ലക്ഷ്യം തെറ്റിയ അമ്പായിരുന്നു തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം .

എസ് എം രാജ് തമിഴ് സ്വത്വവും ജാതി രാഷ്ട്രീയവും സമാസമം ചേര്‍ത്ത ഒരു കോക്ക്‌ടെയില്‍ ആണ് തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം .പ്രത്യക്ഷത്തില്‍ അത് ജാതി വിരുദ്ധവും ഹിന്ദി വിരുദ്ധവും ആയാണ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ദ്രാവിഡ രാഷ്ട്രീയം ജാതി വിരുദ്ധമോ ,ഉത്തരേന്ത്യന്‍ ബ്രാഹ്മണ ജാതി ബോധത്തെ നിഷേധിക്കുന്നതോ ആയിരുന്നില്ല എന്നതാണ് സത്യം . ദലിത് വിരുദ്ധനായ ഗാന്ധി തന്റെ ആശ്രമത്തില്‍ കാഴ്ചക്കായി,ഒരു പുരോഗമന പൊലിമക്കായി അയിത്തക്കാരേയും അസ്പ്രശ്യരേയും താമസിപ്പിച്ചതുപോലെ ആയിരുന്നു ദ്രാവിഡ പാര്‍ട്ടികളുടെ ഹിന്ദി വിരോധം […]

KK

എസ് എം രാജ്

തമിഴ് സ്വത്വവും ജാതി രാഷ്ട്രീയവും സമാസമം ചേര്‍ത്ത ഒരു കോക്ക്‌ടെയില്‍ ആണ് തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം .പ്രത്യക്ഷത്തില്‍ അത് ജാതി വിരുദ്ധവും ഹിന്ദി വിരുദ്ധവും ആയാണ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ദ്രാവിഡ രാഷ്ട്രീയം ജാതി വിരുദ്ധമോ ,ഉത്തരേന്ത്യന്‍ ബ്രാഹ്മണ ജാതി ബോധത്തെ നിഷേധിക്കുന്നതോ ആയിരുന്നില്ല എന്നതാണ് സത്യം . ദലിത് വിരുദ്ധനായ ഗാന്ധി തന്റെ ആശ്രമത്തില്‍ കാഴ്ചക്കായി,ഒരു പുരോഗമന പൊലിമക്കായി അയിത്തക്കാരേയും അസ്പ്രശ്യരേയും താമസിപ്പിച്ചതുപോലെ ആയിരുന്നു ദ്രാവിഡ പാര്‍ട്ടികളുടെ ഹിന്ദി വിരോധം .മറ്റു ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഒരു മറ മാത്രമായിരുന്നു ദ്രാവിഡ പാര്‍ട്ടികളുടെ ഹിന്ദി വിരോധം എന്ന് ചുരുക്കം . ആരാണ് തമിഴന്‍ ,ആരാണ് ദ്രാവിഡന്‍ എന്ന് നാം തിരഞ്ഞു പോകുമ്പോള്‍ കാണാം അത് ഹിന്ദുമതത്തിലെ പിന്നോക്ക ജാതികള്‍ മാത്രമാണ്. തമിഴന്‍ എന്നതില്‍, ദ്രാവിഡന്‍ എന്നതില്‍ ദലിതര്‍ ഉള്‍പ്പെടുന്നില്ല .ദ്രാവിഡ പാര്‍ട്ടികളില്‍ ദലിതര്‍ ഉണ്ടെങ്കില്‍ പോലും സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും അവരെ ഉയര്‍ത്തുവാനുള്ള യാതൊരു ശ്രമവും ദ്രാവിഡ പാര്‍ട്ടികള്‍ നടത്തിയിട്ടില്ല എന്ന് കാണാവുന്നതാണ് .

ദ്രാവിഡ പാര്‍ട്ടി ഭരിക്കുന്ന കാലത്ത് തന്നെയാണ് 1968 ല്‍ കീഴ് വെണ്മണിയില്‍ ദലിത് കുടുംബങ്ങളെ മൊത്തത്തില്‍ തേവര്‍ ജാതികള്‍ കൊന്നൊടുക്കിയത്. അതിനു മുന്‍പ് കാമരാജ് ഭരിക്കുന്ന സമയത്താണ് തേവര്‍മാരും പട്ടികജാതിക്കാരായ പല്ലര്‍മാരും തമ്മില്‍ കലാപം ഉണ്ടാവുകയും പോലീസ് വെടി വെപ്പില്‍ എട്ടു തേവര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തത് .പട്ടികജാതിക്കാരും പിന്നോക്ക ഹിന്ദുക്കളായ തേവര്‍ ജാതികളും വണ്ണിയാര്‍ ജാതികളും തമ്മിലുള്ള ജാതി സംഘര്‍ഷങ്ങള്‍ എക്കാലവും തമിഴ്‌നാട്ടില്‍ ഒരാചാരം പോലെ നടക്കുന്നുണ്ട് .ഇപ്പോഴും അതില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല .തമിഴ്ഗ്രാമങ്ങളില്‍ ഇപ്പോഴും ജാതി അതിന്റെ എല്ലാ ഭീകരതകളോടെയും നിലനില്‍ക്കുന്നുണ്ട് . പട്ടികജാതിക്കാരന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസ് കോര്‍പ്പറേഷന്റെ പേരു മാറ്റിയപ്പോള്‍ ആ ബസില്‍ ഇനി മേല്‍ കയറില്ലെന്നു പറഞ്ഞു കലാപം ഉണ്ടാക്കിയവരാണ് ജാതി വിരുദ്ധ ദ്രാവിഡ രാഷ്ട്രീയം പ്രസംഗിക്കുന്നതെന്ന് മാത്രം ഓര്‍ക്കുക . അന്ന് ആ പട്ടികജാതിക്കാരന്റെ പേര് പിന്‍വലിച്ച ആളാണ് കരുണാനിധി .അതിനു മുന്‍പ് തമിഴ്‌നാട്ടിലെ പല ജില്ലകളുടേയും പേരുകള്‍ തേവര്‍ വണ്ണിയാര്‍ ജാതിക്കാരുടെ പേരില്‍ മാറ്റിയതും കരുണാനിധി തന്നെയായിരുന്നു .തമിഴ് ദ്രാവിഡ രാഷ്ട്രീയം എന്നത് ജാതി വിരുദ്ധത പറയുകയും പ്രയോഗത്തില്‍ പിന്നോക്ക ജാതികളുടെ ബ്രാഹ്മണവല്‍ക്കരണത്തെ സഹായിക്കുകയും ചെയ്യുന്ന ഇരട്ടതാപ്പാണ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply