വിമര്‍ശനത്തെ അസഹിഷ്ണുതയോടെ നേരിടരുത്
എം.എ. ബേബി വിമര്‍ശനമുണ്ട്, സ്വയംവിമര്‍ശനമില്ല എന്നതാണ് ഇന്നത്തെ പലരുടെയും രീതിയെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. മറ്റുള്ളവരെയാണ് വിമര്‍ശിക്കുന്നത്. സ്വന്തം നേര്‍ക്കുള്ള വിമര്‍ശനം പലര്‍ക്കും അസഹിഷ്ണുതയുണ്ടാക്കുന്നത് സ്വയംവിമര്‍ശനത്തിന്റെ അഭാവമാണ് പ്രകടമാക്കുന്നതെന്ന് ഇ.എം.എസ്. സ്മൃതി സ്മരണിക പ്രകാശനം ചെയ്യവെ ബേബി ചൂണ്ടിക്കാട്ടി. സ്വയംവിമര്‍ശനമുണ്ടായാല്‍ പോരായ്മകള്‍ കണ്ടെത്താനാകുമെന്ന് മാര്‍ക്‌സിയന്‍ പ്രയോഗത്തിന്റെ പുനരുദീപനം എന്ന വിഷയം അവതരിപ്പിച്ച് സമര്‍ഥിച്ചു. വിമര്‍ശനം കേട്ടാല്‍ വിഷമം തോന്നില്ല. മറിച്ച് ആവര്‍ത്തനമായി തോന്നും. അതല്ലെങ്കില്‍ ഇല്ലാവചനമാണെന്നു മനസിലാവും. പി. കൃഷ്ണപിള്ള ഇതു മുമ്പേ പറഞ്ഞിട്ടുണ്ട്. […]
എം.എ. ബേബി
വിമര്‍ശനമുണ്ട്, സ്വയംവിമര്‍ശനമില്ല എന്നതാണ് ഇന്നത്തെ പലരുടെയും രീതിയെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. മറ്റുള്ളവരെയാണ് വിമര്‍ശിക്കുന്നത്. സ്വന്തം നേര്‍ക്കുള്ള വിമര്‍ശനം പലര്‍ക്കും അസഹിഷ്ണുതയുണ്ടാക്കുന്നത് സ്വയംവിമര്‍ശനത്തിന്റെ അഭാവമാണ് പ്രകടമാക്കുന്നതെന്ന് ഇ.എം.എസ്. സ്മൃതി സ്മരണിക പ്രകാശനം ചെയ്യവെ ബേബി ചൂണ്ടിക്കാട്ടി. സ്വയംവിമര്‍ശനമുണ്ടായാല്‍ പോരായ്മകള്‍ കണ്ടെത്താനാകുമെന്ന് മാര്‍ക്‌സിയന്‍ പ്രയോഗത്തിന്റെ പുനരുദീപനം എന്ന വിഷയം അവതരിപ്പിച്ച് സമര്‍ഥിച്ചു. വിമര്‍ശനം കേട്ടാല്‍ വിഷമം തോന്നില്ല. മറിച്ച് ആവര്‍ത്തനമായി തോന്നും. അതല്ലെങ്കില്‍ ഇല്ലാവചനമാണെന്നു മനസിലാവും. പി. കൃഷ്ണപിള്ള ഇതു മുമ്പേ പറഞ്ഞിട്ടുണ്ട്.
പണ്ട് റഷ്യയില്‍ ലെനിന്‍ ഭരണത്തിലിരുന്നപ്പോള്‍ ജനാഭിപ്രായമറിയാന്‍ നാട്ടുകാരുമായി സംവദിക്കുമായിരുന്നു. അതിനിടെ ഒരു കര്‍ഷകന്‍ ലെനിനെ മനസിലാക്കാതെ മരത്തലയനായ ലെനിന്‍ എന്ന് വിമര്‍ശിച്ചിട്ടുണ്ട്. ഭരണത്തിനിടെ ഇടത്തട്ടുകാരായ ചിലര്‍ അയാളുടെ വീട്ടില്‍ വന്ന് തയ്യല്‍മെഷിന്‍ എടുത്തുകൊണ്ടുപോയതിനോടുള്ള പ്രതികരണമായിരുന്നു അത്. ഭരണത്തില്‍ പരോക്ഷമായി പലരും അന്നും ഇടപെട്ടിരുന്നു. ഇതു മനസിലാക്കാന്‍ ഭരണാധികാരിക്ക് കഴിയണം. ആശയങ്ങള്‍ക്കു തുരുമ്പുപിടിച്ചിട്ടുണ്ടെങ്കില്‍ തട്ടിക്കളയാന്‍ ആലോചന വേണമെന്നും ആവശ്യപ്പെട്ടു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ഗോര്‍ബച്ചേവ് മാത്രമാണോ ഉത്തരവാദി? മുന്‍ഗാമി ക്രുഷ്‌ചേവിന്റെ സംഭാവനകളും റഷ്യന്‍വ്യതിയാനത്തിനു കാരണമായിട്ടുണ്ട്. യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നുപോയതാണ് പ്രശ്‌നം. നമ്മളും അങ്ങനെ അകലുന്നുണ്ടോ എന്നു ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു. സ്വയംനിര്‍മിച്ച ലോകത്ത് ജനങ്ങളോടും സാമൂഹ്യയാഥാര്‍ഥ്യങ്ങളോടുമുള്ള ബന്ധം കുറഞ്ഞാല്‍ തെറ്റുപറ്റിയെന്നു സമ്മതിക്കേണ്ടിവരും. ഇതാണ് റഷ്യയുടെ തകര്‍ച്ചയില്‍ നിന്നു പഠിക്കാനുളള പാഠം. വിയോജിക്കുന്നവര്‍ക്കും കഴിവുകളുണ്ടെന്നു കണ്ടാണ് ലെനിന്‍ പ്രവര്‍ത്തിച്ചത്. സ്റ്റാലിന്‍ ഇതില്‍നിന്നു വ്യതിചലിച്ചു.
സി.പി.എം. പാര്‍ട്ടിപരിപാടിയില്‍ സ്ത്രീതുല്യത എന്നത് പ്രധാനവിഷയമാണ്. കുടുംബഘടനയിലെ ജനാധിപത്യമുള്‍പ്പെടെയുളള വിഷയങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും ഇന്നത്തെ കാലത്ത് അതു പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി. ഒക്‌ടോബര്‍ വിപ്ലവത്തിനുശേഷമാണ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ചത്. സാമ്പത്തികജനാധിപത്യം സാധ്യമാണെന്ന് റഷ്യ തെളിയിച്ചു.
മനുഷ്യത്വം നീതിയില്‍ അധിഷ്ഠിതമാണ്. സമൂഹബോധത്തിലേക്ക് നീതിയുടെ അംശം കടന്നുചെല്ലുമ്പോഴാണ് രൂക്ഷപ്രതികരണമുണ്ടാകുന്നത്. മാര്‍ക്‌സിസം പ്രയോഗത്തിന്റെ ദര്‍ശനമാണ്. പുസ്തകം മടക്കിവെക്കുമ്പോള്‍ ചിന്തയെ തുറന്നുപിടിക്കാനാകണം. സിദ്ധാന്തവും പ്രയോഗവും രണ്ടാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in