വെശാഖന്റെ ‘സൈലന്‍സര്‍’ പ്രിയനന്ദനന്‍ സിനിമയാക്കുന്നു
‘സൈലന്‍സര്‍’ സിനിമയാകുന്നു. പ്രസിദ്ധീകരിച്ച കാലത്തു തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചെറുകഥയാണ് ശ്രീ. വൈശാഖന്‍ രചിച്ച ‘സൈലന്‍സര്‍’. വാര്‍ദ്ധക്യത്തിന്റേയും പുതിയ ജീവിത സാഹചര്യങ്ങളുടേയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തികള്‍ ഇന്ന് സജീവ യഥാര്‍ത്ഥ്യമാണ്. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണെങ്കിലും ഒരു മോട്ടോര്‍ സൈക്കിളുമായി ജൈവ ബന്ധം സ്ഥാപിച്ച് അതിജീവനത്തിന്റെ പുതിയ കഥ എഴുതുകയാണയാള്‍. ഓര്‍മ്മകളുടേയും സ്വപ്നങ്ങളുടേയും ലോകം. പുതിയ ലോകം ചമയ്ക്കുന്ന ഈനാശുവിന്റേയും ചുറ്റുമുള്ളവരുടേയും ഈ ഇതിഹാസം തൃശ്ശൂരിന്റെ പ്രാദേശിക മൊഴിയിലാണ് എഴുതപ്പെട്ടതെങ്കിലും ലോകത്തിന്റെ ഏത് […]
‘സൈലന്‍സര്‍’ സിനിമയാകുന്നു. പ്രസിദ്ധീകരിച്ച കാലത്തു തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചെറുകഥയാണ് ശ്രീ. വൈശാഖന്‍ രചിച്ച ‘സൈലന്‍സര്‍’. വാര്‍ദ്ധക്യത്തിന്റേയും പുതിയ ജീവിത സാഹചര്യങ്ങളുടേയും ഫലമായി ഒറ്റപ്പെട്ടു പോകുന്ന വ്യക്തികള്‍ ഇന്ന് സജീവ യഥാര്‍ത്ഥ്യമാണ്. കഥയിലെ നായകനായ ഈനാശു അത്തരം ഒരു വ്യക്തിയാണെങ്കിലും ഒരു മോട്ടോര്‍ സൈക്കിളുമായി ജൈവ ബന്ധം സ്ഥാപിച്ച് അതിജീവനത്തിന്റെ പുതിയ കഥ എഴുതുകയാണയാള്‍. ഓര്‍മ്മകളുടേയും സ്വപ്നങ്ങളുടേയും ലോകം. പുതിയ ലോകം ചമയ്ക്കുന്ന ഈനാശുവിന്റേയും ചുറ്റുമുള്ളവരുടേയും ഈ ഇതിഹാസം തൃശ്ശൂരിന്റെ പ്രാദേശിക മൊഴിയിലാണ് എഴുതപ്പെട്ടതെങ്കിലും ലോകത്തിന്റെ ഏത് കോണിലും പ്രസക്തമാണ്. ഈ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം ദേശീയ അവാര്‍ഡു ജേതാവായ പ്രിയനന്ദനന്‍ ‘ സൈലന്‍സര്‍’ എന്ന പേരില്‍ തന്നെ ഒരുക്കുകയാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം തൃശൂര്‍ അമല കൃഷ്ണ വില്ലേജില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ലാല്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ ഇര്‍ഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പാല, ജയരാജ് വാരിയര്‍, സ്‌നേഹ ദിവാകരന്‍ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം: പി.എന്‍.ഗോപികൃഷ്ണന്‍. ഛായഗ്രഹണം: അശ്വഘോഷന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര. കലാസംവിധാനം: ഷെബീറലി. മേയ്ക്കപ്പ്: അമല്‍. വസ്ത്രാലങ്കാരം: രാധാകൃഷ്ണന്‍ മങ്ങാട്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കൂത്തുപറമ്പ്. സ്റ്റില്‍സ്: അനില്‍ പേരാമ്പ്ര. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സബിന്‍. അസോസിയേറ്റ് ഡയറക്ടര്‍: ബിനോയ് മാത്യു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in