വീണ്ടും ‘വെളിപ്പെടുത്തല്‍ വിവാദം’

കേരളത്തില്‍ സമീപകാലത്ത്‌ ആവര്‍ത്തിക്കുന്ന ഒരു രീതിയാണ്‌ സ്വന്തം കാര്യം സാധിക്കാന്‍ അധികാരികളെ സ്വാധീനിക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ശ്രമിച്ചെ്‌ന്നു പറയുക, കാര്യം നടക്കാതായാല്‍ ‘വെളിപ്പെടുത്തല്‍ നടത്തുക’, മാധ്യമങ്ങളും പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും അതേറ്റെടുക്കുക, കുറച്ചുദിവസം കഴിഞ്ഞാല്‍ വിഷയം ഒന്നുമില്ലാതെ അവസാനിക്കുക… ഈ പ്രവണതയിതാ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്‌. ബാര്‍ ലൈസന്‍സ്‌ പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരുകോടി നല്‍കിയെന്നുമുളള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ്‌ പ്രസിഡന്‍റ്‌ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ്‌ പുതിയ വിവാദം. […]

mniകേരളത്തില്‍ സമീപകാലത്ത്‌ ആവര്‍ത്തിക്കുന്ന ഒരു രീതിയാണ്‌ സ്വന്തം കാര്യം സാധിക്കാന്‍ അധികാരികളെ സ്വാധീനിക്കാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ശ്രമിച്ചെ്‌ന്നു പറയുക, കാര്യം നടക്കാതായാല്‍ ‘വെളിപ്പെടുത്തല്‍ നടത്തുക’, മാധ്യമങ്ങളും പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും അതേറ്റെടുക്കുക, കുറച്ചുദിവസം കഴിഞ്ഞാല്‍ വിഷയം ഒന്നുമില്ലാതെ അവസാനിക്കുക… ഈ പ്രവണതയിതാ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്‌.
ബാര്‍ ലൈസന്‍സ്‌ പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരുകോടി നല്‍കിയെന്നുമുളള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ്‌ പ്രസിഡന്‍റ്‌ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ്‌ പുതിയ വിവാദം. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടുന്ന ഘട്ടത്തിലാണ്‌ ധനമന്ത്രി കെ.എം മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടത്‌. പാലായില്‍ വച്ചാണ്‌ പണം നല്‍കിയതെന്നും ആദ്യം പതിനഞ്ചു ലക്ഷവും പിന്നീട്‌ 85 ലക്ഷവും നല്‍കിയെന്നും ബിജു രമേശ്‌ പറഞ്ഞു. ബാര്‍ വിഷയവുമായി ബന്ധപ്പെട്ട്‌ ആര്‍ക്കും പണം നല്‍കരുതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിരുന്നതായും ബിജു രമേശ്‌ പറഞ്ഞു. പണം വാങ്ങിയിട്ടും കാര്യം നടക്കാതായപ്പോള്‍ വീണ്ടും കെ.എം.മാണിയെ സമീപിച്ചെന്നും എന്നാല്‍ അഞ്ചുകോടി വേണമെന്ന നിലപാട്‌ ആവര്‍ത്തിച്ചെന്നും ബിജു രമേശ്‌ പറഞ്ഞു. എന്നാല്‍ പിന്നീട്‌ കാര്യങ്ങള്‍ കൈവിട്ടുപോയി. കഴിഞ്ഞില്ല, പതിവുപോലെ ഞാന്‍ ഇത്രയും പറയുന്നു, ഇനി സര്‍ക്കാര്‍ അന്വേഷിക്കണം എന്ന പതിവുരീതി തന്നെയാണ്‌ ഇദ്ദേഹവും ആവര്‍ത്തിക്കുന്നത്‌. മാണിക്ക്‌ മുഖ്യമന്ത്രിപദം എന്ന വിഷയം സജീവമായി നില്‍ക്കുന്നതിനാല്‍ അതുമായി ബന്ധപ്പെടുത്തിയപ്പോള്‍ വിവാദം കൊഴുത്തിരിക്കുകയാണ്‌.
ആര്‍ക്കെതിരേയും ആര്‍ക്കും ആരോപണമുന്നയിക്കാം. അതിനു തെളിവു നല്‍കാതെ സര്‍ക്കാര്‍ എങ്ങനെ അന്വേഷിക്കും? അല്ലെങ്കില്‍ സ്വന്തമായി നിയമനടപടികള്‍ എടുക്കാമല്ലോ. അതൊന്നും ചെയ്യാതെ വിവാദമുണ്ടാക്കാന്‍ ഒരുപാട്‌ പേര്‍ തയ്യാറായി നില്‍ക്കുന്നു എന്നറിഞ്ഞുകൊണ്ടുള്ള ഈ വെളിപ്പെടുത്തലില്‍ എന്തര്‍ത്ഥം? കൈക്കൂലി വാങ്ങുന്നതുപോലെ കൊടുക്കുന്നതും കുറ്റമാണല്ലോ. മന്ത്രിമാര്‍ക്കു പണം കൊടുത്ത്‌ കാര്യം സാധിക്കാന്‍ ശ്രമിക്കുന്നവരെ മാന്യരാക്കുന്നവരും കുറ്റവാളികള്‍തന്നെ.
രാഷ്ട്രീയനേതാക്കളെല്ലാം സത്യസന്ധരാണെന്നോ കൈക്കൂലി വാങ്ങില്ലെന്നോ അല്ല പറഞ്ഞുവരുന്നത്‌. എല്ലാ മേഖലയിലുമെന്ന രാഷ്ട്രീയത്തിലും ജീര്‍ണ്ണതയുണ്ട്‌. ഒരപപക്ഷെ ഈ ആരോപണത്തിലും കഴമ്പുണ്ടാകാം. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും കയറെടുക്കുന്ന ഈ രീതി മാറ്റണം. രാഷ്ട്രീയക്കാര്‍ ഒന്നടങ്കം കള്ളന്മാരാണെന്നും അവര്‍ മാത്രമാണ്‌ കള്ളന്മാരെന്നും പ്രചരണവും. അത്‌ ജനാധിപത്യത്തിനു ദോഷകരമാണ്‌. ഒന്നുമില്ലെങ്കില്‍ ജനങ്ങളുടെ വിചാരണ നേരിടുന്നത്‌ അവര്‍ മാത്രമാണല്ലോ.
തീര്‍ച്ചായും ബാറുകള്‍ അടക്കാതിരിക്കാന്‍ എത്ര പണമിറക്കാനും ഉടമകള്‍ തയ്യാറാകുമെന്നുറപ്പ്‌. അതില്‍ വീഴാതെ നോക്കുകയാണ്‌ നേതാക്കള്‍ ചെയ്യേണ്ടത്‌. എന്തിനേറെ, ബാറുകള്‍ തുറക്കാനനുവദിച്ച കഴിഞ്ഞ ദിവസത്തെ കോടതിവിധി പോലും സംശയാസ്‌പദമാണ്‌. അതേകുറിച്ച്‌ ഇവരൊന്നും പറയാത്തതെന്താണാവോ? മീശയുള്ള അപ്പനെയാണ്‌ പേടിയുള്ളു എന്നര്‍ത്ഥം. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply