യെച്ചൂരിയെ വൃന്ദാ കാരാട്ട്‌ തിരുത്തുമ്പോള്‍

സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയെ തിരുത്തി മറ്റൊരു പോളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ വൃന്ദാ കാരാട്ട്‌. ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗത്തോടൊപ്പം ജാതികൂടി പരിഗണിക്കണമെന്ന യെച്ചൂരിയുടെ അഭിപ്രായത്തെയാണ്‌ ലിംഗപദവി കൂടി പരിഗണിക്കണമെന്നു പറഞ്ഞ്‌ വൃന്ദ തിരുത്തിയത്‌. ഇഎംസ്‌ സ്‌മൃതിയെന്ന പേരില്‍ സാഹിത്യ അക്കാദമിയില്‍ രണ്ടുദിവസമായി നടന്ന സെമിനാറിലാണ്‌ യെച്ചൂരിയെ പേരുപറഞ്ഞുതന്നെ വൃന്ദ തിരുത്തിയത്‌. ഇഎംഎസ്‌ സ്‌മൃതിയുടെ ഭാഗമായി നടന്ന സിദ്ധാന്തത്തിന്റെ പ്രയോഗവും പ്രയോഗത്തിന്റെ സിദ്ധാന്തവും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യമ്പോഴായിരുന്നു ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയും മതവും […]

brinthaസിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരിയെ തിരുത്തി മറ്റൊരു പോളിറ്റ്‌ ബ്യൂറോ അംഗം കൂടിയായ വൃന്ദാ കാരാട്ട്‌. ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗത്തോടൊപ്പം ജാതികൂടി പരിഗണിക്കണമെന്ന യെച്ചൂരിയുടെ അഭിപ്രായത്തെയാണ്‌ ലിംഗപദവി കൂടി പരിഗണിക്കണമെന്നു പറഞ്ഞ്‌ വൃന്ദ തിരുത്തിയത്‌.
ഇഎംസ്‌ സ്‌മൃതിയെന്ന പേരില്‍ സാഹിത്യ അക്കാദമിയില്‍ രണ്ടുദിവസമായി നടന്ന സെമിനാറിലാണ്‌ യെച്ചൂരിയെ പേരുപറഞ്ഞുതന്നെ വൃന്ദ തിരുത്തിയത്‌. ഇഎംഎസ്‌ സ്‌മൃതിയുടെ ഭാഗമായി നടന്ന സിദ്ധാന്തത്തിന്റെ പ്രയോഗവും പ്രയോഗത്തിന്റെ സിദ്ധാന്തവും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യമ്പോഴായിരുന്നു ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയും മതവും രണ്ടുകാലുകളാണെന്ന്‌ യെച്ചൂരി പറഞ്ഞത്‌. ഉച്ചതിരിഞ്ഞുനടന്ന സാമൂഹിക പ്രസ്‌ഥാനങ്ങളും ഇടതുപക്ഷവും എന്ന സെമിനാറില്‍ വിഷയമവതരിപ്പിക്കുമ്പോഴായിരുന്നു യെച്ചൂരിയെ പരാമര്‍ശിച്ച്‌ ഇന്ത്യനവസ്‌ഥയില്‍ ലിംഗപദവിക്ക്‌ കാല്‍ എന്നതിനേക്കാള്‍ നട്ടെല്ല്‌ എന്ന പ്രാധാന്യമുണ്ടെന്ന്‌ വൃന്ദ പറഞ്ഞത്‌.
ജാതിഘടകത്തെ വിലയിരുത്താതെ വര്‍ഗസമരം നടപ്പില്ലെന്നും മനുഷ്യവിമോചനത്തിന്‌ കര്‍ഷക, തൊഴിലാളിവര്‍ഗ ശാക്‌തീകരണമാണ്‌ ആവശ്യമെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ പരിതസ്‌ഥിതിയില്‍ ജാതി പ്രധാനമാണ്‌. ജാതിയും വര്‍ഗസമരവും അടിസ്‌ഥാനമാക്കിയാകണം പുതിയ നിലപാടുകള്‍ സ്വീകരിക്കേണ്ടത്‌. ഇക്കാര്യം ഇ.എം.എസ്‌ മുമ്പേ ചര്‍ച്ച ചെയ്‌തിരുന്നതായും യെച്ചൂരി ചൂണ്ടിക്കാട്ടി. സമരരൂപത്തില്‍ ഈ രണ്ടു ഘടകങ്ങളും കൂടിച്ചേരും. ഇതുതിരിച്ചറിഞ്ഞാണ്‌ സി.പി.എം നേരത്തെ കേരളത്തിലുള്‍പ്പെടെ ഭൂപരിഷ്‌കരണ നയങ്ങള്‍ കൊണ്ടുവന്നത്‌. ദളിതന്‌ കുടിവെളളം ലഭ്യമാക്കാനുളള സമരത്തിലുള്‍പ്പെടെ ഇനി പാര്‍ട്ടി ഇടപെടും. മുമ്പ്‌ വര്‍ഗ്ഗനിലപാടിലുറച്ച്‌ വ്യവസായമേഖലയിലായിരുന്നു പാര്‍ട്ടി കൂടുതലും പ്രവര്‍ത്തിച്ചത്‌. അതുപോര, ജാതി വ്യവസ്ഥകൂടി കണക്കിലെടുക്കണെമന്നും യെച്ചൂരി പറഞ്ഞു.
എന്റെ സഹപ്രവര്‍ത്തകനായ യെച്ചൂരി ജാതി വിഷയത്തിന്റെ പ്രാധാന്യം ചൂണ്ടികാട്ടി, എന്നാല്‍ അതിലേറെ പ്രാധാന്യം ജെന്‍ഡറിനുണ്ടെന്നാണ്‌ വൃന്ദ പറഞ്ഞത്‌. സ്‌ത്രീകളുടെ വിമോചനം ഉറപ്പുവരുത്താത്ത ഒരു മുന്നേറ്റവും ലക്ഷ്യം നേടില്ല എന്ന വൃന്ദയുടെ വാക്കുകള്‍ സ്‌ത്രീകളുടെ ശക്തമായ പ്രഖ്യാപനം പുരുഷാധിപത്യത്തിനെതിരായ തന്നെയായിരുന്നു. അപ്പോഴും ജാതി, പരിസ്‌ഥിതി, സ്‌ത്രീ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ വിമര്‍ശിക്കാനും വൃന്ദ മറന്നില്ല. ഈ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനങ്ങള്‍ക്ക്‌ കൃത്യമായ രാഷ്ര്‌ടീയ ഉള്ളടക്കമില്ലാത്തതിന്റെ പരിമിതിയുണ്ടെന്ന്‌ വൃന്ദ പറഞ്ഞു. അതേസമയം അവയുടെ പ്രവര്‍ത്തനങ്ങളെ തള്ളിക്കളയുന്നത്‌ ശരിയല്ല. വളരെ ആത്മാര്‍ത്ഥമായി ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളുണ്ട്‌. അവയുമായി ഐക്യപ്പെടണം. നര്‍മ്മദ ബച്ചാവോ ആന്തോളന്‍, സുരക്ഷിതമായ ആണവനിലയങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. അവയെ രാജ്യപുരോഗതിക്കു തടസ്സം നില്‍ക്കുന്നവരായി ഭരണകൂടങ്ങള്‍ ആക്ഷേപിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും വൃന്ദ കാരാട്ട്‌ കൂട്ടിചേര്‍ത്തു.
എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം വര്‍ഗ്ഗസമരമാണെന്നും അതിന്റെയെല്ലാം കുത്തകാധികാരം കമ്യൂണിസ്റ്റുകാര്‍ക്കാണെന്നുമുള്ള മൗലികവാദ നിലപാടില്‍ നിന്ന്‌ നേരിയ മാറ്റമാണ്‌ യെച്ചൂരിയുടേയും കാരാട്ടിന്റേയും വാക്കുകള്‍. വ്യവസാിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ സാഹചര്യത്തില്‍ മാര്‍ക്‌സ്‌ രൂപം കൊടുത്ത ആശയങ്ങള്‍ യാന്ത്രികമായി പിന്തുടരുകയായിരുന്നല്ലോ കമ്യൂണിസ്‌റ്റുകാര്‍. അതുതന്നെയാണ്‌ ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും പാര്‍ട്ടി ദുര്‍ബ്ബലമാകാനുള്ള പ്രധാന കാരണം. ഇനിയെങ്കിലും ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ അവര്‍ക്കുതന്നെ നന്ന്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply