രാഘവനും ഗൗരിയമ്മയും – ഹാ, കഷ്ടം

ഒരു കാലത്ത് സിപിഎമ്മില്‍ നിന്ന് വിട്ടുപോകുന്നവര്‍ക്കും പുറത്താക്കപ്പെടുന്നവര്‍ക്കും യാതൊരുവിധത്തിലുമുള്ള രാഷ്ട്രീയഭാവിയും ഉണ്ടായിരുന്നില്ല. കെപിആര്‍ ഗോപാലന്‍ മുതലാണ് ഈ ചരിത്രം ശക്തമായത്. നക്‌സലൈറ്റ് വിഭാഗങ്ങള്‍ മാത്രം സംഘടനാപരമായി ശക്തമായില്ലെങ്കിലും രാഷ്ട്രീയപരമായി ഏറെകാലം തങ്ങളുടെ ശക്തമായ സാന്നിധ്യം പ്രകടമാക്കി. ഇപ്പോഴും അവരുടെ അവാന്തരവിഭാഗങ്ങളാണ് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നത്. ഇത്തരമൊരു ചരിത്‌ര്തതിനു മാറ്റമുണ്ടാക്കിയത് ആദ്യം എംവിആറും പിന്നീട് ഗൗരിയമ്മയുമായിരുന്നു. നക്‌സലൈറ്റുകള്‍ വിട്ടുപോയതുപോലെ ശക്തമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമൊന്നും ഇവരുടെ പുറത്താക്കലിനും പുറത്തുപോകലിനും പിന്നില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുവരും സ്വാഭാവികമായും എത്തിയത് യുഡിഎഫിലായിരുന്നു. […]

yy

ഒരു കാലത്ത് സിപിഎമ്മില്‍ നിന്ന് വിട്ടുപോകുന്നവര്‍ക്കും പുറത്താക്കപ്പെടുന്നവര്‍ക്കും യാതൊരുവിധത്തിലുമുള്ള രാഷ്ട്രീയഭാവിയും ഉണ്ടായിരുന്നില്ല. കെപിആര്‍ ഗോപാലന്‍ മുതലാണ് ഈ ചരിത്രം ശക്തമായത്. നക്‌സലൈറ്റ് വിഭാഗങ്ങള്‍ മാത്രം സംഘടനാപരമായി ശക്തമായില്ലെങ്കിലും രാഷ്ട്രീയപരമായി ഏറെകാലം തങ്ങളുടെ ശക്തമായ സാന്നിധ്യം പ്രകടമാക്കി. ഇപ്പോഴും അവരുടെ അവാന്തരവിഭാഗങ്ങളാണ് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നത്.
ഇത്തരമൊരു ചരിത്‌ര്തതിനു മാറ്റമുണ്ടാക്കിയത് ആദ്യം എംവിആറും പിന്നീട് ഗൗരിയമ്മയുമായിരുന്നു. നക്‌സലൈറ്റുകള്‍ വിട്ടുപോയതുപോലെ ശക്തമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമൊന്നും ഇവരുടെ പുറത്താക്കലിനും പുറത്തുപോകലിനും പിന്നില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുവരും സ്വാഭാവികമായും എത്തിയത് യുഡിഎഫിലായിരുന്നു. തുടര്‍ന്നുള്ളതെല്ലാം സമകാലിക ചരിത്രം. പാര്‍ട്ടികള്‍ കാര്യമായി വളര്‍ന്നില്ലെങ്കിലും ഇരുവരും പലവട്ടം കേരളത്തിലെ മന്ത്രിമാരായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പക്ഷെ, ഇരുകൂട്ടര്‍ക്കും തിരിച്ചടിയായി. രണ്ടുപാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമില്ലാതായി. അധികാരമില്ലാതെ യുഡിഎഫില്‍ തുടരുക ഇരുവര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണല്ലോ. കൂടാതെ പ്രായത്തിന്റെ അവശതകള്‍. സിപിഎമ്മിലേക്ക് തിരിച്ചുപോകാന്‍ ഇരുവരും മാനസികമായി തയ്യാറെടുത്തു. എന്നാല്‍ സ്വാഭാവികമായും ഇരുപാര്‍ട്ടികളിലും അതിനെതിരെ ശബ്ദമുയര്‍ന്നു. ഇത്തരമൊരു പ്രതിസന്ധിയിലാണ് ഇരുവരുമിന്ന്. ഇരുപാര്‍ട്ടികളും പിളര്‍പ്പിന്റെ വക്കിലുമാണ്.
സി.എം.പി.യില്‍ ഈ പിളര്‍പ്പ് ആസന്നമായി കഴിഞ്ഞു. പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ കെ.ആര്‍.അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള വിഭാഗവും സി.പി.ജോണിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ഇന്ന് പ്രത്യേകം യോഗം വിളിച്ചുകൂട്ടുന്നുണ്ട്. ഇതോടെ, പിളര്‍പ്പ് പൂര്‍ണമാകാനാണ് സാധ്യത. യു.ഡി.എഫ്. വിടുന്നതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തോളമായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതയാണ് പിളര്‍പ്പിലേക്ക് നയിക്കുന്നത്. ഒപ്പം, പാര്‍ട്ടി ആസ്തികള്‍ക്കുമേലുള്ള അധികാരത്തര്‍ക്കവും വിഷയമാണ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍ രോഗബാധിതനായി കിടപ്പിലായതോടെ തര്‍ക്കം രൂക്ഷമായി. അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫില്‍ ചേക്കേറണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ യു.ഡി.എഫില്‍ തുടരണമെന്ന പക്ഷക്കാരാണ് ജോണ്‍വിഭാഗം.
കഴിഞ്ഞദിവസം ഒരുവിഭാഗം പി.ബി. അംഗങ്ങള്‍ യോഗം ചേര്‍ന്ന് കെ.ആര്‍.അരവിന്ദാക്ഷനെ സി.എം.പി. ആക്ടിങ്‌സെക്രട്ടറിയാക്കി പുതിയ കമ്മിറ്റിക്ക് രൂപം കൊടുത്തതാണ് ഭിന്നത രൂക്ഷമാക്കിയത്. പി.ബി.അംഗം സി.എ.അജീറിനെ സസ്‌പെന്‍ഡ് ചെയ്യുകയുംചെയ്തു. പാര്‍ട്ടി കേന്ദ്രസമിതി അറിയാതെയുള്ള തീരുമാനമാണിതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇപ്പോഴും എം.വി.രാഘവന്‍ തന്നെയാണെന്നും അത് അംഗീകരിക്കാന്‍ പറ്റാത്തവര്‍ക്ക് പുറത്തുപോകാമെന്നും മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗമായ സി.പി.ജോണും പ്രതികരിച്ചു.
എം.വി.ആറിനെ നീക്കി അരവിന്ദാക്ഷന് ചുമതല നല്കി എന്ന വാര്‍ത്ത ശരിയല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ പാട്യം രാജന്‍, എം.കെ.കണ്ണന്‍, എം.എച്ച്.ഷഹരിയാര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എം.വി.ആറിനെ ജനറല്‍ സെക്രട്ടറിസ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെ പാര്‍ട്ടി സംഘടനാപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാന്‍ പാര്‍ട്ടിയുടെ താത്കാലിക ചുമതല അരവിന്ദാക്ഷനെ ഏല്പിക്കുക മാത്രമാണ് കഴിഞ്ഞദിവസം നടന്ന പി.ബി. യോഗത്തിലുണ്ടായത്. 25 വര്‍ഷമായി പാര്‍ട്ടി അനുവര്‍ത്തിക്കുന്ന നയം തുടരും. യു.ഡി.എഫ്. വിടുമെന്ന വാര്‍ത്ത ശരിയല്ല അവര്‍ പറഞ്ഞു. എന്നാല്‍ യാഥാര്‍ത്ഥ്യം തിരിച്ചാണ്. ഏറഎകാലമായി സിപിഎമ്മില്‍ നിന്നുള്ള പച്ചക്കൊടിക്കായി ഇവര്‍ കാക്കുകയാണ്. രോഗംമൂലം അവശനായ എംവിആറാകട്ടെ പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ്.
എം.വി.ആറിന് ശേഷം ആര് എന്ന തര്‍ക്കത്തിന് പുറമേ സി.എം.പിയുടെ പേരില്‍ സംസ്ഥാനത്തൊട്ടാകെയായി കിടക്കുന്ന കോടികളുടെ സ്വത്താണ് ആഭ്യന്തര കലഹത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചിരിക്കുന്ന മറ്റൊരു ഘടകം. എം.വി.ആറിന്റെ മകന്‍ എം.വി. ഗിരീഷ് കുമാര്‍ പാപ്പിനിശേരി വിഷ ചികിത്സാ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള അഞ്ചു സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുത്തതോടെയാണ് പാര്‍ട്ടിയില്‍ ഈ രീതിയില്‍ കുഴപ്പങ്ങള്‍ തലപൊക്കിയത്. എം.വി.ആറിന്റെ മരുമകന്‍ പ്രഫ. ഇ. കുഞ്ഞിരാമനായിരുന്നു ആയുര്‍വേദ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ഈ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചിരുന്നത്. നേതൃത്വം ഗിരിഷ് കുമാര്‍ ഏറ്റെടുത്തതോടെ സ്ഥാപനങ്ങള്‍ പാര്‍ട്ടി സ്വത്താണോ കുടുംബസ്വത്താണോയെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായി. എം.വി.ആര്‍. രൂപീകരിച്ച ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്ഥാപനങ്ങളെന്നാണ് എം.വിആറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കെ.ആര്‍. അരവിന്ദാക്ഷനെ അനുകൂലിക്കുന്നവര്‍ തയാറല്ല. സംസ്ഥാന കമ്മിറ്റിയില്‍ ആലോചിക്കാതെ എങ്ങനെ ഭരണമാറ്റം നടന്നുവെന്നാണ് ഇവര്‍ ചോദിക്കുന്നത്.
പാപ്പിനിശേരി വിഷ ചികിത്സാ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള വിഷ ചികിത്സാ കേന്ദ്രം പാമ്പുവളര്‍ത്തല്‍ കേന്ദ്രം, ആയുര്‍വേദ മെഡിക്കല്‍ കോളജ്, ഫാര്‍മസി, ആയുര്‍വേദ മരുന്ന് ഉല്‍പാദന കേന്ദ്രം എന്നിവയെല്ലാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണുള്ളത്. കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ ഭരണവും സി.എം.പിക്കാണ്. കൂടാതെ സംസ്ഥാനവ്യാപകമായി നിരവധി പാര്‍ട്ടി ആഫീസുകളുമുണ്ട്. ഇവ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളായിരിക്കും ഇനിയുള്ള ദിവസങ്ങളിലുണ്ടാകുക.
മറുശത്ത് ഗൗരിയമ്മയും ഏറെകാലമായി സിപിഎമ്മിലേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലാണ്. ജെഎസ്എസിലും ഈ നീക്കത്തില്‍ പ്രതിഷേധമുണ്ട്. ഒരു വലിയ രാഷ്ട്രീയ സംഭവമായി ഗൗരിയമ്മയു#െട തിരിച്ചുവരവിനെ മാറ്റാന്‍ സിപിഎമ്മിനു താല്‍പ്പര്യമില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനമില്ലാതെ നീങ്ങുന്നതിനിടയിലാണ് ക്ഷമകെട്ട് 2006ല്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് സിപിഎം ഓഫര്‍ ല്‍കിയതായി വെളിപ്പെടുത്തിയത്. എന്തായാലും തല്‍ക്കാലം ഗൗരിയമ്മയുടെ തിരിച്ചുപോക്ക് ഈ പ്രസ്താവനയോടെ താല്‍ക്കാലികമായിട്ടാണെങ്കിലും തടയപ്പെട്ടു. ചിന്ത പബ്ലിക്കേഷന്റെ പുസ്തകോത്സവത്തോടനുബന്ധിച്ചു കോഴിക്കോട്ട് ടൗണ്‍ ഹാളില്‍ ഇന്ന് നിശ്ചയിച്ചിരിക്കുന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകണമോ എന്ന് ഗൗരിയമ്മ പുനരാലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply