വെളുത്ത അയ്യങ്കാളിയോ? അതാര്…….?

ഇത് ഇരിങ്ങാലക്കുടക്കടുത്ത് മാപ്രാണം സെന്ററില്‍ കെപിഎംഎസ് പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം സ്ഥാപിച്ച ബോര്‍ഡ്. ചിത്രത്തിലുള്ളത് മറ്റാരുമല്ല, പുന്നല തന്നെ. തങ്ങളുടെ നേതാവിനെ അണികള്‍ വിശേഷിപ്പിക്കുന്നത് വെളുത്ത അയ്യങ്കാളിയെന്ന്. പുന്നല അറിയാതേയാകില്ല ഈ വിശേഷണം എന്നുറപ്പ്. വാസ്തവത്തില്‍ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. വെളുത്ത അയ്യങ്കാളി എന്ന വിശേഷണം ഫലത്തില്‍ അയ്യങ്കാളിയേയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളേയും തള്ളിക്കളയലല്ലേ? കറുപ്പായിരുന്നില്ലേ അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ക്ക് കാരണമായതും ഊര്‍ജ്ജമായതും? ആ പോരാട്ടങ്ങള്‍ വെളുക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ, കറുപ്പിന്റെ അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നില്ലേ? ജാതിയുടേയും വര്‍ണ്ണത്തിന്റേയും പേരില്‍ […]

punnala

ഇത് ഇരിങ്ങാലക്കുടക്കടുത്ത് മാപ്രാണം സെന്ററില്‍ കെപിഎംഎസ് പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം സ്ഥാപിച്ച ബോര്‍ഡ്. ചിത്രത്തിലുള്ളത് മറ്റാരുമല്ല, പുന്നല തന്നെ. തങ്ങളുടെ നേതാവിനെ അണികള്‍ വിശേഷിപ്പിക്കുന്നത് വെളുത്ത അയ്യങ്കാളിയെന്ന്. പുന്നല അറിയാതേയാകില്ല ഈ വിശേഷണം എന്നുറപ്പ്.
വാസ്തവത്തില്‍ ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. വെളുത്ത അയ്യങ്കാളി എന്ന വിശേഷണം ഫലത്തില്‍ അയ്യങ്കാളിയേയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളേയും തള്ളിക്കളയലല്ലേ? കറുപ്പായിരുന്നില്ലേ അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍ക്ക് കാരണമായതും ഊര്‍ജ്ജമായതും? ആ പോരാട്ടങ്ങള്‍ വെളുക്കാന്‍ വേണ്ടിയായിരുന്നില്ലല്ലോ, കറുപ്പിന്റെ അവകാശങ്ങള്‍ക്കു വേണ്ടിയായിരുന്നില്ലേ? ജാതിയുടേയും വര്‍ണ്ണത്തിന്റേയും പേരില്‍ നൂറ്റാണ്ടുകളായി തുടരുന്ന വിവേചനത്തിനും ഭയാനകമായ പീഡനങ്ങള്‍ക്കുമെതിരായും….
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴും ദളിതരുടെ അവകാശങ്ങള്‍ക്കായി ജീവിതം മുഴുവന്‍ പോരാടി ചാത്തന്‍ മാഷുടെ നാട്ടിലാണ് ഈ ബോര്‍ഡ് വെച്ചിരിക്കുന്നത്. അയ്യങ്കാളിയുടെ ഓര്‍മ്മക്കായി നടത്താന്‍ പോകുന്ന കുതിരവണ്ടിയുടെ യാത്രയുടേയും മറ്റു പരിപാടികളുടേയും പ്രചരണാര്‍ത്ഥമാണ് ബോര്‍ഡ്. കറുത്തവനും പൊതുവഴിയില്‍ സഞ്ചരിക്കാന്‍ അവകാശമുണ്ടെന്നു പ്രഖ്യാപിക്കാനായിരുന്നു തല്ലപ്പാവും ധരിച്ച് വില്ലുവെച്ച കുതിരവണ്ടിയില്‍ വെളുത്ത പ്രത്യയശാസ്ത്രങ്ങലെ മുഴുവന്‍ വെല്ലുവിളിച്ച് അയ്യങ്കാളി യാത്രചെയ്തത്. ഇന്ന് വെളുപ്പിന്റെ മഹത്വം ഉദ്‌ഘോഷിച്ച് അനുയായികള്‍ ആ ചരിത്രം പുനരാവിഷ്‌കരിക്കുമ്പോള്‍ അത് അപഹാസ്യമായി തീരുകയല്ലാതെ മറ്റെന്ത്? തന്റെ സമുദായത്തില്‍ നിന്ന് 10 ബി എക്കാര്‍ ഉണ്ടായി കാണാനാഗ്രഹിച്ച അദ്ദേഹം ഈ ബോര്‍ഡും കുതിരവണ്ടിയാത്രയും കണ്ടാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ വെളുപ്പിന്റെ ഉപാസകരായി ഇവര്‍ മാറുമായിരുന്നില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വെളുത്ത അയ്യങ്കാളിയോ? അതാര്…….?

  1. Avatar for Critic Editor

    വര്‍ണത്തിന് രണ്ടു ഉണ്ട് ഭാഷ്യം . ഒന്നു ആര്യന്റേയും , മറ്റേത് ദ്രാവിഡന്‍റെയും . ആര്യന്‍ വര്‍ണതേ ജന്മം കൊണ്ട് കാണുന്നു . ദ്രാവിഡന്‍ കര്‍മം കൊണ്ടാണ് വര്‍ണത്തെ കാണുന്നത് !വ്യാസന്‍ ജന്മം കൊണ്ട് സവര്‍ണ്ണന്‍ അയ്യിരുന്നോ , എങ്കില്‍ എങ്ങിനെ ?

Leave a Reply