”വിമതം” – 12-ാമത് വിബ്ജിയോര്‍ മഴവില്‍മേള 2017

ആഗസ്റ്റ് 23-26 കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍ ‘വിമതം’ മുഖ്യപ്രതിപാദ്യവിഷയമാക്കി 12മത് വിബ്ജിയോര്‍ അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകമെമ്പാടും വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും പ്രതിരോധങ്ങള്‍ അമര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഈ നിശബ്ദമാക്കപ്പെടലുകള്‍ക്കെതിരേ നടക്കുന്ന മുന്നേറ്റ ശ്രമങ്ങളെ അടയാളപ്പെടുത്തുകയാണ് മഴവില്‍മേള. അപ്രഖ്യാപിത അടിയന്തിരാവസ്ഥ അനുഭവിക്കുന്ന ഇന്ത്യ ഇന്നു ചര്‍ച്ച ചെയ്യേണ്ട മുഖ്യവിഷയമാണ് വിമതം(Dissent) വൈവിധ്യങ്ങളെ തമസ്‌കരിച്ചും മതേതര ചിന്തകളെ അകറ്റി നിര്‍ത്തിയും കപട ദേശീയവാദികള്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തവണത്തെ ചലച്ചിത്രമേളയുടെ പ്രമേയം കൂടുതല്‍ […]

vibആഗസ്റ്റ് 23-26 കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍

‘വിമതം’ മുഖ്യപ്രതിപാദ്യവിഷയമാക്കി 12മത് വിബ്ജിയോര്‍ അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകമെമ്പാടും വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും പ്രതിരോധങ്ങള്‍ അമര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഈ നിശബ്ദമാക്കപ്പെടലുകള്‍ക്കെതിരേ നടക്കുന്ന മുന്നേറ്റ ശ്രമങ്ങളെ അടയാളപ്പെടുത്തുകയാണ് മഴവില്‍മേള. അപ്രഖ്യാപിത അടിയന്തിരാവസ്ഥ അനുഭവിക്കുന്ന ഇന്ത്യ ഇന്നു ചര്‍ച്ച ചെയ്യേണ്ട മുഖ്യവിഷയമാണ് വിമതം(Dissent) വൈവിധ്യങ്ങളെ തമസ്‌കരിച്ചും മതേതര ചിന്തകളെ അകറ്റി നിര്‍ത്തിയും കപട ദേശീയവാദികള്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തവണത്തെ ചലച്ചിത്രമേളയുടെ പ്രമേയം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുതാകുതും അതുകൊണ്ടു തന്നെയാണ്. ഇന്ത്യയുടെ മാത്രമല്ല ലോകം മുഴുവന്‍ തീവ്ര വലതുപക്ഷ ചിന്താഗതിയിലേക്ക് മാറുകയാണ്. തിരസ്‌കരിക്കപ്പെട്ടതും അടിച്ചമര്‍ത്തപ്പെട്ടതുമായ പലവിധത്തിലുള്ള വിമത ശബ്ദങ്ങള്‍ക്ക് ഉച്ചഭാഷിണിയാവുകയാണ് വിബ്ജിയോര്‍.

ആഗസ്റ്റ് 23 ന് തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ വൈകീട്ട് 5 ന് നടക്കുന്ന സി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തോടെ നാല് ദിവസം നീളുന്ന ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കി അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തെ എതിര്‍ത്ത കവിയും നിരൂപകനും സാംസ്‌കാരിക നിരീക്ഷകനുമായ അശോക് വാജ്‌പേയിയാണ് അനുസ്മരണ പ്രഭാഷണം നടത്തുത്. വ്യത്യസ്താഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാനും എഴുത്തുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുമാണ് 2015 ഒക്ടോബറില്‍ അദ്ദേഹം തന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കിയത്. 2016 ജനുവരി 20 ന് ദളിത വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ ഹൈദരാബാദ് സര്‍വ്വകലാശാല അധികൃതരുടെ ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് പ്രസ്തുത സര്‍വ്വകലാശാല നല്‍കിയ ഡി.ലിറ്റ് പദവി അദ്ദേഹം തിരികെ നല്‍കുകയും ചെയ്തു. ‘ഇന്ത്യ ഡിസന്റ്‌സ്’ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകവും ചര്‍ച്ച ചെയ്യുന്നതും ചരിത്ര ഇന്ത്യയിലെ വ്യത്യസ്ത വിമതസ്വരങ്ങളേക്കുറിച്ചാണ്. ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തിനു ശേഷം നടക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട പ്രമുഖ കവികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയിലും അദ്ദേഹം പങ്കെടുക്കും.

പ്രശസ്ത ചിത്രകാരനും സിനിമാ സംവിധായകനും അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയ റാസിയാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലി ഫെസ്റ്റിവല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. മേഘ്‌നാഥ്, ബിജു ടോപോയ് എിവരുടെ അഞ്ച് ചിത്രങ്ങളുമായാണ് വിബ്ജിയോര്‍ റിട്രോസ്‌പെക്ടീവ് എത്തുത്. ഛത്തീസ്ഗഡിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും ആദിവാസി മേഖലയിലെ അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്കുമെതിരേ ഡോക്യുമെന്ററികളിലൂടെയും സമരങ്ങളിലൂടെയും പ്രതിരോധിക്കുവരുമാണ് മേഘ്‌നാഥും ബിജു ടോപോയും. ആദിവാസി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ആയിരു രാംദയാല്‍ മുണ്ടയെക്കുറിച്ചുള്ള മേഘ്‌നാഥിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാച്ചി സേ ബാന്‍ജി’ എന്ന ഡോക്യുമെന്ററിയും ഫെസ്റ്റിവലിലുണ്ട്. ഇതു കൂടാതെ വിമതം എ മുഖ്യപ്രതിപാദ്യ വിഷയത്തിലൂിയ ഡോക്യുമെന്ററികള്‍, വിബ്ജിയോറിന്റെ ഏഴ് പതിവ് സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററികള്‍, മലയാളം ഹ്രസ്വചിത്രങ്ങള്‍, കുട്ടികളുടെ ചിത്രങ്ങള്‍ എിങ്ങനെ പല വിഭാഗങ്ങളായി തിരിച്ച് ചെറുചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെടും.

പശ്ചിമഘട്ട സംരക്ഷണം/ സേവ് വെസ്റ്റേണ്‍ ഘാട്ട് എന്നുള്ളതാണ് വിബ്ജിയോറിന്റെ ഇത്തവണത്തെ മുഖ്യ ക്യാംപെയിന്‍. കൂടാതെ വിവിധ വിഷയങ്ങളില്‍ മിനി കോഫെറന്‍സുകളും ചലച്ചിത്രമേളയോടൊപ്പം നടത്തും. ദളിത് ആദിവാസി പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടും. തിരസ്‌കരിക്കപ്പെടുവര്‍, ജാതിയുടേയും മതത്തിന്റെയും കഴിയ്ക്കുന്ന ഭക്ഷണത്തിന്റെയും പേരില്‍ വരെ കുറ്റവാളികളാക്കപ്പെടുന്നവരും ചര്‍ച്ചകളില്‍ ഇടം പിടിക്കും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും, അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സാധാരണക്കാരെ മാവോവാദികളും തീവ്രവാദികളുമായി മുദ്രകുത്തുന്ന കേരളത്തിലെ വിവിധ വിഷയങ്ങളും വിബ്ജിയോറില്‍ ഉന്നയിക്കപ്പെടും. ചലച്ചിത്രമേളയോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ഡോക്യുമെന്റര്‍ ത്രിദിന ചലച്ചിത്രനിര്‍മ്മാണ ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 21 മുതല്‍ 23 വരെയാണ് ശില്പശാല. ഡെല്‍ഹി ആസ്ഥാനമായുള്ള ഡോക്യുമെന്ററി റിസോഴ്‌സസ് ഇനീഷ്യേറ്റീവ് ആണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുത്. മണിപ്പൂര്‍ സറ്റേറ്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായ നീലോത്പല്‍ മജുംദാര്‍ ആണ് ശില്പശാല നയിക്കുത്.

ഇതുകൂടാതെ മഴവില്‍ മേളയിലും രണ്ട് വ്യത്യസ്ത ശില്പശാലകള്‍ സംഘടിപ്പിക്കുുന്നു. ദേശീയ അവാര്‍ഡ് ജേതാക്കളായ നന്ദന്‍ സക്‌സേനയും കവിതാ ബാലും ചേര്‍ന്നു നടത്തുന്ന ഫോട്ടൊഗ്രഫി ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് വര്‍ക്ക്‌ഷോപ്പ്, നീലോത്പല്‍ മജുംദാര്‍ നേതൃത്വം നല്‍കു ഡോക്യുമെന്ററി സംവിധായകര്‍ക്കുവേണ്ടിയുള്ള ഡോക്യുമെന്ററി പിച്ചിങ് വര്‍ക്ക്‌ഷോപ്പ് എന്നിവയാണ് അവ. പ്രാദേശികമായി നിര്‍മ്മിക്കപ്പെടുന്ന ഡോക്യുമെന്ററികള്‍ അന്താരാഷ്ട്രതലത്തിലെത്തിക്കുതെങ്ങനെ, മികച്ച ചലച്ചിത്രമേളകളെക്കുറിച്ച് അറിയുന്നതെങ്ങനെ, അനുയോജ്യമായ വിതരണക്കാരെ, ടെലിവിഷന്‍ ചാനലുകളെ കണ്ടെത്തുന്നതെങ്ങനെ തുടങ്ങി ഡോക്യുമെന്ററി നിര്‍മ്മാണത്തിനുശേഷമുള്ള പ്രവര്‍ത്തനങ്ങളിലെ പുതുരീതികളെ പരിചയപ്പെടുത്തുകയാണ് ഡോക്യുമെന്ററി പിച്ചിങ് വര്‍ക്ക്‌ഷോപ്പ് ചെയ്യുന്നത്. വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുതിന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ 9567839494 എ നമ്പറില്‍ ബന്ധപ്പെടാം. ചലച്ചിത്രമേളയില്‍ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് പാസ്സുകള്‍ക്ക് 9605763858/ 9447893066 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഗ്രൂപ്പുകളായി വരുന്ന സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മക്ക് വേണ്ടി

ശരത് ചേലൂര്‍
പ്രസിഡണ്ട്

സീന ആന്റണി
സെക്രട്ടറി

ഫാ. ഡോ. ബെന്നി ബെനഡിക്റ്റ്
നാഷണല്‍ കോ ഓഡിനേറ്റര്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply