യൂറോപ്പില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ വില്പ്പനയ്ക്ക്
ജേക്കബ് ബെഞ്ചമിന്‍ വിശ്വാസപരമായ മൂല്യത്തകര്‍ച്ച, അര്‍പ്പണ മനോഭാവമുള്ള വൈദികരുടെ എണ്ണത്തില്‍ വന്ന ശോഷണം, വിപുലമായ സ്ഥാപനശൃംഖലകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം ചേര്‍ന്ന് യൂറോപ്പില്‍, പ്രത്യേകിച്ച് ജര്‍മനിയിലും ഫ്രാന്‍സിലും കത്തോലിക്ക സഭ അതിഭീകരമായ പ്രതിസന്ധിയെ ആണ് അഭിമുഖീകരിച്ചു വരുന്നത്. സാമ്പത്തികവും വിശ്വാസപരവും ഭരണപരവുമായി സഭ അഭിമുഖീകരീക്കുന്ന പ്രതിസന്ധികള്‍ കാരണം സഭയുടെ കീഴിലുള്ള ദേവാലയങ്ങളും കന്യാസ്ത്രീ മഠങ്ങളും മറ്റും വില്പ്പനയ്ക്ക് വച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മീനോ വേള്‍ഡ് (എന്റെ ലോകം) എന്ന് ജര്‍മന്‍ പ്രസിദ്ധീകരണത്തില്‍ ഇത് സംബന്ധിച്ച് നിരവധി […]
ജേക്കബ് ബെഞ്ചമിന്‍
വിശ്വാസപരമായ മൂല്യത്തകര്‍ച്ച, അര്‍പ്പണ മനോഭാവമുള്ള വൈദികരുടെ എണ്ണത്തില്‍ വന്ന ശോഷണം, വിപുലമായ സ്ഥാപനശൃംഖലകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം ചേര്‍ന്ന് യൂറോപ്പില്‍, പ്രത്യേകിച്ച് ജര്‍മനിയിലും ഫ്രാന്‍സിലും കത്തോലിക്ക സഭ അതിഭീകരമായ പ്രതിസന്ധിയെ ആണ് അഭിമുഖീകരിച്ചു വരുന്നത്. സാമ്പത്തികവും വിശ്വാസപരവും ഭരണപരവുമായി സഭ അഭിമുഖീകരീക്കുന്ന പ്രതിസന്ധികള്‍ കാരണം സഭയുടെ കീഴിലുള്ള ദേവാലയങ്ങളും കന്യാസ്ത്രീ മഠങ്ങളും മറ്റും വില്പ്പനയ്ക്ക് വച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മീനോ വേള്‍ഡ് (എന്റെ ലോകം) എന്ന് ജര്‍മന്‍ പ്രസിദ്ധീകരണത്തില്‍ ഇത് സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. 1973 മുതല്‍ പ്രസിദ്ധീകരിക്കുന്ന മീനോ വേള്‍ഡിന്റെ ചീഫ് എഡിറ്റര്‍ 50 വര്‍ഷമായി ജര്‍മനിയില്‍ താമസമാക്കിയിട്ടുള്ള ജോസ് പുന്നംപറമ്പില്‍ എന്ന മലയാളിയാണ്.
കത്തോലിക്ക സഭ നേരിടുന്ന വൈദിക ദാരിദ്ര്യത്തിനു പ്രധാന കാരണം വൈദികവൃത്തിയോട് പുതുതലമുറ പ്രകടിപ്പിക്കുന്ന അനാഭിമുഖ്യമാണ്. ഇതിന് പ്രധാന കാരണം കാലോചിതമായി സഭ ഉണര്‍ത്തപ്പെടുന്നില്ല എന്നാണ്. കാലികമായ നവീകരണപ്രക്രിയ സഭയില്‍ നടക്കുന്നില്ല. പല കാരണങ്ങള്‍കൊണ്ടും സഭക്ക് ഉപേക്ഷിക്കേണ്ടി വരുന്ന പല സ്ഥാപനങ്ങളും ഇപ്പോള്‍ വിലക്ക് വാങ്ങുന്നത് മുസ്ലീം സമൂഹമാണ്. ക്രൈസ്തവാനന്തര യൂറോപ്പില്‍ ഇസ്ലാം വിശ്വാസം ശക്തി പ്രാപിക്കുന്നതിന്റെ തെളിവായാണ് ഇതിനെ കാണേണ്ടത്. ഇപ്രകാരം വിലയ്ക്ക വാങ്ങിയ പല ക്രൈസ്തവ സ്ഥാപനങ്ങളും ഇപ്പോള്‍ മോസ്‌കുകളായി രൂപാന്തരപ്പെട്ടിരിക്കുകയാണ്.
ജര്‍മനിയിലെ ഏറ്റവും വലിയ മോസ്‌ക് ഡൂയിസ് ബര്‍ഗ്് മാര്‍കേസിന്റെ നിര്‍മാണം പൂര്‍ത്തിയായത് 2008ലാണ്. ഇതിന്റെ നിര്‍മാണത്തിനായി ചെലവിട്ടത്. ഒരു ലക്ഷം ഡോളറാണ്. ഓട്ടമന്‍ ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള പള്ളിയില്‍ ഒരേ സമയം 1200പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ജര്‍മനിയില്‍ ഇതിനോടകം 400ഓളം റോമന്‍ കാത്തലിക് ചര്‍ച്ചുകളും 100ഓളം പ്രോട്ടസ്റ്റന്റ് ചര്‍ച്ചുകളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. 2000നു ശേഷം സംഭവിച്ചതാണ് ഇത്. കൂടാതെ 700 പള്ളികള്‍ അടച്ചു പൂട്ടലിന്റെ വക്കിലുമാണ്. അതേ സമയം അവിടെ 200 മുസ്ലീം പള്ളികളുണ്ട്.അതില്‍ 40 എണ്ണം മെഗാ മോസ്‌കുകളാണ്. കൂടാതെ 2600 മുസ്ലീം ആരാധനാലയങ്ങളും 128 മോസ്‌കുകളുടെ നിര്‍മാണം ഘട്ടത്തിലുമാണെന്നാണ് ജര്‍മിനിയിലെ മുസ്ലീം സംഘടനയായ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് ഇസ്ലാം ആര്‍ക്കൈവ് വെളിപ്പെടുത്തുന്നത്. മറ്റൊരു കാര്യം 1980ല്‍ മുസ്ലീം സമൂഹം കേവലം അമ്പതിനായിരം ആയിരുന്നെങ്കില്‍ ഇന്നത് 4 മില്യണ്‍ ആയി ഉയര്‍ന്നിരിക്കുന്നു. മുസ്ലീം സമൂഹത്തിന്റെ സംഖ്യാപരമായ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് 60കളില്‍ ജര്‍മനിയിലുണ്ടായ സാമ്പത്തിക കുതിച്ചുകയറ്റത്തെ തുടര്‍ന്ന് തൊഴില്‍ അവസരങ്ങല്‍ വര്‍ധിച്ചതാണ്. തൊഴില്‍ രംഗത്ത് ആവശ്യമായി വന്ന മനുഷ്യവിഭവശേഷിയ്ക്ക് പരിഹാരം കാണുന്നതിന് ടര്‍ക്കിയില്‍ നിന്ന കൂടുതല്‍ തൊഴിലാളികളെ ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യേണ്ടി വന്നു. ഇങ്ങിനെ റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ഏറിയ പങ്കും മുസ്ലീംങ്ങളായിരുന്നു. ഇതാണ് മുസ്ലീംകളുടെ ഇടയില്‍ ജനസംഖ്യാപരമായി വളര്‍ച്ചയ്ക്കിട വരുത്തിയത്. ഏതാണ്ട് 3 മില്യണ്‍ തൊഴിലാളികളെയാണ് തുര്‍ക്കിയില്‍ നിന്ന് എത്തിക്കേണ്ടി വന്നത്. തീരെ അളവില്‍ കുറവല്ലാത്ത എണ്ണം തൊഴിലാളികളെ മാത്രമേ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കമതി ചേയ്യേണ്ടി വന്നുള്ളൂ. തൊഴില്‍ രംഗം അഭിവൃദ്ധി പ്രാപിച്ചതിനൊപ്പം ഇറക്കുമതി ചെയ്ത തൊഴിലാളികളും സാമ്പത്തിക പുരോഗതി കൈവരിക്കുകയും അവിടെതന്നെ സ്ഥിരതാമസമാക്കുകയും പിന്നീട് അവര്‍ ജര്‍മന്‍ സംസ്‌കാരത്തില്‍ അലിഞ്ഞു ചേരുകയുമായിരുന്നു.
ഫ്രാന്‍സിലെ സ്ഥിതിഗതികളും സമാനമാണ്. ഫ്രാന്‍സിലെ 65 മില്യണ്‍ സ്വദേശികളില്‍ 64 ശതമാനവും (41.6 മില്യണ്‍) റോമന്‍ കത്തോലിക്കരാണ്. അവരിലെ നാലര ശതമാനം (1.9 മില്യണ്‍) ആളുകള്‍ മാത്രമേ വിശ്വാസപരമായി സമര്‍പ്പിത ജീവിതം നയിക്കുന്നവരായുള്ളൂ. ജനസംഖ്യയിലെ ബഹുഭൂരിപക്ഷവും ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരും സഹാറന്‍ പ്രവിശ്യകളില്‍ നിന്നുമുള്ള മുസ്ലീംങ്ങളാണ്. ഫ്രഞ്ച് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ലിക് ഒപ്പീനിയന്‍ എന്ന സംഘടനയുടെ സര്‍വെ പ്രകാരം ഇവരില്‍ ഭൂരിപക്ഷവും മുസ്‌ളീം മതവിശ്വാസികളാണെങ്കിലും പകുതിയില്‍ താഴെ പേര്‍ മാത്രമേ വിശ്വാസപരമായി സമര്‍പ്പണം നടത്തിയവരായുള്ളൂ. എന്നാല്‍ റോമന്‍ കാത്തലിക് വിഭാഗങ്ങളിലെ വിശ്വാസികളുടെ എണ്ണത്തില്‍ വന്നിട്ടുള്ള കൊഴിഞ്ഞു പോക്ക് കാരണം മൂന്നും നാലും പള്ളികള്‍ ചേര്‍ന്ന് ഒന്നിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്രകാരം കൂട്ടായ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പല പള്ളികള്‍ക്കും കൂടി രണ്ട് വൈദികരുടെ ആവശ്യമേ ഉണ്ടാകുന്നുള്ളൂ. ആറ് മുതല്‍ എട്ട് വരെ വൈദികരുടെ സ്ഥാനത്ത് കൂട്ടായ പള്ളികളില്‍ ഒരു മുഖ്യവൈദികനും ഒരു സഹകാര്‍മികനും ഉണ്ടെങ്കില്‍ ആരാധന നടത്താന്‍ കഴിയും.
കേരളത്തില്‍ നിന്ന് 450ഓളം പുരോഹിതരാണ് ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 1000ഓളം വിദേശ പുരോഹിതന്മാര്‍ ജര്‍മനിയില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നതായാണ് ജോസ് പുന്നാംപറമ്പില്‍ ചൂണ്ടിക്കാട്ടുന്നത്. വൈദികപഠനത്തിന് ആളെ കിട്ടാത്തതാണ് വൈദികരുടെ എണ്ണം കുറഞ്ഞു വരുന്നതെന്നാണ് വിലയിരുത്തല്‍. ഇവിടെ മിക്ക കുടുംബങ്ങളിലും കുട്ടികള്‍ ഒന്നോ രണ്ടോ മാത്രമാമുള്ളത്. അതാണ് പലരും വൈദിക വൃത്തിക്ക് കുട്ടികളെ പറഞ്ഞയയ്ക്കാന്‍ മടിക്കുന്നത്. ഇതിനു പരിഹാരം കാണുന്നതിന് കൊളോഗോണിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോയാക്കിം മെയ്‌നര്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിവിധി, കൂടുതല്‍ സന്താനോത്പ്പാദനത്തിനായി സ്ത്രീകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണ എന്നതാണ്. പ്രത്യേകിച്ച് ജര്‍മനിയിലെ ജനനനിരക്ക് ലോകത്തിലേക്കും ഏറ്റവും കുറഞ്ഞാതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ജര്‍മനിയില്‍ കന്യാസ്ത്രീകളുടെ എണ്ണത്തില്‍പോലും ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നവെന്നതാണ്.കന്യാസ്ത്രീകളാകാന്‍ സ്ത്രീകള്‍ മടിക്കുന്നതിനാല്‍ പല കന്യാസ്ത്രി മഠങ്ങളും ആളെക്കിട്ടാനില്ലാതെ അടുച്ചുപൂട്ടുകയോ കെട്ടിടാദികള്‍ വിറ്റവിക്കേണ്ടി വരികയോ ചെയ്യുന്ന സാഹചര്യമാണ്. ഇത്തരത്തില്‍ ഒരു വലിയ കന്യാസ്ത്രീ മഠം വിലയ്ക്കു വാങ്ങിയത് മുസ്ലീം സമുദായമായിരുന്നു. പക്ഷെ ഇത്തരത്തില്‍ സബാ സ്ഥാനപങ്ങള്‍ വിലയ്ക്കു വാങ്ങിയവരില്‍ ചിലര്‍ക്ക് അവയില്‍ സ്ഥാപിച്ചിരുന്ന അഫ്ഗാന്‍ കുരിശുകള്‍ എടുക്കാച്ചരക്കായി മാറി. ഈ കുരിശുകളില്‍ പലതും കേരളത്തില്‍ നിന്ന് ജര്‍മിനിയില്‍ കുടിയേറിപ്പാര്‍ക്കുന്ന നഴ്‌സുമാര്‍ക്ക് ഉപഹാരമായ നല്‍കിയാണ് അവര്‍ കുരിശിന് ആവശ്യക്കാരെ കണ്ടെത്തിയതെന്ന് പുന്നാംപറമ്പില്‍ പറയുന്നു. കേരളത്തില്‍ നന്ന് 200ഓളം കന്യാസ്ത്രികള്‍ ജര്‍മനിയില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പില്‍ ക്രൈസ്തവര്‍ക്കിടിയില്‍ വിശ്വാസപരമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഭക്ഷണം, വീട്, വസ്ത്രം എന്നീ അടിസ്ഥാനപരമായ മൂന്ന് ആവശ്യങ്ങലായിരുന്ന മുന്‍കാലങ്ങളില്‍ ഒരു ശരാശരി ക്രൈസ്തവന്റെ ദൈവത്തോടുള്ള പ്രാര്‍ഥനയിലെ ആവശ്യങ്ങള്‍. എന്നാല്‍ ഇന്ന് അവന്റെ മനോഭാവത്തില്‍ വന്നിരിക്കുന്ന കാതലായ മാറ്റത്തോടൊപ്പം അവന്റെ പ്രാര്‍ഥനയുടെ കാര്യത്തിലും യിലും വലിയ മാറ്റമാണ് വന്നിരിക്കുന്നത്. അവന്റെ കാഴ്ചപ്പാടില്‍ പ്രാരഥനയ്ക്കുള്ള സ്ഥാനം ഇല്ലാതായിരിക്കുന്നതായി പുന്നാംമ്പറമ്പില്‍ സാക്ഷ്യപ്പെടുത്തുന്നു. ദൈനംദിനജീവിതത്തിനാവശ്യമായ ഭൗതികസാഹചര്യങ്ങള്‍ സ്വന്തം കഠിനാധ്വാനം കൊണ്ട് പ്രാപ്യമാകുമെന്ന വളരെ യുക്ത്യാധിഷ്ഠിതമായ ഒരു ചിന്താഗതിയാണ് ഇന്ന് അവരെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ദൈവത്തോടുള്ള പ്രാര്‍ഥനയ്ക്ക അവരുടെ ജീവിതത്തില്‍ സ്ഥാനം ഇല്ലാതായിരിക്കുന്നതായും അദ്ദേഹം പറയുന്നു. കഠിനാധ്വാനത്തിലൂടെ എന്തും നേടാനാകും എന്ന സ്വാശ്രയചിന്ത ക്രൈസ്തവര്‍ക്കിടിയില്‍ വേരാഴ്ന്നതാണ് കത്തോലിക്ക വിശ്വാസത്തിന് ജര്‍മനിയില്‍ ശൈഥില്യം സംഭവിക്കാനുണ്ടായ കാരണങ്ങളില്‍ പ്രധാനമെന്നാണ് വിലയിരുത്തുന്നത്.
(കടപ്പാട്-ജോസ് പുന്നാംപറമ്പില്‍)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in