യുവജനസംഘടനകളേ, ഹാ കഷ്ടം
നമ്മുടെ യുവജനപ്രസ്ഥാനങ്ങളുടെ സമരങ്ങളുടെ്അവസ്ഥ നോക്കുക. വളരെ ഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇടപെടാതിരിക്കുന്ന അവര്‍ കേവല പ്രചരണത്തിനായി സമരപ്രഹസനങ്ങളാണ് നിരന്തരമായി നടത്തുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലുണ്ടായ രണ്ടു സംഭവങ്ങളും അവയോട് സംഘടനകള്‍ സമീപിച്ച രീതിയുമാണ് ഇതുന്നയിക്കാന്‍ കാരണം. ഒന്ന് നഗരത്തിലെ നക്ഷത്രബാറില്‍ നിശാനൃത്തം നടക്കുന്നു എന്ന വാര്‍ത്ത. രണ്ട് രാത്രി പീടികത്തിണ്ണയില്‍ ഉറങ്ങുന്ന അനാഥരുടെ വസ്ത്രങ്ങള്‍ പോലീസ് കൂട്ടിയിട്ട് കത്തിച്ച സംഭവം. ആദ്യവിഷയത്തില്‍ സമരകോലാഹലങ്ങള്‍ നടത്തിയ സംഘടനകള്‍ രണ്ടാമത്തെ വിഷയം അവഗണിക്കുകയായിരുന്നു. ബാറില്‍ നൃത്തം നടക്കുന്നതായി മാസങ്ങള്‍ക്കുമുമ്പെ […]
നമ്മുടെ യുവജനപ്രസ്ഥാനങ്ങളുടെ സമരങ്ങളുടെ്അവസ്ഥ നോക്കുക. വളരെ ഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇടപെടാതിരിക്കുന്ന അവര്‍ കേവല പ്രചരണത്തിനായി സമരപ്രഹസനങ്ങളാണ് നിരന്തരമായി നടത്തുന്നത്.
കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലുണ്ടായ രണ്ടു സംഭവങ്ങളും അവയോട് സംഘടനകള്‍ സമീപിച്ച രീതിയുമാണ് ഇതുന്നയിക്കാന്‍ കാരണം. ഒന്ന് നഗരത്തിലെ നക്ഷത്രബാറില്‍ നിശാനൃത്തം നടക്കുന്നു എന്ന വാര്‍ത്ത. രണ്ട് രാത്രി പീടികത്തിണ്ണയില്‍ ഉറങ്ങുന്ന അനാഥരുടെ വസ്ത്രങ്ങള്‍ പോലീസ് കൂട്ടിയിട്ട് കത്തിച്ച സംഭവം. ആദ്യവിഷയത്തില്‍ സമരകോലാഹലങ്ങള്‍ നടത്തിയ സംഘടനകള്‍ രണ്ടാമത്തെ വിഷയം അവഗണിക്കുകയായിരുന്നു.
ബാറില്‍ നൃത്തം നടക്കുന്നതായി മാസങ്ങള്‍ക്കുമുമ്പെ വാര്‍ത്തയുണ്ടായിരുന്നു. പൊതുവില്‍ എല്ലാവര്‍ക്കുമതറി യുകയും ചെയ്യാം. പോലീസ് അക്കാര്യം അന്വേഷിച്ച് കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു ബാന്റുസംഘമാണ് ബാറില്‍ പ്രതേകം സജ്ജമാക്കിയ വേദിയില്‍ സംഗീതവും അതനനുസരിച്ച് ചെറിയ രീതിയില്‍ ചുവടുകളും വെച്ചിരുന്നത്. അവര്‍ മദ്യപിക്കുന്നവരുടെ ഇടയിലേക്കിറങ്ങിയിരുന്നില്ല. വേഷം സഭ്യത അതിലംഘിച്ചിരുന്നുമില്ല. ആര്‍ക്കും ഇവിടെ വന്ന് മദ്യപിക്കാന്‍ കഴിയുമായിരുന്നു. നൃത്തമായിരുന്നില്ല നടന്നിരുന്നത്, ഗാനമായിരുന്നു എന്നാണ് ഹോട്ടല്‍ നിലപാട്. എന്തായാലും മലയാളിയുടെ സകലസദാചാരഗോപുരങ്ങലും തകര്‍ന്നുവീണതായി വ്യാഖ്യാനിച്ചായിരുന്നു ഹോട്ടലിലേക്ക് യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തിയത്. എന്തായാലും ഫിലിപ്പൈന്‍സ് പെണ്‍കുട്ടികളുടെ തൊഴില്‍ പോയി.
അന്നുരാത്രിതന്നെ വര്‍ഷങ്ങളായി കോര്‍പ്പറേഷനടുത്ത് കടത്തിണ്ണയില്‍ കാലങ്ങളായി ഉറങ്ങുന്ന അനാഥരുടെ വസ്ത്രങ്ങളും മറ്റു വസ്തുക്കളും യാതൊരു പ്രകോപനവുമില്ലാതെ പോലീസ് കത്തിച്ചു. നഗരത്തിലെവിടേയോ ഒരു കൊലപാതകം നടന്നതിന്റെ പേരിലാണത്രെ നടപടി. അവരുടെ കൈവശമുണ്ടായിരുന്ന തുച്ചം പൈസയടക്കും ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം കത്തിപ്പോയി. വിഷയത്തില്‍ പ്രതികരിക്കാന്‍ ഏതാനും മനുഷ്യാവകാശ പ്രവര്‍ത്തകരും ഏതാനും യൂത്ത് കോണ്‍ഗ്രസ്സുകാരും മാത്രമാണ് രംഗത്തെത്തിയത്. എന്താണ് നമ്മുടെ പ്രസ്ഥാനങ്ങളുടെ അജണ്ട എന്നാണ് ഈ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in