‘ലിംഗ നീതിക്കായി പുരുഷന്മാരും ആണ്‍കുട്ടികളും’ – ഏകദിന ചലച്ചിത്രമേള

‘ലിംഗനീതിക്കായി പുരുഷന്മാരും ആണ്‍കുട്ടികളും’ എന്ന സന്ദേശവുമായി നവംബര്‍ 10 മുതല്‍ 14 വരെ ഡെല്‍ഹിയില്‍ നടക്കുന്ന രണ്ടാമത് മെന്‍ എന്‍ ഗേജ് ഗ്ലോബല്‍ സിംപോസിയത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന സഞ്ചരിക്കുന്ന ചലച്ചിത്രമേള കേരളത്തിലും ആരംഭിക്കുന്നു. ദേശീയഅന്തര്‍ദേശീയ തലങ്ങളിലെ പ്രഗല്‍ഭര്‍ തിരെഞ്ഞടുത്ത സിനിമാ പാക്കേജിന്റെ ആദ്യ പ്രദര്‍ശനം ശ്രീ കേരള വര്‍മ്മ കോളേജില്‍ ഇന്ന് നടക്കും. 200 ലധികം രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ പങ്കെടുക്കുന്ന സിംപോസിയമാണ് ഡെല്‍ഹിയില്‍ നടക്കുക. ലിംഗനീതി നിഷേധം മൂലം ഏറ്റവുമധികം വിഷമതകള്‍ അനുഭവിക്കുന്നത് സ്ത്രീകളും […]

hakim tartoosi‘ലിംഗനീതിക്കായി പുരുഷന്മാരും ആണ്‍കുട്ടികളും’ എന്ന സന്ദേശവുമായി നവംബര്‍ 10 മുതല്‍ 14 വരെ ഡെല്‍ഹിയില്‍ നടക്കുന്ന രണ്ടാമത് മെന്‍ എന്‍ ഗേജ് ഗ്ലോബല്‍ സിംപോസിയത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന സഞ്ചരിക്കുന്ന ചലച്ചിത്രമേള കേരളത്തിലും ആരംഭിക്കുന്നു. ദേശീയഅന്തര്‍ദേശീയ തലങ്ങളിലെ പ്രഗല്‍ഭര്‍ തിരെഞ്ഞടുത്ത സിനിമാ പാക്കേജിന്റെ ആദ്യ പ്രദര്‍ശനം ശ്രീ കേരള വര്‍മ്മ കോളേജില്‍ ഇന്ന് നടക്കും.
200 ലധികം രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ പങ്കെടുക്കുന്ന സിംപോസിയമാണ് ഡെല്‍ഹിയില്‍ നടക്കുക. ലിംഗനീതി നിഷേധം മൂലം ഏറ്റവുമധികം വിഷമതകള്‍ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും ഭിന്ന ലിംഗക്കാരുമാണ്. ലിംഗനീതിയുടേയും സമത്വത്തിന്റേയും കാര്യത്തില്‍ കഴിഞ്ഞ 4 പതിറ്റാണ്ടായി സ്ത്രീകളുടേയും ഭിന്ന ലിംഗ വിഭാഗങ്ങളില്‍പ്പെടുന്നവരുടേയും മുന്‍ കൈയ്യില്‍ സമരങ്ങളും പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. പുരുഷന്മാരും  ഈ പ്രവര്‍ത്തനങ്ങളില്‍ ചുരുക്കം ചിലയിടങ്ങളില്‍ പങ്കാളികളാകാറുണ്ട്. എന്നാല്‍ പങ്കാളിത്തം കുറവാണ്. ലിംഗനീതിയും സമത്വവും അതിലൂടെ പുരോഗതിയും സാധ്യമാക്കാന്‍ സ്ത്രീകളോടൊപ്പം തന്നെ പ്രവര്‍ത്തിക്കേണ്ടുന്ന പുരുഷന്മാര്‍ ഒരു സമൂഹമെന്ന നിലയ്ക്ക് ഇന്നു വളരെ പുറകിലാണ്. പുരുഷന്മാരും ആണ്‍കുട്ടികളും ഈ കാര്യങള്‍ മനസ്സിലാക്കാനും പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാനും തയ്യറാവേണ്ടത് സമത്വത്തിനും പുരോഗതിക്കും സമാധാനത്തിനും കുടുമ്പത്തിന്റേയും കുട്ടികളുടേയും നിലനില്‍പ്പിനും ആവശ്യമാണ് എന്ന തിരിച്ചറിവോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.  എഴുമേഖലകളിലായി പുരുഷന്മാരും ആണ്‍കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക. കൂടാതെ പ്രദര്‍ശനങ്ങളും ചലച്ചിത്രമേളകളും സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. ഫോറം ടു എന്‍ഗേജ് മെന്‍ ഇന്ത്യ, മെന്‍ എന്‍ഗേജ് എന്ന അന്താരാഷ്ട്ര ശൃംഖല എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
ശ്രീ കേരള വര്‍മ്മ കോളേജ് ഫിലോസഫി വിഭാഗം, മീഡിയ ആക്ഷന്‍ വിത്ത് യൂത്ത് & അഡോളസെന്റ്‌സ് (മായ), സഹയാത്രിക എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഇന്നത്തെ ചലചിത്രമേള നടക്കുന്നത്. രാവിലെ 9.30ന് മേള ആരംഭിക്കും. ബന്ധങ്ങള്‍ക്ക് സന്തോഷ്‌കുമാര്‍ കെ സി: 9446529991
ശരത് ചേലൂര്‍: 9809477058.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply