രാജഗോപാല്‍ ശരിയാണ്… പക്ഷെ

മാതാ അമൃതാനന്ദമയിയെ പ്രകീര്‍ത്തിച്ച് ലേഖനമെഴുതാന്‍ പി വത്സലക്ക് അവകാശമുണ്ട്. അതില്‍ പ്രതിഷേധിച്ച് വത്സലയുടെ പുസ്തകത്തിനെഴുതിയ അവതാരിക പിന്‍വലിക്കാന്‍ ഇ പി രാജഗോപാലിനും അവകാശമുണ്ട്. തീര്‍ച്ചയായും അത്തരമൊരു പ്രഖ്യാപനം നടത്തിയ ഇ പി അഭിനന്ദനം അര്‍ഹിക്കുന്നു. അമൃതാനന്ദമയിയെ വാഴ്ത്തി ‘മാതൃഭൂമി’യില്‍ വത്സല എഴുതിയ ലേഖനമാണ് ഇ പിയുടെ വിമര്‍ശത്തിന് വിധേയമായത്. പുരോഗമന കലാ സാഹിത്യ സംഘം ശില്‍പ്പശാലയില്‍ വെച്ചാണ് അദ്ദേഹം വല്‍സലയെ രൂക്ഷമായി വിമര്‍ശിച്ചത്. മാതാ അമൃതാനന്ദമയിയെ മഹത്ത്വപ്പെടുത്തി എഴുതിയ ലേഖനം വത്സലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണെന്ന് ഇ […]

download

മാതാ അമൃതാനന്ദമയിയെ പ്രകീര്‍ത്തിച്ച് ലേഖനമെഴുതാന്‍ പി വത്സലക്ക് അവകാശമുണ്ട്. അതില്‍ പ്രതിഷേധിച്ച് വത്സലയുടെ പുസ്തകത്തിനെഴുതിയ അവതാരിക പിന്‍വലിക്കാന്‍ ഇ പി രാജഗോപാലിനും അവകാശമുണ്ട്. തീര്‍ച്ചയായും അത്തരമൊരു പ്രഖ്യാപനം നടത്തിയ ഇ പി അഭിനന്ദനം അര്‍ഹിക്കുന്നു.
അമൃതാനന്ദമയിയെ വാഴ്ത്തി ‘മാതൃഭൂമി’യില്‍ വത്സല എഴുതിയ ലേഖനമാണ് ഇ പിയുടെ വിമര്‍ശത്തിന് വിധേയമായത്. പുരോഗമന കലാ സാഹിത്യ സംഘം ശില്‍പ്പശാലയില്‍ വെച്ചാണ് അദ്ദേഹം വല്‍സലയെ രൂക്ഷമായി വിമര്‍ശിച്ചത്. മാതാ അമൃതാനന്ദമയിയെ മഹത്ത്വപ്പെടുത്തി എഴുതിയ ലേഖനം വത്സലയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണെന്ന് ഇ പി പറഞ്ഞു. കലാകാരന്മാര്‍ക്ക് വരുന്ന ഇത്തരം വലിയ പിശകുകളെ ചെറുതായിക്കാണാനാവില്ല. നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തില്‍ത്തന്നെയാണ് വത്സലയുടെ ആള്‍ദൈവപിന്തുണ പുറത്തുവന്നത്. ഇത് കേരളത്തിന് അപമാനമുണ്ടാക്കിയിരിക്കുന്നു. ആയിരം കടല്‍ കൊണ്ട് കഴുകിയാലും മോഡി ഗുജറാത്തിലൊഴുക്കിയ രക്തത്തിന്റെ കറ കഴുകിക്കളയാനാകില്ല. അത്തരത്തിലുള്ള ഒരാള്‍ അമൃതാനന്ദമയിയെ സന്ദര്‍ശിക്കുന്ന സമയത്തുതന്നെ പി.വത്സലയെപ്പോലുള്ള ഒരു എഴുത്തുകാരി ഇത്തരമൊരു ലേഖനമെഴുതിയത് ഞെട്ടലുണ്ടാക്കി എന്നും രാജഗോപാലന്‍ പറഞ്ഞു.
‘തൊട്ടുണര്‍ത്താന്‍ ഒരു ചെറുവിരല്‍’ എന്ന തലക്കെട്ടില്‍ സപ്തംബര്‍ 27നാണ് അമൃതാനന്ദമയിയെക്കുറിച്ച് പി.വത്സല ലേഖനമെഴുതിയത്. പു.ക.സ.യുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ് വത്സല.
രാജഗോപാലിന്റെ നിലപാട് ശരിയായിരിക്കുമ്പോള്‍ തന്നെ ഒരു കാര്യം കൂടി സ്മരിക്കുന്നത് നന്ന്. ടി പി ചന്ദ്രശേഖരന്‍ വധത്തിനെതിരെ എഴുത്തുകാരില്‍ നിന്ന് വ്യാപകപ്രതിഷേധമുയര്‍ന്നപ്പോള്‍ വത്സലയെടുത്ത സമീപനം എന്തായിരുന്നു എന്ന് രാജഗോപാല്‍ ഓര്‍ക്കുന്നുണ്ടോ? മറ്റൊന്ന് മഹാകവി അക്കിത്തത്തെ ആദരിക്കാനുള്ള പുകസ തീരുമാനത്തിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന വിമര്‍ശനങ്ങളില്‍ എന്താണ് ഇ പിയുടെ നിലപാട്……….?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “രാജഗോപാല്‍ ശരിയാണ്… പക്ഷെ

  1. ആള്‍ ദൈവങ്ങളെ പൊതുസമ്മതപ്പെടുത്തുന്നതിനായി വര്‍ഗ്ഗീയവാദികള്‍ മുഴുക്കാപ്പു കേട്ടുമ്പോള്‍ പുരോഗമനപക്ഷ സാഹിത്യകാരന്മാര്‍ വാക്കിലും പ്രവൃത്തിയിലും നിരന്തര ജാഗ്രത പുലര്‍ത്തണമെന്നാകും പൊതു ലോകം ആഗ്രഹിക്കുക.

    അമൃതാനന്ദമയിയെ വാഴ്ത്തുക എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെ പിന്‍പറ്റുക എന്നര്‍ഥം.

    ” രാജഗോപാലിന്റെ നിലപാട് ശരിയായിരിക്കുമ്പോള്‍ തന്നെ ഒരു കാര്യം കൂടി സ്മരിക്കുന്നത് നന്ന്. ടി പി ചന്ദ്രശേഖരന്‍ വധത്തിനെതിരെ എഴുത്തുകാരില്‍ നിന്ന് വ്യാപകപ്രതിഷേധമുയര്‍ന്നപ്പോള്‍ വത്സലയെടുത്ത സമീപനം എന്തായിരുന്നു എന്ന് രാജഗോപാല്‍ ഓര്‍ക്കുന്നുണ്ടോ? ”

    ടി പി വിഷയം അങ്ങേയറ്റം ക്രൂരവും നിന്ദ്യവുമായിരുന്നുവെന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സി പി ഐ എം പ്രസ്താവിച്ചിട്ടുണ്ട്.
    വിഷയം, സി പി ഐ എമ്മിന്റെ ഉത്തരവാദിത്വത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ടു തന്നെ ബന്ധപ്പെട്ട സാഹചര്യത്തില്‍ വത്സല ടീച്ചര്‍ എടുത്ത സമീപനത്തില്‍ വിശേഷിച്ചത്ഭുതങ്ങള്‍ക്കു സംഗത്യമില്ല തന്നെ.

Leave a Reply