വായ്പ നിഷേധത്തിനെതിരെ കലാകാരന്റെ ഒറ്റയാള്‍ സമരം
തൃശൂര്‍ : പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി പ്രകാരം വ്യവസായ വകുപ്പ് പാസ്സാക്കിയ വായ്പ നിഷേധിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ കലാകാരന്റെ ഒറ്റയാള്‍ സമരം. ചിത്രകാരനും ശില്പിയുമായ മേലൂര്‍ സ്വദേശി ചിറക്കല്‍ വടക്കന്‍ വീട്ടില്‍ ജോഷിയാണ് ബാങ്ക് നടപടിക്കെതിരെ തെരുവില്‍ ചിത്രം വരച്ച് പ്രതിഷേധിച്ചത്. ബാങ്ക് നടപടിക്കതിരെ കലാകാരന്മാരെ അണി നിരത്തി ശക്തമായ സമരത്തിന് ഇറങ്ങാനുള്ള തീരുമാനത്തിലാണ് ജോഷി. ഒരു വര്‍ഷം മുമ്പാണ് സ്‌കള്‍പ്ച്ചര്‍ സ്റ്റുഡിയോ ആരംഭിക്കുന്നതിന് ജോഷിക്ക് വ്യവസായ വകുപ്പ് പതിനാലര ലക്ഷം […]
തൃശൂര്‍ : പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി പ്രകാരം വ്യവസായ വകുപ്പ് പാസ്സാക്കിയ വായ്പ നിഷേധിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ കലാകാരന്റെ ഒറ്റയാള്‍ സമരം. ചിത്രകാരനും ശില്പിയുമായ മേലൂര്‍ സ്വദേശി ചിറക്കല്‍ വടക്കന്‍ വീട്ടില്‍ ജോഷിയാണ് ബാങ്ക് നടപടിക്കെതിരെ തെരുവില്‍ ചിത്രം വരച്ച് പ്രതിഷേധിച്ചത്. ബാങ്ക് നടപടിക്കതിരെ കലാകാരന്മാരെ അണി നിരത്തി ശക്തമായ സമരത്തിന് ഇറങ്ങാനുള്ള തീരുമാനത്തിലാണ് ജോഷി.
ഒരു വര്‍ഷം മുമ്പാണ് സ്‌കള്‍പ്ച്ചര്‍ സ്റ്റുഡിയോ ആരംഭിക്കുന്നതിന് ജോഷിക്ക് വ്യവസായ വകുപ്പ് പതിനാലര ലക്ഷം രൂപ ലോണ്‍ അനുവദിച്ചത്. വിവിധ മീഡയങ്ങളില്‍ ശില്‍പ്പങ്ങളും പെയിന്റിങ്ങുകളും നിര്‍മ്മിക്കുകയാണ് സ്താപനത്തിന്റെ ലക്ഷ്യം ഇപ്പോള്‍ തന്നെ മേലൂരില്‍ ജോഷിയുടെ ആര്‍ട് സെന്റര്‍ നിലവിലുണ്ട്. അതിന്റെ വികസനമായിരുന്നു ലക്ഷ്യം. എന്നാല്‍ മേലൂരിലെ എസ്ബിഐ മാനേജര്‍ ലോണ്‍ അനുവദിച്ചില്ല. പത്തു ലക്ഷം ആദ്യം നല്‍കാമെന്നേറ്റ മാനേജര്‍ പിന്നീട് അതില്‍ നിന്നും പിന്മാറുകയായിരുന്നു എന്ന് ജോഷി പറയുന്നു. തുടര്‍ന്ന് ജോഷി വീണ്ടും വ്യനസായ വകുപ്പിനെ സമീപിച്ചു. സംരംഭത്തെ കുറിച്ച് വീണ്ടും പരിശോധിച്ച വകുപ്പ് ഒരിക്കല്‍ കൂടി അത് പാസ്സാ#്കി. എന്നിട്ടും ബാങ്ക് കനിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കാന്‍വാസും ബ്രഷുമെടുത്ത് ജോഷി രംഗത്തിറങ്ങിയത്.
ബാല്യത്തില്‍ തന്നെ വി ആര്‍ കൃഷ്ണയ്യര്‍, രാഘവന്‍ തിരുമുല്‍പ്പാട് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കും ശില്‍പ്പങ്ങള്‍ക്കും രൂപം കൊടുത്താണ് ജോഷി കലാരംഗത്തെത്തിയത്. കേരളത്തിലങ്ങോളമിങ്ങോളം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. കൊല്ലങ്കോട് ലൈബ്രറിക്കായി നിര്‍മ്മിച്ച പി കുഞ്ഞിരാമന്‍ നായരുടെ ശില്‍പ്പം ഏറെ പ്രശംസ പിടിച്ചു പറ്റി. നല്ലൊരു ഗായകന്‍ കൂടിയാണ് ഇദ്ദേഹം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in