റോഡ് സുരക്ഷാ ബില്‍ : പ്രതിഷേധമെന്തിന്?
റോഡ് സുരക്ഷാ ബില്ലിനെതിരെ ഒരു ദിവസത്തെ ദേശീയ പണിമുടക്കു നടന്നു. കേരളത്തില്‍ അതു ഹര്‍ത്താലായി. പണിമുടക്കാനുള്ള സ്വാതന്ത്ര്യമുള്ള പോലെ അതില്‍ പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യുവുമുണ്ടെന്ന് അംഗീകരിക്കാതെ പതിവുപോലെ അക്രമങ്ങളും നടന്നു. അപ്പോഴും സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഒന്നുണ്ട്. എന്തിനായിരുന്നു ഈ സമരം? ഗതാഗതം സ്വകാര്യമേഖലക്ക് കൈമാറുന്നു എന്നതാണ് ആകപ്പാടെ കേട്ട ഒരു കാര്യം. വാഹനാപകടങ്ങള്‍ പെരുകുകയും റോഡുകള്‍ കുരുതിക്കളമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബില്‍ കൊണ്ടുവന്നതെന്നാണ് കേന്ദ്രനിലപാട്. ഭൂകമ്പമടക്കമുള്ള ഏതൊരു പ്രതിബാസമുണ്ടാകുമ്പോഴും യുദ്ധമടക്കം മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങളുണ്ടാകുമ്പോഴും സംഭവിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് തെരുവുകളില്‍ […]
റോഡ് സുരക്ഷാ ബില്ലിനെതിരെ ഒരു ദിവസത്തെ ദേശീയ പണിമുടക്കു നടന്നു. കേരളത്തില്‍ അതു ഹര്‍ത്താലായി. പണിമുടക്കാനുള്ള സ്വാതന്ത്ര്യമുള്ള പോലെ അതില്‍ പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യുവുമുണ്ടെന്ന് അംഗീകരിക്കാതെ പതിവുപോലെ അക്രമങ്ങളും നടന്നു. അപ്പോഴും സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഒന്നുണ്ട്. എന്തിനായിരുന്നു ഈ സമരം? ഗതാഗതം സ്വകാര്യമേഖലക്ക് കൈമാറുന്നു എന്നതാണ് ആകപ്പാടെ കേട്ട ഒരു കാര്യം. വാഹനാപകടങ്ങള്‍ പെരുകുകയും റോഡുകള്‍ കുരുതിക്കളമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബില്‍ കൊണ്ടുവന്നതെന്നാണ് കേന്ദ്രനിലപാട്. ഭൂകമ്പമടക്കമുള്ള ഏതൊരു പ്രതിബാസമുണ്ടാകുമ്പോഴും യുദ്ധമടക്കം മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങളുണ്ടാകുമ്പോഴും സംഭവിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് തെരുവുകളില്‍ പിടഞ്ഞുവീഴുന്ന ജീവിതങ്ങളുടെ എണ്ണം. അതിനു മിക്കപ്പോഴും ഡ്രൈവര്‍മാര്‍ കാരണക്കാരാകുന്നു. അതില്‍ കടഞ്ഞാണിടാന്‍ തടസ്സം നില്‍ക്കുന്നതും അവര്‍ തന്നെ.
രാജ്യത്തെ ഗതാഗതം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര റോഡ് സുരക്ഷാ ബില്ലിലേക്ക് (റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍) നയിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. താഴെ പറയുന്നവയാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
* ഗതാഗത സംബന്ധമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഏകീകൃത സ്വഭാവം കൈവരും.
* റോഡ് യാത്ര കൂടുതല്‍ സുരക്ഷിതമാകും.
* അഞ്ച് വര്‍ഷം കൊണ്ട് റോഡപകടങ്ങള്‍ രണ്ട് ലക്ഷമെങ്കിലുമായി കുറയ്ക്കാനാണ് ലക്ഷ്യം. നിലവിലിത് അഞ്ച് ലക്ഷത്തോളം വരും.
*വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ് എന്നിവയെല്ലാം ഏകീകരിക്കപ്പെടും.
* ഗതാഗത നിയമങ്ങള്‍ കര്‍ക്കശമാകും.
* ഓരോ വാഹന ലൈസന്‍സ് ഉടമയ്ക്കും ഗതാഗത ഹിസ്റ്ററി. അതായത് നടത്തിയ നിയമ ലംഘനങ്ങള്‍, ശിക്ഷ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും.
*നിയമ ലംഘനങ്ങള്‍ക്ക് പെനാല്‍ട്ടി പോയിന്റ് എന്ന സംവിധാനം. 12 പെനാല്‍ട്ടി പോയിന്റുകള്‍ ലഭിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
* ഡ്രൈവിങ് ലൈസന്‍സും പെര്‍മിറ്റും നല്‍കുന്നതില്‍ സുതാര്യതയുണ്ടാക്കും.
* ഗതാഗത സംവിധാനം പരിസ്ഥിതി സൗഹൃദമാക്കും.
* അശ്രദ്ധമായി വാഹനമോടിക്കുന്നതിന് പിഴ 50,000 രൂപ. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ. അമിത വേഗത്തില്‍ വണ്ടിയോടിച്ചാല്‍ 1000 മുതല്‍ 6000 രൂപ വരെ.
* സ്ത്രീകളുടെയും കുട്ടികളുടെയും റോഡിലെ സുരക്ഷിതത്വത്തിന് പ്രത്യേക ഊന്നല്‍.
* റോഡ് സുരക്ഷ ഉറപ്പുവരുത്താനും സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ദേശീയ റോഡ് സേഫ്റ്റി അതോറിട്ടി ആന്‍ഡ് വെഹിക്കിള്‍ റെഗുലേഷന്‍ അതോറിട്ടി രൂപവത്കരിക്കും.
ഇതിലേത് നിര്‍ദ്ദേശമാണ് ജനവിരുദ്ധം? മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ലഭ്യമാകുന്ന സംരക്ഷണം ഇല്ലാതാകുമെന്നാണ് ഒരു വിമര്‍ശനം. ഒട്ടേറെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുമെന്നും. റോഡിനെ കുരുതിക്കളമാക്കുന്നവരെ സംരക്ഷിക്കണോ? ദേശീയ റോഡ് സേഫ്റ്റി അതോറിട്ടി ആന്‍ഡ് വെഹിക്കിള്‍ റെഗുലേഷന്‍ അതോറിട്ടി രൂപീകരണമായിരിക്കാം മറ്റൊരു വിഷയം. രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കല്‍ എന്നിവ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറും, കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറി ഗതാഗത മേഖല സ്വകാര്യവത്കരിക്കും, സര്‍ക്കാറിന് ഗതാഗത മേഖലയിലുള്ള അധികാരം നഷ്ടമാകുമെന്നും ആരോപണമുണ്ട്. ഇതുകേട്ടാല്‍ തോന്നുക സര്‍ക്കാര്‍ കൊണ്ടുനടന്നാല്‍ എല്ലാം നന്നാകുമെന്നാണ്. അതിന്റെ ദുരന്തമാണ് കാണുന്നത്. സര്‍ക്കാര്‍ നേരിട്ടോ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്വകാര്യമേഖലയോ എന്നതല്ല പ്രശ്‌നം. യാത്രക്കാരുടെ സുരക്ഷയാണ്. അതിന് അനുയോജ്യമായ മാര്‍ഗ്ഗം സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലാകും ഗതാഗത മേഖല എന്ന ആരോപണവുമുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അതൊഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് മറ്റഉചില വിഷയങ്ങള്‍ കൂടിയുണ്ട്. റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തല്‍, സ്വാകാര്യവാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കല്‍, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയാണവ. അവകൂടി ഇത്തരമൊരു ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in