വിദ്യാഭ്യാസ വായ്പ തിരിച്ചടവ്: നഴ്‌സുമാര്‍ കളക്ടറെ വളഞ്ഞു

വിദ്യാഭ്യാസ വായ്പാ പരാതിയുമായെത്തിയ തൃശൂര്‍ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കല്കടര്‍ എം എസ് ജയയെ വളഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന വിദ്യാഭ്യാസ വായ്പാ പരാതി അദാലത്തിനെത്തിയ നഴ്‌സുമാരോട് ഇവിടെ പരാതികള്‍ സ്വീകരിക്കില്ലെന്നും വായ്പയെടുക്കുന്നതിനുള്ള ബോധവത്കരണം മാത്രമെയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. നഴ്‌സിങ് വിദ്യാഭ്യാസത്തിനായി നാല് ലക്ഷം രൂപവരെ വായ്പയെടുത്തിരിക്കുന്ന ഇവര്‍ക്ക് തിരിച്ചടവ് ഇനിയും അസാധ്യമാണ്. 2009ല്‍ മിനിമം വേജസും ഇക്കഴിഞ്ഞ ഏപ്രിലില്‍ ശമ്പള പരിഷ്‌കരണവും പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ആശുപത്രികളില്‍ പാലിക്കപ്പെട്ടിട്ടില്ല. രണ്ടായിരവും മൂവ്വായിരവും […]

Coloctr_Nurs
വിദ്യാഭ്യാസ വായ്പാ പരാതിയുമായെത്തിയ തൃശൂര്‍ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കല്കടര്‍ എം എസ് ജയയെ വളഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന വിദ്യാഭ്യാസ വായ്പാ പരാതി അദാലത്തിനെത്തിയ നഴ്‌സുമാരോട് ഇവിടെ പരാതികള്‍ സ്വീകരിക്കില്ലെന്നും വായ്പയെടുക്കുന്നതിനുള്ള ബോധവത്കരണം മാത്രമെയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. നഴ്‌സിങ് വിദ്യാഭ്യാസത്തിനായി നാല് ലക്ഷം രൂപവരെ വായ്പയെടുത്തിരിക്കുന്ന ഇവര്‍ക്ക് തിരിച്ചടവ് ഇനിയും അസാധ്യമാണ്. 2009ല്‍ മിനിമം വേജസും ഇക്കഴിഞ്ഞ ഏപ്രിലില്‍ ശമ്പള പരിഷ്‌കരണവും പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ആശുപത്രികളില്‍ പാലിക്കപ്പെട്ടിട്ടില്ല. രണ്ടായിരവും മൂവ്വായിരവും വേതനം ലഭിച്ചുകൊണ്ടിരിക്കുന്ന നഴ്‌സിങ് ട്രെയ്‌നികളാണ് നാലരയും അഞ്ചും ലക്ഷം തിരിച്ചടയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്.
ഉദ്ഘാടനയോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കലക്ടറെ നഴ്‌സുമാര്‍ വളയുകയായിരുന്നു. കൊടകര കനകമല സ്‌നദേശിയും വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയിലെ നഴ്‌സുമായ സെബാസ്റ്റ്യന്‍ ലിസ്റ്റന്റെ പരാതിയുടെ പകര്‍പ്പ് കലക്ടര്‍ വാങ്ങി. ബിപിഎല്‍ കുടുംബാംഗമായ സെബാസ്റ്റ്യന്‍ ലിസ്റ്റന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 2006 ആഗസ്റ്റ് 21നാണ് വിദ്യാഭ്യാസ വായ്പയെടുത്തത്. വിറ്റാല്‍ മൂന്ന് ലക്ഷം രൂപപോലും തികച്ചുകിട്ടാത്ത കൂരയില്‍ താമസിക്കുന്ന സെബാസ്റ്റ്യന്‍ ലിസ്റ്റന് 4,87,688 രൂപ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടാണ് റവന്യു റിക്കവറി പ്രകാരം ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. ഇത് തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടി ഉറപ്പാക്കുമെന്നാണ് അദാലത്തിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
സമാനമായ പരാതികളുമായി നഗരത്തിലെ ആശുപത്രികളില്‍ ജോലിചെയ്യുന്ന നാന്നൂറോളം പേരാണുള്ളത്. പരാതികള്‍ ഒരുമിച്ച് പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനെ കഴിയൂവെന്ന് കലക്ടര്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ, ജനറല്‍ സെക്രട്ടറി എം വി സുധീപ് എന്നിവരോട് പറഞ്ഞു. ഇതുസംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷമെ റിപ്പോര്‍ട്ട് നല്‍കൂവെന്നും കലക്ടര്‍ പറഞ്ഞു. യുഎന്‍എ ജില്ലാ പ്രസിഡന്റ് സുധീപ്ദിലീപ്, വൈസ് പ്രസിഡന്റ് മെജോ, സംസ്ഥാന കമ്മിറ്റിയംഗം ലിന്‍സി സൂസണ്‍, വിപിന്‍ എന്‍ പോള്‍, പ്രദീപ്, ദിവ്യ എന്നിവരുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ അദാലത്ത് ഹാളിന് മുന്നില്‍ കുത്തിയിരിപ്പ് ധര്‍ണ്ണയും നടത്തി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply