ലോകം അശാന്തിയിലേക്കുതന്നെ

അനാവശ്യമായി സഹജീവികളെ കൊല്ലുന്ന ഏകജീവി മനുഷ്യനാണല്ലോ. കാലം കഴിയുന്തോറും മനുഷ്യന്‍ സംസ്‌കാരസമ്പന്നരാകുമെന്ന വിശ്വാസമൊക്കെ തകിടം മറിച്ചാണ് ലോകമെങ്ങും കൂട്ടക്കൊലകളും അക്രമങ്ങളും അരങ്ങേറുന്നത്. അവയില്‍ ഭൂരിഭാഗവും മനുഷ്യരെ ശരിയായ രീതിയില്‍ നയിക്കുന്നതിനായി രൂപം കൊണ്ടു എന്നു വിശ്വസിക്കപ്പെടുന്ന മതങ്ങളുടെ പേരിലാണ്. അതിന്റെ അവസാനത്തെ രക്തസാക്ഷികളായിരിക്കുന്നു പാരീസില്‍ കൊലപ്പെട്ടവര്‍. മതരാഷ്ട്രവാദികള്‍ മാത്രമല്ല, ലോകം പിടിച്ചടക്കി തങ്ങള്‍ക്കു കീഴിലാക്കാനാഗ്രഹിക്കുന്ന മറ്റു രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ മോശമല്ല. പല യുദ്ധങ്ങളുടേയും ഭീകരപ്രവര്‍ത്തനങ്ങളുടേയും ഉത്ഭവം തേടിപ്പോയാല്‍ എത്തുക അവരിലായിരിക്കും എന്നത് പകല്‍ പോലെ വ്യക്തം. താലിബാനുശേഷം […]

ttt

അനാവശ്യമായി സഹജീവികളെ കൊല്ലുന്ന ഏകജീവി മനുഷ്യനാണല്ലോ. കാലം കഴിയുന്തോറും മനുഷ്യന്‍ സംസ്‌കാരസമ്പന്നരാകുമെന്ന വിശ്വാസമൊക്കെ തകിടം മറിച്ചാണ് ലോകമെങ്ങും കൂട്ടക്കൊലകളും അക്രമങ്ങളും അരങ്ങേറുന്നത്. അവയില്‍ ഭൂരിഭാഗവും മനുഷ്യരെ ശരിയായ രീതിയില്‍ നയിക്കുന്നതിനായി രൂപം കൊണ്ടു എന്നു വിശ്വസിക്കപ്പെടുന്ന മതങ്ങളുടെ പേരിലാണ്. അതിന്റെ അവസാനത്തെ രക്തസാക്ഷികളായിരിക്കുന്നു പാരീസില്‍ കൊലപ്പെട്ടവര്‍. മതരാഷ്ട്രവാദികള്‍ മാത്രമല്ല, ലോകം പിടിച്ചടക്കി തങ്ങള്‍ക്കു കീഴിലാക്കാനാഗ്രഹിക്കുന്ന മറ്റു രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ മോശമല്ല. പല യുദ്ധങ്ങളുടേയും ഭീകരപ്രവര്‍ത്തനങ്ങളുടേയും ഉത്ഭവം തേടിപ്പോയാല്‍ എത്തുക അവരിലായിരിക്കും എന്നത് പകല്‍ പോലെ വ്യക്തം.
താലിബാനുശേഷം ഇന്ന് ലോകം ഐഎസിലെത്ത്ിയിരിക്കുകയാണ്. ലോകം മുഴുവന്‍ തങ്ങളുടെ കീഴിലാക്കുക തന്നെയാണ് അവരുടെ ലക്ഷ്യം. പാരിസില്‍ ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ മൂന്ന് ഐഎസ് സംഘങ്ങളാണെന്ന് റിപ്പോര്‍ട്ട്. സംഘത്തില്‍ ഒരു ഫ്രഞ്ച് പൗരനുമുണ്ടായിരുന്നു. . ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേര്‍ ബെല്‍ജിയത്തില്‍ പിടിയിലായിട്ടുണ്ട്. ബെല്‍ജിയം രജിസ്‌ട്രേഷനുള്ള രണ്ടു കാറുകളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. സ്‌റ്റെദ് ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തിന് സമീപത്ത് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തി. 1990ല്‍ ജനിച്ച ആളുടെ പാസ്‌പോര്‍ട്ടാണിത്. അഭയാര്‍ഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്‌പോര്‍ട്ട് എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അങ്ങനെ ഭീകരാക്രമണം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അഭയാര്‍ഥികളുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്ന പോളണ്ടും ചെക് റിപ്പബ്ലിക്കും കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. ഇതോടെ മൃദുസമീപനം സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ നിലപാട് ശക്തമാക്കും. എന്നാല്‍ ആക്രമണത്തില്‍ ഫ്രഞ്ച് സര്‍ക്കാരും ഉത്തരവാദികളാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് പറയുന്നു. സിറിയന്‍ വിമതരെ സഹായിച്ച ഫ്രഞ്ച് സര്‍ക്കാറിനുള്ള തിരിച്ചടിയാണിതെന്നും അസദ് പറഞ്ഞു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത വിദേശികളില്‍ നല്ലൊരു ശതമാനംപേരും ബെല്‍ജിയം കാരാണാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ബെല്‍ജിയത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത ഒരു കാര്‍ അക്രമണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ബ്രസല്‍സില്‍ സ്ഥിരതാമസമാക്കിയ ഒരു ഫ്രഞ്ച്പൗരനാണ് ഈ കാര്‍ വാടകക്ക് എടുത്തിരിക്കുന്നത്. ഈ കാര്‍ കഴിഞ്ഞ ബെല്‍ജിയം അതിര്‍ത്തി കടന്നതായും രേഖകളിലുണ്ടത്രെ.
ഒരുവര്‍ഷത്തിനിടെ ഫ്രാന്‍സ് രണ്ട് ഭീകരാക്രമണങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഷാര്‍ലി എബ്ദോ മാസികയുടെ ആസ്ഥാനത്തും മറ്റും ഐ.എസ് നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാരീസിലെ ഐ.എസ്.ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യ, യു.എസ്., ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ അതിജാഗ്രതയില്‍. ജര്‍മനിയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ഐ.എസ്.കേന്ദ്രങ്ങള്‍ക്ക് ഏറ്റവുമധികം നാശമുണ്ടാക്കിയ റഷ്യയാണ് ഏറ്റവും ഭീതിയില്‍.
യൂറോപ്പിലെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ യുവാക്കള്‍ ഐ.എസില്‍ ചേരുന്നത് ഫ്രാന്‍സില്‍നിന്നാണ്. 3000 ജിഹാദികളില്‍ 1430 പേര്‍ ഫ്രാന്‍സില്‍നിന്ന് ഐ.എസില്‍ ചേരാന്‍ സിറിയയിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ടത്രെ. നിലവില്‍ 1570 പേര്‍ക്ക് സിറിയയിലെ ഐ.എസുമായി ഏതെങ്കിലും തരത്തില്‍ ബന്ധം തുടരുന്നുണ്ടെന്നും സര്‍ക്കാര്‍ തന്നെ പറയുന്നു. സിറിയയിലേക്കും ഇറാഖിലേക്കും പോയ ഐ.എസ് ജിഹാദികള്‍ രാജ്യത്തേക്ക ്മടങ്ങിയത്തെിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആവശ്യമായ ജാഗ്രത ഉണ്ടായില്ലെന്ന വിലയിരുത്തലുമുണ്ട്.
തീര്‍ച്ചയായും ആരംഭത്തില്‍ സൂചിപ്പിച്ചപോലെ ഈ സംഭവങ്ങളില്‍ അമേരിക്കക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കുമെല്ലാം ഉത്തരവാദിത്തമുണ്ടെന്നത് പകല്‍ പോലെ വ്യക്തം. ശീതയുദ്ധകാലത്ത് റഷ്യക്കെതിരെ താലിബാനെയും ബീല്‍ലാദനേയുമെല്ലാം വളര്‍ത്തിയെടുത്തതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒബാമ തന്നെ അതേറ്റുപറഞ്ഞു. ഇല്ലാത്ത ആരോപണമുണ്ടാക്കി ഇറാക്കിനെ അക്രമിച്ച് സദാം ഹുസൈനെ വധിച്ച സംഭവം ഐഎസിന്റെ രൂപീകരണത്തിനു ഒരു കാരണമായെന്നു ടോണി ബ്ലയറും പറഞ്ഞു. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചക്കുശേഷം ലോകത്തെ കൈപിടിയിലൊതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കൈ്യരാഷ്ട്രസഭയെപോലും നോക്കുകുത്തിയാക്കി ഇവരെറിയുന്ന വിത്തുകളാണ് ഭീകരതക്ക് വളമായി മാറുന്നത്. ചാവേറുകളായാല്‍ കാത്തിരിക്കുന്നത് എല്ലാം നിറഞ്ഞ സ്വര്‍ഗ്ഗമാണെന്നതടക്കമുള്ള വിശ്വാസങ്ങളുടെ പിന്‍ബലത്തില്‍ കൊല്ലാനും രിക്കാനും തയ്യാറായി വരുന്ന സംഘങ്ങളായി ഭീകരര്‍ മാറുമ്പോള്‍ സുരക്ഷാസംവിധാനങ്ങളൊന്നും വിലപോകില്ല എന്നാണ് വീണ്ടും വീണ്ടും തെളിയുന്നത്. കാത്തിരിക്കുന്നത് ഇതിലുമേറെ നഷ്ടങ്ങളുടെ കാലമാണെന്നുതന്നെയാണ് സൂചന.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply