റേഷനരി അത്ര മ്ലേച്ഛമോ?
ഹരികുമാര്‍ വിവാദ ചോദ്യപേപ്പറിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് വളരെ നന്നായി. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് കോതമംഗലം രൂപത പുറത്തിറക്കി. മാനുഷിക പരിഗണന നല്‍കിയാണ് ടി.ജെ ജോസഫിനെ തിരിച്ചെടുക്കുന്നതെന്ന് രൂപത അറിയിച്ചു. ടി.ജെ ജോസഫ് വിരമിക്കുന്ന ഈ മാസം 31 മുമ്പ് തിരിച്ചെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയും അനുമതികള്‍ക്ക് വിധേയമായിട്ടായിരിക്കും തിരിച്ചെടുക്കുകയെന്ന് രൂപത വ്യക്തമാക്കി. പ്രഫസറെ തിരിച്ചെടുക്കുന്നു എന്നുവെച്ച് ജോസഫിന്റെ ഭാര്യ സലോമിയുടെ മരണത്തിലുള്ള രൂപതയുടെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. […]
വിവാദ ചോദ്യപേപ്പറിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് വളരെ നന്നായി. ഇത് സംബന്ധിച്ച പത്രക്കുറിപ്പ് കോതമംഗലം രൂപത പുറത്തിറക്കി. മാനുഷിക പരിഗണന നല്‍കിയാണ് ടി.ജെ ജോസഫിനെ തിരിച്ചെടുക്കുന്നതെന്ന് രൂപത അറിയിച്ചു. ടി.ജെ ജോസഫ് വിരമിക്കുന്ന ഈ മാസം 31 മുമ്പ് തിരിച്ചെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയും അനുമതികള്‍ക്ക് വിധേയമായിട്ടായിരിക്കും തിരിച്ചെടുക്കുകയെന്ന് രൂപത വ്യക്തമാക്കി.
പ്രഫസറെ തിരിച്ചെടുക്കുന്നു എന്നുവെച്ച് ജോസഫിന്റെ ഭാര്യ സലോമിയുടെ മരണത്തിലുള്ള രൂപതയുടെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. ഇക്കാര്യത്തില്‍ രൂപതക്കെതിരെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പ്രഫസറുടെ ന്യായമായ അവകാശം അംഗീകരിക്കാന്‍ ഒരു ജീവന്‍ ബലി കൊടുക്കേണ്ടിവന്നു എന്നത് നിസ്സാരമായി കാണാനാകില്ല. ക്രിസ്തു ഇന്നുണ്ടായിരുന്നെങ്കില്‍ ചാട്ടവാറുമായി കോതമംഗലം രൂപതയില്‍ എത്തുമായിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പലവട്ടം ആവര്‍ത്തിക്കപ്പെട്ട ഒരു വാര്‍ത്ത കണ്ട് അത്ഭുതം തോന്നി. പത്രങ്ങളിലും ചാനുകളിലുമെല്ലാം അതാവര്‍ത്തിച്ചിരുന്നു. അതു മറ്റൊന്നുമല്ല, റേഷനരി വാങ്ങിയാണ് പ്രഫസറുടെ കുടുംബം ജീവിക്കുന്നത്, 2 രൂപയുടെ അരി വാങ്ങിയാണ് ജീവിക്കുന്നത് എന്നൊക്കെ. റേഷനരി അത്ര മ്ലേച്ഛമാണോ ? ഈ കുറിപ്പെഴുതുന്ന വ്യക്തി വര്‍ഷങ്ങളായി ഒരു രൂപയുടെ അരി വാങ്ങിയാണ് ജീവിക്കുന്നത്. ഒരു കുഴപ്പവും അതുകൊണ്ടുണ്ടായിട്ടില്ല. കേരളത്തില്‍ ലക്ഷകണക്കിനുപേര്‍ റേഷനരിയാണ് ഭക്ഷണത്തിനുപയോഗിക്കുന്നത്. പ്രഫസറുടെ ന്യായമായ വിഷയം അവതരിപ്പിക്കാന്‍ റേഷനരി ഭക്ഷിച്ച് ജീവിക്കുന്നവരെ മോശമാക്കേണ്ടതുണ്ടോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in