രാജസ്ഥാനില്‍ ദലിതുകള്‍ക്കെതിരെ അക്രമണം – മൂന്ന് പേരെ ട്രാക്ടര്‍ കയറ്റിക്കൊന്നു.
ജയ്പൂര്‍: ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ രാജസ്ഥാനില്‍ ദലിത് കുടുംബങ്ങള്‍ക്കെതിരെ സവര്‍ണ്ണ ജാട്ട് വിഭാഗക്കാര്‍ അതിക്രൂരമായ ആക്രമണം നടത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് . ദലിത് വിഭാഗക്കാരുടെ വീടുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ത്ത ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് ദലിതരെ ട്രാക്ടര്‍ കയറ്റി കൊന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യാനും ശാരീരികമായി ഉപദ്രവിക്കാനും ശ്രമം നടന്നു. സ്ത്രീകള്‍ അടക്കം 11 ദലിതര്‍ക്കതിരെ ക്രൂരമായ ആക്രമണം നടന്നു. സാരമായി പരിക്കേറ്റ ഇവരെ പ്രവേശിച്ച ഹോസ്പിറ്റലില്‍ എത്തിയ […]
ജയ്പൂര്‍: ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ രാജസ്ഥാനില്‍ ദലിത് കുടുംബങ്ങള്‍ക്കെതിരെ സവര്‍ണ്ണ ജാട്ട് വിഭാഗക്കാര്‍ അതിക്രൂരമായ ആക്രമണം നടത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് . ദലിത് വിഭാഗക്കാരുടെ വീടുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ത്ത ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് ദലിതരെ ട്രാക്ടര്‍ കയറ്റി കൊന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യാനും ശാരീരികമായി ഉപദ്രവിക്കാനും ശ്രമം നടന്നു. സ്ത്രീകള്‍ അടക്കം 11 ദലിതര്‍ക്കതിരെ ക്രൂരമായ ആക്രമണം നടന്നു. സാരമായി പരിക്കേറ്റ ഇവരെ പ്രവേശിച്ച ഹോസ്പിറ്റലില്‍ എത്തിയ സവര്‍ണ്ണ വിഭാഗക്കാര്‍ ഡോക്ടര്‍മാരെ തടഞ്ഞു വെച്ചതിനാല്‍, ചികില്‍സ മുടങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് എത്തിയാണ് ഇവരെ അജ്മീറിലെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് നൂറു കണക്കിന് ദലിത് വിഭാഗക്കാര്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ചയാണ് സംഭവം. തലസ്ഥാനമായ ജയ്പൂരില്‍നിന്ന് 250 കിലോ മീറ്റര്‍ അകലെ നഗോര്‍ ജില്ലയിലെ ദംഗവാസിലാണ് അക്രമം നടന്ന്ത്. 1964 മുതല്‍ നിലനില്‍ക്കുന്ന ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. 20 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ദലിത് വിഭാഗത്തില്‍പ്പെട്ട മേഘ് വാള്‍ കുടുംബവും ജാട്ട് വിഭാഗത്തില്‍പ്പെട്ട ചിമന്‍ റാം ജാട്ടിന്റെ കുടുംബവും തമ്മില്‍ പതിറ്റാണ്ടുകളായി നിയമപോരാട്ടം നടന്നു വരികയാണ്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് ജാട്ടുകള്‍ നാട്ടുകൂട്ടം വിളിച്ചു ചേര്‍ക്കുകയും കേസില്‍ ഉള്‍പ്പെട്ട മേഘ് വാള്‍ കുടുംബത്തോട് യോഗത്തില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. നേരത്തെയും പല തവണ സവര്‍ണ ആക്രമണങ്ങള്‍ നടന്ന ദംഗവാസില്‍ നടക്കുന്ന നാട്ടുകൂട്ടത്തില്‍ ചെല്ലാന്‍ ദലിത് വിഭാഗത്തില്‍പ്പെട്ട ഈ കുടുംബം തയ്യാറായില്ല. തങ്ങളെ ആക്രമിക്കാനാണ് വിളിച്ചു വരുത്തുന്നതെന്നായിരുന്നു അവരുടെ ആശങ്ക. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ബലമായി ഇവരെ കൊണ്ടുപോവാന്‍ ശ്രമിച്ച രണ്ട് സവര്‍ണ്ണ വിഭാഗക്കാര്‍ക്ക് നേരെ ഇവര്‍ വെടിവെക്കുകയും ചെയ്തു. രാം പാല്‍ എന്ന സവര്‍ണ്ണ വിഭാഗക്കാരന്‍ വെടിവെപ്പില്‍ മരിച്ചു. നാട്ടുകൂട്ടം നടക്കുന്നതിനിടെയാണ് ഈ വിവരം എത്തിയത്.
തുടര്‍ന്ന് ക്ഷുഭിതരായ സവര്‍ണ്ണ വിഭാഗക്കാര്‍ ട്രാക്ടറുകളില്‍ ദലിത് വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തേക്ക് കുതിക്കുകയും മേഘവാള്‍ കുടുംബ വീടുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. സമീപത്തെ മറ്റ് ദലിത് വീടുകള്‍ക്ക് എതിരെയും ആക്രമണം ഉണ്ടായി. തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ള ദലിതര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ ട്രാക്ടറുകളില്‍ പിന്തുടര്‍ന്ന ജാട്ടുകള്‍ രത്‌നറാം മേഘവാള്‍ (65), പഞ്ചറാം (60), പൊകാറാം (45) എന്നിവരെ ട്രാക്ടര്‍ കയറ്റി കൊന്നു. ആറ് സ്ത്രീകള്‍ അടക്കം മറ്റ് 14 പേരെയും ആക്രമിച്ചു. പരിക്കേറ്റവരെ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍, ആയുധധാരികളായ നൂറ് കണക്കിന് ജാട്ട് സംഘം മെര്‍താ നഗരത്തിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ചികില്‍സ നല്‍കാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്ക് ശേഷം സമീപ പൊലീസ് സ്‌റ്റേഷനുകളില്‍നിന്ന് പൊലീസ് സംഘം എത്തിയ ശേഷമാണ് ഇവര്‍ക്ക് ചികില്‍സ ലഭിച്ചത്. ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചിലരെ അജ്മീറിലെ ആശുപത്രികളിലേക്ക് മാറ്റി.
ആക്രമി സംഘം തങ്ങളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി അജ്മീര്‍ ജെ.എല്‍.എന്‍ ആശുപത്രിയില്‍ പരിക്കേറ്റ് കഴിയുന്ന ദലിത് സ്ത്രീകള്‍ പരാതിപ്പെട്ടു. ഇവരില്‍ പലര്‍ക്കും കാലുകളിലും കൈകളിലും മറ്റ് സാരമായ പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ ശേഷം തര്‍ക്കഭൂമിയിലൂടെ നഗ്‌നയായി നടത്താന്‍ ശ്രമം നടന്നതായി 25കാരിയായ യുവതി പറഞ്ഞു. ഈ യുവതിക്ക് തലയില്‍ 15 മുറിവുകളുണ്ട്. അക്രമികള്‍ തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായും ഈ യുവതി മാധ്യമങ്ങളോട് പറഞ്ഞു. നാല് അക്രമികള്‍ ചേര്‍ന്ന് തന്റെ പാവാട പൊക്കിയ ശേഷം വടി കുത്തിക്കയറ്റിയതായി മറ്റൊരു സ്ത്രീ പറഞ്ഞു. അക്രമികള്‍ തന്നെ മുടിക്കുത്തിന് പിടിച്ച് അമ്പത് മീറ്ററോളം വലിച്ചിഴക്കുകയും വസ്ത്രങ്ങള്‍ കീറിക്കളയുകയും ഇരുമ്പു വടികള്‍ കൊണ്ട് കാലുകളില്‍ അടിച്ചതായും ആശുപത്രിയില്‍ കഴിയുന്ന മറ്റൊരു സ്ത്രീ പരാതിപ്പെട്ടു. പരിക്കേറ്റ് കഴിയുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി ഡി.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Crsty -ASIANET NEWS
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in