വിദ്യാഭ്യാസ വായ്പ : യാഥാര്‍ത്ഥ്യമെന്താണ്..
ജിതിന്‍ ജോര്‍ജ് വിദ്യാഭ്യാസ വായ്പ്പാ എഴുതിത്തള്ളുന്നു എന്ന് പ്രചരിപ്പിച്ചു സര്‍ക്കാര്‍ നൈസ് ആയി ജനത്തെ വിഡ്ഢികളാക്കുന്നു: ഒന്നാമത്തെ കണ്ടിഷന്‍ തന്നെ വായിച്ചു നോക്കുക : നിഷ്‌ക്രിയ ആസ്തി ആകാത്ത ഒമ്പതു ലക്ഷം രൂപ വരെ വായ്പ്പകള്‍ക്കു (01.04.2016 മുമ്പ് വായ്പ്പാ തിരിച്ചടവ് തുടങ്ങിയവര്‍ക്ക് ഈ സഹായം ലഭിക്കും). അതായതു വായ്പാ നിഷ്‌ക്രിയ ആസ്തിയായി മറാത്താ വായ്പ്പകള്‍ക്കു മാത്രമേ ഈ പദ്ധതി കൊണ്ട് ഗുണമുണ്ടാകുകയുള്ളൂ. ഒരു വായ്പയുടെ തിരിച്ചടവ് 90 ദിവസം മുടങ്ങിയാല്‍ അതിനെ നിഷ്‌ക്രിയ ആസ്തി വിഭാഗത്തിലേക്ക് […]
ജിതിന്‍ ജോര്‍ജ്
വിദ്യാഭ്യാസ വായ്പ്പാ എഴുതിത്തള്ളുന്നു എന്ന് പ്രചരിപ്പിച്ചു സര്‍ക്കാര്‍ നൈസ് ആയി ജനത്തെ വിഡ്ഢികളാക്കുന്നു:
ഒന്നാമത്തെ കണ്ടിഷന്‍ തന്നെ വായിച്ചു നോക്കുക :
നിഷ്‌ക്രിയ ആസ്തി ആകാത്ത ഒമ്പതു ലക്ഷം രൂപ വരെ വായ്പ്പകള്‍ക്കു (01.04.2016 മുമ്പ് വായ്പ്പാ തിരിച്ചടവ് തുടങ്ങിയവര്‍ക്ക് ഈ സഹായം ലഭിക്കും).
അതായതു വായ്പാ നിഷ്‌ക്രിയ ആസ്തിയായി മറാത്താ വായ്പ്പകള്‍ക്കു മാത്രമേ ഈ പദ്ധതി കൊണ്ട് ഗുണമുണ്ടാകുകയുള്ളൂ. ഒരു വായ്പയുടെ തിരിച്ചടവ് 90 ദിവസം മുടങ്ങിയാല്‍ അതിനെ നിഷ്‌ക്രിയ ആസ്തി വിഭാഗത്തിലേക്ക് ബാങ്കുകള്‍ മറ്റും. കേരളത്തിലെ വിദ്യാഭ്യാസ വായ്പ്പകളില്‍ 90 ശതമാനത്തിനു മുകളിലും നിഷ്‌ക്രിയ ആസ്തിയായി മാറിയ വായ്പ്പകളാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
അതായതു ഇതുവരെ കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുള്ളവര്‍ക്കു മാത്രമാണ് ഈ പദ്ധതി കൊണ്ടുള്ള പ്രയോജനം എന്നര്‍ത്ഥം. അതും 01/04/2016 നു മുമ്പ് തിരിച്ചടവ് തുടങ്ങിയവര്‍ക്ക് മാത്രം.
സര്‍ക്കാരിന്റെ ഈ നടപടി ശരിക്കും നല്ല നടപടിയാണ്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കു സഹായം. പക്ഷെ രാഷ്ട്രീയമായി പ്രചരിപ്പിക്കുന്നത് അതല്ല.
കേരളത്തില്‍ വിദ്യാഭ്യാസ വായ്പ്പാ എടുത്ത 90 ശതമാനത്തിലധികം ആളുകളും തിരിച്ചടവ് മുടക്കം വരുത്തിയവര്‍ തന്നെയാണ്. അതുതന്നെയാണല്ലോ ഇവിടുത്തെ പ്രശ്‌നവും. ലോണ്‍ അടക്കാന്‍ കഴിയാത്തവരെ സര്‍ക്കാര്‍ സഹായിക്കുന്നു എന്നാണ് പ്രചാരണം, പക്ഷെ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത് ഇതുവരെ ലോണ്‍ കൃത്യമായി അടക്കുന്നവരെ മാത്രം സഹായിക്കലാണ്.
നിഷ്‌ക്രിയ ആസ്തി ആയിട്ടുള്ള വായ്പ്പകള്‍ക്കും സഹായം കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതില്‍ ഒരു പ്രയോജനവും വായ്പ്പ എടുത്തവര്‍ക്കു ലഭിക്കില്ല. കാരണം ഒരു ലോണ്‍ account നിഷ്‌ക്രിയ ആസ്തിയായി മാറുമ്പോള്‍ തന്നെ അതിന്റെ പലിശ 18 മുതല്‍ 21 ശതമാനം വരെയായി ഉയര്‍ന്നിട്ടുണ്ടാകും. അതുകൂടാതെ വായ്പ്പാ തുകയുടെ 40% വായ്പ്പാ എടുത്തയാള്‍ അടച്ചിരിക്കുകയും വേണം, അതും കൂടാതെ ബാങ്കുകള്‍ പലിശ ഒഴിവാക്കി കൊടുക്കുകയും വേണം എന്നതാണ് ഇതിലെ കണ്ടിഷന്‍.
അതായതു 100000 രൂപ വായ്പ്പാ എടുത്ത ഒരാള്‍ 40000 രൂപ ഒരുമിച്ചു തിരിച്ചടച്ചാല്‍, അയാളുടെ പലിശ ബാങ്കുകള്‍ ഒഴിവാക്കി കൊടുത്താല്‍ സര്‍ക്കാര്‍ ബാക്കി വായ്പ്പാ തുകയായ 60000 രൂപ ബാങ്കില്‍ അടക്കും എന്നാണ് പറയുന്നത്. ഈ കേസില്‍ 40000 രൂപ ഒരുമിച്ചടക്കാന്‍ കെല്‍പ്പുള്ളവന്‍ സര്‍ക്കാരിന്റെ മുമ്പില്‍ കയ്യും നീട്ടി നില്ക്കാന്‍ പോകുമോ? അതിലും പ്രധാനം ഒരു ബാങ്കും പലിശ ഇളവുകള്‍ ചെയ്തു കൊടുക്കില്ല എന്നതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in