വിവാദങ്ങളും പ്ലസ് ടു വിദ്യാഭ്യാസവും
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പഠനം നടത്തിയ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നിഗമനങ്ങള്‍ വളരെ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസമേലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്ന വര്‍ത്തമാന കാലത്ത്. പ്രാഥമികമായ പൊതുവിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തെ മറ്റേത് സംസ്ഥാനത്തിനും മാതൃകയാണെന്ന് പഠനം പഠനം പറയുന്നു. അതില്‍ പുതുമൊന്നുമില്ല. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയെ കുറിച്ച് പറയുന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. ഈ രംഗത്ത് കേരളം വളരെ പുറകിലാണ്. പിന്നെ അധ്യാപക പരിശീലനത്തിലും കേരളം പിന്നിലാണെന്ന് പഠനം ചൂണ്ടികാട്ടുന്നു. ഒന്നില്‍ ചേരുന്ന കുട്ടി പത്താം […]
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കുറിച്ച് പഠനം നടത്തിയ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നിഗമനങ്ങള്‍ വളരെ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസമേലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്ന വര്‍ത്തമാന കാലത്ത്.
പ്രാഥമികമായ പൊതുവിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തെ മറ്റേത് സംസ്ഥാനത്തിനും മാതൃകയാണെന്ന് പഠനം പഠനം പറയുന്നു. അതില്‍ പുതുമൊന്നുമില്ല. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയെ കുറിച്ച് പറയുന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. ഈ രംഗത്ത് കേരളം വളരെ പുറകിലാണ്. പിന്നെ അധ്യാപക പരിശീലനത്തിലും കേരളം പിന്നിലാണെന്ന് പഠനം ചൂണ്ടികാട്ടുന്നു.
ഒന്നില്‍ ചേരുന്ന കുട്ടി പത്താം ക്ലാസ് വരെ കേരളത്തില്‍ എത്തുന്നുണ്ട്. കൊഴിഞ്ഞുപോക്ക് തീരെയില്ല. പത്താം ക്ലാസ് ജയിക്കുന്നവരില്‍ 90 ശതമാനത്തോളം പേര്‍ ഹയര്‍ സെക്കന്‍ഡറിക്ക് ചേരുന്നുമുണ്ട്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി കഴിയുന്നവരില്‍ 18 മുതല്‍ 22 വരെ ശതമാനം പേര്‍ മാത്രമേ ഉപരിപഠനത്തിന് പോകുന്നുള്ളൂ. ബാക്കിയുള്ളവര്‍ തൊഴിലന്വേഷകരായി മാറുന്നു. ഈ വിഭാഗം കുട്ടികളെ മുന്നില്‍ക്കണ്ട് അവരെ ജോലിക്ക് പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമല്ല ഹയര്‍ സെക്കന്‍ഡറിയില്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടിന്റെ ഊന്നല്‍.
പ്ലസ് ടുവുമായി ബനന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുകയാണല്ലോ. അഴിമതിയും കോഴയും സ്വാധീനവുമെല്ലാം അവിടെ നില്‍ക്കട്ടെ. അതാണല്ലോ കോലാഹല വിഷയം. എന്നാല്‍ അതിനിടയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞ ഒരു ശ്രദ്ധേയമായ വിഷയമുണ്ട്. അതിതാണ്. ഇന്ന് അടിസ്ഥാന വിദ്യാഭ്യാസമെന്നത് എസ്എസ്എല്‍സിയില്‍ നിന്ന് ഏറെക്കുറെ പ്ലസ് ടു ആയിരിക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാ ഹൈസ്‌കൂളിലും പ്ലസ് ടു ആരംഭിക്കലാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നതാണത്. തീര്‍ച്ചയായും പരിഗണിക്കേണ്ട നിര്‍ദ്ദേശമാണത്. ഇ്പപോള്‍ രണ്ടുവര്‍ഷത്തിനിടയില്‍ കുട്ടികള്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നല്‍കുന്നത്. അതിനു പകരം പത്തില്‍ നിന്ന് സാധാരണപോലെ പതിനൊന്നിലേക്ക് പ്രവേശനം നല്‍കുകയും പന്ത്രണഅടില്‍ മാത്രം ബോര്‍ഡ് പരീക്ഷ നട്തതുകയുമാകാം. സിബിഎസ്ഇയില്‍ ഇപ്പോള്‍ പത്തിലെ ബോര്‍ഡ് പരീക്ഷ എഴുതണമെന്ന് നര്‍ബന്ധമില്ലല്ലോ. സത്യത്തില്‍ ആ പരീക്ഷ അനാവശ്യമാണ്. പ്ലസ് വണിലേക്ക് പ്രത്യേക പ്രവേശനവും ആവശ്യമില്ല. തീര്‍ച്ചയായും ഇ്പപോള്‍ പ്ലസ് വണില്‍ പല ഗ്രൂപ്പുകളിലായി സ്‌പെഷലൈസേഷന്‍ വരുന്നുണ്ട്. അത് എപ്രകാരം കൈകാര്യം ചെയ്യണമെന്ന് ആലോചിക്കണം. എന്തായാലും ആ ദിശയില്‍തന്നെയാണ് കാര്യങ്ങള്‍ നീങ്ങേണ്ടത്. ഒപ്പം റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്ന പ്രശ്‌നത്തിനും പരിഹാരം വേണം. അതായത് അടിസ്ഥാനപരമായിിദ്യാഭ്യാസനിലവാരം വര്‍്ദ്ധിപ്പിക്കണമെന്നതുതന്നെയാണത്.
ഇതുമായി ബന്ധപ്പെട്ടാണ് അധ്യാപകരുടെ നിലവാര തകര്‍ച്ച റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. അദ്ധ്യാപകരെ വാര്‍ത്തെടുക്കുന്നതില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ആവശ്യം. അദ്ധ്യാപകരാകാന്‍ പൊതുവെ ബിരുദധാരികള്‍ക്ക് താത്പര്യം കുറവാണ്. മറ്റ് പ്രൊഫഷണലുകളില്‍ എത്തപ്പെടാന്‍ കഴിയാത്തവരാണ് പലപ്പോഴും ബി.എഡ്ഡിന് ചേരുന്നത്. ബി.എഡ്ഡിന്റെ പാഠ്യപദ്ധതിയാകട്ടെ ഏറെ പഴഞ്ചനാണ്. അത് കാലാനുസൃതമായി പരിഷ്‌കരിക്കണം. ബി. എഡ് കോളേജ് അദ്ധ്യാപകരായും എസ്.സി.ഇ.ആര്‍.ടി. ഫാക്കല്‍റ്റിയിലും എം.എഡ് ഗവേഷണ ബിരുദമുള്ളവരെ നിയോഗിക്കണം. കൂടുതല്‍ യോഗ്യത നേടുന്ന അദ്ധ്യാപകര്‍ക്ക് പ്രോത്സാഹനം നല്‍കണം. പൊതുവില്‍ അധ്യാപനം ആകര്‍ഷകമാക്കണം.
തീര്‍ച്ചയായും മാനവവികസന വകുപ്പിന്റെ പഠനറിപ്പോര്‍ട്ടിന് ഇത്രയേ പറയാന്‍ കഴിയൂ. സത്യത്തില്‍ സമൂഹത്തിനോടോ തൊഴിലിനോടോ ഒരു പ്രതിബദ്ധതയുമില്ലാത്തവരായി അധ്യാപകര്‍ മാറിയിട്ടുണ്ട്. മറ്റു മേഖലകളിലും ഈ വിഷയമുണ്ടെങ്കിലും തൊഴിലിന്റെ പ്രത്യകത അനുസരിച്ച് അധ്യാപകരുടെ വിഷയം കൂടുതല്‍ ചര്‍ച്ചയാകുന്നത് സ്വാഭാവികം.
റിപ്പോര്‍ട്ട് പറയുന്ന മറ്റൊന്ന് ഇംഗീഷ് പഠനത്തെ കുറിച്ചാണ്. എല്ലാ സ്‌കൂളിലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ രണ്ട് അദ്ധ്യാപകരെങ്കിലും വേണം. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് വായിക്കാനും എഴുതാനും പഠിപ്പിക്കണം. ഇംഗ്ലീഷിന് പ്രത്യേക ഡി.എഡ് കോഴ്‌സ് വേണം. കുട്ടികള്‍ മാതൃഭാഷ പഠിക്കണമെന്നതില്‍ സംശയമില്ല. എന്നാല്‍ അമിതമായ ഭാഷാ മൗലികവാദികളാകുന്നതിലും അര്‍ത്ഥമില്ല. കഴിഞ്ഞ ദിവസം മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞപോലെ ശ്രേഷ്ഠഭാഷ എന്നൊക്കെ അഭിമാനിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഭാവിതലമുറയുടെ ജീവിതത്തില്‍ ഉപകാരപ്പെടുന്നുണ്ടോ ഇല്ലയോ എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുകതന്നെ വേണം. കണക്ക്, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാന്‍ സംവിധാനം വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂള്‍ തലത്തില്‍ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന ഗവേഷണ പരിപാടികള്‍ തുടങ്ങണം. സമൂഹവുമായി ബന്ധപ്പെട്ടുള്ള പഠനത്തിന് അവസരമൊരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്ന മറ്റൊരു പ്രധാനവിഷയം കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ്. പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. 197172 ല്‍ 8,41,163 പേര്‍ ഒന്നില്‍ ചേര്‍ന്നപ്പോള്‍ 201011 ല്‍ അത് 3,37,511 ആയി. 201314 ല്‍ 2,92,699 ആയും കുറഞ്ഞു. ആറുവയസ്സുവരെയുള്ള കുട്ടികളുടെ ശതമാനവും കുറഞ്ഞുവരികയാണ്. 2001 ല്‍ ജനസംഖ്യയുടെ 11.9 ശതമാനമായിരുന്നു ഇവരെങ്കില്‍ 2011 ല്‍ ഇത് 10.4 ശതമാനമായി. ഈ സാഹചര്യത്തില്‍ ഭാവിയില്‍ സ്‌കൂളുകള്‍ അധികമാകും. ഇന്നത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് കുട്ടികള്‍ ആദ്യം ഇല്ലാതാകുക. മലയാളിയുടെ സ്വഭാവമനുസരിച്ച് സ്വന്തം കുട്ടികളഎ അണ്‍ എയ്ഡഡ് സ്‌കൂളിലേക്കയച്ചും സര്‍്കകാര്‍ സ്‌കൂള്‍ നിലനിര്‍ത്താന്‍ വാദിക്കും. അങ്ങനെ അധികകാലമൊന്നും നിലനിര്‍ത്താനാകില്ല. ചെയ്യേണ്ടത് സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളുടെ നിലവാരമുയര്‍ത്തി ആകര്‍ഷകമാക്കല്‍ മാത്രമാണ്.
ഈ വിഷയങ്ങള്‍ പഠിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനുമായി സമഗ്രമായ കാഴ്ചപ്പാടോടെ ദേശീയതലത്തിലുള്ള വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി ബൗദ്ധികസംഘത്തെ നിയോഗിക്കണമെന്നും അതിനനുസരിച്ച് രേഖയ്ക്ക് രൂപം നല്‍കണമെന്നുമാണ് പഠനം നിര്‍ദേശിക്കുന്നത്. വിദ്യാസമ്പന്നരാണ്, പ്രബുദ്ധരാണ് തുടങ്ങിയ കള്ളങ്ങള്‍ പറഞ്ഞ് കാലം കളയാതെ ഈ നിര്‍ദ്ദേശങ്ങള്‍ പഠിക്കാനും നടപ്പിലാക്കാനുമാണ് നാം ശ്രമിക്കേണ്ടത്. അന്നതവിദ്യാഭ്യാരംഗത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വേറെ പഠനങ്ങള്‍ നടക്കുന്നതായി അറിയുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in