വസ്‌ത്രവ്യാപാരമേഖല : ആം ആദ്‌മി പാര്‍ട്ടി പ്രക്ഷോഭത്തിന്‌

തൃശൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പല മണ്ഡലങ്ങളിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ച ഊര്‍ജ്ജവുമായി ആം ആദ്‌മി പാര്‍ട്ടി പ്രക്ഷോഭരംഗത്തിറങ്ങുന്നു. വസ്‌ത്രവ്യാപാരമേഖലയില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പ്രക്ഷോഭമാരംഭിക്കുന്നത്‌. പാര്‍ട്ടിയുടെ തൃശൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ ജോസഫ്‌ തന്നെ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും. അതിന്റെ ആദ്യപടിയായി തൃശൂര്‍ നഗരത്തിലെ പ്രമുഖ വ്യാപാരശാലകളില്‍ കയറിയിറങ്ങി ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. നിരവധി ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ്‌ ഉടമകള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌. തൊഴിലാളികള്‍ക്ക്‌ അവശ്യ സന്ദര്‍ഭങ്ങലില്‍ ഇരിക്കാനുള്ള സംവിധാനമുണ്ടോ, ഇല്ലെങ്കില്‍ […]

sssതൃശൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പല മണ്ഡലങ്ങളിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ച ഊര്‍ജ്ജവുമായി ആം ആദ്‌മി പാര്‍ട്ടി പ്രക്ഷോഭരംഗത്തിറങ്ങുന്നു. വസ്‌ത്രവ്യാപാരമേഖലയില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പ്രക്ഷോഭമാരംഭിക്കുന്നത്‌. പാര്‍ട്ടിയുടെ തൃശൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ ജോസഫ്‌ തന്നെ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും. അതിന്റെ ആദ്യപടിയായി തൃശൂര്‍ നഗരത്തിലെ പ്രമുഖ വ്യാപാരശാലകളില്‍ കയറിയിറങ്ങി ഉടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി.
നിരവധി ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ്‌ ഉടമകള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌. തൊഴിലാളികള്‍ക്ക്‌ അവശ്യ സന്ദര്‍ഭങ്ങലില്‍ ഇരിക്കാനുള്ള സംവിധാനമുണ്ടോ, ഇല്ലെങ്കില്‍ അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ, ആവശ്യമായ ടോയ്‌ലെറ്റ്‌ സംവിധാനങ്ങള്‍ നിലവിലുണ്ടോ, ടോയ്‌ലറ്റില്‍ പോകുന്നതില്‍ നിയന്ത്രണമുണ്ടോ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം കുടിവെള്ളം, വിശ്രമസ്ഥലം എന്നിവ നിലവിലുണ്ടോ, ജീവനക്കാര്‍ക്ക്‌ ഭക്ഷണം കഴിക്കാന്‍ ആവശ്യമായ സമയം അനുവദിക്കുന്നുണ്ടോ, അര്‍ഹതപ്പെട്ട അവധി നല്‍കുന്നുണ്ടോ, എട്ടുമണഇക്കൂര്‍ ജോലി എന്ന തത്വം പാലിക്കപ്പെടുന്നുണ്ടോ, ഓവര്‍ ടൈമിന്‌ ഇരട്ടി വേതനം നല്‍കുന്നുണ്ടോ, 12 മാസം തുടര്‍ച്ചയായി ജോലിചെയ്‌തവരെ സ്ഥിരപ്പെടുത്തുന്നുണ്ടോ, അതൊഴിവാക്കാന്‍ അവരെ പിരിച്ചുവിടുന്നുണ്ടോ, നിരന്തരമായി ക്യാമറ കണ്ണുകളിലൂടെ അവരെ മാനസികമായി പീഡിപ്പിക്കുന്നുണ്ടോ, തൊഴിലാളികള്‍ക്ക്‌ പരാതികള്‍ നല്‍കാന്‍ അനുവദിക്കാറുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്‌.
ഈ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള പത്രവാര്‍ത്തയെ തുടര്‍ന്ന്‌ വിഷയത്തിലിടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ജനുവരി 23നു പുറത്തിറക്കിയ ഉത്തരവിന്റെ കോപ്പിയും ഉടമകള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. സംസ്ഥാന ലേബര്‍ കമ്മീഷ്‌ണര്‍ വഴി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ കുറെ യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന്‌ ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നുണ്ട്‌. മേല്‍ സൂചിപ്പിച്ച സൗകര്യങ്ങല്‍ ഇല്ലാത്ത വ്യാപാരകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന ലേബര്‍ കമ്മീഷ്‌ണര്‍, മനുഷ്യാവകാശ കമ്മീഷനയച്ച കത്തിന്റെ കോപ്പിയും നോട്ടീസിലുണ്ട്‌. രണ്ടാഴ്‌ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. ജീവനക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനാണ്‌ ആം ആദ്‌മി പാര്‍ട്ടി തീരുമാനം. ഏഴു തൊഴിലാളികളുണ്ടെങ്കില്‍ അവിടെ ശക്തമായ യൂണിയന്‍ ഉണ്ടാക്കി സമരം ചെയ്യുന്ന ട്രേഡ്‌ യൂണിയനുകളും പ്രസ്ഥാനങ്ങളും ഈ മേഖലയിലേക്ക്‌ തിരിഞ്ഞുനോക്കാത്തത്‌ മുതലാളിമാരില്‍ നിന്നുള്ള സാമ്പത്തിക വരുമാനം മൂലമാണെന്ന്‌ പാര്‍ട്ടി ആരോപിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply