ലാലു ജയിലിലേക്ക്….

കാലിത്തീറ്റ കുഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെ 46 പ്രതികളും കുറ്റക്കാരെന്ന് സി.ബി.ഐ കോടതി. വഞ്ചന, ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. വിധി വന്നയുടന്‍ ലാലുവിനെയും മറ്റൊരു പ്രതിയായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയേയും സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി. അഴിമതി നടന്ന് 17 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി […]

images

കാലിത്തീറ്റ കുഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെ 46 പ്രതികളും കുറ്റക്കാരെന്ന് സി.ബി.ഐ കോടതി. വഞ്ചന, ഗൂഢാലോചന, അഴിമതി, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. വിധി വന്നയുടന്‍ ലാലുവിനെയും മറ്റൊരു പ്രതിയായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയേയും സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി. അഴിമതി നടന്ന് 17 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്..
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കരുതെന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുുല്‍ ഗാന്ധി രംഗത്തെത്തിയതിനു പുറകെയാണ് വിവാദമായ ഈ കേസില്‍ വിധി വന്നിരിക്കുന്നത്. ഓര്‍ഡിനന്‍സ് രാഷ്ട്പതി ഒപ്പിട്ടിട്ടില്ല. സര്‍ക്കാര്‍ അതു പിന്‍വലിക്കുമെന്നാണ് സൂചന. എങ്കില്‍ ലാലു പ്രസാദിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാകും. അദ്ദേഹത്തിന് പാര്‍ലിമെന്റഗത്വം നഷ്ടപ്പെടും. ആയിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് ആരോപിക്കപ്പെട്ട കാലിത്തീറ്റ കുംഭകോണത്തില്‍ അറുപതോളം കേസുകളാണ് സി.ബി.ഐ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലാലു പ്രസാദ് യാദവും കൂട്ടരും വ്യാജരേഖകള്‍ നല്‍കി ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് വിധി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply