വാജ്‌പേയ് : പിണറായി പറഞ്ഞതാണ് ശരി
ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായം രാജ്യത്തിന്റെ മതേതര അടിത്തറയ്ക്കുനേരെയുള്ള വെല്ലുവിളിയാണെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. നെഹ്‌റുവിന്റെ ദേശീയവാദം കലര്‍ന്ന വ്യക്തിത്വമാണ് വാജ്‌പേയിയുടേതെന്നാണ് സുധീരന്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അങ്ങനെ നരേന്ദ്രമോഡി മാത്രം മോശം അദ്വാനിയും വാജ്‌പേയിയുമെല്ലാം കേമന്മാരും നല്ലവരുമെന്ന കാഴ്ചപ്പാടാണ് സുധീരന്‍ പ്രകടിപ്പിക്കുന്നതെന്നാണ് പിണറായി പറഞ്ഞത്. ഇതിലൂടെ ബിജെപിക്ക് മാന്യത പകരുകയെന്ന രാഷ്ട്രീയദൗത്യമാണ് […]
ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ഉപമിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായം രാജ്യത്തിന്റെ മതേതര അടിത്തറയ്ക്കുനേരെയുള്ള വെല്ലുവിളിയാണെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. നെഹ്‌റുവിന്റെ ദേശീയവാദം കലര്‍ന്ന വ്യക്തിത്വമാണ് വാജ്‌പേയിയുടേതെന്നാണ് സുധീരന്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അങ്ങനെ നരേന്ദ്രമോഡി മാത്രം മോശം അദ്വാനിയും വാജ്‌പേയിയുമെല്ലാം കേമന്മാരും നല്ലവരുമെന്ന കാഴ്ചപ്പാടാണ് സുധീരന്‍ പ്രകടിപ്പിക്കുന്നതെന്നാണ് പിണറായി പറഞ്ഞത്. ഇതിലൂടെ ബിജെപിക്ക് മാന്യത പകരുകയെന്ന രാഷ്ട്രീയദൗത്യമാണ് സുധീരന്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ബിജെപിയെ ഇന്ത്യയില്‍ ശക്തിപ്പെടുത്തിയത് വാജ്‌പേയി-അദ്വാനി കൂട്ടുകെട്ടാണെന്ന കാര്യത്തില്‍ സംശയമില്ല. അതാകട്ടെ അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് ദേശവ്യാപകമായി വര്‍ഗീയകലാപമുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പ് നടത്തിയാണു താനും. അതുവഴി വി പി സിംഗ് തുറന്നുവിട്ട മണ്ഡല്‍ കമ്മീഷന്‍ എന്ന ഭൂതത്തെ പ്രതിരോധിക്കാനുമാണവര്‍ ശ്രമിച്ചത്. അതിന്റെയൊക്കെ ഫലമായാണ് വാജ്‌പേയിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചതെന്നും മറക്കരുതെന്ന് പിണറായി സുധീരനെ ഓര്‍മ്മിപ്പിക്കുന്നു.
ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഇക്കാലത്തു നടത്തിയ ഇടപെടല്‍ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷത്തെ ശത്രുവായി കണ്ട നിലപാടാണ് ബിജെപി രാഷ്ട്രീയത്തിന്റെ അടിത്തറ. ഈ ആശയം പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഉള്‍പ്പെടെ ഒരുസമയത്തും വാജ്‌പേയി ഉപേക്ഷിച്ചില്ലെന്നും ശരിയായിതന്നെ പിണറായി ചൂണ്ടികാട്ടുന്നു. കാശ്മീരില്‍ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ച നേതാവായിരുന്നു വാജ്‌പേയി.
വളരെ പ്രധാനപ്പെട്ട ഒരു കാര്യവും പിണറായി ചൂണ്ടികാട്ടുന്നുണ്ട്. ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലാണോ എന്നതാണ് മതേതരത്വത്തിന്റെ ഭദ്രത പരിശോധിക്കുന്നതിന്റെ പ്രധാന അളവുകോലെന്ന് പ്രഖ്യാപിച്ച നെഹ്‌റുവിന്റെ ആശയങ്ങളോട് ഒരുതരത്തിലും യോജിക്കുന്ന പ്രസ്ഥാനമല്ല ബിജെപിയും അതിന്റെ നേതാക്കളായ വാജ്‌പേയിയും അദ്വാനിയുമെല്ലാമെന്നാണത്. അവര്‍ തുടങ്ങിവെച്ച നയം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണ് പ്രിയശിഷ്യന്‍ മോദി ചെയ്യുന്നത്. തീര്‍ച്ചയായും വാജ്‌പേയാക്കാള്‍ തീവ്രവാദി അദ്വാനി, അതിനേക്കാള്‍ തീവ്രവാദി മോദി എന്നൊക്കെ പറയാം. അതില്‍ ശരിയുണ്ടാകാം. എന്നാല്‍ മോദിയെ വിമര്‍ശിക്കാനായി വാജ്‌പേയിയെ സുധീരന്‍ നെഹ്‌റുവിനോടുപമിച്ചത് അല്‍പ്പം കടന്ന കയായിപോയി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in