വടക്കേച്ചിറയില്‍ വീണ്ടും എരണ്ടകളെത്തി

ബാലകൃഷ്ണന്‍ കുന്നമ്പത്ത് തൃശൂര്‍: വടക്കേച്ചിറയില്‍ വീണ്ടും എരണ്ടപക്ഷികളുടെ സംഗീതം. ചിറ പായല്‍ മൂടിയതിനെതുടര്‍ന്ന് എരണ്ടകള്‍ ചിറ ഉപേക്ഷിച്ചതായിരുന്നു. ഇന്നലെ നടന്ന ശുചീകരണയജ്ഞത്തെതുടര്‍ന്ന് ഇന്നുമുതല്‍ എരണ്ടകള്‍ വീണ്ടുമെത്തിതുടങ്ങി. വര്‍ഷങ്ങളായി എരണ്ടപക്ഷികളുടെ സങ്കേതം കൂടിയായിരുന്നു വടക്കേചിറ. ആയിരക്കണക്കിന് എരണ്ടകളായിരുന്നു ഇവിടെ ചിറകടിച്ചുയര്‍ന്നും പറന്നിറങ്ങിയും ജനങ്ങള്‍ക്കു കൗതുകം പകര്‍ന്നിരുന്നു. വെള്ളം കാണാത്തവിധം പായലും പുല്ലും മൂടി ചിറ മൈതാനമായി മാറിയതോടെയാണ് എരണ്ടകള്‍ ചിറയിലെത്താതായത്. ചിറയുടെ വലിയൊരു ഭാഗത്തെ ചണ്ടി മാറ്റി വെള്ളം പ്രത്യക്ഷമായതോടെയാണ് എരണ്ടകളും എത്തിത്തുടങ്ങിയത്. ജനങ്ങള്‍ക്ക് അതൊരു കൗതുകകാഴ്ചയായി. ജില്ല […]

images
ബാലകൃഷ്ണന്‍ കുന്നമ്പത്ത്
തൃശൂര്‍: വടക്കേച്ചിറയില്‍ വീണ്ടും എരണ്ടപക്ഷികളുടെ സംഗീതം. ചിറ പായല്‍ മൂടിയതിനെതുടര്‍ന്ന് എരണ്ടകള്‍ ചിറ ഉപേക്ഷിച്ചതായിരുന്നു. ഇന്നലെ നടന്ന ശുചീകരണയജ്ഞത്തെതുടര്‍ന്ന് ഇന്നുമുതല്‍ എരണ്ടകള്‍ വീണ്ടുമെത്തിതുടങ്ങി.
വര്‍ഷങ്ങളായി എരണ്ടപക്ഷികളുടെ സങ്കേതം കൂടിയായിരുന്നു വടക്കേചിറ. ആയിരക്കണക്കിന് എരണ്ടകളായിരുന്നു ഇവിടെ ചിറകടിച്ചുയര്‍ന്നും പറന്നിറങ്ങിയും ജനങ്ങള്‍ക്കു കൗതുകം പകര്‍ന്നിരുന്നു. വെള്ളം കാണാത്തവിധം പായലും പുല്ലും മൂടി ചിറ മൈതാനമായി മാറിയതോടെയാണ് എരണ്ടകള്‍ ചിറയിലെത്താതായത്. ചിറയുടെ വലിയൊരു ഭാഗത്തെ ചണ്ടി മാറ്റി വെള്ളം പ്രത്യക്ഷമായതോടെയാണ് എരണ്ടകളും എത്തിത്തുടങ്ങിയത്. ജനങ്ങള്‍ക്ക് അതൊരു കൗതുകകാഴ്ചയായി.
ജില്ല ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു വടക്കേച്ചിറ ശുചീകരണം നടന്നത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറോളം ജൂഡോ താരങ്ങള്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു. ശുചീകരണയജ്ഞത്തിന് തുടക്കം കുറിച്ച് കല്യാണ്‍സില്‍ക്കില്‍സ് എം.ഡി, ടി.എസ്.പട്ടാഭിരാമന്‍ ചിറയിലിറങ്ങി ചണ്ടി വാരിതന്നെ യജ്ഞം ഉദ്ഘാടനം ചെയ്തപ്പോള്‍ വര്‍ണ്ണബലൂണുകള്‍ ആകാശത്തേക്കുയര്‍ത്തിയും ആഹ്ലാദ ആരവങ്ങളോടെയും കുട്ടികള്‍ ചടങ്ങിനെ വര്‍ണ്ണാഭവും ആവേശകരവുമാക്കി.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ നീന്തല്‍ താരങ്ങള്‍ ഉള്‍പ്പെടെ അനേകം പേരും ശുചീകരണത്തില്‍ താല്പര്യപൂര്‍വ്വം പങ്കാളികളായി. ശുചീകരണം വീക്ഷിക്കാന്‍ കുടുംബസമേതം അനേകം പേര്‍ എത്തിയത് ജനകീയതാല്പര്യവും പ്രകടമായി.
തൃശൂര്‍ വികസന അതോറിറ്റി ചെയര്‍മാനും മുന്‍ മേയറുമായ ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത ശുചീകരണയജ്ഞം, ജനപങ്കാളിത്തത്തോടെ ശ്രമദാന സേവനരംഗത്ത് തൃശൂരിന് നഷ്ടപ്പെട്ട് വന്നിരുന്ന സാംസ്‌കാരിക പൈതൃകം തിരിച്ചെത്തിയ അനഭവമായിരുന്നു. വഞ്ചിയും, ചങ്ങാടങ്ങളും, ലൈഫ് ബോട്ടുകളും, വടവും, ചട്ടികളും എല്ലാം ഉപയോഗിച്ച് വലിയ ഒരുക്കത്തോടെ തന്നെയായിരുന്നു ശുചീകരണം.
വടക്കേച്ചിറ ശുചീകരണം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കും. നിരവധി സന്നദ്ധസംഘടനകളായിരുന്നു ഇന്നലെ തന്നെ സ്വയം സേവനത്തിന് തയ്യാറായി രംഗത്തുവന്നത്. അടുത്ത ദിവസങ്ങളില്‍ തൃശൂര്‍ സഹകരണകോളേജ്, കേരളവര്‍മ്മ കോളേജ് കായികവിഭാഗം, വിവിധ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍, വിവിധ കായികസംഘടനകള്‍, യൂത്ത് കോണ്‍ഗ്രസ്, കിഴക്കേകോട്ടയിലെ തൃശൂര്‍ സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബ് കുടുംബശ്രീ തുടങ്ങിയവരും ശുചീകരണത്തില്‍ പങ്കാളികളാകുന്നതിന് സന്നദ്ധത പ്രകടപ്പിച്ചിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply