വെള്ളം വേണമെങ്കില്‍ സമരം ചെയ്യേണ്ടത് നിങ്ങളോടു തന്നെയാണ്

സുരേഷ് കുമാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ പോയി ഉടുതുണിയുരിഞ്ഞു പ്രതിഷേധിച്ചിട്ടൊന്നും കാര്യമില്ല കര്‍ഷകരെ…. അതുകൊണ്ടൊന്നും പ്രകൃതി പേടിക്കില്ല.. വെള്ളം കിട്ടില്ല.. കര്‍ഷകന്റെ ദുരിതം മാറില്ല… തിരികെ ചെന്നൈയില്‍ ചെന്ന് പഴനിസ്വാമിയുടെ മുന്നില്‍ സമരം ചെയ്യൂ….!! ചെന്നൈ നഗരത്തില്‍ മാത്രം 37 നദികളുണ്ടായിരുന്നത് 50 വര്ഷം മുന്‍പ്. അതെല്ലാം നികത്തി അതിനു മുകളില്‍ ബഹുനിലകെട്ടിടം പണിതിരിപ്പാണ്… എന്നിട്ടു പ്രധാനമന്ത്രി വെള്ളം കൊടുക്കണമത്രേ…!! (പ്രധാനമന്തി എന്നുവെച്ചാല്‍ മോഡിയെ അല്ല ഉദ്ദേശിച്ചത്… ആ കസേരയെ മാത്രമാണ്…!!) കര്‍ഷകര്‍ പാവങ്ങളാണ്, അവര്‍ കാട് […]

vv

സുരേഷ് കുമാര്‍

പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ പോയി ഉടുതുണിയുരിഞ്ഞു പ്രതിഷേധിച്ചിട്ടൊന്നും കാര്യമില്ല കര്‍ഷകരെ…. അതുകൊണ്ടൊന്നും പ്രകൃതി പേടിക്കില്ല.. വെള്ളം കിട്ടില്ല.. കര്‍ഷകന്റെ ദുരിതം മാറില്ല… തിരികെ ചെന്നൈയില്‍ ചെന്ന് പഴനിസ്വാമിയുടെ മുന്നില്‍ സമരം ചെയ്യൂ….!!

ചെന്നൈ നഗരത്തില്‍ മാത്രം 37 നദികളുണ്ടായിരുന്നത് 50 വര്ഷം മുന്‍പ്. അതെല്ലാം നികത്തി അതിനു മുകളില്‍ ബഹുനിലകെട്ടിടം പണിതിരിപ്പാണ്… എന്നിട്ടു പ്രധാനമന്ത്രി വെള്ളം കൊടുക്കണമത്രേ…!! (പ്രധാനമന്തി എന്നുവെച്ചാല്‍ മോഡിയെ അല്ല ഉദ്ദേശിച്ചത്… ആ കസേരയെ മാത്രമാണ്…!!)

കര്‍ഷകര്‍ പാവങ്ങളാണ്, അവര്‍ കാട് കയ്യേറാനോ, പാറമട ഉണ്ടാക്കാനോ പോയിക്കാണില്ല..!! സമ്പന്ന വര്‍ഗ്ഗം ചെയ്തു കൂട്ടുന്ന ചൂഷണത്തിന്റെ ഇരയാണ് പാവം കര്‍ഷകര്‍…!!

കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു, 24000 കോടി രൂപയും അനുവദിച്ചു…!! അതുകൊണ്ടു കേരളത്തിലെ വരള്‍ച്ച മാറുമോ ? ഒരിക്കലുമില്ല…!! അതില്‍ പകുതി, മന്ത്രിമാരുടെയും, ഉദ്യോഗസ്ഥരുടെയും കീശയില്‍ പോകും…!! ഇതിന്റെ നാലിരട്ടി വരളും വരും വര്‍ഷങ്ങളില്‍…!!

ദൈവം കനിഞ്ഞനുഗ്രഹിച്ച. ഇത്രയധികം കാടും, മലയും, വയലേലകളും, മഴയും ഒക്കെയുള്ള കേരളം എങ്ങനെ വരച്ച ബാധിത പ്രദേശമായെന്ന് ആരെങ്കിലും അന്വേഷിച്ചോ…?

ഉള്ള വനം മുഴുവന്‍ കയ്യേറി റിസോര്‍ട്ടുകളും, ആരാധനാലയങ്ങളും പണിതു. ആദിവാസികള്‍ക്കെത്താന്‍ പറ്റാത്ത കൊടുംകാടുകള്‍ പോലും പാറമട ലോബികള്‍ കയ്യടക്കി. ഇരുപത്തഞ്ചു ലക്ഷം ഫഌറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന കേരളത്തില്‍ മാസം തോറും ആയിരക്കണക്കിന് പുതിയ ഫഌറ്റുകള്‍ പണിയാന്‍ നദിയായ നദിയൊക്കെ മണലൂറ്റി നശിപ്പിക്കുന്നു.

ഒരു മരം പോലും എവിടെയുമില്ല… ഇനിയുള്ളത് കൂടി വെട്ടി നശിപ്പിച്ചു അണക്കെട്ടുണ്ടാക്കി കീശ വീര്‍പ്പിക്കാന്‍ കാത്തിരിക്കുന്ന അധികാരി വര്‍ഗ്ഗം… ഉള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മുഴുവന്‍ മണ്ണിട്ട് നികത്തി സ്വാശ്രയ കോളേജുകള്‍ പണിത് ഒരു തലമുറയെ തല്ലിക്കൊന്നു കൊള്ളയടിക്കുന്നു സ്വാശ്രയമാഫിയ …!!

മലിനമാകാത്ത കുടിവെള്ളമില്ല… വെള്ളത്തെ ഭൂമിയിലിറങ്ങാന്‍ സമ്മതിക്കാതെ മുറ്റവും റോഡും മുഴുവന്‍ കോണ്‍ക്രീറ്റ് ചെയുന്നു…!! കുപ്പീവെള്ള മാഫിയ അടുത്ത നാല് തലമുറക്കു കൂടിയുള്ള ജലമൂറ്റി കൊള്ള ലാഭം നേടുമ്പോള്‍ സാധാരണക്കാരന് കുടിവെള്ളം കിട്ടാക്കനിയാവുന്നു…!! മാറി മാറിവന്ന സര്‍ക്കാരുകള്‍ ഇതിനെല്ലാം വിടുപണി ചെയ്തു…!!

അതുകൊണ്ട് വെള്ളം വേണമെങ്കില്‍, ചൂട് കുറയണമെങ്കില്‍ സമരം ചെയ്യേണ്ടത് നിങ്ങളുടെ സ്വന്തം നാട്ടുകാരോടാണ്, സ്വന്തം വീട്ടുകാരോടാണ്, നിങ്ങളോടു തന്നെയാണ്…!!

ആദ്യം സ്വന്തം മുറ്റത്തെ ടൈലുകള്‍ പൊളിച്ചെറിഞ്ഞു വെള്ളത്തെ മണ്ണിലിറങ്ങാന്‍ അനുവദിക്കുക.

മുറ്റത്ത് നാല് മരങ്ങള്‍ വെച്ച് പിടിപ്പിക്കുക.

ഒരു കുടുംബത്തിന് ഒരു വണ്ടി, ഒരു വീട് എന്ന നിയമം കൊണ്ട് വരുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കുക.

പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിക്കുക, കുറഞ്ഞത് സ്വന്തം വീട്ടിലെങ്കിലും..!!

ഹോട്ടലുകളും മറ്റും ഉപയോഗിക്കുന്ന ഡിസ്‌പോസബിള്‍ പ്ലാസ്റ്റിക്പാത്രങ്ങള്‍ നിരോധിക്കുക.

കുപ്പിവെള്ളം ആദ്യം ടെട്രാ പാക്കിലേക്കു മാറ്റുക.. ഘട്ടം ഘട്ടമായി നിരോധിക്കുക…!! സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒന്നോ രണ്ടോ ബ്രാന്‍ഡുകള്‍ നിലനിര്‍ത്തുക…!!

ഇനിയുള്ള ഒരിഞ്ചു നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ പറ്റാനാവാത്ത കര്‍ശന നിയമം കൊണ്ടുവരുക.

കാര്‍ഷിക വായ്പകള്‍ അര്‍ഹിക്കുന്ന കര്‍ഷകര്‍ക്കും, കൃഷി ആവശ്യങ്ങള്‍ക്കും മാത്രമായി കൊടുക്കുക. കാര്‍ഷിക വായ്പ്പാ പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരെ ജയിലിലടക്കുക..!!

ഇപ്പോഴുള്ള എല്ലാ ബഹുനിലക്കെട്ടിടങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ സോളാര്‍ പാനലും, മഴവെള്ള സംഭരണിയും നിര്‍ബന്ധമാക്കുക…

പുതുതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങളിലും മഴവെള്ള സംഭരണിയും, സോളാര്‍ പാനലും നിര്‍ബന്ധമാക്കുക.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എത്രയും വേഗം സോളാര്‍ എനര്‍ജിയിലേക്കു മാറുക.

കെട്ടിനിര്‍ത്തിയിരിക്കുന്ന ഡാമുകളില്‍ നിന്നും വെള്ളമൊഴുക്കി ഭാരതപ്പുഴപോലെയുള്ള നദികളെ പുനരുജ്ജീവിപ്പിക്കുക..!!

എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങളിലും ശീതളപാനീയങ്ങള്‍ നിരോധിക്കുക, പകരം ഇളനീര്‍ നല്‍കുക.

എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങളിലും ദിവസ്സം ഒരു മണിക്കൂര്‍ കൃഷി പഠിപ്പിക്കുക.

വിദ്യാര്‍ത്ഥികളെകൊണ്ടു മാസത്തില്‍ ഒരിക്കല്‍ പൊതു സ്ഥലം ശുചിയാക്കിക്കുക..!!

ഓരോ ബജറ്റിലും കുറച്ചു തുക നീക്കി വെച്ച് മലിനമായിക്കിടക്കുന്ന ജലാശയങ്ങളും, കുളങ്ങളും വൃത്തിയാക്കി വെള്ളം സംഭരിക്കുക.

നിയമ പ്രകാരം ഓരോവര്‍ഷവും വ്യവസായ സ്ഥാപങ്ങള്‍ CSR (Corporate Social Responsibiltiy) നു വേണ്ടി ചെലവഴിക്കേണ്ട തുക അടുത്ത 10 വര്ഷം ജലാശയങ്ങള്‍ ശുചീകരിക്കുന്നതിന് വേണ്ടി മാത്രം ചിലവഴിക്കാന്‍ നിയമം കൊണ്ടുവരുക. ഫണ്ട് വിനിയോഗം അതാത് സ്ഥലത്തെ പൊതുസമ്മതരായ സാമൂഹിക പ്രവര്‍ത്തകര്‍ മേല്‍നോട്ടം വഹിക്കുക…!!

യാതൊരു കാരണവശാലും ഇനിയൊരു ഡാമും പണിയാതിരിക്കുക.

ബഹുരാഷ്ട്രക്കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു നമ്മുടെ അയല്പക്കംകാരന്‍ ഉണ്ടാക്കുന്ന പരുത്തി വസ്ത്രങ്ങളും, ഇളനീരും, വെണ്ടക്കയും, ചീരയും, മത്തങ്ങയും അല്‍പ്പം വിലകൂടിയാലും വാങ്ങുക..

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക..

എല്ലാ കയ്യേറ്റക്കാരെയും ഒരു ദാക്ഷിണ്യവുമില്ലാതെ പുറത്താക്കുക.

ഇത്രയും ചെയ്താല്‍, ഒരഞ്ചു വര്‍ഷംകൊണ്ട് നാട്ടിലെ ചൂട് കുറയും, വെള്ളം കിട്ടിത്തുടങ്ങും.. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയും (നമ്മള്‍ മേടിക്കും നല്ല വിലകൊടുത്ത്)..

അല്ലാതെ, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മുന്നില്‍ പോയി ഉടുതുണി അഴിച്ചു പ്രതിഷേധിച്ചിട്ടൊന്നും ഒരു കാര്യവുമില്ല…!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply