വധഭീഷണി നേരിടുന്ന ഡോ. കെ.എസ്.ഭഗവാന് സ്വീകരണം
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയിലെ മതേതര ജനാധിപത്യവാദികള്‍ ആശങ്കപെട്ടിരുന്നതിലും ഏറെ ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭിന്നവീക്ഷണങ്ങളോടും ചിന്താഗതികളോടും അസഹിഷ്ണുത പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപക മാവുക മാത്രമല്ല അനഭിമതരെ കൊലചെയ്യുന്നതിലേക്കും പരസ്യമായി വധഭീഷണി ഉയര്‍ത്തുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിരിക്കുന്നു. യാഥാസ്ഥിതിക മതനിലപാടുകളെ വിമര്‍ശിച്ചതിനാണ് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും എഴുത്തുകാരുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറും, ഗോവിന്ദ് പന്‍സാരെയും, എം.എം. കുല്‍ബുര്‍ഗിയും വധിക്കപ്പെടുന്നത്. കല്‍ബുര്‍ഗി വധിക്കപ്പെട്ട് ഏറെനാള്‍ കഴിയുംമുമ്പ് കര്‍ണാടകയിലെ മറ്റൊരു പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ ഡോ.കെ.എസ്. […]
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയിലെ മതേതര ജനാധിപത്യവാദികള്‍ ആശങ്കപെട്ടിരുന്നതിലും ഏറെ ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭിന്നവീക്ഷണങ്ങളോടും ചിന്താഗതികളോടും അസഹിഷ്ണുത പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപക മാവുക മാത്രമല്ല അനഭിമതരെ കൊലചെയ്യുന്നതിലേക്കും പരസ്യമായി വധഭീഷണി ഉയര്‍ത്തുന്നതിലേക്കും കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
യാഥാസ്ഥിതിക മതനിലപാടുകളെ വിമര്‍ശിച്ചതിനാണ് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും എഴുത്തുകാരുമായിരുന്ന നരേന്ദ്ര ദബോല്‍ക്കറും, ഗോവിന്ദ് പന്‍സാരെയും, എം.എം. കുല്‍ബുര്‍ഗിയും വധിക്കപ്പെടുന്നത്. കല്‍ബുര്‍ഗി വധിക്കപ്പെട്ട് ഏറെനാള്‍ കഴിയുംമുമ്പ് കര്‍ണാടകയിലെ മറ്റൊരു പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ ഡോ.കെ.എസ്. ഭഗവാന് അടുത്തത് നിങ്ങളായിരിക്കുമെന്ന വധഭീഷണി ലഭിച്ചു. തികച്ചും ആസൂത്രിതമായ പദ്ധതി ഈ കൊലപാതകങ്ങള്‍ക്കും വധഭീഷണികള്‍ക്കും പിന്നിലുണ്ടെന്നത് വ്യക്തമാണ്. മുസ്ലീം മതമൗലികവാദികള്‍ സല്‍മാന്‍ റുഷ്ദിക്കും തസ്ലിമ നസ്രീനുമെതിരായി ഉയര്‍ത്തിയ മാതൃകയിലും കൂടുതല്‍ ആസൂത്രിതവും സംഘടിതവുമായ രീതിയിലുമാണ് ഹിന്ദുത്വഭീകരര്‍ ഇന്ത്യയില്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന തീവ്രഹിന്ദുത്വസംഘങ്ങള്‍ രാജ്യത്ത് വിഭജനത്തിന്റെ വൈറസിനെ തുറന്നുവിട്ടിരിക്കുന്നു. ചര്‍ച്ചകളും സംവാദങ്ങളും കൊണ്ടല്ല, നിരോധനങ്ങളും, വെടിയുണ്ടകളും അക്രമണങ്ങളും കൊണ്ടാണ് അവര്‍ എതിരഭിപ്രായങ്ങളെ നേരിടുന്നത്. ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ആളുകളെ തല്ലികൊല്ലുന്നു. സംഗീത നിരോധനങ്ങളും, പുസ്തകനിരോധനങ്ങളും നടപ്പിലാക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സ്ത്രീസ്വാതന്ത്ര്യത്തിനെതിരെ അവരുടെ മന്ത്രിമാര്‍തന്നെ പ്രസ്താവനകളിറക്കുന്നു. ശ്രീരാമസേന, ഹനുമാന്‍ സേന തുടങ്ങിയ സംഘടകള്‍ ആണും പെണ്ണും പൊതുവിട ങ്ങളില്‍ ഇടപഴകുന്നത് പോലും തടയുന്നു. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ മതനിന്ദ ആരോപിച്ച് ഒരദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയതും ഇതേപോലെ ചെറുക്കേണ്ട മതതീവ്രവാദപ്രവര്‍ത്തനം തന്നെയാണ്.
ഹിന്ദുത്വതീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ-ശാസ്ത്ര സ്ഥാപനങ്ങളില്ലെല്ലാം മതമൗലികവാദ അജണ്ടകള്‍ നടപ്പിലാക്കാന്‍ ദുരുപദിഷ്ടമായ ഇടപെടലുകള്‍ നടത്തുന്നു. സര്‍ഗ്ഗാത്മക സ്വാതന്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത്തരം സ്ഥാപനങ്ങളില്‍നിന്ന് രാജിവെച്ച് പുറത്തുപോകേണ്ടിവരുന്നു. ഗുജറാത്ത് കലാപത്തിനിരയായവര്‍ക്ക് വേണ്ടി നിയമപോരോട്ടങ്ങള്‍ നടത്തുന്ന ടീസ്താ സെറ്റല്‍വാദിനെ കള്ളകേസുകളുണ്ടാക്കി വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ലോകവ്യാപകമായി ഇസ്ലാമിക ഭീകരസംഘങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരായി നിരന്തരം ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനു സമാനമാണ് ഇന്ത്യയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഭീകരുടെ ആക്രമണങ്ങള്‍. ഇതിന് എതിരായി മതേതര ജനാധിപത്യ സമൂഹം ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കാന്‍ കഴിയാത്ത സമൂഹങ്ങളെ ജനാധിപത്യ സമൂഹങ്ങളെന്ന് വിളിക്കാനാകില്ല. അഭിപ്രായസ്വാതന്ത്ര്യത്തിനോ മതവിമര്‍ശനങ്ങള്‍ക്കോ ഇടമില്ലാത്തതിനാലാണ് മതരാഷ്ട്രങ്ങളൊന്നും ജനാധിപത്യ സമൂഹങ്ങളല്ലാത്തത്. മതവികാരത്തെ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയത്തിലും അമിതമായി ഇടപെടാനനുവദിക്കുന്ന സമൂഹങ്ങള്‍ സെക്കുലര്‍ സമൂഹങ്ങളാകില്ല. ജാതിമത സാമുദായിക ജീര്‍ണ്ണതകളെ നിശിതമായി വിമര്‍ശിക്കാതെ ഒരു സമൂഹത്തിനും മാനവികമായി മുന്നോട്ടു പോകാനാവില്ല.
ശാസ്ത്രീയ മനോഭാവം, സ്വതന്ത്രചിന്ത, ഹ്യൂമനിസം ഇവയൊക്കെ വളര്‍ത്തല്‍ പൗരന്റെ മൗലിക കര്‍ത്തവ്യമായി എഴുതിവെയ്ക്കപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളത്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന പൗരത്വസങ്കല്പങ്ങള്‍, മൗലികാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, നിമയത്തിനു മുന്നിലെ തുല്യത തുടങ്ങി, നമ്മുടെ ഭരണഘടന സാധ്യമാക്കാന്‍ ശ്രമിക്കുന്ന മൂല്യങ്ങളെയാണ് മതഭീകരവാദം ഇന്ന് നശിപ്പിച്ചുകൊണ്ടിരിക്കു ന്നത്.
കൊലപാതകങ്ങള്‍ കൊണ്ടും വധഭീഷണികള്‍ കൊണ്ടും മതേതര ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനമെന്ന നിലക്കാണ് കേരളത്തിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തുള്ളവര്‍ ഒത്തുചേര്‍ന്ന് വധ ഭീഷണി നേരിടുന്ന ഡോകെ.എസ്. ഭഗവാന് കേരളത്തില്‍ വെച്ച് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ആവിഷ്‌ക്കാര സ്വാതന്ത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണങ്ങളെ ചെറുക്കുക എന്നതാണ് ഈ സ്വീകരണം ലക്ഷ്യമാക്കുന്നത്.
സംഘാടക സമിതിക്കുവേണ്ടി
കെ.വേണു – കണ്‍വീനര്‍
സജീവന്‍ അന്തിക്കാട് – ജോ. കണ്‍വീനര്‍
പങ്കെടുക്കുന്നവരില്‍ ചിലര്‍
ടീസ്റ്റ സെറ്റല്‍വാദ്
പ്രൊഫ. നരേന്ദ്ര നായിക് കര്‍ണ്ണാടക
സോമു റാവു, ഗോവ
അവിനാഷ് പാട്ടില്‍ മഹാരാഷ്ട്ര
ആനന്ദ്
ബി.ആര്‍. പി ഭാസ്‌ക്കര്‍
എം.ജി.എസ് നാരായണന്‍
ആറ്റൂര്‍ രവിവര്‍മ്മ
സി.ആര്‍ പരമേശ്വരന്‍
എം.മുകുന്ദന്‍
എന്‍.എസ് മാധവന്‍
സാറാ ജോസഫ്
ഖദീജ മുംതാസ്
ശാരദക്കുട്ടി
പാര്‍വ്വതി പവനന്‍
സത്യന്‍ അന്തിക്കാട്
കമല്‍
കെ.അരവിന്ദാക്ഷന്‍
ഡോ.വി.രാജകൃഷ്ണന്‍
വി. ടി. ബലറാം
അജിത
എന്‍.എം. പിയേഴ്‌സണ്‍
സി.രവിചന്ദ്രന്‍
കെ.പി.കുമാരന്‍
പ്രകാശ് ഭാരെ
ആര്‍.ബി. ശ്രീകുമാര്‍
ഇ സന്തോഷ് കുമാര്‍
എം. കമറുദ്ദീന്‍
പ്രിയനന്ദനന്‍
കെ.ആര്‍ .ടോണി
കെ.എം സലിം കുമാര്‍
സിസ്റ്റര്‍ ജസ്മി
റോഷ്ണി സ്വപ്ന
അര്‍ഷാദ്, (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
യു. കലാനാഥന്‍
സി.വിശ്വനാഥന്‍
ശ്രീനി പട്ടത്താനം
ഇ.എ ജബ്ബാര്‍
വി.ടി.വാസുദേവന്‍
കാവുമ്പായി ബാലകൃഷ്ണന്‍
ഐ ഷണ്‍മുഖദാസ്
ഡോ.കെ.ഗോപിനാഥന്‍
കെ.കെ കൊച്ച്
കെ.ആര്‍ മോഹനന്‍
സി. രാവുണ്ണി
പി.രാമന്‍
എം ആര്‍ ഗോവിന്ദന്‍
ഇ.എം സതീശന്‍
കെ.എ.മോഹന്‍ദാസ്
എം ജി ശശി
പ്രേം പ്രസാദ്…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in