ലോഹി പോയത് നന്നായി
2013 ജൂണ്‍ 25. തൃക്കൊടിത്താനത്തുനിന്നും ഒരു വാര്‍ത്ത. പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി കാമുകനും സുഹൃത്തുക്കളും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോകാന്‍ ഒത്താശ ചെയ്തത് പിതാവുതന്നെ. അതിനു തലേദിവസം ഹൈക്കോടതിയില്‍ നിന്നൊരു വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ച പറവൂരിലെ പിതാവിനും മാതാവിനും തടവുശിക്ഷ. ഏറെ വിവാദമായ പെണ്‍വാണിഭകേസിലാണ് വിധി. ജൂണ്‍ 28നാണ് ലോഹിതദാസിന്റെ നാലാം ചരമവാര്‍ഷികം. ലോഹി മലയാളിക്കു മുന്നിലവതരിപ്പിച്ച വിദ്യാധരനെ നാം എന്നേ മറന്നു… പിന്നെന്തിനു ലോഹിയെ സ്മരിക്കണം….? കഴുകന്മാര്‍ പതിയിരിക്കുന്ന ലോകത്ത് […]
2013 ജൂണ്‍ 25. തൃക്കൊടിത്താനത്തുനിന്നും ഒരു വാര്‍ത്ത. പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി കാമുകനും സുഹൃത്തുക്കളും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോകാന്‍ ഒത്താശ ചെയ്തത് പിതാവുതന്നെ.
അതിനു തലേദിവസം ഹൈക്കോടതിയില്‍ നിന്നൊരു വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ച പറവൂരിലെ പിതാവിനും മാതാവിനും തടവുശിക്ഷ. ഏറെ വിവാദമായ പെണ്‍വാണിഭകേസിലാണ് വിധി.
ജൂണ്‍ 28നാണ് ലോഹിതദാസിന്റെ നാലാം ചരമവാര്‍ഷികം. ലോഹി മലയാളിക്കു മുന്നിലവതരിപ്പിച്ച വിദ്യാധരനെ നാം എന്നേ മറന്നു… പിന്നെന്തിനു ലോഹിയെ സ്മരിക്കണം….?
കഴുകന്മാര്‍ പതിയിരിക്കുന്ന ലോകത്ത് ഒരു പിതാവിന്റെ ആകുലതകളായിരുന്നു േേലാഹിയുടെ ഭൂതക്കണ്ണാടിയിലൂടെ മലയാളി കണ്ടത്. 1997ലായിരുന്നു മനസ്സില്‍ നൊമ്പരങ്ങള്‍ കോറിയിട്ട വിദ്യാധരനെന്ന കഥാപാത്രത്തെ നാം കണ്ടത്. എന്നാല്‍ 16 വര്‍ഷം കഴിഞ്ഞപ്പോള്‍ നാം എവിടെയെത്തി? പിതാവും ബന്ധുക്കളുമെല്ലാം കഴുകന്മാരായി മാറിയ എത്രയോ സംഭവങ്ങള്‍… പുറത്തുവരുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് സംഭവിക്കുന്നത്..? പൊള്ളയായ കുടുംബമൂല്യങ്ങളുടെ പേരില്‍ അവ ഒളിച്ചുവെക്കപ്പെടുന്നു. ഭൂതകണ്ണാടികള്‍ നഷ്ടപ്പെട്ട സമൂഹമായി കേരളം മാറുന്നു.
ഇനിയെന്താണ് പറയേണ്ടത്….? ഇതു കാണാന്‍ ലോഹി ജീവിച്ചിരിക്കണമായിരുന്നോ……?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Abussalam Vizaag
June 27, 2013 at 9:20 am
കുറഞ്ഞ വാക്കുകളിൽ കനപ്പെട്ട കാര്യങ്ങൾ … ലോഹിയുടെ അകാല മരണം മലയാള സിനിമയുടെ നഷ്ടം തന്നയാണ് .