് വിദേശങ്ങളിലെ ട്രാവല്‍മാര്‍ട്ടുകളിലൂടെ ഫലപ്രദമായി പ്രചരിപ്പിക്കും.
വന്‍കിട നഗര വികസനം
203. കേരളത്തിലെ പ്രമുഖ നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളെ മെട്രോ സിറ്റിയാക്കി വളര്‍ത്തിയെടുക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. വിമാനത്താവളങ്ങളും മെട്രോ സംവിധാനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നഗര ഗതാഗതക്കുരുക്കുകള്‍ അഴിക്കുന്നതിന് സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമുകളും ജംഗ്ഷന്‍ നവീകരണവും ബൈപ്പാസുകളും നടപ്പാക്കും.
204. തലസ്ഥാന വികസനത്തിനായി തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കല്‍, നേമം സാറ്റലൈറ്റ് ടെര്‍മിനലായി വികസിപ്പിക്കല്‍, ആറ്റുകാല്‍ ടൗണ്‍ഷിപ്പ് വികസനം, വെള്ളക്കെട്ടിന് പരിഹാരം തുടങ്ങിയ നടപടികള്‍ സ്വീകരിക്കും.
മലബാറിന്റെ വികസനം
205. ചരിത്രപരമായ കാരണങ്ങളാല്‍ പുറകോട്ടുപോയിട്ടുള്ള മലബാറിന്റെ വികസനത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതാണ്. കാസര്‍ഗോഡ്, വയനാട് പോലെ വികസനപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതുമാണ്.
206. ടൂറിസം സര്‍ക്യൂട്ട് മാപ്പില്‍, വടക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റേര്‍മാര്‍ വടക്കന്‍ കേരളത്തിലേയ്ക്ക് ടൂറിസ്റ്റുകളെ അയയ്ക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കും.
വൈദ്യുതി
207. 2017 ല്‍ മുഴുവന്‍ ഭവനങ്ങളിലും വൈദ്യുതി എത്തിക്കും. കെ.എസ്.ഇ.ബി.യുടെ പ്രവര്‍ത്തന ചെലവുകളും വൈദ്യുതി വാങ്ങല്‍ ചെലവുകളും യുക്തിസഹമാക്കുന്നതുവഴി എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വൈദ്യുതി ഉറപ്പാക്കും.
208. പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി 12001320 മെഗാവാട്ട് ശേഷിയുള്ള കല്‍ക്കരി നിലയം സ്ഥാപിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. പദ്ധതിപ്രദേശത്തെ സാമൂഹികവ്യവസായ വികസന പരിപാടി സമാന്തരമായി ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യും. കേരളത്തില്‍ കഴിയുന്നില്ലെങ്കില്‍ കല്‍ക്കരി ഖനന പ്രദേശത്ത് ഇത് സ്ഥാപിക്കും.
209. ന്യായമായ പ്രകൃതി വാതക കരാറിനായി പരിശ്രമിക്കും. ഇതുവഴി കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കാനും പ്രകൃതി വാതക പൈപ്പ്‌ലൈനില്‍ ബന്ധിപ്പിച്ചിട്ടുള്ള ബ്രഹ്മപുരത്ത് വൈദ്യുതി നിലയം സ്ഥാപിക്കാനും കഴിയും. കായംകുളം നിലയത്തിന് പ്രകൃതിവാതക ലഭ്യത ഉറപ്പുവരുത്തും.
210. പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളായ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കാറ്റ്, സൗരോര്‍ജ്ജം എന്നിവയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം ത്വരിതഗതിയില്‍ വര്‍ദ്ധിപ്പിക്കും. 25 ശതമാനം തോതില്‍ വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2020 ഓടെ കേരളത്തിന്റെ ആകെ വൈദ്യുതി ആവശ്യകതയും കുറഞ്ഞത് 10 ശതമാനമെങ്കിലും ഇവയില്‍ നിന്നെന്ന് ഉറപ്പുവരുത്തും. ഇതിനായി പുനരുപയോഗ വൈദ്യുത ഉല്‍പാദനശേഷി 2020 ഓടെ 1500 മെഗാവാട്ടായി വര്‍ദ്ധിപ്പിക്കും. പുരപ്പുറ സൗരോര്‍ജ്ജ വൈദ്യുതിനിലയങ്ങളും തരിശുഭൂമി ഉപയോഗപ്പെടുത്തിയുള്ള സൗരോര്‍ജ്ജനിലയങ്ങളും ഡാം റിസര്‍വോയറുകളും കനാലുകളും ഈ പരിപാടിയിലെ മുഖ്യഘടകമായിരിക്കും. പ്രസരണ നഷ്ടം കുറയ്ക്കും.
211. 2021ഓടെ 500 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നും അധികമായി ലക്ഷ്യമിടുന്നു. നിലവിലുള്ള പദ്ധതികളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍, പുതിയവ നടപ്പാക്കല്‍, നിലവിലുള്ളവയുടെ വൃഷ്ടി പ്രദേശത്തിന്റെ പുനരുദ്ധാരണം, സംഭരണശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കും.
212. വൈദ്യുതി വിതരണ ശൃംഖലയുടെ വിശ്വാസ്യത (റിലയബിലിറ്റി) വര്‍ദ്ധിപ്പിക്കാനും അസ്ഥിരസ്രോതസ്സുകള്‍ സ്വാംശീകരിക്കാനും സ്മാര്‍ട്ട് ഗ്രിഡ് സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കും. പ്രസരണശൃംഖല ശക്തിപ്പെടുത്തും.
213. വൈദ്യുതിയുടെ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ആവശ്യകതയെ സ്വാധീനിക്കുന്നതിനും ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കും. ഊര്‍ജക്ഷമതയേറിയ വൈദ്യുതോപകരണങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഇവയില്‍ പലതും സൗജന്യമായി ജനങ്ങള്‍ക്കു നല്‍കിയാലും അതില്‍നിന്ന് ലാഭിക്കുന്ന വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുളള സ്ഥാപനശേഷിയ്ക്കു വേണ്ടിയുള്ള മുതല്‍മുടക്കു കണക്കാക്കുമ്പോള്‍ ലാഭകരമായിരിക്കും. എല്ലാ സ്ഥാപനങ്ങളിലും ഊര്‍ജ ഓഡിറ്റ് നടത്തി ദുര്‍വ്യയം ഒഴിവാക്കും.
214. വ്യാവസായിക സംരംഭങ്ങള്‍ക്ക് ഉദാരമായ വ്യവസ്ഥകളില്‍ ക്യാപ്ടീവ് അടിസ്ഥാനത്തില്‍ വൈദ്യുതി നിലയങ്ങള്‍ക്ക് അനുമതി നല്‍കും.
ഗതാഗതം
215. എന്‍.എച്ച്47 ഉം എന്‍.എച്ച്17 ഉം നാലുവരി പാതയുടെ നിലവാരത്തില്‍ ശക്തിപ്പെടുത്തുകയും വീതികൂട്ടുകയും ചെയ്യും. എം.സി റോഡ് നവീകരണം പൂര്‍ത്തിയാക്കും.
216. കേരളത്തിലെ എല്ലാ സംസ്ഥാനപാതകളും ജില്ലാ റോഡുകളും ബി.എം & ബി.സി റോഡുകളായി നവീകരിക്കും. അപൂര്‍ണ്ണമായ എല്ലാ ബൈപ്പാസുകളും എല്ലാ റെയില്‍വേ മേല്‍പ്പാലങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. മെയിന്റനന്‍സ് കോണ്‍ട്രാക്‌ടോടുകൂടിയായിരിക്കും ഇവ ടെണ്ടര്‍ വിളിക്കുക. റബ്ബറൈസ്ഡ് റോഡുകള്‍ പ്രോത്സാഹിപ്പിക്കും.
217. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനപാതയായി പ്രഖ്യാപിച്ച തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഹില്‍ഹൈവേ വികസനം പൂര്‍ത്തിയാക്കും. പൊന്നാനി മുതല്‍ കോഴിക്കോട് വരെയുള്ള തീരദേശ ഹൈവേയും അതിവേഗം പൂര്‍ത്തിയാക്കും.
218. ഹൈവേകളുടെയും റോഡുകളുടെയും സംരക്ഷണവും അറ്റകുറ്റപ്പണികളും കാര്യക്ഷമമായി നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌ക്കരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മൊബൈല്‍ റോഡ് റിപ്പയര്‍ യൂണിറ്റ് എന്ന ആശയം നടപ്പിലാക്കിയാല്‍ റോഡിലുണ്ടാകുന്ന കുഴികള്‍ വേഗത്തില്‍ നന്നാക്കാനും അതുവഴി അപകടങ്ങള്‍ കുറയ്ക്കാനും സാധിക്കും. ദീര്‍ഘകാല മെയിന്റന്‍സ് കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പ്രധാന റോഡുകള്‍ ടെണ്ടര്‍ ചെയ്യുക.
219. സ്ഥലമേറ്റെടുക്കലിന് പൂര്‍ണ്ണമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നല്‍കും. ഇതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയും സഹകരണ മേഖലയില്‍ നിന്നും വായ്പ ലഭ്യമാക്കുകയും ചെയ്യും.
220. പൊതുഗതാഗത കാര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് സ്വകാര്യ വാഹനങ്ങളുടെ പെരുപ്പം കൊണ്ടുണ്ടാകുന്ന ഗതാഗതക്കുരുക്കുകളും അപകടങ്ങളും പരിസ്ഥിതി മലിനീകരണവും ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ ഇടപെടും. വൈദ്യുതി/ബാറ്ററി കൊണ്ട് ഓടുന്ന വാഹനങ്ങള്‍, സി.എന്‍.ജി ബസുകള്‍, മെട്രോ/ലൈറ്റ് റെയില്‍ സംവിധാനങ്ങള്‍, മെമു സര്‍വ്വീസ് തുടങ്ങിയ പരിസ്ഥിതി സൗഹൃദഗതാഗത മാര്‍ഗങ്ങള്‍ ഘട്ടം ഘട്ടമായി അവലംബിക്കും.
221. സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കുമുള്ള പ്രത്യേക പാതകള്‍, പാര്‍ക്കുകളുടെ ശൃംഖല, ഫുട്ഓവര്‍ ബ്രിഡ്ജുകള്‍, ഫ്‌ളൈഓവറുകള്‍, സബ്‌വേകള്‍ എന്നിവയ്ക്ക് ഒരു സമഗ്രപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കും. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഒരു റോഡും പാലവും ടോള്‍ അധിഷ്ഠിതമായിരിക്കില്ല. അനധികൃതമായ ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കും.
222. കെ.എസ്.ആര്‍.ടി.സി.യുടെ കടഭാരം ഏറ്റെടുക്കലടക്കം സമഗ്രമായ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കും. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സമയബന്ധിതമായി പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടുകള്‍ സംരക്ഷിക്കും.
223. ജലപാതകളും ഉള്‍നാടന്‍ ജലഗതാഗത സംവിധാനങ്ങളും പുനരുദ്ധരിക്കും. ദേശീയ ജലപാത3 (കൊല്ലംകോട്ടപ്പുറം) പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കും. മൊത്തം ഗതാഗത്തില്‍ ജലഗതാഗതത്തിന്റെ തോത് നിലവിലുള്ള ഒരു ശതമാനത്തില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനകം അഞ്ച് ശതമാനമായി ഉയര്‍ത്താനുള്ള കര്‍മ്മപദ്ധതി രൂപീകരിക്കും.
224. വിഴിഞ്ഞം, കൊച്ചി, പൊന്നാനി, ബേപ്പൂര്‍, അഴീക്കോട്, ബേക്കല്‍ തുടങ്ങിയ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ജലമാര്‍ഗമുള്ള ചരക്ക് സംവിധാനം ആരംഭിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ ഫെറി സര്‍വ്വീസ് ആരംഭിക്കാന്‍ പഠനം നടത്തും. പ്രായോഗികമാണെന്ന് കണ്ടെത്തിയാല്‍ സ്വത്വര വേഗത്തില്‍ നടപ്പിലാക്കി നിലവിലുള്ള ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും.
225. എന്‍.ഡബ്ല്യു3 വിപുലീകരണം (കൊല്ലംവിഴിഞ്ഞം, കോട്ടപ്പുറംകാസര്‍ഗോഡ്) നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനവും തുടര്‍നടപടികളും ആവശ്യമാണ്. ഇതിനായുള്ള കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കും.
226. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപ്പോലും പ്രകോപനമില്ലാതെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാന്‍ ഘട്ടം ഘട്ടമായി സ്മാര്‍ട്ട് റോഡ് പദ്ധതി നടപ്പിലാക്കും. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ റോഡിന്റെ അനുബന്ധമായി ഏര്‍പ്പെടുത്തും.
227. െ്രെഡവിംഗ് സ്‌കൂളുകളുടെ നിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും.
228. ചെങ്ങന്നൂര്‍പിറവം, ഹരിപ്പാട്എറണാകുളം, തിരുവനന്തപുരംനാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കല്‍ മുന്‍ഗണനാ ക്രമത്തില്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സമ്മര്‍ദ്ദം ചെലുത്തും. ഷൊര്‍ണ്ണൂര്‍മംഗലാപുരം പാത വൈദ്യുതീകരണം മുന്‍ഗണനാ ക്രമത്തില്‍ പൂര്‍ത്തീകരിക്കാന്‍ ഇടപെടും.
229. കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സമ്മര്‍ദ്ദം ചെലുത്തും.
230. ഇന്നുള്ള തിരുവനന്തപുരംമംഗലാപുരം പാത നാലുവരി പാതയാക്കി മാറ്റുന്നതിന് ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി രൂപീകരിക്കും. ഇരട്ടിപ്പിക്കുന്ന പാത അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ സജ്ജമാക്കും. ഇതിന് റെയില്‍വേയുടെ സഹകരണവും പങ്കാളിത്തവും സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
231. ഗുരുവായൂര്‍തിരുനാവായ പാത, ശബരി പാത, തലശ്ശേരിമൈസൂര്‍ പാത, എരുമേലിയേയും പുനലൂര്‍ചെങ്കോട്ട പാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാത, നിലമ്പൂര്‍നഞ്ചന്‍കോട് പാത നിര്‍മ്മാണം ആരംഭിക്കല്‍ മുന്‍ഗണനാ ക്രമത്തില്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സമ്മര്‍ദ്ദം ചെലുത്തും.
232. കൊച്ചി മെട്രോയുടെയും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെയും പൂര്‍ത്തീകരണവും കാര്യക്ഷമമായ പ്രവര്‍ത്തനവും ഉറപ്പാക്കും.
233. കൊച്ചിയില്‍ മള്‍ട്ടീ മോഡ് ലോജിസ്റ്റിക് പാര്‍ക്ക്, പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ ഏകീകൃത ചരക്കു ഗതാഗതസൗകര്യം നടപ്പിലാക്കും. പ്രധാന നഗരങ്ങളില്‍ ട്രാന്‍സിറ്റ് ഹബ്ബുകള്‍ ആരംഭിക്കും.
234. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് സഹകരണ മേഖലയേയും പ്രവാസികളേയും പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക വികസന പാക്കേജ് നടപ്പിലാക്കും.
ജലസേചനം
235. ജലവിഭവ വകുപ്പിനെ നദീതടാടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കുകയും ഭൂഗര്‍ഭജല വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അതുമായി ബന്ധിപ്പിക്കുകയും ചെയ്യും.
236. പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ചെറുനീര്‍ത്തടാടിസ്ഥാനത്തില്‍ ജലസംരക്ഷണ ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കുകയും അവ ഉചിതമായി സംയോജിപ്പിച്ച് നദീതട അടിസ്ഥാനത്തിലുള്ള ജലസുരക്ഷാ പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്യും. പുഴകളെത്തന്നെ ജലസംഭരണികളാക്കി മാറ്റുന്നതിന് വേണ്ടി ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക്ഡാമുകളുടെയും റെഗുലേറ്റേഴ്‌സിന്റെയും ശൃംഖല പണിയും. ഭൂഗര്‍ഭജലം റീചാര്‍ജ്ജിംഗിന് പദ്ധതികള്‍ ആവിഷ്‌കരിക്കും.
237. ജലസ്രോതസുകളുടെ മലിനീകരണത്തിനെതിരെ ശിക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. വിസര്‍ജ്യമാലിന്യം സുരക്ഷിതമായി പരിപാലിക്കാന്‍ സംവിധാനമുണ്ടാക്കും.
238. ജലഗുണനിലവാര പരിശോധനയ്ക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അംഗീകൃത കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ സ്‌കൂള്‍ ലാബുകളിലും ഇതിനുള്ള പൊതുസംവിധാനം ഒരുക്കും.
239. നിലവിലുള്ള വന്‍കിട ജലസേചന പദ്ധതികള്‍ കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. അനിവാര്യമായവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. നിലവിലുള്ളവ പൂര്‍ത്തീകരിച്ചേ പുതിയ പദ്ധതികള്‍ ഏറ്റെടുക്കുകയുള്ളൂ. കാര്‍ഷിക കലണ്ടറിനനുസരിച്ച് ജലസേചനപദ്ധതികളിലെ ജലവിതരണം കാര്യക്ഷമമാക്കും. കൂടുതല്‍ കൃഷിസ്ഥലങ്ങളില്‍ ജലസേചന സൗകര്യം എത്തിക്കും. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒരു കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും.
240. കാഡയുടെ പ്രവര്‍ത്തനത്തെ സമഗ്രമായി പുനഃസംഘടിപ്പിക്കും. ബ്രാഞ്ച് കനാലുകള്‍ ഡിസ്ട്രിബ്യൂട്ടറീസ്, ഫീല്‍ഡ് ബൂത്തികള്‍, തലക്കുളങ്ങള്‍, മഴവെള്ള നിര്‍ഗമന തോടുകള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിന് വലിയതോതില്‍ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്നതിന് പ്രാദേശിക മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കും. ചെറുകിട ജലസേചന പദ്ധതികളും ഡ്രിപ്പ് ഫെര്‍ട്ടിഗേഷന്‍, മൈക്രോ ഇറിഗേഷന്‍, പ്രിസിഷന്‍ ഫാമിംഗ് പോലുള്ള ജലവിനിയോഗക്ഷമത കൂടിയ നവീന ജലസേചന പദ്ധതികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ജലസേചനത്തിനായി സ്ഥാപിച്ച പല പദ്ധതികളും യന്ത്രത്തകരാര്‍ മൂലവും മറ്റു ചില പിഴവുകള്‍ മൂലവും നാശോന്മുഖമായ അവസ്ഥയിലാണ്. അവയെ പുനരുജ്ജീവിപ്പിക്കാനും കാര്യക്ഷമമായി നിലനിര്‍ത്താനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
241. മഴനിഴല്‍ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കും. ഏറ്റവും ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ ഉദാഹരണത്തിന് ചിറ്റൂര്‍ താലൂക്കിലെ കൊഴിഞ്ഞാമ്പാറ, വടകരപ്പതി പോലുള്ള പ്രദേശങ്ങളില്‍ മുമ്പ് സൂചിപ്പിച്ച ജലവിനിയോഗക്ഷമത കൂടിയ സ്‌കീമുകള്‍ പ്രത്യേകം മുന്‍ഗണന നല്‍കി നടപ്പിലാക്കും.
242. അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ സമയബന്ധിതമായും കാലോചിതമായും പുനരലോകനം ചെയ്യുന്നതിന് വേണ്ടി ഒരു സ്ഥിരം കര്‍മ്മസേന രൂപീകരിക്കും. നദീ സംയോജന പദ്ധതിയില്‍ പമ്പഅച്ചന്‍കോവില്‍ ആറുകളെ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നതല്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാനുള്ള പരിശ്രമം തുടരും.
243. ജലമലിനീകരണം ഇല്ലാതാക്കുന്നതിനും നദികളെ സംരക്ഷിക്കുന്നതിനും പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും. പമ്പ ആക്ഷന്‍ പ്ലാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കും. വേമ്പനാട് കായല്‍ പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കും. തോടുകളും ഇടതോടുകളും വൃത്തിയാക്കാനും പരിപാലിക്കാനും തദ്ദേശഭരണാടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും.
244. കുട്ടനാട് പാക്കേജ് പൂര്‍ത്തീകരിക്കും. കുട്ടനാട്ടിലെ മലിനീകരണം കുറയ്ക്കുന്നതിന് പുതിയൊരു കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി തണ്ണീര്‍മുക്കം ഷട്ടറുകള്‍ അടച്ചിടുന്നത് പരമാവധി കുറയ്ക്കും. ഇത്തരമൊരു നടപടി സ്വീകരിക്കുന്നതോടൊപ്പം, കുടിവെള്ളക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിന് കുട്ടനാട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കും.
245. ഉപയോഗിച്ചു കഴിഞ്ഞ വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാന്‍ സംവിധാനം ഉണ്ടാക്കും.
246. വിദഗ്ദ്ധ പഠനങ്ങള്‍ കാണിക്കുന്നത് പല വിളകള്‍ക്കും ആവശ്യമായതിന്റെ 23 ഇരട്ടി വെള്ളം ജലസേചനം ചെയ്യുന്നു എന്നാണ്. ജല ഉപയോഗം കുറയ്ക്കാനായി ചില വിളകള്‍ക്ക് സ്പ്രിംഗഌ ജലസേചനം ഏര്‍പ്പെടുത്തുന്നതാണ്.

കുടിവെള്ളം
247. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ ജലവിതരണ പദ്ധതികളുടെയും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും. സ്രോതസിന്റെ ശേഷി, ലഭ്യത, യഥാര്‍ത്ഥ്യത്തില്‍ നിലവിലുള്ള ഗുണഭോക്താക്കളുടെ എണ്ണം, നിലവിലുള്ള ജലവിതരണക്ഷമത, പൈപ്പ്, ടാങ്ക്, ടാപ്പുകള്‍ തുടങ്ങിയവയുടെ യഥാര്‍ത്ഥ സ്ഥിതി, ജലഗുണനിലവാരം, ശുദ്ധീകരണ സംവിധാനത്തിന്റെ കാര്യക്ഷമത, നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിലൂടെ വിലയിരുത്തപ്പെടും. പഴയ പദ്ധതികള്‍ ആവശ്യമെങ്കില്‍ പുനരധിവസിപ്പിക്കും.
248. നഗരപ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബ്രഹത് പദ്ധതികള്‍ അനിവാര്യമാണ്. കനേഷ്‌കുമാരി കണക്ക് പ്രകാരം 30 ശതമാനം കുടുംബങ്ങള്‍ക്കാണ് പൈപ്പ് വെള്ളം ലഭിക്കുന്നത്. ഇത് 50 ശതമാനമായി ഉയര്‍ത്തും. പഴയ പദ്ധതികള്‍ പുനരുദ്ധരിക്കും. ശുദ്ധീകരണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും.
249. കേരള വാട്ടര്‍ അതോറിറ്റി പുനഃസംഘടിപ്പിക്കും. ദുര്‍വഹമായ കടബാധ്യത ഒഴിവാക്കും. വിതരണനഷ്ടം ഗണ്യമായി കുറയ്ക്കും. സര്‍ക്കാരുമായുള്ള എം.ഒ.യു.വിന്റെ അടിസ്ഥാനത്തില്‍ നഷ്ടം സബ്‌സിഡിയായി നല്‍കും.
250. ജലനിധി പദ്ധതികളുടെ നിര്‍വ്വഹണവും നടത്തിപ്പും പുനരവലോകനം ചെയ്യും. ഇവ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്‌കീമിന് രൂപം നല്‍കും.
251. കേരളത്തിലെ 60 ശതമാനത്തിലേറെ ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന സ്രോതസെന്ന നിലയ്ക്ക് കിണറുകളുടെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. കിണറുകളും കുളങ്ങളും സംരക്ഷിക്കുന്നതിനും മഴക്കാലത്ത് റീചാര്‍ജ്ജ് ചെയ്യുന്നതിനും ഗുണനിലവാര പരിശോധന നടത്തുന്നതിനും എല്ലാ തദ്ദേശ ഭരണസ്ഥാപനത്തിലും സംവിധാനമുണ്ടാക്കും.
252. സ്വീവേജിന്റെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും.
253. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിനുവേണ്ടി കുറഞ്ഞ ചെലവില്‍ അവ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിപുലപ്പെടുത്തും.
മാലിന്യ നിര്‍മ്മാര്‍ജ്ജനം
254. ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വികേന്ദ്രീകൃത സംസ്‌കരണ സാങ്കേതികവിദ്യകള്‍ വ്യാപകമാക്കും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ഇതിനായി കമ്പോസ്റ്റിംഗ്, ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റിംഗ് എന്നീ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തും. വീടുകളിലെ ജൈവമാലിന്യ പരിപാലനവും അടുക്കളത്തോട്ടങ്ങളുമായി ബന്ധിപ്പിച്ച് സുരക്ഷിതഭക്ഷണം ഉറപ്പാക്കും.
255. അൈജവ മാലിന്യങ്ങളുെട േശഖരണത്തിനും സുരക്ഷിത നിര്‍മ്മാര്‍ജ്ജനത്തിനും കുടുംബ്രശീ സംരംഭങ്ങളായി തേദ്ദശ ഭരണ സ്ഥാപനങ്ങളുെട േനതൃത്വത്തില്‍ ലാഭകരമായി ്രപവര്‍ത്തിക്കാനാകുന്ന റിേസാഴ്‌സ് റിക്കവറി സംരംഭങ്ങള്‍ സ്ഥാപിക്കും. ൈജവവള ഉത്പ്പാദനവും വിപണനവും, ഗാര്‍ഹിക സ്ഥാപനതലങ്ങളില്‍ ഉണ്ടാകുന്ന ഹാനികരമായ മാലിന്യങ്ങളുെടയും ഇല്രേക്ടാണിക് മാലിന്യങ്ങളുെടയും സുരക്ഷിത നിര്‍മ്മാര്‍ജ്ജനവും ൈകകാര്യം െചയ്യാന്‍ ഈ സംരംഭങ്ങെള ്രപാപ്തമാക്കും.
256. ഖരമാലിന്യ സംസ്‌കരണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനായി പരിശീലനം സിദ്ധിച്ച പരിപാലന സംഘങ്ങളെ തയ്യാറാക്കും. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും. റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് നേതൃത്വപരമായ പങ്ക് നല്‍കും.
257. ഇലക്‌ട്രോണിക് ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, അപകടകരമായ മാലിന്യങ്ങള്‍ എന്നിവ സംഭരിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികള്‍ക്ക് കൈമാറും.
258. ആവശ്യമുള്ള പൊതു ഇടങ്ങളില്‍ ഉപയോഗക്ഷമവും സ്ത്രീസൗഹൃദവുമായ പൊതുശൗചാലയങ്ങള്‍ ഉറപ്പാക്കും. എല്ലാ 50 കിലോമീറ്ററുകളിലും ഹൈവേ കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. നിലവിലുള്ള പെട്രോള്‍ പമ്പുകള്‍, ഹൈവേ ഭക്ഷണശാലകള്‍ എന്നിവയോട് ബന്ധപ്പെടുത്തിയായിരിക്കും ഈ ശൗചാലയ ശൃംഖല പ്രവര്‍ത്തിക്കുക.
259. സുരക്ഷിതമായ മാലിന്യ സംസ്‌കരണത്തിനും പാരിസ്ഥിതിക ആരോഗ്യ സംരക്ഷണത്തിനും സംസ്ഥാനമൊട്ടാകെ ജനകീയാസൂത്രണ മാതൃകയില്‍ ഒരു കാമ്പയിന് രൂപം നല്‍കും. പ്ലാസ്റ്റിക് പോലുള്ള പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് ബദല്‍ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കും.
260. ശുചിത്വാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെ ആഗോള താപനത്തിനെതിരായ ദേശീയ അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കും.
261. വെള്ളം, വായു എന്നിവ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുന്ന വിധം നിയമനിര്‍മ്മാണം നടത്തും.
262. നമ്മുടെ ജലസ്രോതസ്സുകളായ നദികളും തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും അടക്കമുള്ള ജലസ്രോതസ്സുകള്‍ വീണ്ടെടുക്കാനും സംരക്ഷിക്കാനും ബൃഹദ്പദ്ധതികള്‍ കൊണ്ടുവരും. ഇതിനായി കേരളത്തില്‍ ജലസ്രോതസ് സംരക്ഷണ സമിതികള്‍ ഉണ്ടാക്കും.
263. സംസ്‌കരിക്കപ്പെട്ട മാലിന്യം കൃഷിക്ക് പ്രയോജനപ്പെടുത്തും.
ആരോഗ്യം
264. സര്‍ക്കാര്‍ ആശുപത്രികളുടെ വിപൂലീകരണത്തിനും നവീകരണത്തിനും ആരോഗ്യ നയത്തില്‍ ഊന്നല്‍ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ചെലവ് സംസ്ഥാന ഉല്പാദനത്തിന്റെ 0.6 ശതമാനത്തില്‍ നിന്നും വര്‍ഷം കണ്ട് ഒരു ശതമാനമായി വര്‍ധിപ്പിച്ച് അഞ്ച് ശതമാനത്തില്‍ എത്തിക്കും.
265. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികളെ കഴിവതും ഒഴിവാക്കി സര്‍ക്കാര്‍ ഇടത്തരം സ്വകാര്യ ആശുപത്രികളിലേക്കായി പരിമിതപ്പെടുത്തും. ഇന്‍ഷ്വറന്‍സ് പദ്ധതി വഴി ലഭിക്കുന്ന വിഹിതം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. അര്‍ബുദം, വൃക്കരോഗങ്ങള്‍, കരള്‍, തലച്ചോറിലെ ട്യൂമര്‍ തുടങ്ങിയവയ്ക്കും ഇതുവഴി സൗജന്യ ചികിത്സ ഉറപ്പുവരുത്തും.
266. സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ വിപുലീകരിക്കും. പി.എച്ച്.സികളില്‍ അടക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തി ആവശ്യാനുസരണം പരിഷ്‌കരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ പി.എച്ച്.സികളിലും രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കും. െ്രെപമറി ഹെല്‍ത്ത് സെന്ററുകളെ ഫാമിലി ഹെല്‍ത്ത് സെന്ററുകളാക്കി മാറ്റും.
267. സാന്ത്വനചികിത്സ സംവിധാനം സാര്‍വത്രികമാക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പി.എച്ച്.സി തലത്തില്‍ ഏകോപിപ്പിക്കും.
268. പകര്‍ച്ചവ്യാധികളുടെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. സമ്പൂര്‍ണ്ണ സാര്‍വ്വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടി എല്ലാ ജില്ലകളിലും കൃത്യതയോടെ നടപ്പിലാക്കും.
269. ജീവിതരീതി രോഗങ്ങള്‍ തടയുന്നതിനും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിനുമുള്ള ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും മെഡിക്കല്‍ കോളേജുകളിലെ സാമൂഹ ആരോഗ്യ വിദഗ്ദ്ധരുടെയും, പ്രൊഫഷണല്‍ സംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കും. ഓരോ പൗരന്റേയും ആരോഗ്യനിലയെ മോണിറ്റര്‍ ചെയ്യുന്നതിനും ചികിത്സയും ഉറപ്പുവരുത്തുന്നതിനും ജനകീയസംവിധാനം ഉണ്ടാക്കും.
270. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. മൂന്നുമാസം കൂടുമ്പോള്‍ റവ്യൂ ചെക്കപ്പ് നിര്‍ബന്ധമാക്കും. മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്നവരെ കുടുംബശ്രീയുമായി ചേര്‍ന്ന് ബോധവല്‍ക്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കിഡ്‌നി, കരള്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതിനുള്ള തുടര്‍ചികിത്സ മിതമായ ചെലവില്‍ ഉറപ്പുവരുത്താനുള്ള നടപടിയും സ്വീകരിക്കും.
271. സ്‌കൂള്‍, കോളേജ് പാഠ്യപദ്ധതികളില്‍ പൊതുജനാരോഗ്യ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളുടെയും രോഗനിര്‍ണ്ണയ സെന്ററുകളുടെയും നിരീക്ഷണവും സാമൂഹ്യ നിയന്ത്രണവും ഉറപ്പ് വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ദ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷന്‍ & റെഗുലേഷന്‍) ഉചിതമായ ഭേദഗതികളോടെ നടപ്പിലാക്കും.
272. ഇ.എസ്.ഐ ആശുപത്രികളുമായി സഹകരിച്ച് തൊഴില്‍ജന്യ രോഗങ്ങളെ സംബന്ധിച്ച് പഠനം നടത്തി ഉചിതമായ പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. പരമ്പരാഗത മേഖലയിലെ തൊഴില്‍ജന്യ രോഗങ്ങള്‍ നിര്‍ണ്ണയിച്ച് അതിന് ആവശ്യമായ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക പ്രാധാന്യം നല്‍കും. കുട്ടികള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ മുന്‍കുട്ടി കണ്ടെത്തുന്നതിനുള്ള ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യും.
273. കേരള പബ്ലിക് ഹെല്‍ത്ത് ആക്ട്, പാരാമെഡിക്കല്‍ കൗണ്‍സില്‍ ആക്ട്, ഫാര്‍മസി കൗണ്‍സില്‍ ആക്ട് എന്നിവ നടപ്പിലാക്കും. കേരള നേഴ്‌സസ് & മിഡ്‌വൈഫ് കൗണ്‍സില്‍ ആക്ട് ഭേദഗതി ചെയ്ത് കാലോചിതമായി പരിഷ്‌കരിക്കും.
274. നേഴ്‌സിംഗ് വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
275. എല്ലാ അംഗന്‍വാടികള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്വന്തം കെട്ടിടം ഉറപ്പുവരുത്തും. പൂരക പോഷകാഹാരം ശക്തിപ്പെടുത്തും.
276. മെഡിക്കല്‍ പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാലതാമസം ഒഴിവാക്കി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും നിയമിക്കാന്‍ പിഎസ്.സിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ മെഡിക്കല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആരംഭിക്കും.
277. ഹെല്‍ത്ത് സര്‍വ്വീസസിലെ സ്‌പെഷ്യാലിറ്റി കേഡര്‍, അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ സംവിധാനങ്ങളുടെ അപാകതകള്‍ പരിഹരിക്കും.
278. ആരോഗ്യ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമുള്ള ദ്വിമുഖ നിയന്ത്രണങ്ങളിലെ അപാകതകള്‍ പരിഹരിക്കും.
279. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും പ്രായാധിക്യമുള്ളവരുടെയും ആരോഗ്യാവശ്യങ്ങള്‍ നേരിടുന്നതിനായി ഹെല്‍ത്ത് സര്‍വ്വീസില്‍ പ്രത്യേക ഭരണ സംവിധാനം ഏര്‍പ്പെടുത്തും. ഭിന്നശേഷിക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും.
280. എയ്ഡ്‌സ് രോഗികളുടെ പുനരധിവാസത്തിന് പ്രത്യേക സ്‌കീം ഉണ്ടാക്കും. അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള രോഗികളുടെ പുനരധിവാസത്തിന് പ്രത്യേക സഹായം നല്‍കും.
281. താലൂക്ക് ആശുപത്രി വരെ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കും. അവിടങ്ങളില്‍ ഹൃദയശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും കാത്ത് ലാബും സ്ഥാപിക്കും. കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യം ഇരട്ടിയാക്കും. താലൂക്ക് അടിസ്ഥാനത്തില്‍ തന്നെ രോഗ പരിശോധന നടത്തുന്നതിനുള്ള സംവിധാനമുണ്ടാക്കും.
282. ഡോക്ടര്‍മാരുടെ ഒഴിവ് നികത്തും. കാലാകാലങ്ങളില്‍ മുടങ്ങിയ ജീവനക്കാരുടെ പ്രൊമോഷന്‍ സമയബന്ധിതമായി നടപ്പാക്കും. ഡോക്ടര്‍മാര്‍ക്ക് റിസര്‍ച്ചിന് അവസരമുണ്ടാക്കും. ആദിവാസി മേഖലകളില്‍ സേവനത്തിന് സന്നദ്ധരാകുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിഗണനയും ആനുകൂല്യവും നല്‍കും.
283. സോഷ്യല്‍ ഹോസ്പിറ്റല്‍ എന്ന പേരില്‍ സഹകരണ മേഖലയും സന്നദ്ധ സംഘടനകളും അടക്കം ഒന്നിച്ച് കുറഞ്ഞ നിരക്കില്‍ സേവനം ലക്ഷ്യം വച്ചുള്ള ആശുപത്രികള്‍ സ്ഥാപിക്കും. എം.ആര്‍.ഐ സ്‌കാനിംഗ് സൗകര്യം ചെറിയ നിരക്കില്‍ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നടപ്പാക്കും.
284. മെഡിക്കല്‍ സര്‍വ്വകലാശാല രൂപീകരണ സമിതിയുടെ ശുപാശ അനുസരിച്ചുള്ള ഗവേഷണ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാലയുടെ കീഴില്‍ ആരംഭിക്കും. ഹെല്‍ത്ത് സര്‍വ്വീസസിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് തുടര്‍ വിദ്യാഭ്യാസ പരിപാടി നടത്താനും കുഹാസ് മുന്‍കൈയെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആരോഗ്യ പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നതില്‍ കുഹാസ് സഹായിക്കും.
285. മെഡിക്കല്‍ കോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കും. മൂന്ന് മെഡിക്കല്‍ കോളേജുകളെ എയിംസ് നിലവാരത്തിലുയര്‍ത്തും.
286. കെ.എസ്.ഡി.പി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉല്ലാദനം കൂടുതല്‍ വിപുലീകരിക്കും. പൊതുമേഖലയില്‍ ഏതാനും ഔഷധ കമ്പനികള്‍ കൂടി ആരംഭിക്കും. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദ്ദേശക തത്വങ്ങളും പ്രൊഫഷണല്‍ സംഘടനകളുടെയും അക്കാദമിക്ക് വിദഗ്ദ്ധരുടെയും സഹായത്തോടെ തയ്യാറാക്കി അഭിപ്രായ സമന്വയത്തോടെ നടപ്പിലാക്കും.
287. കേരളത്തിലെ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന എല്ലാ നേഴ്‌സുമാര്‍ക്കും ന്യായമായ മിനിമം വേതനവും മറ്റ് സേവന വ്യവസ്ഥകളും നടപ്പിലാക്കും. തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
288. കേരളത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഒരു ആധുനിക ഔഷധ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
289. രോഗപ്രതിരോധ പ്രവര്‍ത്തനത്തിലും ആരോഗ്യ സംരക്ഷണത്തിലും ആയുഷ് സമ്പ്രദായങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി രോഗാതുരത കുറയ്ക്കാന്‍ ശ്രമിക്കും. ആയുര്‍വേദ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സി.സി.ഐ.എം നിബന്ധനകള്‍ അനുസരിച്ച് മെച്ചപ്പെടുത്തും.
290. രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളില്‍ നമ്മുടെ പരമ്പരാഗത വൈദ്യമായ ആയുര്‍വേദമടക്കമുള്ള ആയുഷ് സമ്പ്രദായങ്ങളില്‍ പ്രസക്തമായവ പ്രയോജനപ്പെടുത്തും.
291. ജില്ലാ ആശുപത്രികളില്‍ എല്ലാ ക്ലിനിക്കല്‍ സ്‌പെഷ്യാലിറ്റികളും താലൂക്ക് ആയുര്‍വേദ ആശുപത്രികളില്‍ തെരെഞ്ഞെടുത്ത രണ്ടു സ്‌പെഷ്യാലിറ്റികളും ആരംഭിച്ച് അഷ്ടാംഗ സ്‌പെഷ്യാലിറ്റി ചികിത്സയുടെ ലഭ്യത ഉറപ്പുവരുത്തും.
292. ആയുര്‍വേദത്തെ തെളിവധിഷ്ഠിതമായി (ഋ്ശറലിരല യമലെറ ങലറശരശില) ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനും കേരളത്തിന്റെ പരമ്പരാഗത വൈദ്യമേഖലയിലെ സമഗ്ര ഗവേഷണത്തിനുമായി ഒരു ആയുര്‍വേദ ഗവേഷണ ഇന്‍സിസ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.
293. ആയുര്‍വേദ ഔഷധ സസ്യങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് പ്രാദേശിക സഹകരണ സംഘങ്ങളിലുടെ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കും. ഔഷധ സംഭരണം വിപണനം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ പൊതുജന പങ്കാളിത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കും.
294. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പഠനനിലവാരം ഉറപ്പുവരത്തുന്നതിന് അക്കാഡമിക് ഓഡിറ്റ് യൂണിവേഴ്‌സിറ്റി തലത്തില്‍ നടപ്പാക്കും.
295. ആയുര്‍വേദ ഔഷധനിര്‍മ്മാണ മേഖലയുടെ വികസനത്തിനും അത് കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനും അസംസ്‌കൃത ഔഷധങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും അശാസ്ത്രീയ ഔഷധ ഉപയോഗം തടയുന്നതിനും ശാസ്ത്രീയ ഔഷധ ഉപയോഗം പ്രോല്‍സാഹിപ്പിക്കുതിനുമായി കേരളത്തിന് ഒരു ആയുര്‍വേദ ഔഷധനയം ഉണ്ടാക്കും.
296. പരമ്പരാഗത ഔഷധമേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അവരുടെ വൈദഗ്ദ്ധ്യ വികസനത്തിനും ഔഷധനിര്‍മ്മാണ ടെക്‌നീഷ്യന്‍ കോഴ്‌സ്, ഔഷധ സംഭരണ പരിശീലനം, ഫാര്‍മസിസ്റ്റ്, പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍, എന്നിവയില്‍ സ്ഥിരമായ കോഴ്‌സുകള്‍ നടത്തി ഈ മേഖലയിലെ മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കും.
297. ആയുര്‍വേദ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിന് നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ആനുപാതികമായി ഡ്രഗ് ഇന്‍സ്‌പെക്ടര്‍ തസ്തികളും . അതിന് ആനുപാതികമായി സീനിയര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍, അഡീഷണല്‍ ഡ്രഗ് കണ്‍ട്രോളര്‍ എന്നീ തസ്തികകളും അനുവദിക്കും.
298. ഔഷധനിര്‍മ്മാണ ടെക്‌നീഷ്യന്‍ കോഴ്‌സ്, ഔഷധം സംഭരണ പരിശീലനം, ഫാര്‍മസിസ്റ്റ്, പഞ്ചകര്‍മ്മ ടെക്ള്‍നീഷ്യന്‍, എന്നിവയില്‍ സ്ഥിരമായ കോഴ്‌സുകള്‍ നടത്തി ഈ മേഖലയിലെ മനുഷ്യ വിഭവശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ പരമ്പരാഗത വൈദ്യമേഖലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
299. എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ആയുര്‍വേദഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങാനായിട്ടില്ല. അവ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.
300. ഏകീകൃത കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ് ബില്‍ നടപ്പില്‍വരുത്തും.
301. കേരളത്തിലെ ഉയരുന്ന രോഗാതുരത കുറയ്ക്കുന്നതിന് ആരോഗ്യം നിലനിര്‍ത്തുന്നതിന് ഉതകുന്ന ഭക്ഷണം ജീവിതക്രമം, വ്യായാമം, കായിക വിനോദം, സാംസ്‌കാരിക പരിപാടികള്‍ എന്നിവ േ്രപാല്‍സാഹിപ്പിക്കുന്നതിന് ഒരു സാമൂഹിക ആരോഗ്യ മിഷന്‍ ബഹുജന സംഘടനകളുമായി സഹകരിച്ച് നടപ്പാക്കും.
302. സിദ്ധയുനാനി സമ്പ്രദായങ്ങള്‍ക്ക് പ്രചാരമുള്ള സ്ഥലങ്ങളില്‍ അവയുടെ സേവനം ആയുഷ് മിഷന്‍ വഴി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
303. ഹോമിയോപ്പതിയിലെ ഗവേഷണവും വികസനവും േ്രപാത്സാഹിപ്പിക്കുന്നതിന് ഒരു സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ടും ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരേയും പരിശീലിപ്പിക്കുന്നതിന് ഒരു സ്ഥിരം െ്രടയിനിംഗ് സെന്ററും ആരംഭിക്കും. വിവിധ വിഷയങ്ങളില്‍ പി.ജി. കോഴ്‌സുകളും നഴ്‌സിംഗ്, ഡിഫാം കോഴ്‌സുകളും തുടങ്ങും.
304. ഹോമിയോപ്പതി ഔഷധനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹോംകോയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി വികസിപ്പിക്കും. ഹോമിയോപ്പതി കോളേജ്, ഫാര്‍മസി കോളേജ്, ഹോംകോ എന്നിവിടങ്ങളിലുള്ള ഭൂമി ഉപയോഗപ്പെടുത്തി ഹോമിയോപ്പതി ഔഷധങ്ങള്‍ക്കാവശ്യമായ ഔഷധസസ്യകൃഷി േ്രപാത്സാഹിപ്പിക്കും.
305. തെരുവ് നായ്ക്കളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
പൊതുവിദ്യാഭ്യാസം
306. ഓരോ ക്ലാസ്സിലും ആര്‍ജ്ജിക്കേണ്ട ഭാഷാപരവും ഗണിതപരവുമായ ശേഷി കുട്ടിയുടെ കഴിവിനനുസരിച്ച് പരമാവധി നേടിയെന്ന് ഉറപ്പുവരുത്തും. ഓരോ ഘട്ടത്തിലും നേടേണ്ട പ്രാഥമികശേഷി കുട്ടി കൈവരിച്ചു എന്ന് ഉറപ്പുവരുത്താനുള്ള ഉപാധി എന്നതിന് പകരം നിരന്തര വിലയിരുത്തലെന്നാല്‍ അന്തിമ പരീക്ഷക്ക്/ പൊതു പരീക്ഷക്ക് 20 ശതമാനം സ്‌കോര്‍ നല്‍കുന്ന ഒരു ഏര്‍പ്പാടായി മാറി. ഇതിനൊരു പരിഹാര കര്‍മ്മപരിപാടിക്ക് രൂപം നല്‍കും.
307. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്‌കരണം അട്ടിമറിക്കുന്നതിനു നടന്ന നീക്കങ്ങളെ തിരുത്തും. പാഠപുസ്തകങ്ങളിലും പഠനപ്രവര്‍ത്തനങ്ങളിലും വരുത്തിയ പരിഷ്‌കാരങ്ങളെ കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കും.
308. പ്രീെ്രപെമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കും. ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷാപഠനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് പൊതുവിദ്യാലയങ്ങളെ ആകര്‍ഷകമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉപാധികളില്‍ ഒന്നാണിത്. ഭാഷയില്‍ പ്രാവീണ്യം നേടത്തക്ക തരത്തിലുള്ള ഇംഗ്ലീഷ് പഠനത്തിന് ഒട്ടേറെ മാതൃകകള്‍ ഇപ്പോള്‍തന്നെ കേരളത്തിലുണ്ട്. അവ വ്യാപിക്കും.
309. കുട്ടികളുടെ പഠന സമയം (അധ്യാപകവിദ്യാര്‍ത്ഥി ആശയവിനിമയ സമയം) 200 പ്രവൃത്തി ദിവസം (1000 മണിക്കൂര്‍) ഉറപ്പുവരുത്തും. അധ്യാപകവിദ്യാര്‍ത്ഥി അനുപാതം പുനഃക്രമീകരിക്കുന്ന കാര്യം പരിശോധിക്കും.
310. നമ്മുടെ നാട്ടിലെയും വിദേശത്തെയും വന്‍കിടയും ഇടത്തരവുമായ സ്‌കില്‍ (നൈപുണി) സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് യോജിച്ച തരത്തില്‍ ഐടിഐ, പോളിടെക്‌നിക്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനങ്ങളുടെ പൊതു ചട്ടക്കൂട് മൊത്തത്തില്‍ അഴിച്ചു പണിയും. തൊഴില്‍ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും വെവ്വേറെയായി പരസ്പര ബന്ധമില്ലാത്ത വിവിധ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്ന രീതി നിര്‍ത്തലാക്കുകയും പകരം ഏറ്റവും നൂതനമായ സാങ്കേതിക നൈപുണ്യ പരിശീലനം ലഭ്യമാക്കാനുള്ള ഏകീകൃതമായ പദ്ധതി തയ്യാറാക്കും. സാങ്കേതിക വിദ്യാഭ്യാസം ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംവിധാനം ചെയ്യും.
311. അഡീഷണല്‍ സ്‌കില്‍സ് അക്വിസിഷന്‍ േ്രപാഗ്രാം നടപ്പാക്കി വരുന്ന വ്യാവസായിക പങ്കാളിത്തത്തോടുകൂടിയ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളെ കൂടുതല്‍ വിശാലമായ അടിത്തറയുള്ളതും (പൊതു മേഖലയുടെ പങ്കാളിത്തം കൂടിയുള്ള) എന്നാല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള ചാനല്‍ പാര്‍ട്ട്ണര്‍ മാതൃക അതേപടി നിലനിര്‍ത്തുന്നതുമായ രീതിയില്‍ പുനഃസംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളെ പോളിടെക്‌നിക്കുകളും ഐടിഐകളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളുമായി ഹബ്ബ് ആന്റ് സ്‌പോക് മാതൃകയില്‍ ബന്ധിപ്പിക്കും.
312. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ് വൊക്കേഷണല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്നത് എന്ന് ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമീപനം സ്വീകരിക്കും. അവരുടെ ക്ഷേമത്തിന് അനുയോജ്യമായവിധം ഈ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കും.
313. ഇന്ന് വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ ധാരയിലേയ്ക്കു കടക്കുന്നതിന് അനേകം പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇവയൊഴിവാക്കി വൊക്കേഷണല്‍ വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തിന് പോകാത്ത മറ്റു കുട്ടികള്‍ക്കായി നാട്ടിലുള്ള വിവിധ തൊഴിലുകള്‍ ചെയ്യുന്നതിന് ആവശ്യമായ പരിശീലനം നല്ല നിലവാരത്തില്‍ നല്‍കും.
314. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നതിനുളള പരിശ്രമം ശക്തിപ്പെടുത്തും. പ്രീസ്‌ക്കൂള്‍ അധ്യാപകരുടെ സേവനവേതന നിരക്കുകള്‍ മെച്ചപ്പെടുത്തുകയും ഇന്‍സര്‍വീസ് പരിശീലനം ഉറപ്പുവരുത്തുകയും ചെയ്യും. പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ഒരു മോഡല്‍ കരിക്കുലത്തിന് അടിയന്തരമായി രൂപം നല്‍കും. പ്രീസ്‌കൂള്‍ ക്ലാസു മുറികളിലെ ഭൗതികസൗകര്യങ്ങള്‍ ആകര്‍ഷകവും കൗതുകം ജനിപ്പിക്കുന്ന തരത്തിലുമാക്കും.
315. ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ കണ്ടെത്താനും അഭിരുചിക്കനുസൃതമായി പരമാവധി വികസിപ്പിക്കാനുമുള്ള പൊതു ഇടങ്ങളായി സ്‌കൂളുകള്‍ മാറേണ്ടതാണ്. എല്ലാ കുട്ടികള്‍ക്കും കലാ കായിക, പ്രവൃത്തി പരിചയ വിദ്യാഭ്യാസം കിട്ടത്തക്ക രീതിയില്‍ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കും. സ്‌കൂള്‍ ക്ലസറ്ററുകളുടെ അടിസ്ഥാനത്തില്‍ ഒഴിവു ദിവസങ്ങളില്‍ ഓരോ ഇനത്തിലും വിവിധ കേന്ദ്രങ്ങളില്‍ വച്ച് പരിശീലനം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കും.
316. അക്കാദമിക്ക് മോണിറ്ററിംഗ് ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകും. പഞ്ചായത്ത്/ എഇഒ/ ഡിഇഒ തലത്തില്‍ കഴിവുള്ളവരും സീനിയറുമായിട്ടുള്ള അധ്യാപകരെയുള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്ഥിരം മോണിറ്ററിംഗ് സമിതികള്‍ ഉണ്ടാവുകയും അതിന് കൃത്യമായ പ്രവര്‍ത്തന പദ്ധതി വികസിപ്പിക്കുകയും ചെയ്യും. പുതിയ പാഠ്യപദ്ധതി ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ പറ്റുന്ന വിധം അധ്യാപകരുടെ പ്രീസര്‍വീസ്, ഇന്‍സെര്‍വീസ് പരിശീലനങ്ങള്‍ പുനഃസംവിധാനം ചെയ്യും.
317. അക്കാദമികതലത്തില്‍ അധ്യാപകരെ ഗവേഷകരാക്കി മാറ്റാനുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം കൊടുക്കും. കെസിഎഫ് 2007 ന്റെ കാഴ്ചപ്പാടനുസരിച്ച് ഭരണ സംവിധാനം ഏകോപിപ്പിക്കും. ബ്ലോക്ക്, ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ അക്കാദമിക മേല്‍നോട്ടത്തിന് മുന്‍തൂക്കം നല്‍കി പുനഃസംഘടിപ്പിക്കും.
318. അധ്യാപക നിയമനം, തസ്തിക നിര്‍ണയം, സ്ഥലംമാറ്റം, െ്രപാമോഷന്‍ ഉള്‍പ്പെടെയുള്ള ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കും. കുട്ടികള്‍ക്കായി ക്ലാസ് (ക്രിയേറ്റീവ്, ലേണിംഗ് അസസ്‌മെന്റ് സിസ്റ്റം ഫോര്‍ സ്റ്റുഡന്റ്‌സ്) എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ഏര്‍പ്പെടുത്തും.
319. നിലവിലുള്ള പിടിഎ, എസ്എംസി, എസ്എംഡിസി സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് നിലവിലെ ആശയക്കുഴപ്പം പരിഹരിക്കും. പൊതുവിദ്യാലയങ്ങള്‍ക്ക് പുറമെ അംഗീകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാക്കും. ഓരോ സ്‌കൂളും മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിന് ആവശ്യമായ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപംകൊടുക്കും.
320. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇവിടത്തെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി എസ്എസ്എ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഇഡിസിയും വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐഇഡിഎസ്എസ് ഉം മറ്റ് സംവിധാനങ്ങളും ഏകോപിപ്പിക്കും. സാമൂഹ്യക്ഷേമവകുപ്പ്, ആരോഗ്യവകുപ്പ്, വികലാംഗക്ഷേമവകുപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഇതുമായി കൂട്ടിയോജിപ്പിച്ച് സമഗ്രമായ പദ്ധതിക്ക് രൂപം കൊടുക്കും. പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫാഫ് മെന്റലി ചലഞ്ചിഡ് എന്ന സ്ഥാപനത്തെ സംസ്ഥാനതല ഗവേഷണ സ്ഥാപനമായി മാറ്റുകയും പ്രവര്‍ത്തന പരിപാടികളുടെയെല്ലാം നേതൃത്വം വഹിക്കുന്നതിനാവശ്യമായ ചുമതല നല്‍കും.
321. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ പദ്ധതികളായ സര്‍വ്വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ എന്നിവയുടെ നടത്തിപ്പ് പുനഃസംഘടിപ്പിക്കും. പഞ്ചായത്ത്, ബ്ലോക്കുതല സംവിധാനങ്ങള്‍ ഉണ്ടാക്കി പദ്ധതികളെ പ്രവര്‍ത്തന നിരതമാക്കും.
322. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉന്നമനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശഭരണ ഡിപ്പാര്‍ട്ട്‌മെന്റ്, എംപി, എംഎല്‍എ എന്നിവരുടെ വിവിധ ഫണ്ടുകള്‍ ഇതനുസരിച്ച് ലഭ്യമാക്കുന്നതിനുള്ള കൃത്യമായ മാര്‍ഗരേഖ ഉണ്ടാക്കും. സംസ്ഥാന വരുമാനത്തിന്റെ നാലു ശതമാനമെങ്കിലും പൊതുവിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കും.
323. സ്‌കൂളുകളിലെ ഉച്ചഭക്ഷണ സംവിധാനത്തില്‍ കൃത്യത ഉറപ്പാക്കുകയും നിശ്ചിത രീതി കൊണ്ടുവരികയും ചെയ്യും. പോഷക ഗുണമുള്ള ആഹാരം ഇതിന്റെ ഭാഗമാക്കും.
324. ഹയര്‍സെക്കന്ററി വരെ പൂര്‍ണമായും സൗജന്യവിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കും. പഠന സാമഗ്രികള്‍, യൂണിഫോം, ഭക്ഷണം, യാത്രാസൗകര്യമൊരുക്കല്‍ എന്നിവ പൂര്‍ണമായും സൗജന്യമാക്കും.
325. കുട്ടികള്‍ക്ക് വേണ്ടിയുള്ള സമഗ്ര ആരോഗ്യ പോഷകാഹാര പരിപാടി കാലോചിതമായി പരിഷ്‌കരിക്കും. ഇതിന്റെ ചുമതയലയില്‍ നിന്നും പ്രഥമാധ്യാപകരെ ഒഴിവാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കും. മുഴുവന്‍ കുട്ടികളുടെയും കായികക്ഷമത ഉറപ്പുവരുത്തുന്ന രീതിയില്‍ ആരോഗ്യകായിക വിദ്യാഭ്യാസത്തെ മാറ്റും.
326. പഠന സാമഗ്രികള്‍, പാഠപുസ്തകം, കൈപ്പുസ്തകം എന്നിവയുടെ അച്ചടി, വിതരണം എന്നിവ സമയബന്ധിതമായി നിര്‍വ്വഹിക്കും.
327. ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടിന് അനുസൃതമായി സ്‌കൂള്‍ സംവിധാനത്തെ പുനഃസംഘടിപ്പിക്കും. ക്ലാസ്സ്മുറികള്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം ആക്കും. 8,9,10,11,12 എന്നീ ക്ലാസുകളെല്ലാം വെബ് ബേസ്ഡ് ഇന്ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യമുള്ളവയാക്കും.
328. സ്‌കൂള്‍ അന്തരീക്ഷം ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവും ആക്കണം. ജൈവപച്ചക്കറികള്‍ ഉല്‍പാദിപ്പിക്കല്‍, മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കല്‍ എന്നിവ കുട്ടികളുടെ പങ്കാളിത്തത്തോടെയും സാമൂഹിക പിന്തുണയോടെയും നടപ്പിലാക്കും.
329. പൊതുവിദ്യാഭ്യാസ മേഖലയിലെ അനുബന്ധ സ്ഥാപനങ്ങളായ എസ്‌സിഇആര്‍ടി, സീമാറ്റ്, എസ്‌ഐഇടി, ഐടി@സ്‌കൂള്‍ എന്നിവയുടെ ഘടന, ചുമതല എന്നിവ പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്. എസ്‌സിഇആര്‍ടിയെ അന്തര്‍ദേശീയദേശീയ രംഗത്ത് അറിയപ്പെടുന്ന അക്കാദമിക് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാക്കി മാറ്റും.
330. ഐടി@സ്‌കൂളിന്റെ ഇന്നത്തെ അവസ്ഥ അതീവ ശോചനീയവും നിര്‍ജ്ജീവവുമാണ്. ഐടി രംഗത്തുള്ള പ്രഗത്ഭരുടെ സേവനം ലഭ്യമാക്കി വിദ്യാഭ്യാസരംഗത്തെ ഭരണപരമായും അക്കാദമികവുമായും നവീകരിക്കാന്‍ ഉതകുന്ന വിധത്തില്‍ ഐടി@സ്‌കൂളിനെ ശക്തിപ്പെടുത്തും. എസ്‌ഐഇടിയെ ഐടി@സ്‌ക്കൂളുമായി സംയോജിപ്പിക്കും.
331. മത്സ്യത്തൊഴിലാളി, പട്ടികജാതിപട്ടികവര്‍ഗ മേഖലകളിലെ കുട്ടികള്‍ പഠനത്തില്‍ ഇപ്പോഴും വളരെ പിന്നാക്കമാണ്. ഇതിനു പ്രധാന കാരണം വീടുകളില്‍ പഠന സൗഹൃദ അന്തരീക്ഷമില്ലായ്മയാണ്. ഇതു മറികടക്കാനുളള മാര്‍ഗം സമീപപ്രദേശത്തുളള ലൈബ്രറികളെയോ മറ്റോ പഠനവീടുകളായി രൂപാന്തരപ്പെടുത്തും. ഓരോരുത്തരുടെയും പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള പ്രത്യേക പിന്തുണയും കുട്ടികള്‍ക്കു നല്‍കും.
332. അണ്‍ എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്നവിധം സമഗ്രമായ നിയമനിര്‍മ്മാണം കൊണ്ടുവരും. അധ്യാപകരുടെയും അനധ്യാപകരുടെയും സേവനവേതന വ്യവസ്ഥകള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
333. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീെ്രപെമറി ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എയ്ഡഡ് മേഖലയിലെ പ്രീെ്രപെമറി ജീവനക്കാര്‍ക്കും നല്‍കും.
ഉന്നതവിദ്യാഭ്യാസം
334. സ്വാശ്രയ സ്ഥാപനങ്ങളില്‍ സാമൂഹ്യ നിയന്ത്രണവും അക്കാദമിക് മികവും ഉറപ്പ് വരുത്തുന്നതിനുള്ള നിയമഭരണ നടപടികള്‍ സ്വീകരിക്കും.
335. സര്‍വകലാശാലതലത്തില്‍ കേന്ദ്രീകൃതസിലബസോ കേന്ദ്രസിലബസോ അപ്രായോഗികമാണ്. സിലബസ് നിര്‍മ്മാണം സര്‍വകലാശാലകള്‍ക്ക് വിടും. പ്രാദേശിക ആവശ്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിന് മുന്‍കൈയെടുക്കും.
336. ജ്ഞാനോല്‍പ്പാദനത്തിന് ശേഷിയും യോഗ്യതയുമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താനും വളര്‍ത്തിയെടുക്കുന്നതിനുമായി വിദ്യാര്‍ത്ഥി േ്രപാജക്ടുകള്‍ക്ക് ഊന്നല്‍ കൊടുക്കും. ഗവേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുണ്ടാക്കാന്‍ പഠനകാലയളവില്‍ അവരെ ഗവേഷണ സ്ഥാപനങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതാണ്. അതോടൊപ്പം സംയുക്ത ബഹുവൈജ്ഞാനിക അന്തര്‍ വൈജ്ഞാനിക കോഴ്‌സുകളും ആവിഷ്‌കരിക്കും. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നവിധമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.
337. കേരളത്തില്‍ നിന്ന് എല്ലാ വിഷയങ്ങളിലും റഫറിയിംഗിന് അടിസ്ഥാനത്തിലുളള ജേണലുകള്‍ ആരംഭിക്കുന്നതിനെ േ്രപാത്സാഹിപ്പിക്കുന്നതാണ്. ഇതിന് മുന്‍കൈ എടുക്കാവുന്നവിധം കോളേജുകളേയും ഡിപ്പാര്‍ട്ടുമെന്റുകളേയും മുന്നോട്ടുകൊണ്ടുവരുന്നതിനുള്ള ഇടപെടല്‍ നടത്തും. ഈ സംരംഭത്തിന് ഉദാരമായ സാമ്പത്തിക പിന്തുണ നല്‍കുന്നതുമാണ്.
338. അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുളള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്തുന്നതിന് ഒരു പ്രത്യേക പദ്ധതി അത്യന്താപേക്ഷിതമാണ്. ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിന് ഒരു മാച്ചിംഗ് ഗ്രാന്റ് പദ്ധതി തുടങ്ങും. ഉദാരമായ സാമ്പത്തിക പിന്തുണയോടെ വിവിധ മേഖലകളില്‍ ഗവേഷണ േ്രപാജക്ടുകളെടുക്കാന്‍ ഈ സ്ഥാപനങ്ങളെ േ്രപരിപ്പിക്കും. ഇത്തരം േ്രപാജക്ടുകള്‍ക്കു നല്‍കുന്ന ധനസഹായത്തിന്റെ നാലിലൊന്ന് എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജുകളുടെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് എടുക്കാം എന്ന സമീപനം സ്വീകരിക്കണം.
339. നിയമനം ലഭിക്കുന്ന അധ്യാപകര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട നിയമങ്ങള്‍, പഠനസമ്പ്രദായം, പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണയം, വിദ്യാര്‍ത്ഥി പ്രവേശനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കും. സര്‍വീസിലുളള അധ്യാപകര്‍ക്ക് ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പഠനവിഷയത്തിലും മൂല്യനിര്‍ണയത്തിലും ഉയര്‍ന്നതലത്തിലുളള പരിശീലനം നല്‍കും. അക്കാദമി, സ്റ്റാഫ് കോളജുകളിലെ പാഠ്യക്രമവും ഇതിന് അനുസൃതമായി നവീകരിക്കും. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ഒഴിവുകള്‍ നികത്തും.
340. സര്‍വകലാശാലാകേന്ദ്രങ്ങളെയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സിരാകേന്ദ്രങ്ങളായി മാറ്റേണ്ടത്. സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ പൂര്‍ണമായും നികത്തുകയും ചെയ്യും. പുതിയ വകുപ്പുകളും അതിന് ആവശ്യമായ പിന്തുണാസംവിധാനങ്ങളും സൃഷ്ടിക്കും. ഡിപ്പാര്‍ട്ടുമെന്റ് ലൈബ്രറികള്‍, മ്യൂസിയങ്ങള്‍, ലബോറട്ടറികള്‍ തുടങ്ങിയവ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. ഓരോ സര്‍വകലാശാല കേന്ദ്രങ്ങളും ഏറ്റവും ഉന്നതമായ മികവിന്റെ കേന്ദ്രങ്ങളായി മാറ്റും.
341. കേരളത്തില്‍ കൂടുതല്‍ ഉന്നതവിദ്യാപീഠങ്ങള്‍ സ്ഥാപിക്കും. കേന്ദ്രസര്‍ക്കാര്‍ ഉന്നതഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലേയ്ക്കു കൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കേരളത്തിലെ ഉന്നതവിദ്യാപീഠങ്ങള്‍ക്ക് ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ലൈബ്രറി, അധ്യാപകര്‍ക്കുളള സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉദാരമായ സ്‌കോളര്‍ഷിപ്പുകള്‍, ആഗോളപ്രതിഭകളുടെ ഹ്രസ്വകാല സന്ദര്‍ശന പരിപാടികള്‍, ലബോറട്ടറികള്‍ എന്നിവ ഉറപ്പുവരുത്തും. ഇവയെല്ലാം സ്‌റ്റെക്കിന്റെ അനുബന്ധ സ്ഥാപനങ്ങളാക്കുന്ന ഇന്നത്തെ നിലപാടു തിരുത്തും. ഇവര്‍ക്ക് പൂര്‍ണ ഓട്ടോണമി നല്‍കുകയും കൗണ്‍സിലിന്റെ ചുമതല ഏകോപനം, അവലോകനം, പൊതുദിശ നിര്‍ണയിക്കല്‍ എന്നിവയില്‍ ഒതുക്കുകയും ചെയ്യും.
342. ആയൂര്‍വേദത്തെ കേന്ദ്രീകരിച്ചുകൊണ്ടുളള അതിവിപുലമായ ഒരു ഉന്നത ബയോടെക്‌നോളജി ഗവേഷണ സ്ഥാപനം കേരളത്തില്‍ അത്യന്താപേക്ഷിതമാണ്. ശാസ്ത്രഗവേഷണത്തിന് കേന്ദ്രീകൃതമായ റിസര്‍ച്ച് ലാബറട്ടറികളുടെ സ്ഥാപനം പ്രധാനമാണ്. അത്തരത്തിലുള്ള ഗവേഷണ ലാബ് സര്‍വകലാശാലാ കേന്ദ്രങ്ങളുമായി, പ്രത്യേകിച്ച് കൊച്ചി സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് സ്ഥാപിക്കും.
343. സര്‍വകലാശാല ഗ്രന്ഥാലയങ്ങളെ അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ കേന്ദ്രങ്ങളായി മാറ്റും. പഴയ പുസ്തകങ്ങളും രേഖകളുമെല്ലാം ഡിജിറ്റലൈസ് ചെയ്യും. ലൈബ്രറി, പുസ്തകമെടുക്കുന്നതിനു മാത്രമല്ല, കുട്ടികള്‍ക്കുളള ഒരു പഠനകേന്ദ്രം കൂടിയാക്കി മാറ്റും. നൂറുകണക്കിന് കുട്ടികള്‍ക്ക് ഒരുമിച്ചിരിക്കുന്നതിന് ആവശ്യമായ വിശാലമായ ഹാളുകള്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ലൈബ്രറികളില്‍ ലഭ്യമാക്കും.
344. സ്‌കോളര്‍ഷിപ്പ് ഫണ്ടിലേയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റിന് പുറമേ സംഭാവനകളും എന്‍ഡോവ്‌മെന്റുകളും ചേര്‍ത്ത് വിപുലീകരിക്കും. ഇന്ന് നല്‍കുന്ന മെരിറ്റ് സ്‌കോളര്‍ഷിപ്പ് തുക ഇരട്ടിയെങ്കിലും ആക്കി വര്‍ദ്ധിപ്പിക്കും.
345. പ്രധാന ഗവേഷണകേന്ദ്രങ്ങളിലും സ്വയംഭരണ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഫെല്ലോഷിപ്പുകള്‍ സ്ഥാപിക്കും. വിദഗ്ദ്ധപരിശോധനയുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുന്ന ഗവേഷണ േ്രപാജക്ടുകളെ മുന്‍നിര്‍ത്തി ഒരു നിശ്ചിതകാലയളവിലേയ്ക്കാണ് ഫെലോഷിപ്പുകള്‍ നല്‍കുക. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഫെലോകള്‍ സ്വന്തം ഗവേഷണം കൂടാതെ അവര്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ വികസനത്തില്‍ പങ്കാളിയാകാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന വിധവുമായിരിക്കും ഇത്.
346. കലാവൈജ്ഞാനിക മേഖലകളിലെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും വിവിധ കലാവൈജ്ഞാനിക സമ്പത്തുകളെ ബന്ധപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
347. സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍, സെനറ്റ് തുടങ്ങിയ സര്‍വകലാശാലാ ഭരണസമിതികളുടെ ഘടന, അധികാരപരിധി, അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, തുടങ്ങിയവ നാളിതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കി അഭിപ്രായസമന്വയത്തോടെ ഉചിതമായ മാറ്റങ്ങള്‍ വരുത്തും.
348. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പ് വരുത്തും. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉറപ്പ് വരുത്തും.
349. കോളേജ് ക്ലസ്റ്ററുകള്‍ എന്ന ആശയം കേരളം മുഴുവന്‍ വ്യാപിപ്പിക്കുകയും അതിന് ഇന്നുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. അക്കാദമിക് സംഘാടനത്തിനും പരിശോധനയ്ക്കുമുള്ള സംവിധാനങ്ങളായി ക്ലസ്റ്ററുകളെ വികസിപ്പിക്കുകയും സാമൂഹ്യതലത്തില്‍ കോളേജുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സംവിധാനങ്ങളായി അവയെ മാറ്റുകയും ചെയ്യും.
350. കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന വിദൂര പഠനസംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പൊതുക്രമീകരണം ഏര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ ഒരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അഭിപ്രായസമന്വയമുണ്ടാക്കി സ്ഥാപിക്കാന്‍ ശ്രമിക്കും.
351. സ്വാശ്രയസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും അനധ്യാപകരുടേയും ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും പരിരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. സ്വാശ്രയ കോളേജുകളില്‍ മിനിമം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് സര്‍വകലാശാലകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസരംഗത്തെ കേന്ദ്ര ഏജന്‍സികളും സര്‍വകലാശാലകളും നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരും ജീവനക്കാരുമായി നിയമിക്കാന്‍ പാടുളളൂവെന്ന് വ്യവസ്ഥചെയ്യും. സ്വാശ്രയ സ്ഥാപനങ്ങളില്‍ അധ്യാപകഅനധ്യാപക ജീവനക്കാര്‍ക്ക് മാന്യമായ നിലയിലുള്ള സേവനവേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരും.
352. കേരളത്തിന്റെ വികസനപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നവിധം കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളെ രൂപപ്പെടുത്തും. കേരള ശാസ്ത്രസാങ്കേതിക ഗവേഷണ കൗണ്‍സിലിന്റെയും, ഗവേഷണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തും.
353. കേരളത്തിലെ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ എക്‌സലന്‍സ് ആയി ഉയര്‍ത്തും. ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
354. വിദ്യാഭ്യാസ വായ്പാ കുടിശ്ശികയും ബാങ്കുകളുടെ നടപടികളും ഗൗരവമായ സാമൂഹ്യപ്രശ്‌നമായിട്ടുണ്ട്. ജോലി ലഭിക്കുന്നതുവരെ തിരിച്ചടവ് നിര്‍ബന്ധിക്കാന്‍ പാടില്ല. ജോലി ലഭിച്ചാലും വരുമാനത്തിലെ നിശ്ചിത ശതമാനത്തിലധികം തിരിച്ചടവ് വരാന്‍ പാടില്ല. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതിനായി പരിശ്രമിക്കും. പലിശയ്ക്ക് സബ്‌സിഡി നല്‍കും.
355. കലാലയങ്ങളില്‍നിന്നും അല്ലാതെയുമായി നൂതനാശയങ്ങളുമായി എത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കലാലയങ്ങളില്‍നിന്നും സര്‍വ്വകലാശാലാ ഗവേഷണ സ്ഥാപനങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന നൂതനാശയങ്ങള്‍ പൊതുമേഖല, സര്‍ക്കാര്‍ മേഖല എന്നീ രംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.
സാമൂഹ്യസുരക്ഷ
356. അസംഘടിത മേഖലയിലെ തൊഴിലാളികളെ മുഴുവന്‍ ക്ഷേമനിധി വലയത്തില്‍ കൊണ്ടുവരും. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം അമ്പതുലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ത്തും. തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വിവിധ പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ കൂലിവേലക്കാരെയെല്ലാം ബി.പി.എല്‍ ആയി കണക്കാക്കി സാമൂഹ്യസുരക്ഷാ വലയത്തില്‍ കൊണ്ടുവരും.
357. മിനിമം ക്ഷേമ പെന്‍ഷന്‍ ആദ്യവര്‍ഷം 1000 രൂപയാക്കുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ മിനിമം പെന്‍ഷനു പുറമെ തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് സ്ഥിരവരുമാനക്കാര്‍ക്ക്, ഓരോ മാസവും അധികതുക അടച്ച് അംഗമാകാന്‍ പറ്റുന്ന കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുമുണ്ടാക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തും. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇവ നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.
358. ക്ഷേമനിധി അംഗങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കും. പെന്‍ഷന്റെ കാര്യത്തിലെന്നപോലെ ഇതിനും എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കുന്ന മിനിമം ആരോഗ്യപരിരക്ഷയും അധികപ്രീമിയം അടച്ചാല്‍ ലഭ്യമാകുന്ന അധിക ആരോഗ്യപരിരക്ഷയും ഉണ്ടായിരിക്കും. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിപുലപ്പെടുത്തുകയും അര്‍ഹതയുള്ളവര്‍ക്കെല്ലാം അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 1000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്ന പി.എഫ് പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കാന്‍ പരിശ്രമിക്കും. പി.എഫ് പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും.
359. പാചക തൊഴിലാളികള്‍ക്ക് ക്ഷേമനിധി അനുവദിക്കും. ഇവരെ ഇ.എസ്.ഐ പരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇ.എസ്.ഐ സ്‌കീം അര്‍ഹതയുള്ള എല്ലാ വിഭാഗത്തിനും ലഭ്യമാക്കുന്നതോടൊപ്പം പരിധി സംസ്ഥാനത്തൊട്ടാകെ ആക്കുകയും ചെയ്യും.
360. വീട്ടുജോലിക്കാര്‍ക്ക് വേണ്ടിയുള്ള ക്ഷേമനിധി പ്രവര്‍ത്തനക്ഷമമാക്കുകയും ആകര്‍ഷകമാക്കുകയും ചെയ്യും.
361. തുച്ഛവരുമാനക്കാരായ സ്വകാര്യ ക്ഷേത്രജീവനക്കാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും. ക്ഷേത്ര ജീവനക്കാര്‍ക്ക് സമയബന്ധിത േ്രഗഡുകള്‍ അനുവദിക്കും.
362. തൊഴില്‍ നഷ്ടപ്പെട്ട കള്ളുചെത്ത് തൊഴിലാളികള്‍, ചാരായ തൊഴിലാളികള്‍, ബാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പാക്കേജ് നടപ്പിലാക്കും.
ശിശുസംരക്ഷണം
363. കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും ഇല്ലായ്മ ചെയ്യുവാനുള്ള ബോധവല്‍ക്കരണവും നിയമ സംവിധാനങ്ങളും ഉറപ്പുവരുത്തും. കുട്ടികളുടേയും തദ്ദേശസ്വയംഭരണ സര്‍ക്കാരുകളുടേയും രക്ഷകര്‍ത്തൃ സമിതികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ജാഗ്രതാസമിതി രൂപീകരിക്കും.
364. സംസ്ഥാനത്ത് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനുവേണ്ടി നടപ്പിലാക്കിയിട്ടുള്ള പദ്ധതികളായ ആരോഗ്യകിരണം, താലോലം, കാരുണ്യ, അമ്മയും കുഞ്ഞും തുടങ്ങിയവ പുനസംഘടിപ്പിക്കും. അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രികളുടെ എണ്ണവും അവര്‍ നല്‍കുന്ന സേവനങ്ങളും വര്‍ദ്ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.
പാര്‍പ്പിടം
365. ഇ.എം.എസ് പാര്‍പ്പിട പദ്ധതിയും എം.എന്‍ ലക്ഷംവീട് പദ്ധതിയും പുനരാവിഷ്‌കരിക്കും. കേന്ദ്ര ഐ.എ.വൈ വീട് പദ്ധതിയുമായി സംയോജിപ്പിച്ചായിരിക്കും ഇതു നടപ്പാക്കുക. ഇതിനു പ്രാരംഭമായി പണി തീരാത്ത വീടുകളുടെ പൂര്‍ണ ലിസ്റ്റ് തയ്യാറാക്കുകയും അവയുടെ പണി പൂര്‍ത്തീകരിക്കുന്നതിനുളള പ്രത്യേക പദ്ധതിയ്ക്കു രൂപം നല്‍കുകയും ചെയ്യും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് തങ്ങള്‍ക്കിഷ്ടമുളള സ്ഥലത്ത് ഭൂമി വാങ്ങുന്നതിനുളള അനുവാദം നല്‍കുകയും സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍ വാല്യുവിനെക്കാള്‍ നിശ്ചിതശതമാനം തുക അധിക സഹായമായി നല്‍കും. സര്‍ക്കാര്‍ തന്നെ ഭൂമി അക്വയര്‍ ചെയ്ത് ഭൂരഹിതര്‍ക്ക് പാര്‍പ്പിട നിര്‍മ്മാണത്തിനായി നല്‍കുന്ന കാര്യവും ആലോചിക്കും. പ്രതിവര്‍ഷം ഒരു ലക്ഷം വീടു വീതം നിര്‍മ്മിച്ച് അഞ്ചു വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് ഉറപ്പുവരുത്തും.
366. 1000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ 5 സെന്റില്‍ കുറഞ്ഞ സ്ഥലത്ത് നിര്‍മ്മിക്കാന്‍ ഒരു അനുമതിയും വേണ്ടതില്ല. 1500 ചതുരശ്ര അടി വരെയുള്ള സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച വീടുകളുടെ നിര്‍മ്മാണത്തിനും അനുമതികള്‍ വേണ്ടെന്നു വയ്ക്കും. 1000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് കെട്ടിട നികുതി ഒഴിവാക്കും.
367. കടലോരത്തും ഇതര തീരങ്ങളിലുമള്ള 1500 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്കും 2010നു മുമ്പ് നിര്‍മ്മിച്ചിട്ടുള്ളവയ്ക്കും ബില്‍ഡിംഗ് ലൈനിന്റെ അടിസ്ഥാനത്തില്‍ സി.ആര്‍.ഇസഡ് ഇളവ് നല്‍കും. കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ വരുന്ന മേഖലയില്‍ ഇതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും.
368. വന്‍കിട കെട്ടിട സമുച്ചയങ്ങള്‍ക്ക് പ്ലാനിംഗ് സെസ് ഏര്‍പ്പെടുത്തും. ഈ തുക വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കാന്‍ ഉപയോഗിക്കും.
പൊതുവിതരണം
369. കേരളത്തിലെ ബിപിഎല്‍ പരിധി ഗണ്യമായ ഒരു വിഭാഗം പാവപ്പെട്ടവരെ പൊതുവിതരണ സമ്പ്രദായത്തില്‍നിന്നു പുറത്താക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. എ.എ.വൈബി.പി.എല്‍ കുടുംബങങള്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്യും. വിവിധ അസംഘടിതമേഖലാ തൊഴിലാളി വിഭാഗങ്ങളെയും തൊഴിലുറപ്പു തൊഴിലാളികളെയും ബിപിഎല്‍ ആയി പരിഗണിച്ച് അവര്‍ക്ക് കൂടി സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.
370. 2013ല്‍ പുതുക്കേണ്ട റേഷന്‍ കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം കൊണ്ട് റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികള്‍ പരിഹരിക്കും.
371. പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന് പ്രാപ്തമാക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങളെ സമഗ്രമായ അന്വേഷണം നടത്തി അഴിമതിയും വെട്ടിപ്പും നടത്തിയവരെ ശിക്ഷിക്കുകയും കണ്‍സ്യൂമര്‍ഫെഡിന്റെ ബാധ്യതകള്‍ ഒറ്റത്തവണ തീര്‍പ്പുണ്ടാക്കുകയും ചെയ്യും. സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖല ഉത്സവകാലത്തെ കമ്പോള ഇടപെടലിന് ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
372. മാവേലി സ്‌റ്റോറുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് മാവേലി സ്‌റ്റോറുകളിലെ ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതല്ല.
373. ഭക്ഷ്യധാന്യ വിപണിയിലെ തട്ടിപ്പുകള്‍, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അവധി വ്യാപാരം, കൃത്രിമ വിലക്കയറ്റം മുതലായവ തടയുന്നതിന് ജസ്റ്റിസ് വാധ്വ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്ന വിധത്തിലുള്ള പരാതി പരിഹാര കമ്മീഷന്‍ രൂപീകരിക്കുന്നതാണ്.
374. കേരളത്തിലെ റേഷന്‍കട ശൃംഖല ഇന്നത്തെ പരിമിതമായ റേഷന്‍ വിറ്റുവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലനിര്‍ത്താനാവില്ല. അതുകൊണ്ട് ഇവയെ ഒരു നിയന്ത്രിതവില വിപണന ശൃംഖലയായി വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി വൈവിദ്ധ്യവത്കരിക്കുകയും ആധുനീകരിക്കുകയും ചെയ്യും. പാചകവാതക വിതരണരംഗത്തെ അപാകതകളും ക്രമക്കേടുകളും പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടും.
375. കേരളത്തെ വിശപ്പില്ലാ സംസ്ഥാനമാക്കി മാറ്റും. ആവശ്യമുളളവര്‍ക്കെല്ലാം ഒരു നേരത്തെ ഊണു സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ നടപ്പിലാക്കും. സ്വകാര്യമേഖലയെ കൂടി പങ്കെടുപ്പിക്കുന്നതിനുതകുന്ന നടപടികള്‍ സ്വീകരിക്കും.
376. മിതമായ നിരക്കില്‍ മെച്ചപ്പെട്ട ഭക്ഷണം നല്‍കുന്നതിന് അെ്രകഡിറ്റഡ് ഹോട്ടലുകളുടെ ശൃംഖല കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍
377. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 2010 ല്‍ കേരള സര്‍ക്കാര്‍ ക്ഷേമ പദ്ധതി സമൂലമായി പരിഷ്‌കരിച്ച് ആകര്‍ഷകമാക്കും. കേന്ദ്രസംസ്ഥാന നിയമങ്ങളുടെ ചട്ടക്കൂടിനെ അടിസ്ഥാനമാക്കി, ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ഒരു സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരും.
378. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ന്യായമായ നിരക്കില്‍ വൃത്തിയും വെടിപ്പുമുള്ള പാര്‍പ്പിടം നല്‍കുന്നതിനാവശ്യമായ സാമൂഹ്യസുരക്ഷാപദ്ധതി തയ്യാറാക്കും. ആര്‍.എസ്.ബി.വൈ ദേശവ്യാപകമായി ഉപയോഗിക്കപ്പെടാന്‍ അവകാശമുള്ള ആരോഗ്യ പരിരക്ഷ ആയതിനാല്‍ ഇവരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് വലയത്തില്‍ കൊണ്ടുവരും.
വയോജനങ്ങള്‍
379. സാമൂഹ്യ ആരോഗ്യ ആശുപത്രി മുതല്‍ മുകളിലേയ്ക്ക് എല്ലാ തട്ടുകളിലും വയോജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടാക്കും.
380. സാന്ത്വനപരിപാലന ശൃംഖല സാര്‍വത്രികമാക്കും.
381. വയോജനങ്ങള്‍ക്കായുളള പകല്‍വീടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വിനോദത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ലഘുഭക്ഷണത്തിനും വേണ്ടിയുളള സൗകര്യങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഉറപ്പുവരുത്തും. വയോജനങ്ങളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം
382. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡറിന് പ്രത്യേക പരിഗണന നല്‍കാന്‍ ഉതകുന്ന നിലയിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കും.
ഭിന്നശേഷിക്കാര്‍
383. ബഡ്‌സ് സ്‌ക്കൂളുകള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഗണ്യമായി ഉയര്‍ത്തും. അധ്യാപകര്‍ക്കുള്ള വേതനം ഉയര്‍ത്തും. ഓട്ടിസം ബാധിച്ച മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹ്യമായ പരിചരണം ഉറപ്പുവരുത്തും. അര്‍ഹതയുളള എല്ലാ സ്‌പെഷ്യല്‍ സ്‌കൂളുകളെയും എയ്ഡഡ് സ്‌കൂളുകളായി മാറ്റും. മറ്റുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായവും സര്‍ക്കാര്‍ നല്‍കും.
384. വികലാംഗ കോര്‍പറേഷന്‍ പുനഃസംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഓഫീസ് അനുവദിക്കും. ഇതുപോലെ തന്നെ സാമൂഹ്യ സുരക്ഷാ മിഷനും സമൂലമായ പുനഃസംഘടനയ്ക്ക് വിധേയമാക്കും. ഓര്‍ഫനേജുകള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും.
385. കെ.എസ്.ആര്‍.ടി.സി, ജില്ലാ ആശുപത്രി, കളക്േ്രടറ്റ്, താലൂക്ക് ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ വികലാംഗര്‍ക്ക് ബങ്ക് വച്ച് തൊഴില്‍ നടത്താന്‍ അനുമതി നല്‍കും.
386. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വികലാംഗരുടെ സംവരണം പൂര്‍ണ്ണമായും നടപ്പിലാക്കും.
പട്ടികജാതിക്ഷേമം
387. ദളിതരുടെ ഭൂ ഉടമസ്ഥത മെച്ചപ്പെടുത്തുന്നതിന് കഴിയാവുന്ന എല്ലാ നടപടികളും കൈക്കൊള്ളണം. ഇതിനായി ഓരോ പ്രദേശത്തും ലഭ്യമായ പുറമ്പോക്ക് ഭൂമി, മിച്ചഭൂമി എന്നിവ 22000ത്തോളം വരുന്ന ഭൂരഹിത കുടുംങ്ങള്‍ക്ക് അടിയന്തരമായി വിതരണം ചെയ്യും. എല്ലാവര്‍ക്കും കിടപ്പാടമെങ്കിലും ഉറപ്പുവരുത്തും.
388. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി വികസന വകുപ്പ് എന്നിവ ഭൂമിവാങ്ങുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതികളില്‍ ദളിത് കുടുംബങ്ങള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള പ്രദേശത്ത് ഭൂമി കണ്ടുപിടിക്കുന്നതിന് സ്വാതന്ത്ര്യം നല്‍കും. അതത് തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ കണ്ടുപിടിക്കുന്ന ഭൂമിയുടെ വിപണി വില അവര്‍ക്ക് ധനസഹായമായി നല്‍കും.
389. നിലവിലുള്ള വീടുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സ്വന്തമായ ഒരു പഠന മുറി വീടിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കും.
390. ഓരോ ആവാസസങ്കേതത്തിനും മിനിമം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. ഇതിനു പുറമേ ഓരോ പ്രദേശത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കല്‍ തുടങ്ങി അധികമായി വേണ്ടുന്ന സൗകര്യങ്ങള്‍ കൂടി നിര്‍ണ്ണയിക്കും. ഇവ ഒരു പാക്കേജായി മുഴുവന്‍ സങ്കേതങ്ങളിലും അഞ്ചു വര്‍ഷം കൊണ്ട് ലഭ്യമാക്കുന്നതിന് ഒരു പ്രത്യേക പരിപാടി തയ്യാറാക്കും.
391. ദളിത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തോല്‍വിയുടേയും, കൊഴിഞ്ഞുപോക്കിന്റെയും നിരക്ക് പഠനത്തിനിടയില്‍ കൂടുതലാണെന്ന കാര്യം കണക്കിലെടുത്തുകൊണ്ട് ഇത് പരിഹരിക്കുന്നതിനായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ തന്നെ പ്രത്യേക പരിശീലനം തുടര്‍ച്ചയായി നല്‍കുന്നതിന് സൗകര്യം ഉണ്ടാക്കും. ഇതോടൊപ്പം 25 ല്‍ കൂടുതല്‍ ദളിത് കുടുംബങ്ങള്‍ പാര്‍ക്കുന്ന സങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ നിന്ന് മാറി പഠിക്കുന്നതിനുള്ള പഠനവീട് പദ്ധതി ആവശ്യമുള്ളിടങ്ങളില്‍ ആവിഷ്‌കരിക്കും.
392. ദളിത് കുട്ടികള്‍ക്കുവേണ്ടിയുളള പ്രീമെട്രിക്പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളെ ആധുനീകരിക്കും. താമസസൗകര്യവും ഭക്ഷണവും മികച്ചതാക്കുക മാത്രമല്ല, ഹോസ്റ്റലുകളില്‍ കമ്പ്യൂട്ടര്‍ ലാബ്, മുറികളില്‍ ഇന്റര്‍നെറ്റ് സംവിധാനം എന്നിവ ഉറപ്പുവരുത്തും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ കാര്യത്തില്‍ കുട്ടികളുടെ പഠന സഹായത്തിന് 20 കുട്ടികള്‍ക്ക് ഒന്ന് എന്ന തോതിലെങ്കിലും ട്യൂട്ടര്‍മാരെ നിയമിക്കും. ഇവയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തുകള്‍ക്കായിരിക്കും. ജില്ലാ പഞ്ചായത്ത് ഒരു സോഷ്യല്‍ ഓഡിറ്റ് സമിതിയെ നിശ്ചയിച്ച് മൂന്ന് മാസത്തില്‍ ഒരിക്കല്‍ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തും.
393. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മള്‍ട്ടി മീഡിയ സൗകര്യങ്ങളുള്ള സ്‌കൂള്‍ ക്ലാസ് റൂമും, കളിസ്ഥലം, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവ ഉറപ്പുവരുത്തും. ഹൈസ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ക്ക് സ്വന്തമായി കമ്പ്യൂട്ടറുകളും ലഭ്യമാക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നടത്തിപ്പിന് സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികള്‍ രൂപീകരിക്കും.
394. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പഠന ധനസഹായം െ്രപെമറി, അപ്പര്‍െ്രപെമറി, തലങ്ങളില്‍ മാസത്തില്‍ 750 രൂപയും, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ 1000 രൂപയും ആക്കി വര്‍ദ്ധിപ്പിക്കും. ഓരോ 3 വര്‍ഷം കൂടുമ്പോഴും ജീവിത ചെലവുകള്‍ക്കനുസരിച്ച് തുക പുതുക്കി നിശ്ചയിക്കും. ബിരുദബിരുദാന്തരതലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ ചുരുങ്ങിയത് 3000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി കമ്പ്യൂട്ടര്‍ നല്‍കും.
395. ദളിത് വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ഭാഗം തോല്‍വിമൂലം പഠനം നിര്‍ത്തുന്ന െ്രപാഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക ഫിനിഷിഗ് സ്‌കൂളുകള്‍ ആരംഭിക്കും.
396. െ്രപാഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന ദളിത്ആദിവാസി കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കും. മിടുക്കരായ മറ്റ് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും.
397. സംഘടിത മേഖലയില്‍ ജോലിയുളളവര്‍ ഒഴികെയുളള മുഴുവന്‍ ദളിത് കുടുംബങ്ങളെയും ബിപിഎല്‍ ആയി കണക്കാക്കി റേഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും.
398. പ്രാദേശിക സര്‍ക്കാരുകളുടെ ദളിതര്‍ക്കായുള്ള പ്രത്യേക പദ്ധതികളെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സമഗ്രവിലയിരുത്തിലിന് വിധേയമാക്കി മാര്‍ഗ്ഗരേഖകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും.
399. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ പ്രദേശത്തെ ഓരോ ദളിത് കുടുംബത്തിനും പ്രത്യേക പരിഗണന നല്‍കുന്ന തരത്തില്‍ കുടുംബാധിഷ്ഠിത സമീപനം ദളിത് വികസന പദ്ധതികളുടെ ആസൂത്രണത്തിലും, നടത്തിപ്പിലും കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. ദളിത് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വര്‍ഷത്തില്‍ ഒരിക്കല്‍ പഞ്ചായത്ത്/ മുനിസിപ്പല്‍ തലത്തില്‍ ദളിതരുടെ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കും.
400. എല്ലാ ജില്ലകളിലും പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കും.
401. എല്ലാ ജില്ലകളിലും പട്ടികജാതിപട്ടികവര്‍ഗ വ്യവസായ സംരംഭകര്‍ക്ക് പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കും. പട്ടികജാതിപട്ടികവര്‍ഗ സ്റ്റാര്‍ട്ട് അപ്പുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കും.
പട്ടികവര്‍ഗ്ഗ ക്ഷേമം
402. ആദിവാസി ഊരുകളുടെ അടിസ്ഥാനസൗകര്യവികസനത്തിന് 34 ഊരുകളുടെ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പദ്ധതികള്‍ക്ക് രൂപംനല്‍കും. ഊരുകളിലേയ്ക്കുള്ള റോഡുകള്‍, കുടിവെള്ളം, വൈദ്യുതി സാധ്യതമല്ലാത്തിടത്ത് സോളാര്‍ സംവിധാനം, അംഗന്‍വാടികള്‍, പാര്‍പ്പിടം, പഠനവീട്, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും.
403. വാര്‍പ്പ് മാതൃകയിലുള്ള വീടുകള്‍ക്ക് പകരം കുടുംബത്തിന്റെ ആവശ്യങ്ങളും താല്‍പര്യവും മനസ്സിലാക്കിക്കൊണ്ടായിരിക്കും പാര്‍പ്പിട പദ്ധതി ആവിഷ്‌കരിക്കുക. അട്ടപ്പാടിയില്‍ വിജയകരമായി നടപ്പിലാക്കിയ മാതൃകയായിരിക്കും ഇതിനായി സ്വീകരിക്കുക.
404. ആദിവാസികള്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളും. ആദിവാസികളുടെ സമഗ്ര വികസനത്തിന് ഭൂപ്രശ്‌നം പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭൂരഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിയെങ്കിലും പതിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. തരിശുകിടക്കുന്ന ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിന് അതത് പ്രദേശത്തെ ഗ്രാമപഞ്ചായത്തുകള്‍ ആദിവാസികള്‍ക്ക് അവസരം നല്‍കും. തോട്ടം മേഖലകളുള്ള ജില്ലകളില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. ഇതോടൊപ്പം 2005 ലെ വനാവകാശ നിയമം കേരളത്തില്‍ ശാസ്ത്രീയമായി നടപ്പാക്കും.
405. ആദിവാസികളുടെ ഊരുകളില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവിടെ കൃഷി ചെയ്യുന്നതിനും സ്വാശ്രയമായ ഭക്ഷ്യ ഉത്പാദനത്തിനും ഉതകുന്ന പദ്ധികള്‍ നടപ്പിലാക്കി ഭക്ഷ്യ സുരക്ഷയും, പോഷകാഹാര ലഭ്യതയും ദീര്‍ഘകാലത്തേക്ക് ഉറപ്പിക്കും.
406. ആദിവാസി യുവതീയുവാക്കളുടെ തൊഴില്‍ സേനകള്‍ രൂപീകരിച്ച് ചെറുകിട കാര്‍ഷിക യന്ത്രവത്ക്കരണത്തില്‍ അവര്‍ക്ക് പരിശീലനം നല്‍കും. എല്ലാ ക്ഷേമ പെന്‍ഷനുകളും ആദിവാസി വിഭാഗങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് ഉറപ്പുവരുത്തും.
407. വിവിധ കാരണങ്ങളാല്‍ പഠനം നിര്‍ത്തുന്ന ആദിവാസികുട്ടികള്‍ക്ക് പ്രത്യേക പരിശീലനത്തിലൂടേയും, താമസ സൗകര്യം നല്‍കിയും പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സാമൂഹിക സഹായ കേന്ദ്രങ്ങള്‍ ഓരോ ജില്ലകളിലും ഉണ്ടാക്കും. 23 മാസത്തെ ഫിനിഷിംഗ് സ്‌കൂള്‍ പരിപാടികള്‍ ഈ സാമൂഹ്യ സഹായ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് നടത്തും.
408. പരമ്പരാഗത തൊഴില്‍ മേഖല എന്ന നിലയില്‍ വനമേഖലയില്‍ നിന്ന് ശേഖരിക്കുന്ന വന വിഭവങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നതിനും, വിപണനം ചെയ്യുന്നതിനുള്ള സംസ്‌കരണ വിപണന കേന്ദ്രങ്ങള്‍ ആദിവാസി ജനസാന്ദ്രത കൂടിയ വനമേഖലകള്‍ കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്യും.
409. റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ താമസസൗകര്യം, ഭക്ഷണം, വിനോദസൗകര്യങ്ങള്‍, പഠനസൗകര്യങ്ങള്‍ എന്നിവ ഉന്നതനിലവാരത്തിലുള്ളവയാണെന്ന് ഉറപ്പുവരുത്തും. ഇന്റര്‍നെറ്റ് സൗകര്യങ്ങളും കമ്പ്യൂട്ടര്‍ ലാബും ശാസ്ത്ര ലബോറട്ടറികളും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തും. റസിഡന്റ് സ്‌കൂളുകളിലെ അധ്യാപകര്‍, ട്യൂട്ടര്‍മാര്‍ എന്നിവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വിദ്യാര്‍ത്ഥിഅധ്യാപകട്യൂട്ടര്‍ അനുപാതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള അധ്യാപകര്‍ക്ക് അവരുടെ പ്രദേശത്തെ സ്‌കൂളുകളില്‍ നിയമനത്തില്‍ മുന്‍ഗണന നല്‍കും.
410. മോഡല്‍ റസിഡന്‍ഷ്യല്‍ സ്്കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ അവരുടെ പഠനശേഷികള്‍ ഓരോ ക്ലാസിലും വിലയിരുത്തി ആവശ്യമായ പരിഹാര ബോധന പ്രവര്‍ത്തനങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കും. ഇതിനായി പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തും. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപകരെ ലഭ്യമാക്കും.
411. വീടുകളില്‍നിന്ന് വന്ന് പഠിച്ചുപോകുന്ന കുട്ടികള്‍ കൂടുതലുള്ള ഊരുകള്‍ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പഠനവീടുകള്‍ക്ക് രൂപം നല്‍കും. ഓരോ ഊരിനും വിദ്യാഭ്യാസത്തില്‍ പരിശീലനം നേടിയ ഒരു ഫെസിലിറ്റേറെ മാന്യമായ വേതനം നല്‍കി നിയമിക്കും. കുട്ടികള്‍ക്ക് രാവിലെയും വൈകീട്ടും ഭക്ഷണം നല്‍കുകയും പഠന സൗകര്യം ഒരുക്കുകയും ചെയ്യും.
412. ആദിവാസി കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ക്ക് ആധുനിക കെട്ടിട സൗകര്യങ്ങളും പഠന സൗകര്യങ്ങളും പോഷകസമൃദ്ധമായ ഭക്ഷണവും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തും.
413. ആദിവാസി ഊരുകളില്‍ മാസംതോറും മെഡിക്കല്‍ സംഘത്തിന്റെ സന്ദര്‍ശനവും ആരോഗ്യ മോണിറ്ററിംഗും ഉറപ്പുവരുത്തും. ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിചരണം അംഗന്‍വാടി വഴി നല്‍കും. അംഗന്‍വാടികള്‍ വഴി കൃത്യമായി അയേണ്‍ ഗുളികകളുടെ വിതരണം ഉറപ്പാക്കും.
414. ആദിവാസി ഊരുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ആദിവാസി മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കുകയും ചെയ്യും.
415. നിലവിലുള്ള പൊതുവിതരണ സമ്പ്രദായത്തില്‍ അരിക്കൊപ്പം ഭക്ഷ്യ എണ്ണ, പയറുവര്‍ഗ്ഗങ്ങള്‍, റാഗി, തുവര മുതലായ ഭക്ഷ്യ ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ കിറ്റുകള്‍ റേഷന്‍ കടകളിലൂടെ നല്‍കും. റേഷനിംഗിന് രേഖപ്പെടുത്താന്‍ ബയോമെട്രിക് റീഡര്‍ ഉള്ള കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. ഇതോടൊപ്പം ഓരോ ഊരിലേയും 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ള വൃദ്ധര്‍, 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പോഷക ഭക്ഷണം വീടുകളിലെത്തിക്കും.
416. ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ഊരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരുടെ തീരുമാനം ത്രിതല പഞ്ചായത്തുകള്‍ അംഗീകരിക്കുക എന്നത് ബാധ്യസ്ഥമാക്കും. അതാത് ഊരില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യ തെളിവെടുപ്പ് നടത്തുന്നതിനും ഊരുകൂട്ടങ്ങള്‍ക്ക് അധികാരം നല്‍കും. ഊരുകൂട്ടങ്ങള്‍ക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിര്‍വ്വാഹകസമിതി ഉണ്ടാക്കും. അങ്ങനെ ഗ്രാമപഞ്ചായത്തിലെ എല്ലാ ഊരുകളുടേയും നിര്‍വാഹക സമിതി അംഗങ്ങള്‍ ചേര്‍ന്നതാകും പഞ്ചായത്തുതല ഗ്രാമസഭ.
417. സംസ്ഥാനത്തെ ആദിവാസിസ്ഥിതി സംബന്ധിച്ച് ഒരു സ്ഥിതിവിവര റിപ്പോര്‍ട്ട് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കും. പദ്ധതിച്ചെലവുകളും ഭൗതികനേട്ടങ്ങളും ദൗര്‍ബല്യങ്ങളും ഈ റിപ്പോര്‍ട്ടുകളില്‍ വിശകലനം ചെയ്യും. ബ്ലോക്കുകള്‍ തിരിച്ചുള്ള കണക്കുകളും ഇതില്‍ ലഭ്യമാക്കും. ഈ റിപ്പോര്‍ട്ട് ആദിവാസി സംഘടനകള്‍, സിവില്‍ സമൂഹ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ആദിവാസി ഊരുകളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന ജനസഭ വിളിച്ചുചേര്‍ത്ത് സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും.
ദളിത് െ്രകെസ്തവര്‍
418. ദളിത് െ്രകെസ്തവര്‍ക്ക് സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു സംവിധാനം പരിവര്‍ത്തിത െ്രകെസ്തവ വികസന കോര്‍പ്പറേഷനാണ്. ഇതിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പരിതാപകരമാണ്. ഇവ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
419. ദളിത് െ്രകെസ്തവ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിന് വകയിരുത്തിയിട്ടുള്ള നോണ്‍ പ്ലാന്‍ ഫണ്ട് ആവശ്യമായ തരത്തിലുള്ളതല്ല. അതിനാല്‍ ഈ വിഹിതം ഇരട്ടിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ദളിത് െ്രകെസ്തവര്‍ക്കും തുല്യ അളവില്‍ നല്‍കും.
420. ദളിത് െ്രകെസ്തവരുടെ കുടിശ്ശികയായ കടങ്ങള്‍ പട്ടികജാതിക്കാരുടേതുപോലെ എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിക്കും.
പിന്നോക്ക സമുദായ ക്ഷേമം
421. പിന്നോക്ക സമുദായ വികസന കോര്‍പറേഷന് കൂടുതല്‍ പണം ലഭ്യമാക്കുന്നതാണ്. കുമാരപിളള കമ്മിഷന്‍ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായം വര്‍ദ്ധിപ്പിക്കുന്നതാണ്. കാസര്‍ഗോഡ് തുളു ക്രിസ്ത്യാനികളുടെ അവശതകള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പിന്നോക്ക ക്ഷേമവകുപ്പ് രൂപീകരിക്കും.
ന്യൂനപക്ഷ ക്ഷേമം
422. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ ഭാഗമായുള്ള പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കും. ഹജ്ജ് കമ്മിറ്റിയ്ക്ക് സ്ഥിരം ഗ്രാന്റ് അനുവദിക്കും. വഖഫ് ബോര്‍ഡിനുളള ധനസഹായം വര്‍ദ്ധിപ്പിക്കും.
മുന്നോക്ക വികസന കോര്‍പ്പറേഷന്‍
423. ദേവസ്വം ബോര്‍ഡുകളുടെ പരിധിയില്‍ വരാത്ത ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിനും അവിടത്തെ ശാന്തിക്കാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാന്യമായ വേതനം ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഇതിനായി തുക വിലയിരുത്തും.
സ്ത്രീപദവിയും വികസനവും
424. സ്ത്രീകള്‍ക്കുവേണ്ടി ഒരു പ്രത്യേക വകുപ്പ് ആരംഭിക്കും. വകുപ്പിന് കീഴില്‍ നേരിട്ട് വരുന്ന സ്‌കീമുകള്‍ക്ക് പുറമേ ജന്റര്‍ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റ് വകുപ്പുകളിലെ സ്‌കീമുകളെ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതല ഈ മന്ത്രാലയത്തിനുണ്ടാകും.
425. കേരളത്തിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തം 2021 ആകുമ്പോള്‍ നിലവിലുള്ള 15 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനാവശ്യമായ പരിശീലനങ്ങളും തൊഴില്‍ േ്രപാത്സാഹനങ്ങളും തുടര്‍ച്ചയായ മോണിറ്ററിഗും ഉറപ്പുവരുത്തും. പരമ്പരാഗതമല്ലാത്ത പുതിയ തൊഴില്‍ മേഖലകളിലേയ്ക്ക് സ്ത്രീകള്‍ കടന്നുചെല്ലുന്നതിന് വനിതാഘടക പദ്ധതിയുടെ ഭാഗമായി േ്രപാജക്ടുകള്‍ ഉറപ്പുവരുത്തും.
426. സര്‍ക്കാര്‍ പാര്‍പ്പിട പദ്ധതികളും ഭൂവിതരണവും സ്ത്രീയുടെ പേരിലോ സംയുക്ത പേരിലോ ആയിരിക്കും.
427. നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പണിയെടുക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമനിധി വിപുലീകരിക്കും. ഇന്ന് ഹോംനേഴ്‌സുമാരുടെ കമ്പോളം കൂടുതല്‍ സംഘടിതമായിട്ടുണ്ട്. ഇതുപോലൊരു സംവിധാനം വീട്ടുജോലിക്കാര്‍ക്കും ഉണ്ടാക്കും.
428. വിദേശത്തു ജോലിക്കു പോകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക രജിസ്േ്രടഷനും നിരന്തര സമ്പര്‍ക്കവും സൃഷ്ടിക്കുന്നതിനുളള സംവിധാനങ്ങളുണ്ടാക്കും.
429. ശൗചാലയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ശിശുപരിചരണസൗകര്യം, യാത്രാക്രമീകരണം, സമയക്രമീകരണം, സുരക്ഷാക്രമീകരണം, ലൈംഗിക പീഡന വിരുദ്ധസമിതികള്‍ എന്നിവ ഉറപ്പുവരുത്തുവാന്‍ തൊഴിലുടകമളെ സന്നദ്ധമാക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിനുളള പ്രത്യേക ജെന്‍ഡര്‍ ഓഡിറ്റിംഗ് നടത്തുകയും നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും.
430. ആശുപത്രികള്‍ സ്ത്രീസൗഹാര്‍ദ്ദപരമാകുകയും പ്രസവാശുപത്രികള്‍ ആധുനികവല്‍ക്കരിക്കുകയും ചെയ്യും. പ്രസവ വാര്‍ഡുകളില്‍ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കും.
431. സംസ്ഥാന ബജറ്റില്‍ ജന്‍ഡര്‍ ഓഡിറ്റും ജന്‍ഡര്‍ ബജറ്റിംഗും പുനഃസ്ഥാപിക്കും. ബജറ്റില്‍ പത്തു ശതമാനം തുക സ്ത്രീകള്‍ക്കായുളള പ്രത്യേക േ്രപാജക്ടുകള്‍ക്കു മാറ്റിവയ്ക്കും. ഇതു സംബന്ധിച്ചൊരു പ്രത്യേക പ്രസ്താവന വാര്‍ഷിക ബജറ്റിന്റെ ഭാഗമായി നിയമസഭയില്‍ അവതരിപ്പിക്കും.
432. ബാലപീഡന നിരോധനനിയമം (2012), ഗാര്‍ഹിക പീഡന നിരോധനനിയമം (2005), തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം (2013) ഇവയെല്ലാം അവയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കര്‍ശനമായി നടപ്പിലാക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയുള്ള സ്ത്രീ സൗഹൃദ ഗ്രാമ/നഗര പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കും.
433. സ്ത്രീ സൗഹാര്‍ദ്ദപരമായ പുനരധിവാസ കേന്ദ്രങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കും. ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍ സന്നദ്ധസംഘടനകളും മറ്റുമായി ചേര്‍ന്നുകൊണ്ട് സ്ഥാപിക്കും.
434. വനിതാ കമ്മീഷന്റെ ഇതുവരെയുളള പ്രവര്‍ത്തനങ്ങളെ, ഇതുവരെയുള്ള ചെയര്‍പേഴ്‌സണ്‍മാരുടെ കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കുകയും ചെയ്യും. ജാഗ്രതാസമിതികളുമായി വനിതാ കമ്മിഷന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.
435. സ്ത്രീകളുടെ സര്‍വതോന്മുഖമായ വികസനം ലക്ഷ്യം വച്ച് ആരംഭിച്ച ജന്‍ഡര്‍ പാര്‍ക്ക് ആ ലക്ഷ്യത്തില്‍നിന്ന് മാറ്റുന്ന സ്ഥിതിക്ക് മാറ്റം വരുത്തും. സ്ത്രീകളുടെ നൈപുണി വികസനത്തിനും തൊഴില്‍ പരിശീലനത്തിനും ഉപജീവനത്തിനുതകുന്ന വിവിധ പരിപാടികള്‍ ഏകോപിക്കുന്നതിനും ജന്‍ഡര്‍ പാര്‍ക്കിനെ പര്യാപ്തമാക്കും.
436. സ്ഥിരം നിയമലിംഗാവബോധ പരിശീലന കേന്ദ്രം സ്ഥാപിക്കും. ന്യായാധിപര്‍, കൗണ്‍സിലര്‍മാര്‍, െ്രപാട്ടക്ഷന്‍ ഓഫീസര്‍മാര്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത അഭിഭാഷകര്‍, പാരാലീഗല്‍ വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം ലഭ്യമാക്കും. പൊതുയിടങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാണം നടത്തും. വനിതാ പോലീസിന്റെ എണ്ണം വര്‍ദ്ധിപ്പിക്കും. വൈവാഹിക സ്വത്തവകാശ നിയമം പാസ്സാക്കും.
437. സ്ത്രീപഠനത്തിനും ബോധവല്‍ക്കരണത്തിനും വേണ്ടി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കും.
438. നിരാലംബരായ വിധവകളെ സംരക്ഷിക്കുന്നതിന് പ്രത്യേക സ്‌കീമിന് രൂപം നല്‍കും.
കുടുംബശ്രീ
439. കുടുംബശ്രീയെയായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും ധനസഹായവുമുള്ള സ്ത്രീകളുടെ അയല്‍ക്കൂട്ട സംവിധാനം. ഇപ്പോള്‍ കുടുംബശ്രീയില്‍ 50 ശതമാനത്തോളം കുടുംബങ്ങള്‍ അംഗങ്ങളാണ്. ഇത് 75 ശതമാനമായി ഉയര്‍ത്തും. കേന്ദ്രസംസ്ഥാനപ്രാദേശിക സര്‍ക്കാരുകളുടെ വനിതാശാക്തീകരണദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളുടെ പൊതുവേദിയായിട്ടായിരിക്കും കുടുംബശ്രീ പ്രവര്‍ത്തിക്കുക. കുടുംബശ്രീക്ക് കഴിഞ്ഞ രണ്ട് വര്‍ഷം 50 കോടി രൂപ വീതമാണ് ലഭിച്ചത്. ഇത് 150 കോടി രൂപയായി ഉയര്‍ത്തും.
440. കുടുംബശ്രീക്ക് ബാങ്കുകളില്‍ നിന്നും 4 ശതമാനം പലിശയ്ക്ക് വായ്പ ഉറപ്പാക്കും. പലിശ സബ്‌സിഡി സര്‍ക്കാര്‍ നേരിട്ട് ബാങ്കുകള്‍ക്ക് നല്‍കും.
441. കുടുംബശ്രീക്ക് കുടിശികയായിട്ടുള്ള റിവോള്‍വിംഗ് ഫണ്ട്, സംഘകൃഷി സബ്‌സിഡി, ആശ്രയ ധനസഹായം, സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള സഹായം എന്നിവ ഉടന്‍തന്നെ കൊടുത്തുതീര്‍ക്കും.
442. കുടുംബശ്രീയിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കും. സ്ത്രീ സൗഹൃദമല്ലെന്ന് തെളിഞ്ഞിട്ടുള്ള എല്ലാ മിഷന്‍ ഉദ്യോഗസ്ഥരെയും നീക്കം ചെയ്യും. സുതാര്യമായ രീതിയില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബശ്രീയിലെ പ്രവൃത്തി പരിചയവുംകൂടി കണക്കിലെടുത്ത് മിഷ്യനെ പുനഃസംഘടിപ്പിക്കും.
443. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് കടക്കെണിയിലായിട്ടുള്ള തൊഴില്‍ സംരംഭകരെ സഹായിക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും. ഇത്തരം പോരായ്മകള്‍ ആവര്‍ത്തിക്കില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് സ്വയംതൊഴില്‍ സ്‌കീമുകളുടെ നടത്തിപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
444. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തിലുള്ള വിപണി ഉറപ്പാക്കും. ഇതിന് എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും ബ്രാന്‍ഡു ചെയ്ത കടകള്‍ ആരംഭിക്കും. സിവില്‍ സപ്ലൈസ് സ്‌റ്റോറുകളില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്കു മുന്‍ഗണന നല്‍കും.
445. ആശ്രയ പദ്ധതി വിപുലീകരിക്കും. അഗതികളായ മുഴുവന്‍ കുടുംബങ്ങളെയും ആശ്രയ പദ്ധതിയിലൂടെ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തും.
സഹകരണ മേഖല
446. ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു സംസ്ഥാന സഹകരണ ബാങ്കിന് രൂപം നല്‍കും.
447. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് കാര്‍ഷിക വികസനത്തിനുളള സമഗ്ര പരിപാടികള്‍ ആവിഷ്‌കരിക്കുകയും കാര്‍ഷിക വായ്പകള്‍ 70 ശതമാനമായെങ്കിലും ഉയര്‍ത്തുകയും ചെയ്യും. കര്‍ഷക െ്രപാഡ്യൂസര്‍ കമ്പനികള്‍ക്കും കര്‍ഷക സംരംഭകര്‍ക്കും ഉദാരമായ വ്യവസ്ഥയില്‍ വായ്പ നല്‍കും. കാര്‍ഷിക അനുബന്ധമേഖലകളില്‍ വായ്പ നല്‍കുന്നതിന് ബൈലകള്‍ ഭേദഗതി ചെയ്യും.
448. സഹകരണ രംഗത്തെ അധിക ഫണ്ട് ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ തദ്ദേശസ്വയം ഭരണ സര്‍ക്കാരുകള്‍ക്കോ, സംസ്ഥാന സര്‍ക്കാരിനോ സാമൂഹ്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഇ.എം.എസ്. ഹൗസിംഗില്‍ ഉപയോഗപ്പെടുത്തിയതുപോലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉള്‍പ്പെടെ ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കും.
449. നെല്‍കൃഷി, പച്ചക്കറികൃഷി തുടങ്ങിയ ഹൃസ്വകാല കാര്‍ഷിക വായ്പ വിതരണവുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിക്കുവാനും കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും ഉല്‍പന്നങ്ങളുടെ വിപണനത്തിനും ഒരു സംവിധാനം പഞ്ചായത്ത് തലത്തില്‍ ഉണ്ടാക്കും. പ്രാഥമിക കാര്‍ഷിക വായ്പ സംഘം പ്രസിഡന്റ്, സെക്രട്ടറി, കൃഷി വകുപ്പുദ്യോഗസ്ഥന്‍, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവര്‍ അംഗങ്ങളായുള്ളതായിരിക്കും ഈ സമിതി.
450. സ്വന്തം ഫണ്ടില്‍ അധികരിച്ച് സഞ്ചിത നഷ്ടമുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി മൂലധനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും അപ്പെക്‌സ് സംഘങ്ങള്‍ക്കു നല്‍കിയിട്ടുള്ളതും നിഷ്‌ക്രിയ വായ്പ ആയി തീര്‍ന്നതുമായ വായ്പകള്‍ സ്റ്റാന്‍ഡേര്‍ഡ് വായ്പകളാക്കുകയും ചെയ്യും.
451. കേരളത്തിലെ സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ച് കോര്‍ ബാങ്കിംഗ് നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്തും. എല്ലാ ബാങ്കുകളുടെയും ചെക്ക് ബുക്ക്, ഒപ്പുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ പരിശോധിച്ച് ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനം ഈ നെറ്റ്‌വര്‍ക്കിലുണ്ടാകും.
452. ബ്ലേഡുകാരെ ഉന്മൂലനം ചെയ്യാന്‍ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവയെ കുടുംബശ്രീയുമായി സഹകരിപ്പിച്ച് ഡിസ്ട്രിബ്യൂഷന്‍ കളക്ഷന്‍ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കും.
യുവജനക്ഷേമം
453. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിക്കപ്പെട്ട യൂത്ത് കോഓര്‍ഡിനേഷന്‍ കൗണ്‍സിലുകള്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത് സെന്ററുകള്‍ എന്നീ സംവിധാനങ്ങളെ കൂടുതല്‍ ശക്തമാക്കും. ജില്ലാടിസ്ഥാനത്തില്‍ വികസനരംഗത്തെ യൂവജനകൂട്ടായ്മ ഉറപ്പുവരുത്തുന്നതിനായി കോഓര്‍ഡിനേഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കും. യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
454. സ്‌പോര്‍ട്‌സ് കൗണ്‍സില്‍യുവജനക്ഷേമബോര്‍ഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. തൊഴില്‍വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാസ്‌കാരിക വകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ് എന്നിവയുമായും യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരും. കേരള യൂത്ത്‌ഫോറത്തെ, കേരള യുവത്വത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലായി വിപുലീകരിക്കും.
455. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചുകളെ അടിമുടി പുനഃസംഘടിപ്പിക്കും. എല്ലാതരം തൊഴിലവസരങ്ങളെയും (സ്വകാര്യമേഖല ഉള്‍പ്പെടെ) വിദ്യാഭ്യാസ അവസരങ്ങളെയും ഏകോപിപ്പിക്കുന്ന കരുത്തുറ്റ സംവിധാനമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ മാറ്റും.
456. അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം പി.എസ്.സിയെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും.
ജനാധിപത്യ അധികാര വികേന്ദ്രീകരണം
457. ജനാധിപത്യ അധികാരവികേന്ദ്രീകരണത്തിന്റെ നഷ്ടപ്പെട്ട ജനകീയ പങ്കാളിത്തവും സുതാര്യതയും പുനഃസൃഷ്ടിക്കും. ജനകീയ പങ്കാളിത്ത സംഘടനാസംവിധാനങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതിനായി കേരള പഞ്ചായത്ത്‌രാജ്/മുനിസിപ്പല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതിനായി ഗ്രാമസഭകള്‍ ഫലപ്രദമാക്കും. ഗ്രാമസഭയുടെ ഉപഘടകങ്ങളായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും റസിഡന്‍സ് അസോസിയേഷനുകളെയും പുരുഷ സ്വയംസഹായ സംഘങ്ങളെയും അംഗീകരിക്കും. ഗ്രാമസഭയ്ക്കു മുമ്പേ അജണ്ടകുറിപ്പ് ഈ സംഘങ്ങള്‍ക്കു ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
458. അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും എല്ലാ തട്ടുകളിലുമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒറ്റ വകുപ്പിന് കീഴില്‍ കൊണ്ടുവരും. പഞ്ചായത്തുകള്‍, നഗരവികസനം, ഗ്രാമവികസനം എന്നീ മൂന്നു വകുപ്പുകളും ചേര്‍ത്ത് ഒരു മന്ത്രിയും ഒരു സെക്രട്ടറിയും ഒരു പൊതു കേഡറും ഉള്ള വകുപ്പാക്കി മാറ്റും.
459. നഗരസഭകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന അധികാര കേന്ദ്രങ്ങളായ വികസന അതോറിറ്റികള്‍ അധികാര വികേന്ദ്രീകരണത്തിന്റെയും പ്രാാദേശിക ഭരണ സംവിധാനത്തിന്റെയും സത്തയ്ക്ക് എതിരാണ്. ഇത്തരം സമാന്തര അധികാരസ്ഥാപനങ്ങളെ പരമാവധി കുറയ്ക്കും.
460. അറിയാനുള്ള അവകാശവും സേവനാവകാശ നിയമവും പൗരാവകാശ രേഖയും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കും. ജന കേന്ദ്രീകൃതമായ ഭരണവ്യവസ്ഥ തദ്ദേശഭരണ തദ്ദേശഭരണ തലത്തില്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
461. വികേന്ദ്രീകൃത പരിശീലന സംവിധാനങ്ങള്‍ മേഖലാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും സജ്ജമാക്കുകയും സമയബന്ധിതമായും കാര്യക്ഷമമായും പരിശീലനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. വിവിധ വികസന വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന സ്ഥാപനങ്ങളുടെ പരിശീലനങ്ങളിലെ പാഠ്യപദ്ധതിയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരിശീലന പാഠ്യപദ്ധതിയും തമ്മില്‍ ഏകോപനം ഉറപ്പാക്കും.
462. എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഓഫീസുകളും സമയബന്ധിതമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
463. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന് നിലവിലുളള നിയമം റദ്ദാക്കും. അധികാരവികേന്ദ്രീകരണത്തിന്റെ ആദര്‍ശങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായുള്ളതാണ് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗിന്റെ കീഴില്‍ ജില്ലാ പദ്ധതി രൂപീകരിക്കാനുളള നീക്കം. ഈ നടപടി തിരുത്തും.
464. ജില്ലാ ആസൂത്രണ സമിതിയെ ശക്തിപ്പെടുത്തും. പദ്ധതി സംബന്ധിച്ച തര്‍ക്കകാര്യങ്ങളുടെ അപ്പീല്‍ അതോറിറ്റി സ്ഥാനത്തുനിന്നും കളക്ടറെ മാറ്റും. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ചുമതല ഡിപിസിയില്‍ നിക്ഷിപ്തമാക്കും. പദ്ധതി രേഖയുടെയും പരിശോധനയുടെയും അംഗീകാരം നല്‍കുന്നതിന്റെയും പൂര്‍ണ ചുമതല ഡിപിസിയ്ക്ക് ആകുന്ന വിധത്തില്‍ പുനഃക്രമീകരണം നടത്തും.
465. റോഡ് പശ്ചാത്തലസൗകര്യങ്ങള്‍ക്കും വേണ്ടി മുതല്‍മുടക്കുന്നതിന് പരമാവധി പരിധിയും ഉല്‍പാദനമേഖലയില്‍ ചെലവഴിക്കുന്നതിന് മിനിമം പരിധിയും നിശ്ചയിക്കും.
466. സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിനുപുറമെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് തനത് വരുമാനം കണ്ടെത്തുന്നതിനും അധികവും വിഭവ സമാഹരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ സ്വാതന്ത്ര്യവും നല്‍കും. ആവശ്യമായ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കാന്‍ അനുവാദം നല്‍കും.
467. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രാന്റുകള്‍ 12 മാസഗഡുക്കളായി മുന്‍കൂറായി നല്‍കുന്ന സമ്പ്രദായം പുനഃസ്ഥാപിക്കും.
468. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള സംയോജിതവും, സമഗ്രവുമായ സ്ഥലജല ആസൂത്രണം പ്രാദേശിക തലത്തില്‍ ഏറ്റെടുക്കും.
469. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും ചെറുകിട യന്ത്രവത്കൃത കാര്‍ഷിക തൊഴിലുകള്‍ ചെയ്യാന്‍ തയ്യാറുള്ള യുവതീയുവാക്കളെ ഉള്‍പ്പെടുത്തിയുള്ള തൊഴില്‍സേനകള്‍ രൂപീകരിക്കും. ഇത്തരം തൊഴില്‍സേനാ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക വൈദഗ്ധ്യവും ലഭ്യമാക്കി ഇവരെ സേവനകേന്ദ്രമാക്കി മാറ്റും.
470. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെടുത്തിയുളള വിപുലമായ ജനകീയ കാമ്പയിന്‍ ആവിഷ്‌കരിക്കും. എല്ലാ മേഖലകളിലെയും പദ്ധതികളെ ഇതുമായി ബന്ധപ്പെടുത്തും. എന്നാല്‍ മുഖ്യമായും മാലിന്യ സംസ്‌കരണം, ജൈവകൃഷി, തൊഴിലുറപ്പ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ഈ പുതിയ ജനകീയപ്രസ്ഥാനം. ഈ ജനകീയ പ്രസ്ഥാനം സൃഷ്ടിക്കുന്ന പുതു അന്തരീക്ഷവും ഇച്ഛാശക്തിയും ഉപയോഗപ്പെടുത്തി കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ ഒരു പുതിയ വിതാനത്തിലേയ്ക്ക് ഉയര്‍ത്തും.
പ്രവാസി ക്ഷേമം
471. വിദേശത്ത് ജോലിക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ഉയര്‍ന്ന വിമാന നിരക്ക് ഉള്‍പെടെയുള്ള കാര്യങ്ങളില്‍ പ്രവാസികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഇടപെടുവിക്കുന്നതിനുള്ള തീവ്ര ശ്രമം നടത്തും. കേരളത്തിന്റെ തനതായ വിമാനകമ്പനി ആരംഭിക്കും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമവും േ്രപാത്സാഹനവും ഉറപ്പുവരുത്തുന്ന ഒരു സമഗ്ര കുടിയേറ്റ നിയമത്തിന് വേണ്ടി പരിശ്രമിക്കും.
472. സംസ്ഥാന സര്‍ക്കാറിന് പുതിയ തൊഴില്‍ സാധ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ തൊഴില്‍ അന്വേഷകര്‍ക്ക് എത്തിച്ച് കൊടുക്കുക, ഫിനിഷിങ് സ്‌കൂള്‍ നടത്തുക, കുടിയേറ്റത്തിനാവശ്യമായ വായ്പ ഉദാരമായി ലഭ്യമാക്കുക എന്നിവ ഏറ്റെടുക്കും.
473. പ്രവാസികളെക്കുറിച്ചുള്ള സമഗ്രമായ ഒരു ഡാറ്റ ബേസ് തയ്യാറാക്കും. സ്ഥിരമായി, വിദേശത്ത് പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍, താമസിക്കുന്ന മലയാളികളുടെ പുതിയ തലമുറകളെ മലയാളത്തേയും മലയാള സംസ്‌കാരത്തേയും പരിചയപ്പെടുത്തി കൊടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല, ഭാഷാപഠന േ്രപാത്സഹനത്തിനുള്ള മലയാള മിഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും.
474. പ്രവാസി സംഘടനകളുടെ മേഖലാതല ആഗോളതല സമ്മേളനങ്ങളും ആശയവിനിമയവും വര്‍ഷത്തിലൊരിക്കലെങ്കിലും സംഘടിപ്പിക്കും.
475. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട്, രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ സ്‌കീം ഉണ്ടാക്കും. മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ഇതിനായി നിയമിക്കും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള കാലതാമസം ഒഴിവാക്കും. ജയിലില്‍ കിടക്കുന്നവര്‍ക്കും കേസില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും നിയമസഹായം നല്‍കുന്നതിനുവേണ്ടി അഭിഭാഷകരുടെ ഒരു പാനല്‍ ഓരോ മേഖലയിലും രൂപീകരിക്കും.
476. വിദേശത്തു നിന്ന് തിരികെ വരുന്നവര്‍ക്ക് മുന്‍കൂറായി തന്നെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും നോര്‍ക്കയുമായി ചര്‍ച്ച ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കും. കുടിയേറ്റത്തിന്റെ കാലാവധി തീരുമുമ്പ് ജോലി നഷ്ടപ്പെട്ട് വരുന്നവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും.
477. പ്രവാസികളുടെ കഴിവുകളെയും സമ്പാദ്യത്തെയും വികസന മേഖലകളിലേക്ക് ആകര്‍ഷിക്കാനുതകുന്ന കൃത്യമായ സ്‌കീമുകള്‍ക്ക് രൂപം നല്‍കും.
478. കേരള വികസന നിധി രൂപീകരിക്കും. നിശ്ചിത തുകയ്ക്കുള്ള ഡിപ്പോസിറ്റ് പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയ്യാറുള്ള പ്രവാസികള്‍ക്ക്, പ്രവാസം മതിയാക്കി മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ നേടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നാടിലൊരു തൊഴില്‍ ഉറപ്പ് വരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഇത്തരം സംരംഭം വളരെയധികം ആകര്‍ഷകമായിരിക്കും.
479. നിധിക്ക് പുറമേ, സര്‍ക്കാരിന്റെ കൂടെ പങ്കാളിത്തമുള്ള പ്രവാസി മലയാളികളുടെ സംയുക്ത സംരംഭമായ ഇന്‍കെല്‍ മാതൃകയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും.
480. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. സംരംഭകരാവാന്‍ സാധ്യതയുള്ള പ്രവാസികളുമായി പ്രത്യേകിച്ച് െ്രപാഫഷണലുകളുമായി നാട്ടിലേക്കുള്ള മടക്കത്തിന് മുമ്പേ തന്നെ ആശയവിനിമയം നടത്തുവാന്‍ ഒരു ഏജന്‍സി സ്ഥാപിക്കും. നിക്ഷേപകര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ ആവശ്യമായ അനുവാദങ്ങളും നല്‍കും.
481. പ്രവാസികളുടെ സഹകരണസംഘങ്ങളെ േ്രപാത്സാഹിപ്പിക്കും.
482. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആരോഗ്യ സ്ഥാപനങ്ങളുടേയും മറ്റും വികസനത്തിനും പ്രവാസി സംഭാവനകള്‍ക്ക് വലിയ പങ്കു വഹിക്കാനാവും. ഇത്തരം സംഭാവനകളെ േ്രപാത്സാഹിപ്പിക്കുന്നതിനുവേണ്ടി, പ്രവാസികള്‍ നല്‍കുന്ന ഓരോ രൂപയ്ക്കും തുല്യമായ തുക അല്ലെങ്കില്‍ ആനുപാതികമായ തുക സര്‍ക്കാരില്‍ നിന്ന് നല്‍കുന്നതിനുള്ള ഒരു സ്‌കീമിന് രൂപം നല്‍കും.
483. വിദേശത്തുള്ള പ്രവാസി വ്യവസായവാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിനുവേണ്ടി കേരള പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കും. ഓരോ വിദേശ മേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ ഉണ്ടാകും. ഇവരും കേരളത്തിലെ ചേംബറുകളും തമ്മില്‍ സൗഹൃദബന്ധം വളര്‍ത്തിയെടുക്കും.
484. പ്രവാസി െ്രപാഫഷണല്‍ സംഘടനകള്‍ എല്ലാ രാജ്യങ്ങളിലും രൂപീകരിക്കും. ഈ സംഘടനകളെ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളുമായും വ്യവസായ സംരംഭങ്ങളുമായും ബന്ധപ്പെടുത്തും.
485. വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ച് വന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി പ്രത്യേകം വിഭാഗങ്ങള്‍ നോര്‍ക്കയില്‍ ഉണ്ടാക്കും. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാവും. ഇതിന്റെ നടത്തിപ്പ് ചുമതല െ്രപാഫഷണലുകളെ ഏല്‍പ്പിക്കും.
486. ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. അംശാദായവും റിട്ടയര്‍മെന്റ് പെന്‍ഷനും വര്‍ദ്ധിപ്പിക്കും.
487. പ്രവാസി വകുപ്പിനായുള്ള ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തും. വിദേശത്തു നിന്നുള്ള പ്രവാസി പണവരുമാനത്തിന്റെ ഒരു ചെറു നിശ്ചിത ശതമാനം എല്ലാവര്‍ഷവും പ്രവാസിക്ഷേമത്തിനായി വകയിരുത്തും.
488. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആരംഭിച്ച പലിശരഹിത ധനകാര്യ സ്ഥാപനം ഇന്ന് നിര്‍ജ്ജീവമാണ്. ഈ സ്ഥാപനത്തെ പുനരുദ്ധരിക്കും; വിപുലീകരിക്കും.
489. പ്രവാസികള്‍ വിദേശരാജ്യങ്ങളിലെ നിയമക്രമസമാധാന പ്രശ്‌നങ്ങളാല്‍ തിരിച്ചെത്തേണ്ടിവരുമ്പോള്‍ അവരുടെ തുടര്‍ജീവിതത്തിന് പ്രയോജനകരമായ രീതിയില്‍ ധനകാര്യസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇളവേറിയ വ്യവസ്ഥകളോടെ വായ്പാ സ്വയംതൊഴില്‍ സംരഭ സഹായ പദ്ധതി ആവിഷ്‌കരിക്കും.
കല, സംസ്‌കാരം, മാദ്ധ്യമം
490. വൈജ്ഞാനിക ഗ്രന്ഥങ്ങള്‍, ബാലസാഹിത്യം തുടങ്ങിയവയിലെ കുറവ് പരിഹരിക്കാനായി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, മലയാള സര്‍വകലാശാല, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.
491. സമൂഹത്തില്‍ വായനയുടെ വ്യാപനം ഉറപ്പുവരുത്തുന്നതിനായി പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മലയാള വായനാഭിരുചി ഉണ്ടാക്കാനും ക്ലാസ് റൂം ലൈബ്രറികള്‍ ഉണ്ടാക്കാനുമായി ഒരു കുട്ടിക്കൊരു പുസ്തകം എന്ന പദ്ധതി നടപ്പിലാക്കും.
492. വിവരസാങ്കേതികവിദ്യ, നവമാധ്യമങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഗ്രന്ഥശാലാനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. വിവരസാങ്കേതിക വിദ്യയുടെ ശേഷി നേടുന്നതിനും അതിലൂടെ വിവരവിനിമയത്തില്‍ നേരിട്ട് ഇടപെടുന്നതിനുമുള്ള ഒരു ഇടമായി വായനശാല മാറ്റാനായി സമ്പൂര്‍ണ്ണസാക്ഷരതാപ്രസ്ഥാനം പോലെ സമ്പൂര്‍ണ്ണ വായനാപ്രസ്ഥാനത്തിന് തുടക്കം കുറിക്കും. വായനശാലകള്‍ക്കുള്ള ഗ്രാന്റ് ഇന്നത്തേതിന്റെ മൂന്നു മടങ്ങായി ഉയര്‍ത്തും. ലൈേ്രബറിയന്മാരുടെ ഓണറേറിയം ന്യായമായ ജീവിതത്തിന് ഉതകുന്ന നിലയില്‍ വര്‍ദ്ധിപ്പിക്കും. ലൈബ്രറികളിലുളള അപൂര്‍വ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഒരു പ്രത്യേക സ്‌കീമിനു രൂപം നല്‍കും.
493. സ്‌കൂളുകളില്‍ കലാപോഷണത്തിനാവശ്യമായ സാഹചര്യങ്ങള്‍ പ്രബലപ്പെടുത്തും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കലാധ്യാപകരെ നിയമിക്കും. സ്‌കൂള്‍ കലാമേളകളുടെ മാനുവല്‍, നടത്തിപ്പുരീതികള്‍ എന്നിവ അടിമുടി പരിഷ്‌കരിക്കും. ചെലവുകുറഞ്ഞതാക്കും, വികേന്ദ്രീകരിക്കും, മത്സരസ്വഭാവം കുറയ്ക്കും. സായാഹ്നങ്ങളിലും ഒഴിവുദിവസങ്ങളിലും സ്‌കൂളുകളെ കലാപഠന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുളള സ്‌കീമുകള്‍ ആവിഷ്‌കരിക്കും.
494. സാഹിത്യ അക്കാദമിയെ കേന്ദ്രസാഹിത്യ അക്കാദമിയുടെ രീതിയില്‍ പുനഃസംഘടിപ്പിക്കും. പ്രാദേശിക സാഹിത്യസമിതികള്‍ക്ക് ഗ്രാന്റ് നല്കണം. സാഹിത്യകാരന്മാര്‍ക്ക് ക്ഷേമപദ്ധതികള്‍ തുടങ്ങണം. മറ്റു ഭാഷകളിലേയ്ക്കുള്ള വിവര്‍ത്തനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സാദ്ധ്യമാക്കും. സാമ്പ്രദായരീതികളില്‍ നിന്ന് വ്യത്യസ്തമായി ലിറ്റററി ഫെസ്റ്റിവെലുകള്‍ കേരളത്തില്‍ സംഘടിപ്പിക്കും.
495. ഫോക്‌ലോര്‍ അക്കാദമിയെ ഔപചാരികവും അനൗപചാരികവുമായ ഗവേഷണങ്ങള്‍ക്ക് പ്രാപ്തമാക്കും. വിപുലവും സുസജ്ജവുമായ ഒരു ഫോക്‌ലോര്‍ മ്യൂസിയം സ്ഥാപിക്കും. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സംഗീത നാടകോത്സവങ്ങള്‍ നടത്താനുളള പണം ലഭ്യമാക്കും.
496. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവെലിന് സ്ഥിരം വേദിയുണ്ടാക്കും. ഫിലിം സൊസൈറ്റികള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും, പ്രാദേശിക ചലച്ചിേ്രതാത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. സംസ്ഥാനത്തെ പ്രധാനപട്ടണങ്ങളില്‍ സ്ഥിരം ഗാലറികള്‍ക്ക് രൂപം നല്‍കും. ചിത്രകാരന്മാര്‍ക്ക് പെയിന്റിംഗ് എക്‌സിബിഷനുളള ധനസഹായം ലഭ്യമാക്കും. കൊച്ചി ബിനാലേയ്ക്കുള്ള ധനസഹായം തുടരും.
497. കലാസമിതികള്‍ക്കും ക്ലബുകള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കും. കേന്ദ്ര അക്കാദമികളുടെ സഹായവും മറ്റും ഇവര്‍ക്കു ലഭിക്കുന്നതിന് അവരെ സഹായിക്കാന്‍ ഒരു പ്രത്യേക സെല്‍ കേരള സംഗീത നാടക അക്കാദമിയില്‍ രൂപം നല്‍കും. കലാസമിതികള്‍ക്കു തനതായ നാടകം അവതരിപ്പിക്കുന്നതിന് പ്രത്യേകധനസഹായം ലഭ്യമാക്കും. കേരള സംഗീതനാടക അക്കാദമിയുടെ ഒരു പ്രധാന ചുമതലയായി ഡോക്യുമെന്റേഷനെ മാറ്റും.
498. കേരളത്തിന്റെ തനത് സംസ്‌കാരത്തേയും ചരിത്രത്തേയും ജീവിതത്തേയും അറിയാനുള്ള അവസരമൊരുക്കും. അതിനായി കല, ശാസ്ത്രം, വിദ്യാഭ്യാസം എന്നിവവഴി പൊതുബോധം ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യുന്ന തരം പൊതുയിടങ്ങള്‍ എന്ന രീതിയില്‍ സാംസ്‌കാരിക ഇടനാഴികള്‍ക്കുള്ള സ്‌കീമിനു രൂപം നല്‍കും.
499. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും, പരിഷ്‌കരിക്കും.
500. മ്യൂസിയങ്ങള്‍ സംബന്ധിച്ച് ബഹുതലങ്ങളായ നവീന പരിേ്രപക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ ശൃംഖല സ്ഥാപിക്കും.
501. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഫലപ്രദമാക്കും.
502. സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തന പഠന കോഴ്‌സുകള്‍ക്ക് പൊതുരൂപം നല്‍കും. സംസ്ഥാനത്തിന്റെ ചരിത്രവും സംസ്‌കാരവും പഠന വിഷയങ്ങളില്‍ ഉള്‍പ്പെടുത്തും. മാധ്യമപ്രവര്‍ത്തനം സാമൂഹ്യപ്രവര്‍ത്തനമാണ് എന്ന കാഴ്ചപ്പാടോടെ പാഠ്യപദ്ധതി പുനഃസംവിധാനം ചെയ്യും.
503. അപ്പര്‍െ്രപെമറി തലം മുതല്‍ പാഠ്യപദ്ധതിയില്‍ മാധ്യമ സാരക്ഷരത ഉള്‍ക്കൊള്ളിക്കും.
504. മാധ്യമ പഠനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യവികസനം ഒരു കടമയായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി ഇപ്പോള്‍ വായനശാലകളിലും സ്ഥാപനങ്ങളിലും സംഘടനകളുടെയും വ്യക്തികളുടെയും കൈവശമുള്ള എല്ലാ മാധ്യമ ഉല്‍പ്പന്നങ്ങളുടെയും പൊതു ആര്‍ക്കൈവ്‌സ് ഉണ്ടാക്കും. ഇവ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വിജ്ഞാന താല്‍പ്പര്യമുള്ളവര്‍ക്കും റഫറന്‍സ് നടത്തുന്നതിനുള്ള സംവിധാനമാക്കി മാറ്റും.
505. മാധ്യമപഠനങ്ങള്‍ക്ക് സര്‍വ്വകലാശാലകളില്‍ വേറിട്ട വകുപ്പുകള്‍ ആരംഭിക്കും. ഈ രംഗത്ത് ബിരുദബിരുദാനന്തര കോഴ്‌സുകള്‍ നടപ്പിലാക്കും.
506. വൈദ്യുതി ബോര്‍ഡിന്റെ തൂണുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ കേരള നെറ്റ്‌വര്‍ക്ക് സ്ഥാപിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 രൂപയ്ക്ക് വീട്ടിലും 300 രൂപയ്ക്ക് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും 1000 രൂപയ്ക്ക് വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇതിലൂടെ ലഭ്യമാക്കും. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും വാടക കുറയ്ക്കുകയും ചെയ്യും.
മലയാളവും ഭാഷാസാങ്കേതികവിദ്യയും
507. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും. ഇഗവേണന്‍സ് മലയാളത്തില്‍ തന്നെ നടപ്പിലാക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. ഭാഷാ ന്യൂനപക്ഷങ്ങളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കും. അവരുടെ ഭാഷാ പഠനത്തിനും ഉപയോഗത്തിനുമുള്ള എല്ലാ സംവിധാനവും ഉറപ്പുവരുത്തും.
508. നരേന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം മുന്‍നിര്‍ത്തി കോടതി ഭാഷ മലയാളമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ തൊഴില്‍പരീക്ഷകള്‍, മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ എന്നിവ മലയാളത്തില്‍ എഴുതാന്‍ അവസരമുണ്ടാക്കും. ഗവേഷണ പ്രബന്ധങ്ങള്‍ അടക്കം മലയാളത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.
509. ബിരുദതലംവരെ മലയാളപഠനം നിര്‍ബ്ബന്ധമാക്കും. മലയാള മാധ്യമത്തിലുള്ള പഠനത്തിന് േ്രപാത്സാഹനം നല്‍കും. െ്രപെമറി ക്ലാസ് മുതല്‍ തന്നെ മലയാളം കമ്പ്യൂട്ടിങ് പഠന ഭാഗമാക്കും.
510. മലയാള സര്‍വ്വകലാശാല വിജ്ഞാന മണ്ഡലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടെത്താനും അത് മലയാളത്തില്‍ കൊണ്ടുവരാനുമുള്ള ഇടപെടല്‍ നടത്തുന്നതിനുള്ള സ്ഥാപനമാക്കി മാറ്റും. ഭാഷയുടെ പ്രയോഗത്തിന്റെയും വികാസത്തിന്റെയും സാധ്യതകള്‍ സമഗ്രമായി കണ്ടെത്തുന്നതിനും വിനിയോഗിക്കുന്നതിനും പര്യാപ്തമായ വിധത്തില്‍ക്കൂടി മലയാള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കും. ഇതുമായി മറ്റു സര്‍വ്വകലാശാലകളെയും എല്ലാ സാംസ്‌ക്കാരിക സ്ഥാപനങ്ങളെയും സംഘടനകളെയും കൂട്ടിയിണക്കും. ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള വിവര്‍ത്തനം പരമാവധി േ്രപാത്സാഹിപ്പിക്കും.
511. ഭാഷയുടെ വര്‍ഗീയവല്ക്കരണം ചെറുക്കുക, ലിംഗസമത്വം, ജാതിനിരാസം, മതനിരപേക്ഷത, ആവിഷ്‌ക്കാരവൈവിദ്ധ്യം എന്നിവയെ ആധാരമാക്കി ജനാധിപത്യപരമായ തുല്യത ഉറപ്പാക്കുമാറ് ഭാഷാപ്രയോഗങ്ങള്‍ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
512. ലോകനിലവാരത്തില്‍ രചിക്കപ്പെട്ട ശാസ്ത്രകൃതികള്‍, തത്വചിന്താപരമായ കൃതികള്‍ തുടങ്ങിയവയെല്ലാം മലയാളത്തില്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തും. മൂന്നാംലോക രാജ്യങ്ങളിലെ ഭാഷകളില്‍നിന്നുള്ള കൃതികളുടെ വിവര്‍ത്തനത്തിനുള്‍പ്പെടെ േ്രപാത്സാഹനം നല്‍കിക്കൊണ്ട് ബഹുസ്വരതയ്ക്ക് േ്രപാത്സാഹനം നല്‍കും. ഇതിലേക്കായി ഒരു വിവര്‍ത്തനനയം ഉണ്ടാക്കും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനങ്ങളെ ഇത്തരത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും. പുതിയ ഗവേഷണ പ്രബന്ധങ്ങള്‍ മലയാളത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും.
513. കമ്പ്യൂട്ടര്‍, മൊബൈല്‍, ഫോണ്‍ എന്നിവയിലെല്ലാം അടിസ്ഥാന ഭാഷയായി മലയാളത്തെ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കും.
514. കേരളത്തിനകത്തുമാത്രം സംസാരിക്കുന്ന ആദിവാസി ഭാഷകള്‍ക്ക് കേരളത്തിനു പുറത്ത് സംഘടിതമായ സംരക്ഷകരില്ല. ആ ജനതകളുടെ ഭാഷാപരമായ അവകാശങ്ങളുടെ സംരക്ഷണവും വികസനവും ഉറപ്പാക്കും. ആദിവാസികള്‍ ഉള്‍പ്പെടെ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മാതൃഭാഷയില്‍ വിദ്യാഭ്യാസവും വ്യവഹാരങ്ങളും നിര്‍വ്വഹിക്കാന്‍ സൗകര്യമുണ്ടാക്കും. ഈ വിഭാഗത്തിന് രണ്ടാം ഭാഷയെന്ന സ്ഥാനം മലയാളത്തിന് നല്‍കും.
515. കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ തുല്യപൗരരാക്കി മാറ്റാനും കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ചലനാത്മകതയുടെ ഭാഗമാക്കിത്തീര്‍ക്കാനും കഴിയുന്ന വിധത്തില്‍ അവരെ മലയാളത്തില്‍ അറിവുള്ളവരാക്കി മാറ്റാനുള്ള സാക്ഷരതാ പ്രസ്ഥാനത്തിന് ആരംഭം കുറിക്കും.
കായികരംഗം
516. അന്തര്‍ദേശീയ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലുളള സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കും. ഇതിനായി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും.
517. എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പരിശീലനം ചെയ്യുവാന്‍ യോഗ്യമായ ഒരു 200/400 മീറ്റര്‍ ട്രാക്കിനും അനുബന്ധമായ മൈതാനവും ഉറപ്പുവരുത്തുന്നതിന് ഇടപെടും.
518. കേരളം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ കായിക ഇനങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ സ്‌കൂളുകളിലും കോളേജുകളിലുമായി നടത്തിവരുന്നുണ്ട്. ഇവയുടെ നടത്തിപ്പിനായി നല്‍കിവരുന്ന തുക വര്‍ദ്ധിപ്പിക്കുകയും സൗകര്യങ്ങള്‍ സായി സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ക്ക് സമാനമാക്കുകയും ചെയ്യും.
519. പൊതുജനാരോഗ്യ സംരക്ഷണത്തിനായി കായികരംഗം ഉപയോഗിക്കപ്പെടുന്ന ഒരു ബൃഹദ് പദ്ധതിക്ക് രൂപം നല്‍കും.
520. സ്‌പോര്‍ട്‌സും അതിനോടു അനുബന്ധപ്പെട്ടു കിടക്കുന്ന ശാസ്ത്രശാഖകളും ദിനംപ്രതി വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നു. സ്‌പോര്‍ട്‌സിനോട് ചേര്‍ന്നു കിടക്കുന്ന ശാസ്ത്ര ശാഖകളിലെ കണ്ടുപിടിത്തങ്ങള്‍ നാം ഫലപ്രദമാംവിധം ഉപയോഗിക്കുന്ന സംവിധാനമുണ്ടാക്കും.
521. അന്തര്‍സര്‍വ്വകലാശാല മത്സരങ്ങള്‍ക്കുശേഷം ഒരു സംയുക്ത സര്‍വ്വകലാശാലാടീമിനെ തിരഞ്ഞെടുക്കുകയും അവരെ സംസ്ഥാന ലീഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഒരു ടീമായി പങ്കെടുപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കും.
522. ഗ്രാമീണ സ്‌പോര്‍ട്‌സില്‍ നിന്ന് കണ്ടെടുത്ത പ്രതിഭകളെ മിനുക്കു പണി ചെയ്ത് പ്രഫഷണലുകള്‍ ആക്കുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. കേരളോത്സവ മത്സരങ്ങളില്‍ വിജയികളാവുന്നവരെ ഉള്‍ക്കൊള്ളിച്ച് പരിശീലനക്യാമ്പുകള്‍ ആരംഭിക്കും. കായികതാരങ്ങള്‍ക്ക് ഓരോ വര്‍ഷത്തിലും തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
523. കേരളത്തിലെ പൊതുമേഖലാസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ ഉണ്ടാക്കും. കേരളത്തിലെ ഗ്രാമങ്ങളില്‍ കായികരംഗത്തെ ഏകോപിപ്പിച്ച് സുഗമമായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കും. ജനകീയാസൂത്രണപദ്ധതിയുടെ നടത്തിപ്പുകാലഘട്ടത്തില്‍ ചില പഞ്ചായത്തുകളില്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ മാതൃകയാക്കും.
524. സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലയ്ക്ക് താഴോട്ടും വേരോട്ടമുള്ള വിധത്തില്‍ ഈ സംവിധാനത്തെ മാറ്റിത്തീര്‍ക്കും.
525. കേരള കായികരംഗത്ത് ഏറ്റവും സ്തുത്യഹര്‍മായ പ്രവര്‍ത്തനം നടത്തിവന്നിരുന്നവരാണ് സ്‌പോര്‍ട്‌സ് ക്ലബുകള്‍. സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കും.
526. 2024 ഒളിമ്പിക്‌സ് ലക്ഷ്യം വെച്ച് പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഈ പദ്ധതിയിലേക്ക് കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് കേരളോത്സവങ്ങളില്‍ നിന്നും, കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കായി സംഘടിപ്പിക്കുന്ന അത്‌ലറ്റിക് മീറ്റില്‍ നിന്നും സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ നിന്നും അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റുകളില്‍ നിന്നും പ്രത്യേക തിരഞ്ഞെടുപ്പിനായി കായികതാരങ്ങളെ വിളിച്ചുചേര്‍ത്തതില്‍ നിന്നും കായികതാരങ്ങളെ തെരഞ്ഞെടുക്കും.
527. ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന സ്‌പോര്‍ട്‌സ് ആക്ട് കാലോചിതമായ മാറ്റങ്ങള്‍ വരുത്തി പുനസ്ഥാപിക്കും. അവയില്‍ ജനാധിപത്യ വ്യവസ്ഥകള്‍ നിലനിര്‍ത്തുന്നതായി ഉറപ്പുവരുത്തും.
528. കായികക്ഷമതാ പദ്ധതി, കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി, സ്‌പോര്‍ട്‌സ് കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയുടെ മേലുള്ള നടപടികള്‍ നിലവിലുള്ള സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. സ്‌പോര്‍ട്‌സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
529. കളരിപ്പയറ്റ് പോലുള്ള ആയോധനകലകള്‍ േ്രപാത്സാഹിപ്പിക്കും.
530. സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ്, സ്‌പോര്‍ട് കൗണ്‍സിലുകള്‍ എന്നിവ രണ്ടായി നിലനില്‍ക്കുന്നു. ഇവ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജനാധിപത്യക്രമം പുനരുജ്ജീവിപ്പിച്ച് ഏകശിലാമാതൃകയിലാക്കി ഇന്ത്യയ്ക്കാകെ മാതൃകയാക്കും.
531. നിലവിലുള്ള കായിക വിദ്യാഭ്യാസ പാഠ്യപദ്ധതി (ആജഋറ, ങജഋറ, ചകട ഇീമരവശിഴ ഉശുഹീാമ) പുനഃക്രമീകരിക്കും. പഠനനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
532. ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍, അയ്യന്‍കാളി സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. കായിക വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിനുള്ള പ്രത്യേക ഇടപെടല്‍ ഉണ്ടാകും. അവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനും ഇടപെടും.
533. കേരളത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള കുട്ടികള്‍ക്ക് പ്രാഥമിക പരിശീലനം നല്‍കി പ്രതിഭകളെ കണ്ടെത്തുന്ന പുതിയ ദീര്‍ഘകാല പരിശീലന പദ്ധതി ആവിഷ്‌ക്കരിക്കും. കേരളത്തിലെ സ്‌പോര്‍ട്‌സ് മേഖലയെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് ആരംഭിക്കും. കേരളത്തിലെ ടൂര്‍ണ്ണമെന്റുകള്‍, കോച്ചിംഗ് സംവിധാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരങ്ങളും അതില്‍ ലഭ്യമാക്കും.
അഴിമതി വിമുക്ത കേരളം
534. അഴിമതിക്കും കാര്യക്ഷമതയില്ലായ്മയ്ക്കുമെതിരെ വലിയൊരു ബഹുജന ക്യാമ്പയിന്‍ ആരംഭിക്കും. സംശുദ്ധമായ സിവില്‍ സര്‍വ്വീസും അഴിമതിരഹിത പൊതുപ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതിന് വേണ്ടി അഴിമതി നിരോധന നിയമത്തിലും കേരള ലോകായുക്ത നിയമത്തിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തും. പൊതുപ്രവര്‍ത്തകരുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് സുതാര്യവും വിശ്വാസയോഗ്യവുമായ നിലയില്‍ വിവരങ്ങള്‍ നല്‍കുവാനും അന്യസംസ്ഥാനങ്ങളിലോ അന്യരാജ്യങ്ങളിലോ അവര്‍ക്കുള്ള സ്വത്തുക്കള്‍ പൊതുജനമധ്യത്തില്‍ വെളിച്ചം കാണുവാനും ഇന്നുള്ള സംവിധാനം അപര്യാപ്തമാണ്. ഇവയെക്കുറിച്ചെല്ലാം പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കുന്നതിന് വേണ്ടി ഒരു കമ്മീഷനെ നിയോഗിക്കും. വിജിലന്‍സിനെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കും. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളും മേല്‍പ്പറഞ്ഞ കമ്മീഷന്റെ പരിഗണനാവിഷയമായിരിക്കും.
535. യു.ഡി.എഫ് സര്‍ക്കാര്‍ അവസാനവര്‍ഷം 2015 വയല്‍ നികത്തുന്നതിന് വേണ്ടി നല്‍കിയിട്ടുള്ള എല്ലാ പെര്‍മിറ്റുകളും നഗരാസൂത്രണ നിബന്ധനകളില്‍ നിന്ന് നല്‍കിയിട്ടുള്ള ഒഴിവുകളും പുനപരിശോധനയ്ക്ക് വിധേയമാക്കും.
536. എല്ലാ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും ഇടെണ്ടര്‍ നിര്‍ബന്ധമാക്കും. ഇപ്രിക്വയര്‍മെന്റ് സംവിധാനം നടപ്പിലാക്കും.
537. എല്ലാ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും പി.എം.ജി.എസ്.വൈ മാതൃകയില്‍ മോണിറ്ററിംഗ് സംവിധാനം സൃഷ്ടിക്കും. എല്ലാ നിര്‍മ്മാണ പ്രവൃത്തികളും ജി.ഐ.എസ് പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയും, പുരോഗതി സംബന്ധിച്ച ഫോട്ടോ പൊതുജനങ്ങള്‍ക്ക് കാണാന്‍ ലഭ്യമാക്കുകയും ചെയ്യും. സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും.
538. എല്ലാ വകുപ്പുകളിലും പ്രാദേശികാടിസ്ഥാനത്തില്‍ പൗരാവകാശരേഖ തയ്യാറാക്കും. എല്ലാ വര്‍ഷവും പ്രാദേശികതലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കും.
ക്രമസമാധാനപാലനവും പോലീസും
539. ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിന് ശക്തമായി ഇടപെടും. വര്‍ഗീയ പ്രചരണങ്ങളേയും അത്തരം സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനുമുള്ള ശ്രമങ്ങളേയും ശക്തമായി നേരിടും. ഭൂമാഫിയകള്‍, ബ്ലേഡ് മാഫിയകള്‍, ഗുണ്ടാ സംഘങ്ങള്‍, മദ്യമയക്കുമരുന്ന് വിപണന സംഘങ്ങള്‍, പെണ്‍വാണിഭ സംഘങ്ങള്‍ മുതലായ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സൈ്വരജീവിതം ഉറപ്പാക്കും.
540. ലോ & ഓര്‍ഡറും െ്രകെം ഇന്‍വെസ്റ്റിഗേഷനും വേര്‍തിരിക്കും. ഇതിനായി എല്ലാ പോലീസ് സ്‌റ്റേഷനിലും പ്രത്യേക സംവിധാനം ഉണ്ടാക്കും.
541. പോലീസ് സ്‌റ്റേഷനുകളില്‍ പൗരാവകാശ രേഖ പ്രസിദ്ധീകരിക്കും.
542. ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപകമായി നടപ്പാക്കും. റസിഡന്റ്‌സ് അസോസിയേഷനുകളുടെ പിന്തുണയോടെ ജനമൈത്രി സംവിധാനം കാര്യക്ഷമമാക്കി നടപ്പിലാക്കും. പോലീസ് ജനങ്ങളോട് മര്യാദയോടെ പെരുമാറുമെന്നും ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം നടക്കില്ല എന്നും ഉറപ്പുവരുത്തും.
543. സംസ്ഥാനത്ത് ഒരു വനിതാ ബറ്റാലിയന്‍ സ്ഥാപിക്കും. മൊത്തം പോലീസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേക്ക് വനിതാ പോലീസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കും.
544. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന രൂപീകരിക്കും.
545. ട്രാഫിക് അപകട നിവാരണത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേകം പരിശീലനം നല്‍കപ്പെട്ട പോലീസ് വിഭാഗം രൂപീകരിക്കും. ട്രാഫിക് ഫൈന്‍ ഈടാക്കുന്നത് ഇലക്േ്രടാണിക് സംവിധാനം വഴിയാക്കി മാറ്റിയും ക്യാമറകള്‍ സ്ഥാപിച്ചും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കും.
546. പോലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിംഗ് സംവിധാനം പൊതുജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകത്തക്കവിധത്തില്‍ നടപ്പിലാക്കും.
547. കമാണ്ടോ വിഭാഗം, ആഭ്യന്തര സുരക്ഷാ ഇന്റലിജന്‍സ് വിഭാഗം, ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം എന്നിവ സംയോജിപ്പിച്ച് സംസ്ഥാന ഭീകരവിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി പോലീസ് സേനയില്‍ സൃഷ്ടിക്കും.
548. ജയിലുകളില്‍ ആധുനികവല്‍ക്കരണം നടപ്പിലാക്കും.
549. ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസിനെ നവീകരിക്കുകയും സേനയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
550. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഹോം ഗാര്‍ഡുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടും.
551. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി വര്‍ദ്ധിപ്പിക്കും.
മദ്യനയം
552. മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും.
553. മദ്യം പോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
554. സ്‌കൂളുകളില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആയി ഉയര്‍ത്തും.
ധനകാര്യം
555. സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റ് ചെലവ് ഇന്നുള്ളതില്‍ നിന്നും ഗണ്യമായി ഉയര്‍ത്തി സംസ്ഥാന വരുമാനത്തിന്റെ 1718 ശതമാനമാക്കും. എന്നാല്‍ ഇതേ തോതില്‍ സംസ്ഥാന നികുതി വരുമാനവും വര്‍ദ്ധിപ്പിച്ചുകൊണ്ട് റവന്യൂ കമ്മി ഇല്ലാതാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യും. വായ്പയായി എടുക്കുന്ന പണം മൂലധന ചെലവുകള്‍ക്കായിരിക്കും വിനിയോഗിക്കുക. ബഡ്ജറ്റിന് പുറത്ത് പ്രത്യേക വികസന ഏജന്‍സികള്‍ വഴി വിപുലമായ തോതില്‍ വായ്പയെടുത്ത് പശ്ചാത്തല സൗകര്യവികസനം നടത്തും. ഇത്തരമൊരു പുരോഗമന ധനകാര്യ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക.
556. നികുതി വര്‍ദ്ധിക്കുന്നതിനുളള അടിസ്ഥാന ഉപാധി അഴിമതിയില്ലാതാക്കുകയാണ്. ഇതിനു വേണ്ടി അഴിമതിരഹിത വാളയാറിന്റെ ഒരു രണ്ടാംപതിപ്പു നടപ്പാക്കും. നികുതി ഭരണത്തിനുളള അനധികൃത ഇടപെടലുകള്‍ അവസാനിപ്പിക്കും.
557. വ്യാപാരി സൗഹൃദ നയമായിരിക്കും പിന്തുടരുക. 60 ലക്ഷം രൂപ വിറ്റുവരുമാനം കവിഞ്ഞിട്ടും പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ എടുക്കാത്ത വ്യാപാരികള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന എല്ലാ കേസുകളും പിന്‍വലിക്കുകയും അവര്‍ക്കായി ഒരു അമിനിസ്റ്റി സ്‌കീം കൊണ്ടുവരികയും ചെയ്യും. ഇതുപോലെതന്നെ സി.എ.ജി റിപ്പോര്‍ട്ടുകളില്‍ നികുതി ചോര്‍ച്ചയുടെയും ക്രമക്കേടുകളുടെയും ആയിരക്കണക്കിന് കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയാകെ പരിശോധിച്ച് ഒരൊറ്റതവണ തീര്‍പ്പാക്കല്‍ സമ്പ്രദായം ഇനം തിരിച്ച് നടപ്പാക്കും. വ്യാപാരികളെ പങ്കാളികളാക്കി, നികുതി ഓഫീസുകളില്‍ സോഷ്യല്‍ ഓഡിറ്റു നടത്തും. സുതാര്യത ഉറപ്പുവരുത്തുന്ന ഇഗവേണന്‍സ് സമ്പ്രദായം ശക്തിപ്പെടുത്തും.
558. ഇന്ന് നിലവിലുളള നികുതി സോഫ്റ്റ്‌വെയര്‍ ഏഴെട്ടു വര്‍ഷം മുമ്പ് രൂപം നല്‍കിയതില്‍ നിന്നും ഒരുപടിപോലും മുന്നോട്ടു പോയിട്ടില്ല. ഇതുവരെയുളള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പഴുതുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ സമഗ്രമായി പുതുക്കും. ഇഗവേണന്‍സിലൂടെ ലഭ്യമാകുന്ന അതിവിപുലമായ വിവരശേഖരം ഫലപ്രദമായി ഉപയോഗിച്ച് നികുതിവെട്ടിപ്പ് തടയും.
559. റിട്ടേണ്‍ സ്‌ക്രൂട്ടണി പൂര്‍ണമാക്കും. ഇതിന് എത്രപേര്‍ വേണമെന്നു പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. പ്രഥമദൃഷ്ട്യാ തെറ്റു കണ്ടാല്‍ സ്‌ക്രൂട്ടിണിക്കാരുതന്നെ ഓഡിറ്റു വിസിറ്റു നടത്തുന്നതാണ് അഭിലഷണീയം.
560. ഇന്റേണല്‍ ഓഡിറ്റു വിഭാഗം ശക്തിപ്പെടുത്തും. ഇന്റേണല്‍ ഓഡിറ്റു വിഭാഗം വിപുലീകരിച്ച് കൗണ്ടര്‍ ചെക്കു സാര്‍വത്രികമാക്കി നികുതി വരുമാനം ഗണ്യമായി ഉയര്‍ത്തും.
561. ഒരു പ്രത്യേക ഡാറ്റാ മൈനിംഗ് വിഭാഗം ഹെഡ്ക്വാര്‍ട്ടേഴ്‌സിലുണ്ടാക്കി റിട്ടേണുകളുടെ സ്‌ക്രൂട്ടണിയും പരിശോധനയും കൃത്യമായി അവലോകനം ചെയ്യുകയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
562. ജിഎസ്ടി കേരളത്തിനു ഗുണകരമായിരിക്കും എന്നു തീര്‍ച്ചയാണ്. എല്ലാ സ്‌റ്റേക് ഹോള്‍ഡര്‍മാരുമായും ചര്‍ച്ചകള്‍ നടത്തി പുതിയ നികുതി നടപ്പാക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
563. ഉല്‍പാദന സംസ്ഥാനങ്ങള്‍ക്ക് അധികമായി ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിനുളള നീക്കവും പരമാവധി ജിഎസ്ടി നികുതി നിരക്കുകള്‍ ഭരണഘടനാഭേദഗതി വ്യവസ്ഥ ചെയ്യുന്നതിനുമുള്ള നീക്കങ്ങള്‍ ചെറുക്കും. നികുതി നിരക്കുകള്‍ നിശ്ചയിക്കുന്നതിന് അന്തര്‍സംസ്ഥാന കൗണ്‍സിലിന് അധികാരം വിട്ടുകൊടുക്കണം. കേന്ദ്രപിന്തുണയില്ലാതെ ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല എന്നുളള അവസ്ഥയിലും മാറ്റം വരുത്തണം.
564. ട്രഷറിയുടെ സമൂലമായ ആധുനികവത്കരണം നടപ്പാക്കും. കോര്‍ ബാങ്കിംഗ് മാത്രമല്ല, കെട്ടിലും മട്ടിലും ട്രഷറി ആധുനികവത്കരിക്കും. എടിഎം സംവിധാനം ഏര്‍പ്പെടുത്തും. ശമ്പളവും പെന്‍ഷനും ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും. ഇതുവഴി ശമ്പളത്തിന്റെ ഗണ്യമായൊരു കാഷ്ബാലന്‍സ് സര്‍ക്കാരിന് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്ജസ്റ്റ്‌മെന്റിനു ലഭ്യമാകും. വിവിധ മണ്ഡലങ്ങളില്‍ ട്രഷറിയില്‍ ഡെപ്പോസിറ്റു സമാഹരിക്കുന്നതിന് ആനുപാതികമായി പുതിയ മൂലധനച്ചെലവു പദ്ധതികള്‍ക്ക് അനുവാദം നല്‍കുന്ന സ്‌കീം പുനരാരംഭിക്കും. പ്രത്യേക അനുമതിയില്ലെങ്കില്‍ സര്‍ക്കാര്‍ വകുപ്പുകളും അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സികളും അവരുടെ പണം ട്രഷറിയില്‍ത്തന്നെ സൂക്ഷിക്കണം.
565. ബജറ്റിനു പുറത്തു വായ്പയെടുക്കുന്നതിനുളള സ്‌കീമുകള്‍ ആവിഷ്‌കരിക്കും. അതിലേറ്റവും പ്രധാനം സംസ്ഥാനജില്ലാ റോഡുകള്‍ ആധുനികവത്കരിക്കുന്നതിനുള്ള ഏജന്‍സിയായിരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് വായ്പയെടുക്കാന്‍ അവരെ പ്രാപ്തരാക്കും. റെയില്‍വേ വികസനത്തിനുളള സംയുക്ത സംരംഭം വിപുലമാക്കും. തദ്ദേശഭരണസ്ഥാപനങ്ങള്‍ വായ്പയെടുത്ത് പാര്‍പ്പിട പദ്ധതി പുനരാരംഭിക്കും.
566. സഹകരണ സംഘങ്ങളുടെ കൈയില്‍ വളരെ വലിയ മിച്ച ഫണ്ടുണ്ട്. അതിന്റെ ന്യായമായ വിനിയോഗമില്ലാത്തത് അവരുടെ ധനസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തി ആനുവിറ്റി സ്‌കീമിന്റെ അടിസ്ഥാനത്തില്‍ ഗ്രാമീണ പശ്ചാത്തല സൗകര്യ സൃഷ്ടിയ്ക്കായി പ്രത്യേക കമ്പനി രൂപീകരിക്കും. ആനുവിറ്റി സ്‌കീമായതുകൊണ്ട് സംഘങ്ങളുടെ പണത്തിന് കൃത്യമായി പലിശയും തിരിച്ചടവും ഉറപ്പാണ്.
567. ധനപരമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ബജറ്റിനു മുമ്പ് വിശദവും കൃത്യവുമായ സ്‌കീമുകള്‍ തയ്യാറാക്കി അംഗീകാരം വാങ്ങിയാല്‍ അതിന്മേല്‍ പിന്നെ ധനവകുപ്പിന്റെ ഇടപെടലുണ്ടാകില്ല. ബഡ്ജറ്റ് രേഖകളില്‍തന്നെ ഇത്തരത്തിലുള്ള പ്രോജക്ടുകള്‍ പ്രത്യേക രേഖപ്പെടുത്തിയിരിക്കും. ഏപ്രില്‍ 1 മുതല്‍ അവ നടപ്പിലാക്കുന്നതിന് ഒരു തടസവും ഉണ്ടാകില്ല. സാമ്പത്തിക നടപടിക്രമങ്ങള്‍ സംബന്ധിച്ച് സമയബന്ധിതമായി പഠനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
568. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ രണ്ടു മാസത്തിനകം പരിഹാര നടപടികള്‍ എടുത്തതു സംബന്ധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കും.
569. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി തീരുമാനമെടുത്തു കഴിഞ്ഞാല്‍ രണ്ടുമാസത്തിനകം ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കണം. അങ്ങനെ പൂര്‍ത്തീകരിക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യും. ഈ നടപടിക്രമത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. സിഎജി റിപ്പോര്‍ട്ടിന്മേലുളള നടപടി ക്രമങ്ങള്‍ വര്‍ഷങ്ങള്‍ നീട്ടിക്കൊണ്ടുപോയി പരിഹാരനടപടി അപ്രസക്തമാക്കുന്ന സ്ഥിരം ശൈലിയാണ് മരാമത്ത്, ജലസേചനം പോലുളള വകുപ്പുകള്‍ക്കുളളത്. അധിക ചെലവ് തൊട്ടടുത്ത വര്‍ഷത്തിനുളളില്‍ റെഗുലറൈസ് ചെയ്യണം. ഇതില്‍ വീഴ്ചവരുത്തുന്ന വകുപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കും.
570. പഞ്ചായത്തിലേയ്ക്കുളള ധനവിന്യാസം പന്ത്രണ്ടു മാസഗഡുക്കളായി മുന്‍കൂറായി നല്‍കുന്നത് പുനഃസ്ഥാപിക്കും.
571. ഭാവിയില്‍ ആവശ്യമായി വരുന്ന ചെലവിനെക്കുറിച്ച് ധാരണയില്ലാതെ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെക്കാലം ദൈര്‍ഘ്യം വരുന്ന ഏതു പദ്ധതിയും അഞ്ചുവര്‍ഷക്കാല പ്രവര്‍ത്തനച്ചെലവ് പ്ലാന്‍ തയ്യാറാക്കിയാല്‍ മാത്രമേ അനുവാദം നല്‍കാന്‍ പാടുളളൂ. ഈ പദ്ധതി നടപ്പാക്കാന്‍വേണ്ടി വരുംവര്‍ഷങ്ങളില്‍ വേണ്ടുന്ന തുക, ഭാവി ബജറ്റുകളില്‍ ഉള്‍പ്പെടുത്തപ്പെടും എന്നുറപ്പുണ്ടാക്കും.
572. ഔട്ട്കം ബജറ്റിംഗ് സമ്പ്രദായത്തിലേയ്ക്കു മാറും. ഓരോ പദ്ധതിയിലും പണം ചെലവഴിച്ചോ ഇല്ലയോ എന്നു മാത്രമല്ല, അതു ചെലവഴിച്ചതിന്റെ ഭാഗമായി ഭൗതികനേട്ടങ്ങളെന്തെന്നും അവയുടെ പ്രത്യാഘാതങ്ങളെന്തെന്നും തുടര്‍ച്ചയായി പരിശോധിക്കപ്പെടും. രണ്ടുവര്‍ഷത്തെ തയ്യാറെടുപ്പുണ്ടെങ്കില്‍ കേരളത്തിന് ഔട്ട്കം ബജറ്റിലേയ്ക്കു പോകാന്‍ കഴിയും.
573. ജന്‍ഡര്‍ ബജറ്റിംഗ് പുനരാരംഭിക്കും. ഇതു സംബന്ധിച്ച് ഒരു രേഖ ബജറ്റിനോടൊപ്പം നിയമസഭയില്‍ അവതരിപ്പിക്കും.
574. മുന്‍ ബജറ്റിനെക്കുറിച്ചുളള ഒരു പരിസ്ഥിതി അവലോകന റിപ്പോര്‍ട്ടും നിയമസഭയില്‍ സമര്‍പ്പിക്കും. ഇപ്പോള്‍ പണം ചെലവാക്കിയതിനെക്കുറിച്ചുളള റിവ്യൂവും ധനഭാവിയെക്കുറിച്ചുള്ള പദ്ധതിയും മാത്രമേ ബജറ്റിനോടൊപ്പം സമര്‍പ്പിക്കേണ്ടതുള്ളൂ. കേരളത്തിലെ ബജറ്റുകള്‍ സ്ത്രീ സൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കും.
575. ബാങ്ക് പലിശയ്ക്കു മുകളില്‍ പരമാവധി 3 ശതമാനമാക്കി സ്വകാര്യ പണമിടപാടുകാരുടെ പലിശനിരക്ക് നിജപ്പെടുത്തും. സ്വകാര്യ പണമിടപാടുകാരെ നിയന്ത്രിക്കാന്‍ കുറ്റമറ്റതും കര്‍ക്കശവുമായ രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ഓരോ ജില്ലയിലും ഒരു ജുഡീഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരാതി പരിഹാര ഫോറം സംഘടിപ്പിക്കും. എം.പി, എം.എല്‍.എമാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പോലീസ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ഈ കമ്മിറ്റി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ച് ജുഡീഷ്യല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
തൊഴില്‍ നയം
576. മിനിമം ദിവസ കൂലി 500 രൂപയാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
577. അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കേഴ്‌സ്, പാചകത്തൊഴിലാളികള്‍ തുടങ്ങിയ സ്‌കീം വര്‍ക്കേഴ്‌സിന്റെയും പഞ്ചായത്തുകളിലെ പാലിയേറ്റീവ് നേഴ്‌സുമാരുടെയും ഹോണറേറിയം ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ അംഗന്‍വാടി ജീവനക്കാരുടെ ഹോണറേറിയം വര്‍ദ്ധിപ്പിച്ചെങ്കിലും അതിനായി പണമൊന്നും വകയിരുത്തിയിരുന്നില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെമേല്‍ ഈ ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
578. സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഷോപ്പിംഗ് മാളുകളിലെയും സമാന സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകളും തൊഴില്‍ സാഹചര്യവും മിനിമം നിലവാരമുള്ളതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടും.
സംവരണനയം
579. സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരണമെന്ന നയത്തില്‍ എല്‍.ഡി.എഫ്. ഉറച്ചു നില്‍ക്കുന്നു. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം, മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാ ഭേദഗതി നടപ്പില്‍ വരുത്താന്‍ എല്‍.ഡി.എഫ് പരിശ്രമിക്കുന്നതായിരിക്കും.
580. എസ്.സിഎസ്.ടി സംവരണം സ്വകാര്യമേഖലയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ പരിശ്രമിക്കും.
581. ദളിത് െ്രെകസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ന്യായയുക്തമാണെന്ന് എല്‍.ഡി.എഫ് കരുതുന്നു. ഇതു പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യം അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
582. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നാടാര്‍ സമുദായത്തിലെ സംവരണം സംബന്ധിച്ച ആക്ഷേപം സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും.
ഭരണപരിഷ്‌കാരം
583. ഇ.കെ. നായനാര്‍ അദ്ധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും. ഇതു സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു മേല്‍നോട്ട കമ്മീഷനെ നിയോഗിക്കും.
584. എല്ലാ ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡം ആവിഷ്‌കരിക്കും. ശാസ്ത്രീയമായ പ്രവൃത്തി അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ പുനര്‍വിന്യാസം നടപ്പാക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കും.
585. ശമ്പളപരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കലാക്കണം എന്ന ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളിക്കളയും.
586. സെക്രട്ടറിയേറ്റടക്കം വരുന്ന സ്‌റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കും. അതിനായി എല്ലാ സര്‍വ്വീസ് സംഘടനകളുമായും ചര്‍ച്ച ചെയ്ത് ഒരു പൊതു ധാരണ ഉണ്ടാക്കുന്നതാണ്.
587. സെക്രട്ടേറിയറ്റ് തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെപ്പോലെ ഡയറക്‌ട്രേറ്റ് രീതിയില്‍ വികേന്ദ്രീകൃതവും ഫലപ്രദവുമായ സംവിധാനം കൊണ്ടുവരും. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അവ പരിഹരിക്കും.
588. എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിംഗ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അഭേദ്യഭാഗമാക്കും.
589. ഭരണനിര്‍വഹണ മാന്വലുകള്‍ സമഗ്രമായി പരിഷ്‌കരിക്കും.
590. ഭരണരംഗം കൂടുതല്‍ സുതാര്യവും കാര്യക്ഷമമവും ആക്കുന്നതിന് വിവരസാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തും. ഇ.ഗവേര്‍ണന്‍സ്എം.ഗവേര്‍ണന്‍സ് മുന്‍നിര്‍ത്തിയുള്ള ചട്ട പരിഷ്‌കരണം കൊണ്ടുവരും.
591. ചോദ്യങ്ങള്‍ എഴുതി തിരിച്ചയ്ക്കുന്ന സംവിധാനം അവസാനിപ്പിച്ച് സംശയങ്ങളും തടസ്സവാദങ്ങളും സുരക്ഷിത ഇമെയിലിലൂടെ നിവൃത്തി വരുത്തുന്നതിന് സംവിധാനമേര്‍പ്പെടുത്തും. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. ഈ സേവന കേന്ദ്രങ്ങളില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പ് സേവനങ്ങളും ലഭ്യമാക്കും. ഈ കേന്ദ്രത്തെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കി അഴിമതി കുറയ്ക്കും.
592. നിശ്ചിത രീതിയില്‍ പി.ടി.ഡി (പ്രൊപ്പോസല്‍ ടു ഡിസ്‌പോസല്‍) സംവിധാനമുണ്ടാക്കും. ഒരു സംരംഭം നിര്‍ദ്ദേശിക്കപ്പെട്ടാല്‍ അംഗീകാരത്തിന് 60 ദിവസവും നടപ്പില്‍ വരുത്തുന്നതിന് 90 ദിവസവും എന്ന ടാര്‍ജറ്റ് നടപ്പിലാക്കും.
593. ജില്ലാകോടതി വരെയുള്ള വ്യവഹാരങ്ങള്‍ മലയാളത്തിലാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. കേസുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ജുഡീഷ്യറിയിലുള്ള ഒഴിവ് നികത്തും.
594. കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കും. മറ്റുള്ളവ പരിഷ്‌കരിക്കും. ഇതിനായി മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി പരിശോധിച്ച് നയപരമായി അംഗീകരിക്കാവന്നവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കും. ഇതിനുള്ള ഒരു അഞ്ചുവര്‍ഷ കാര്യപരിപാടി നിയമമന്ത്രാലയം തയ്യാറാക്കും.
595. പൗരാവകാശ സംരക്ഷണനിയമം പാസ്സാക്കും. പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും പൂര്‍ണ്ണ പൗരാവകാശം ഉറപ്പാക്കും.
596. ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിന് നിലവിലുള്ള ചില നിയന്ത്രണങ്ങളെക്കുറിച്ച് പരാതികള്‍ ഉണ്ടായിട്ടുണ്ട്. അവ പരിശോധിച്ച് പരിഹാരം കണ്ടെത്തും.
597. എല്ലാ പരാതികളിലും പ്രശ്‌നങ്ങളിലും 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തലത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് സംവിധാനമൊരുക്കും. ഏതെങ്കിലും പരാതികളോ ആവശ്യങ്ങളോ നിരസിക്കപ്പെട്ടാല്‍ നീതിനിഷ്ഠമായ തീര്‍പ്പ് ഉറപ്പാക്കാനും വ്യക്തത ഉണ്ടാക്കാനും ജനപങ്കാളിത്തത്തോടുകൂടിയ സമിതി ഉണ്ടാക്കും.
598. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹ്യ സുരക്ഷിതത്വം, ചൂഷണം തടയല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സമഗ്രനിയമം പാസ്സാക്കും.
599. എല്ലാ താലൂക്കുകളിലും കുടുംബ കോടതി സ്ഥാപിക്കും. പരിസ്ഥിതി കോടതി/ട്രിബ്യൂണല്‍ ആരംഭിക്കും.
600. ആരോഗ്യപരമായ തൊഴില്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും. നോക്കുകൂലി തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട തൊഴില്‍ നിയമ ഭേദഗതികള്‍ക്കെതിരായുള്ള സമീപനമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കൈക്കൊള്ളുക. തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തും.
ഉപസംഹാരം
കേരളത്തിന്റെ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടും രാജ്യത്തിന്റെ ഫെഡറല്‍ ഘടന വിഭാവനം ചെയ്യുന്ന പരിമിതികള്‍ക്കകത്തുനിന്നുകൊണ്ടും ഒരു സംസ്ഥാന സര്‍ക്കാരിന് ജനപക്ഷത്തുനിന്നുകൊണ്ട് നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികളാണ് ഈ പ്രകടനപത്രികയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. അധികാരമേറ്റ ഉടനെ തന്നെ ഈ പദ്ധതികള്‍ പ്രായോഗികമാക്കുന്നതിനുള്ള ഒരു കലണ്ടര്‍ തയ്യാറാക്കിക്കൊണ്ടായിരിക്കും പ്രവര്‍ത്തനമാരംഭിക്കുക. ഓരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്തുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും. ഭഭവേണം നമുക്കൊരു പുതു കേരളം; മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം” എന്ന ലക്ഷ്യം ഇതിലൂടെ പൂര്‍ത്തീകരിക്കാനാണ് എല്‍.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത്. ആ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് നാടിനെ സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

വെക്കം വിശ്വന്‍
കണ്‍വീനര്‍
എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply