രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാനനുവദിക്കില്ല

ഭൂ അധികാര സംരക്ഷണ സമിതി രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്ന ഹാരിസണ്‍ എസ്‌റ്റേറ്റിലെ വിമാനത്താവള പദ്ധതിക്കെതിരെ ഭൂരഹിതരുടെ പ്രക്ഷോഭം ആരംഭിക്കും പത്തനംതിട്ടയില്‍ സിയാല്‍ മാതൃകയില്‍ (കൊച്ചി) വിമാനത്താവളം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ലാഭക്ഷമത പഠനം നടത്തുന്നതിന് അമേരിക്കയിലെ ‘എയിക്കോം’ വിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വ്യാജരേഖയിലൂടെ ഹാരിസണ്‍ കൈവശപ്പെടുത്തിയ ചെറുവള്ളി ളാഹ ചെങ്ങറ എസ്‌റ്റേറ്റുകളിലാണ് വിമാനത്താവളം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശബരിമലയെ മുന്‍നിര്‍ത്തി എരുമേലി ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം പണിയുന്നതിനുള്ള ചരടുവലികള്‍ക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. 2005 ല്‍ ഹാരിസണ്‍ […]

bhoomiഭൂ അധികാര സംരക്ഷണ സമിതി

രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്ന ഹാരിസണ്‍ എസ്‌റ്റേറ്റിലെ വിമാനത്താവള പദ്ധതിക്കെതിരെ ഭൂരഹിതരുടെ പ്രക്ഷോഭം ആരംഭിക്കും പത്തനംതിട്ടയില്‍ സിയാല്‍ മാതൃകയില്‍ (കൊച്ചി) വിമാനത്താവളം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ലാഭക്ഷമത പഠനം നടത്തുന്നതിന് അമേരിക്കയിലെ ‘എയിക്കോം’ വിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വ്യാജരേഖയിലൂടെ ഹാരിസണ്‍ കൈവശപ്പെടുത്തിയ ചെറുവള്ളി ളാഹ ചെങ്ങറ എസ്‌റ്റേറ്റുകളിലാണ് വിമാനത്താവളം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശബരിമലയെ മുന്‍നിര്‍ത്തി എരുമേലി ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം പണിയുന്നതിനുള്ള ചരടുവലികള്‍ക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. 2005 ല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്ന് കെ പി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് 2256 ഏക്കറോളം വരുന്ന ചെറുവള്ളി എസ്‌റ്റേറ്റ് വാങ്ങിയത്.ഇത്രതന്നെ ഭൂമി കണക്കില്‍പെടാതെയും ഇവര്‍ കൈവശംവെയ്ക്കുന്നുണ്ട്. ഈ ഭൂ കൈമാറ്റം നിയമവിരുദ്ധമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2008ല്‍ ഇതിന്റെ പോക്കുവരവ് തഹസീല്‍ദാര്‍ റദ്ദ് ചെയ്തിട്ടുള്ളതാണ്.കൂടാതെ വിജിലന്‍സ് കെ പി യോഹന്നാനെതിരെ കേസെടുക്കുകയും ചെയ്തു. ഈ ഭൂമിയിലാണ് വിദേശ സംരഭകരുടെ ‘ഇന്‍ഡോ ഹെറിറ്റേജ് ഇന്റെര്‍നാഷണല്‍ ഏറോപോളിസ് െ്രെപവറ്റ് ലിമിറ്റഡ്’ 2500 കോടി രൂപ നിക്ഷേപിച്ച് വിമാനത്താവളം പണിയുന്നത്. ഇങ്ങനെ വന്നാല്‍ വ്യാജ ആധാരത്തിലൂടെ കൈവശപ്പെടുത്തിയ തോട്ടം ഭൂമിക്ക് നിയമസാധുത ഉണ്ടാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നടപടി പിന്‍പറ്റി എല്ലാ കുത്തകകളും സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്ന നിയമ നടപടിയില്‍ നിന്നും രക്ഷപ്പെടും. ചുരുക്കത്തില്‍ 5 ലക്ഷംതോട്ടംഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോട്ട് അട്ടിമറിക്കപ്പെടും.എന്ന് മാത്രമല്ല ഹാരിസണ്‍, പോബ്‌സണ്‍, െ്രെബമൂര്‍ തുടങ്ങിയ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിന് റെവന്യൂ സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐ എ എസ് 2015 മെയ് 28 ന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കമ്പനികള്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ നല്‍കിക്കൊണ്ട് ഒക്ടോബര്‍ 21 ന് മുന്‍പ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ ഇതിന് ഉത്തരവാദിത്വപ്പെട്ട അഡീ. അഏ രജ്ഞിത്ത് തമ്പാന്‍, സോഹന്‍ എന്നിവര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല .തുടര്‍ന്നാണ് ഹൈക്കോടതി ഏറ്റെടുക്കല്‍ നടപടിക്കുള്ള സ്‌റ്റേ നീട്ടിയത്. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമിയാണ് ഇതിലൂടെ ഇല്ലാതെ ആകുന്നത്.ഈ സാഹചര്യത്തിലാണ് ഭൂ അധികാര സംരക്ഷണ സമിതി കോട്ടയം പ്രസ്സ് ക്ലബില്‍ പ്രസ്സ് മീറ്റ് വിളിച്ചതും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply