വനിതാദിനം ആഘോഷിക്കുന്നതിനു മുമ്പ്

ഒരു വനിതാദിനം കൂടി സമാഗതമാകുമ്പോള്‍ രണ്ടുവാര്‍ത്തകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒന്ന് ഡെല്‍ഹിയില്‍ നിന്നും മറ്റൊന്ന് കോഴിക്കോട് നിന്നും. ബലാത്സംഗം ചെയ്യുമ്പോള്‍ അവള്‍ പ്രതിരോധിക്കരുതായിരുന്നു എന്നും  നിശബ്ദമായിരിക്കുകയും ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ കാര്യം കഴിഞ്ഞതിന് ശേഷം അവളെ ഉപേക്ഷിക്കുമായിരുന്നു എന്നും ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങിന്റെ വാക്കുകളാണ് ഒന്ന്. നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗഌഷ് മീഡിയം സ്‌കൂളില്‍ നാലര വയസ്സുകാരി ലൈംഗികപീഡനത്തിനിരയായിട്ടില്ലെന്നും മുറിവ് സ്വയം ുള്ള ണ്ടാക്കിയതാണെന്നുമുള്ള െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടാണ് മറ്റൊന്ന്. ഡല്‍ഹി സംഭവത്തെ […]

NNNഒരു വനിതാദിനം കൂടി സമാഗതമാകുമ്പോള്‍ രണ്ടുവാര്‍ത്തകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒന്ന് ഡെല്‍ഹിയില്‍ നിന്നും മറ്റൊന്ന് കോഴിക്കോട് നിന്നും. ബലാത്സംഗം ചെയ്യുമ്പോള്‍ അവള്‍ പ്രതിരോധിക്കരുതായിരുന്നു എന്നും  നിശബ്ദമായിരിക്കുകയും ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ കാര്യം കഴിഞ്ഞതിന് ശേഷം അവളെ ഉപേക്ഷിക്കുമായിരുന്നു എന്നും ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിങിന്റെ വാക്കുകളാണ് ഒന്ന്. നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗഌഷ് മീഡിയം സ്‌കൂളില്‍ നാലര വയസ്സുകാരി ലൈംഗികപീഡനത്തിനിരയായിട്ടില്ലെന്നും മുറിവ് സ്വയം ുള്ള ണ്ടാക്കിയതാണെന്നുമുള്ള െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടാണ് മറ്റൊന്ന്.
ഡല്‍ഹി സംഭവത്തെ കുറിച്ച് ഡോക്യൂമെന്ററി തയാറാക്കുന്ന ബ്രിട്ടീഷുകാരിയായ ലെസ്ലി യുഡ്വിനുമായി നടത്തിയ സംഭാഷണത്തിലാണ് മുകേഷ് സിങ്ങിന്റെ തുറന്നു പറച്ചില്‍. 16 മണിക്കൂര്‍ നേരത്തെ സംഭാഷണത്തിനിടയില്‍ ഒരിക്കല്‍ പോലും മുകേഷ് സിങ് കുറ്റബോധമോ പശ്ചാത്താപമോ പ്രകടിപ്പിച്ചില്ലത്രെ. അന്നത്തെ സംഭവത്തില്‍ പെണ്‍കുട്ടിയെയാണ് പ്രതി കുറ്റപ്പെടുത്തുന്നത്.
‘പെണ്‍കുട്ടി പ്രതിരോധിച്ചില്ലെങ്കില്‍ ആക്രമിക്കില്ലായിരുന്നു. അവളുടെ കൂടെയുണ്ടായിരുന്നവനെ മാത്രമേ തല്ലുമായിരുന്നുള്ളൂ. നല്ല പെണ്‍കുട്ടികള്‍ രാത്രി 9 മണിക്ക് ശേഷം റോഡില്‍ കറങ്ങി നടക്കില്ല. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് ബലാത്സംഗത്തിന് ഉത്തരവാദി. വീട്ടുജോലിയും സംരക്ഷണവുമാണ് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളത്. അല്ലാതെ മോശം വസ്ത്രങ്ങളണിഞ്ഞ് രാത്രി കഌുകളിലും ഡിസ്‌കോ ബാറുകളിലും കറങ്ങി നടക്കുകയല്ല വേണ്ടത്. ഇങ്ങനെയുള്ളവരെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’ മുകേഷ് പറയുന്നു.
പെണ്‍കുട്ടിയുടെ കൊല ആകസ്മികമായി സംഭവിച്ചതാണ്. ബലാത്സംഗക്കേസിലെ കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ കുഴപ്പമുണ്ടാക്കുകയേ ഉള്ളൂ. നേരത്തെ ബലാത്സംഗത്തിന് ശേഷം അവളാരോടും പറയില്ല എന്ന് പറഞ്ഞ് പ്രതികള്‍ അവരെ വിട്ടുകളയുമായിരുന്നു. ഇനി ക്രിമിനലുകള്‍ ബലാത്സംഗം ചെയ്യുകയാണെങ്കില്‍ വധശിക്ഷ പേടിച്ച് ‘അവര്‍’ പെണ്‍കുട്ടികളെ കൊന്നുകളയുമെന്നും മുകേഷ് സിങ് പറയുന്നു.
ഈ പ്രസ്താവന ഏറെ പ്രതിഷേധത്തിനു തിരികൊളുത്തിയിട്ടുണ്ട്.
ഞായറാഴ്ച വനിതാദിനത്തിന്റെ ഭാഗമായി ബി.ബി.സി. സംപ്രേഷണം ചെയ്യാനിരിക്കുന്ന ‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്ററിയിലാണ് അഭിമുഖത്തിന്റെ പൂര്‍ണരൂപമുള്ളത്. ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ 2013 ജൂലായില്‍ ലെസ്ലീ ഉഡ്വിന്‍ എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരിക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതിലെ വ്യവസ്ഥ പ്രകാരം പ്രതികളുടെ അഭിമുഖത്തിന്റെ വീഡിയോ ജയിലധികൃതര്‍ കണ്ട് അനുമതി നല്‍കേണ്ടിയിരുന്നു. ഇതുണ്ടായില്ലെന്നാണ് മന്ത്രാലയം പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
ബലാത്സംഗക്കേസ് പ്രതിയുടെ അഭിമുഖം ബി.ബി.സിക്ക് സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ബഹളം. പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭ നിര്‍ത്തിവെച്ചു. സഭ തുടങ്ങിയതുമുതല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ബഹളം തുടങ്ങി. സംഭവത്തില്‍ പ്രതിപക്ഷത്തിനു മാത്രമല്ല ഭരണപക്ഷത്തിനും ഉത്കണ്ഠയുണ്ടെന്നും സംഭവം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പാര്‍ലമെന്റ്കാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി സഭയെ അറിയിച്ചു. അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. ബി.ബി.സിക്കുവേണ്ടി തയാറാക്കിയ ഡോക്യൂമെന്ററി സംപ്രേക്ഷണം ചെയ്യരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താ ചാനലുകളോട് ആവശ്യപ്പെട്ടു.
എന്തിനാണ് പ്രക്ഷേപണം തടയുന്നതെന്ന് മനസ്സിലാകുന്നില്ല. സത്യത്തില്‍ ഇതയാളുടെ മാത്രം വാക്കുകളാണോ?  ശരാശരി പുരുഷന്റെ വിശ്വാസം തന്നെയല്ലേ അയാള്‍ പറയുന്നത്. മിക്കവാറും സ്ത്രീകളും കരുതുന്നത് അങ്ങനെതന്നെ. നിരന്തരമായി നാം കേള്‍ക്കുന്ന വാക്കുകള്‍ തന്നെയല്ലേ ക്രൂരനായ ആ കൊലയാളിയും പറയുന്നത്. പെണ്‍കുട്ടികള്‍ സന്ധ്യയായാല്‍ വീട്ടിലെത്തണം, അടങ്ങിയൊതുങ്ങി കഴിയണം, ജീന്‍സും മറ്റും ധരിക്കരുത് തുടങ്ങിയ വാചകങ്ങള്‍ എത്രയോ ഉന്നതരില്‍ നിന്നുപോലും നാം കേട്ടിരിക്കുന്നു. അതുതന്നെയല്ലേ പച്ചയായി അയാളും പറയുന്നത്. വനിതാ ദിനത്തില്‍ തന്നെ അത് പ്രക്ഷേപണം ചെയ്യട്ടെ. എന്തിനു ഭയക്കുന്നു? നാണക്കേട് തോന്നുന്നു?
അടുത്ത സംഭവം, ഇവിടെ നദാപുരത്ത് െ്രെകംബ്രാഞ്ച് കണ്ടത്തെല്‍ വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. പെണ്‍കുട്ടി, മാതാപിതാക്കള്‍, പരിശോധിച്ച ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴി, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, സാഹചര്യ തെളിവുകള്‍, പെണ്‍കുട്ടിയുടെ വസ്ത്രപരിശോധന എന്നിവ കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സ്വയമുണ്ടാക്കിയ മുറിവിന്റെ കഥയുള്ളത്. പെണ്‍കുട്ടി ലൈംഗികമായി പീഡനത്തിനിരയായിട്ടില്ലെന്നും കേസില്‍ ലോക്കല്‍ പൊലീസ് അറസ്റ്റുചെയ്ത രണ്ട് വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്നുമാണ്‌ക്രൈംബ്രാഞ്ചിന്റെ കണ്ടത്തെല്‍. കുറ്റവാളിയാക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ബസിലെ കഌനറിനെതിരെയും ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചിട്ടില്ല.
ക്രൈംബ്രാഞ്ച് പറയുന്നതുപോലെയാണ് കാര്യങ്ങളെങ്കില്‍ എന്നാഗ്രഹിക്കുന്നു. നാലുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടില്ലെങ്കില് എന്നുമാശിക്കുന്നു. എന്നാല്‍ ഈ വിശദീകരണം അങ്ങനെ വിഴുങ്ങാന്‍ കഴിയുമോ? സ്വാഭാവികമായും ക്രൈംബ്രാഞ്ച് ഇടപെട്ട് കേസ് അട്ടിമറിച്ചതായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരും് ഇതംഗീകരിക്കില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ പരാതിയുമായി മുന്നോട്ടുപോകുക തന്നെയാണ്.
സംസ്ഥാനത്തെ രണ്ടുപോരാട്ടങ്ങളും ഇക്കുറി വനിതാ ദിനത്തിന്‌റെ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നു. തൃശൂരിലെ കല്ല്യാണ് സാരീസിനുമുന്നില്‍ മൂന്നുമാസമായി നടക്കുന്ന ആറു ജീവനക്കാരിക#ുടെ ഇരിക്കല്‍ സമരമമാണ് ഒന്ന്. അന്യായമായി ജോലിയില് നിന്നു പുറത്താക്കിയതിനെതിരെയാണ് അവരുടെ പോരാട്ടം. സ്വാഭാവികമായും സംഘടിത പ്രസ്ഥാനങ്ങളും മാധ്യമങ്ങളും സമരത്തെ അവഗണിക്കുന്നു. കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള എ കെ ജി ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരമാണ് മറ്റൊന്ന്. അംഗീകരിക്കപ്പെട്ട മിനിമം അവകാശങ്ങര്‍ക്കും വേതനത്തിനും വേണ്ടിയാണവരുടെ സമരം. ഈ പോരാട്ടങ്ങളെ പിന്തുണക്കുകയാണ് ഇക്കുറി വനിതാ ദിനത്തില്‍ മനുഷ്യസ്‌നേഹികള്ക്ക് ചെയാനുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply