വിടിയില്‍ നിന്ന് സുരേഷ് ഗോപിയിലേക്ക്
നമ്പൂതിരിയെ മനുഷ്യന്‍ ആക്കാന്‍ ആഹ്വാനം ചെയ്ത വി.ടി. ഭട്ടതിരിപ്പാടും അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിച്ച് പൂജാരി ആകണം എന്ന് പറയുന്ന സുരേഷ് ഗോപിയും. കേരളത്തിലെ നവോത്ഥാനത്തിനു സംഭവിച്ച അപചയത്തിന് തെളിവാണോ സുരേഷ് ഗോപിയുടെ പ്രസ്താവന. ബ്രാഹ്മണ സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പടപൊരുതിയ വി.ടി. ഭട്ടതിരിപ്പാട് പൂണൂല്‍ പൊട്ടിച്ചും പരസൃമായി ദഹിപ്പിച്ചു, കുടുമ മുറിച്ചു, മറക്കുട തല്ലി പൊളിച്ചു, വിധവാ വിവാഹം മിശ്ര വിവാഹം നടത്തി ഇങ്ങനെ ബ്രാഹ്മണരെ മറ്റ് സമുദായങ്ങളുമായി കൂട്ടിയിണക്കാനും ആധുനിക സമൂഹവുമായി […]
നമ്പൂതിരിയെ മനുഷ്യന്‍ ആക്കാന്‍ ആഹ്വാനം ചെയ്ത വി.ടി. ഭട്ടതിരിപ്പാടും അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിച്ച് പൂജാരി ആകണം എന്ന് പറയുന്ന സുരേഷ് ഗോപിയും. കേരളത്തിലെ നവോത്ഥാനത്തിനു സംഭവിച്ച അപചയത്തിന് തെളിവാണോ സുരേഷ് ഗോപിയുടെ പ്രസ്താവന. ബ്രാഹ്മണ സമൂഹത്തില്‍ നിലനിന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പടപൊരുതിയ വി.ടി. ഭട്ടതിരിപ്പാട് പൂണൂല്‍ പൊട്ടിച്ചും പരസൃമായി ദഹിപ്പിച്ചു, കുടുമ മുറിച്ചു, മറക്കുട തല്ലി പൊളിച്ചു, വിധവാ വിവാഹം മിശ്ര വിവാഹം നടത്തി ഇങ്ങനെ ബ്രാഹ്മണരെ മറ്റ് സമുദായങ്ങളുമായി കൂട്ടിയിണക്കാനും ആധുനിക സമൂഹവുമായി പൊരുത്തപ്പെടാത്താനും ശ്രമിച്ചു കൂടാതെ കേരളത്തിലെ നവോത്ഥാനത്തിനു തിരികൊളുത്തി. വി.ടി തന്നെ പറയുന്നു ‘ ഞാന്‍ ഒരു ശാന്തിക്കാരന്‍ ആയിരുന്നെങ്കില്‍ വെച്ചു കഴിഞ്ഞ നിവേദൃം വിശന്നു വലയുന്ന കേരളത്തിലെ പാവങ്ങള്‍ക്ക് വിളബികൊടുക്കും ദേവന്റെ മേല്‍ ചാര്‍ത്തി കഴിഞ്ഞ പട്ടു തിരുവുടയാട അര്‍ദ്ധ നഗ്‌നരായ പാവങ്ങളുടെ അര മറയ്ക്കാന്‍ ചീന്തികൊടുക്കും. പുകഞ്ഞു തുടങ്ങിയ ദീപം അംബലത്തിലുളള പെരുച്ചാഴികളെ നബൂതിരി പട്ടര്‍ തുടങ്ങിയവരെ പുറത്തേക്ക് ഓടിച്ച് വിടാന്‍ ആണ് ഉപയോഗിക്കുക. ഇങ്ങനെ അന്നത്തെ ബ്രാഹ്മണ സമുദായത്തിന്റെ ദുരവസ്ഥ വൃക്തമാക്കി അതിനെതിരെ കര്‍മ്മ പദ്ധതി തയ്യാറാക്കിയ കേരളത്തെ ജനാധിപത്യവത്കരിക്കാന്‍ ശ്രമിച്ച വി.ടി ഭട്ടതിരിപ്പാടിനെ പോലെയുള്ളവരുടെ നവോത്ഥാന ശ്രമങ്ങള്‍ക്ക് നേരെ വിപരീതമാണ് ഗോള്‍വാള്‍ക്കറിസം എന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.
ഗോള്‍വാള്‍ക്കറിസം ലക്ഷ്യം വയ്ക്കുന്നത് വര്‍ണ്ണ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹ്യ ഘടനയാണ്. അതായത് ഇതുവരെ നേടിയ എല്ലാ നവോത്ഥാന ലക്ഷ്യങ്ങളില്‍ നിന്നും ഉള്ള തിരിച്ചു പോക്ക്. ബ്രാഹ്മണൃം എന്ന വംശീയ ചിന്ത എല്ലാറ്റിനും അളവ് കോലായി മാറുന്ന അവസ്ഥ. ബ്രാഹ്മണനായി ജനിക്കാതെ പൂണൂല്‍ ധരിക്കാതെ ക്ഷേത്ര പൂജകള്‍ നടത്തുന്നത് ശ്രേഷ്ഠം അല്ല എന്ന മനോഭാവം ആണ് ഇവിടെ പ്രകടമാകുന്നത് ഇത് തന്നെ ആണ് ജാതിയുടെയും അടിത്തറ. ഈ മനോഭാവത്തെ സുരേഷ് ഗോപി പുനര്‍ജന്മം വിശ്വാസവുമായി ബന്ധിപ്പിക്കുന്നതിലൂടെ അതിന്റെ താത്വിക അടിത്തറയും വ്യക്തമാകുന്നു. വളരെ പ്രതിലോമകരവും പ്രതിവിപ്‌ളവപരവുമാണ് ഗോള്‍വാള്‍ക്കറിസം വി ടി ഭട്ടതിരിപ്പാടിനെ പോലെയുള്ള നിരവധി നവോത്ഥാന നായകര്‍ തുടങ്ങിയ നവോത്ഥാനം മുരടിച്ച് നില്‍ക്കുകയോ അല്ലെങ്കില്‍ ആ നവോത്ഥാന ത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വീഴ്ചവരുകയോ ചെയ്തതാണ് ഇത്തരം പിന്തിരിപ്പന്‍ മനോഭാവങ്ങള്‍ ഉദയം ചെയ്യാന്‍ പ്രധാന കാരണം.
വാട്‌സ് ആപ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in