വികസനം – പുതുവൈപ്പിനില്‍ ചോര ഒഴുകുന്നു…!!
പുതുവൈപ്പില്‍ ഐ ഒ സി പ്ലാന്റിനെതിരായ സമരം രക്തത്തില്‍ മുങ്ങുകയാണ്. വികസനത്തിനെതിരെ ആരും സംസാരിച്ചാലും അടിച്ചമര്‍ത്തുമെന്ന, മോട്രോ ഉദാഘാടനവേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷമാണ് മര്‍ദ്ദനം രൂക്ഷമായിരിക്കുന്നത്. കേവലം ഒരു ഉദ്യാഗസ്ഥന്‍ നടത്തുന്ന ഇന്‍സ്‌പെക്ടര്‍ ബിജുപോലുളള അക്രമണമല്ല നടക്കുന്നത്, സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ച ശേഷം തന്നെയാണ് പോലീസ് നടപടി. പുതുവൈപ്പ് ഐ ഒ സി വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സമരസമിതി പ്രവര്‍ത്തകരോട് തികഞ്ഞ ധാര്‍ഷ്ട്യത്തോടെയായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.. അവരുടെ മുന്നില്‍ വെച്ചുതന്നെ ഐ ഒ സി പ്രതിനിധികളോട് നിങ്ങള്‍ പദ്ധതിയുമായി […]
പുതുവൈപ്പില്‍ ഐ ഒ സി പ്ലാന്റിനെതിരായ സമരം രക്തത്തില്‍ മുങ്ങുകയാണ്. വികസനത്തിനെതിരെ ആരും സംസാരിച്ചാലും അടിച്ചമര്‍ത്തുമെന്ന, മോട്രോ ഉദാഘാടനവേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷമാണ് മര്‍ദ്ദനം രൂക്ഷമായിരിക്കുന്നത്. കേവലം ഒരു ഉദ്യാഗസ്ഥന്‍ നടത്തുന്ന ഇന്‍സ്‌പെക്ടര്‍ ബിജുപോലുളള അക്രമണമല്ല നടക്കുന്നത്, സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ച ശേഷം തന്നെയാണ് പോലീസ് നടപടി. പുതുവൈപ്പ് ഐ ഒ സി വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സമരസമിതി പ്രവര്‍ത്തകരോട് തികഞ്ഞ ധാര്‍ഷ്ട്യത്തോടെയായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.. അവരുടെ മുന്നില്‍ വെച്ചുതന്നെ ഐ ഒ സി പ്രതിനിധികളോട് നിങ്ങള്‍ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്ന ബ്ലാങ്ക് ചെക്കാണ് അദ്ദേഹം നല്‍കിയത്. ആ ബ്ലാങ്ക് ചെക്കില്‍ പോലീസ് തുകയെഴുതുന്നു എന്നുമാത്രം. ഒപ്പം പതിവുപോലെ ജനകീയസമരത്തെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയും ആരംഭിച്ചിരിക്കുന്നു. സമരത്തിനു പിന്നില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന സ്ഥിരം പല്ലവി. മാത്രമല്ല മൂന്നാറിലും മറ്റും ഉന്നയിച്ചപോലെ പുറത്തുനിന്നുള്ളവര്‍ സമരത്തിനെത്തുന്നു എന്നാണ് മറ്റൊരാരോപണം. സിപിഎം നേതാവ് വിജയരാഘവനാകട്ടെ ഒരുപടി കൂടി മുന്നോട്ടുപോയി വീട്ടിലിരുന്നവര്‍ക്കൊന്നും അടികിട്ടിയില്ലല്ലോ എന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ചെഗ്വേരക്കും കയ്യൂര്‍ – വയലാര്‍ – കൂത്തുപറമ്പ് സഖാക്കള്‍ക്കൊക്കെ അതാകാമായിരുന്നല്ലോ. സമരം ചെയ്യാനുള്ള കുത്തക തങ്ങള്‍ക്കു മാത്രമെന്ന്..!!! കഴിഞ്ഞില്ല, കുട്ടികളേയും സ്ത്രീകളേയും മുന്നില്‍ നിര്‍ത്തിയാണത്രെ സമരം നടത്തുന്നത്. അവരെന്താ സ്വന്തമായി നിലപാടെടുക്കാന്‍ കഴിവില്ലാത്തവരോ..? ലോകത്തെവിടേയും ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ മുഖ്യശക്തി സ്ത്രീകളാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാം. പശ്ചിമബംഗാളില്‍ ഭംഗാറില്‍ പവര്‍ഗ്രിഡിന്റെ സബ് സ്റ്റേഷനെതിരെ അവിടത്തെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് ചില തോതിലെങ്കിലും സമാനമാണ് വൈപ്പിന്‍കരയിലെ ജനങ്ങള്‍ ഐഓസിക്കെതിരെ നടത്തുന്ന സമരം…..തേഭാഗ പ്രക്ഷോഭത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഭംഗാറിലെ കര്‍ഷകരെ പോലെയാണ് കുടിവെള്ളി സമരമടക്കം നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തിയ പാരമ്പര്യമുള്ള വൈപ്പിനിലെ സാധാരണക്കാര്‍. ഒരുവശത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഓ.ആര്‍.സി., തുടങ്ങിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി കുട്ടികളെ പോലീസ് സംവിധാനത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് കുട്ടികളുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരെ പോലീസ് തന്നെ മര്‍ദ്ദിക്കുകയും അന്യായമായി തടങ്കലില്‍ വെക്കുകയും ചെയ്യുക എന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
വികസനപദ്ധതിയുടെ ഭാഗമായി കുടിയൊഴിക്കുന്നവര്‍ക്ക് പകരം ഭൂമി നല്‍കും, എന്നിട്ടും ഒതുങ്ങിയില്ലെങ്കില്‍ അടിച്ചമര്‍ത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇവിടെ പക്ഷെ അതല്ല പ്രശ്‌നം. തങ്ങള്‍ ജീവിതത്തില്‍ നിന്ന് കുടിയൊഴിക്കപ്പെടുമെന്നാണ് ജനം ഭയക്കുന്നത്. കൂടാതെ പച്ചയായ നിയമലംഘനങ്ങളുമാണ് നടക്കുന്നത്. എളങ്കുന്നപുഴ ഗ്രാമപഞ്ചായത്തില്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയില്‍ കടല്‍തത്തിരമാലയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ഏജട കോ.ഓര്‍ഡിനേറ്റുകള്‍ പ്രൊജക്റ്റ് സൈറ്റ് ആയി നല്‍കിയാണ് IOC സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ടാങ്ക് നിര്‍മ്മാണത്തിന് പാരിസ്ഥിതിക്കാനുമതിക്ക് അപേക്ഷിച്ചത്. കപ്പല്‍ വഴി വരുന്ന ഇന്ധനം ജെട്ടിയില്‍ നിന്ന് പൈപ്പ് വഴി ഇവിടെയെത്തിച്ച്, ഭൂമിക്കടിയില്‍ പൂര്‍ണ്ണമായി കുഴിച്ചിടുന്ന വന്‍ ടാങ്കറുകളില്‍ സ്റ്റോര്‍ ചെയ്ത്, ടാങ്കറുകളില്‍ നിറച്ച് വിതരണം നടത്തുക എന്നതാണ് പദ്ധതി. ഹൈടൈഡ് ലൈനില്‍ നിന്ന് 200 മീറ്റര്‍ വിട്ട് നിര്‍മ്മാണം നടത്താന്‍ തീരദേശപരിപാലന അതോറിറ്റിയും കേന്ദ്രസര്‍ക്കാരും അംഗീകാരം നല്‍കി. എന്നാല്‍ അതെല്ലാം ധിക്കരിച്ച് കടല്‍ത്തിര വന്നടിക്കുന്ന ഇന്റര്‍ ടൈഡല്‍ സോണില്‍ ആണ് നിര്‍മ്മാണം നടത്തുന്നത്. ഓരോ വര്‍ഷവും 23 മീറ്റര്‍ വീതം കടല്‍ എടുത്തുപോകുന്ന ഇറോഷന്‍ സോണ്‍ ആണ് ഇതെന്നു നാട്ടുകാര്‍ പറയുന്നു. ഒരു മീറ്റര്‍ എങ്കിലും കടല്‍ എടുക്കുന്നുണ്ടെന്ന് കമ്പനിയും സമ്മതിക്കുന്നു. നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മതിലില്‍നിന്ന് 10 മീറ്ററിലധികം ഉണ്ടായിരുന്ന കടല്‍ ഇപ്പോള്‍ പ്ലോട്ടിനകത്ത് അടിച്ചു കയറി മതില്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് കോടികള്‍ മുടക്കി ഭൂമിക്കടിയില്‍ ഇത്രവലിയ ടാങ്ക് നിര്‍മ്മാണം നടക്കുന്നത്. ഇപ്പോള്‍ നിര്‍മ്മാണം 80% ഉം കടലിന്റെ 200 മീറ്ററിന് ഉള്ളിലുള്ള No development Zone ലാണ്. ഇത് നിയമവിരുദ്ധമാണ്. 200 മീറ്റര്‍ വിട്ടുള്ള ഒരു സര്‍വ്വേ നമ്പറില്‍ മാത്രമേ നിര്‍മ്മാണം നടത്താന്‍ പെട്രോളിയം മന്ത്രാലയവും സുരക്ഷാ അതോറിറ്റിയും അനുവാദം നല്കിയിട്ടുള്ളൂ. എന്നാല്‍ 200 മീറ്റര്‍ വിട്ട് പദ്ധതി ആ പ്ലോട്ടില്‍ നടക്കില്ല എന്നാണു IOC യുടെ വാദം. മതില്‍ ശക്തിപ്പെടുത്തിയെങ്കിലും ഓരോ ദിവസവും ശക്തമായ കടല്‍ക്ഷോഭത്താല്‍ അത് ക്ഷയിക്കുകയും തീരം ഇല്ലാതാകുകയുമാണ് അവിടെയെന്ന് കകഠ നടത്തിയ പഠനം പറയുന്നു. ഓയില്‍ ലീക്ക് പോലുള്ള ചെറിയ ദുരന്തങ്ങള്‍ പോലും മല്‍സ്യസമ്പത്തിന്റെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും. മുഖ്യമായും മത്സ്യത്തൊഴിലാളികളാണ് ഇവിടെ ജീവിക്കുന്നത്. 200 മീറ്ററിനുള്ളില്‍ ആണ് നിര്‍മാണം നടത്തുന്നതെന്നും അത് തടയണം എന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ തിരുത്തല്‍ ഹരജിയില്‍ കോടതി വാദം കേള്‍ക്കാന്‍ ഇരിക്കുകയാണ്. പൈലിംഗിന്റെ പൊടിയടിച്ച് സ്വന്തം വീട്ടില്‍പ്പോലും കിടക്കാനാവാതെ, രാത്രി ഉറങ്ങാന്‍ പോലുമാകാതെ വന്നപ്പോഴാണ് ജനങ്ങള്‍ സമരം തുടങ്ങിയത്. അധികാരവികേന്ദ്രീകരണത്തിന്റഎ ഇക്കാലത്തും പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല എന്ന നിലപാടിലാണ് IOC. ടഋദ നയത്തില്‍ പോലും പഞ്ചായത്ത്രാജ് നിയമം ബാധകമാണെന്നും, കേരളത്തില്‍ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടമെന്നും, വ്യവസ്ഥകള്‍ പാലിക്കാതെ ഇത്ര വലിയ സുരക്ഷാഭീഷണി ഉള്ള ഈ പ്ലാന്റ് ഇവിടെ പാടില്ലെന്നുമാണ് പഞ്ചായത്തു നിലപാട്. പ്രദേശവാസികള്‍ ദേശീയഹരിതട്രിബ്യുണലിനെ സമീപിച്ചിരുന്നു. ആദ്യം നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാനും പിന്നീട് HTL നിന്ന് 200 മീറ്റര്‍ വിടണം എന്ന പാരിസ്ഥിതികാനുമതി വ്യവസ്ഥ കര്‍ശനമായി പാലിച്ചുമാത്രമേ നിര്‍മ്മാണം നടത്താവൂ എന്നും NGT ഉത്തരവിട്ടു. കോടതി നിയോഗിച്ച കേന്ദ്രസംസ്ഥാനപഞ്ചായത്ത് പ്രതിനിധികള്‍ അടങ്ങിയ സംഘം സ്ഥലത്തിന് പാരിസ്ഥിതികാനുമതി വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. കോടതിവിധി ലംഘിച്ചു നടക്കുന്ന നിര്‍മ്മാണത്തിന് എതിരെ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാര്‍ നല്‍കിയ കേസ് ജൂലൈ 4 നു വാദം കേള്‍ക്കാന്‍ ഇരിക്കുകയാണ്. ജൂണ്‍ മാസം ട്രിബ്യുണല്‍ അവധിയാണ്.
ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്. ജൂലൈ 4 വരെ കാക്കാതെ പോലീസിനോട് സമരക്കാരെ നേരിടാന്‍ ഉത്തരവ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. അതാണിപ്പോള്‍ നടക്കുന്നത്.
(വിവരങ്ങള്‍ പഞ്ചായത്തിനു വേണ്ടി ഈ കേസില്‍ കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവനില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in