മോദി വന്നാല്‍ താങ്കളായിരിക്കും ഉത്തരവാദി… സിംഗ്
അമേരിക്കയുമായി ആണവകരാര്‍ ഒപ്പുവച്ചതാണ് തന്റെ ഭരണകാലഘട്ടത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിലപാട് നല്ല തമാശയായി. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ചെയ്ത ഒന്നും തന്റെ മികച്ച നേട്ടമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍? ആഗോള സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസമായെന്നും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കല്‍ക്കരിപ്പാടം, ടു ജി സ്‌പെക്ട്രം അഴിമതി ആദ്യത്തെ യു.പി.എ സര്‍ക്കാറിന്റെ […]
അമേരിക്കയുമായി ആണവകരാര്‍ ഒപ്പുവച്ചതാണ് തന്റെ ഭരണകാലഘട്ടത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിലപാട് നല്ല തമാശയായി. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി ചെയ്ത ഒന്നും തന്റെ മികച്ച നേട്ടമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?
ആഗോള സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസമായെന്നും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കല്‍ക്കരിപ്പാടം, ടു ജി സ്‌പെക്ട്രം അഴിമതി ആദ്യത്തെ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നതാണെന്നും അതിനുശേഷം ജനങ്ങള്‍ യു.പി.എയെ തന്നെ തിരഞ്ഞെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നീ മൂന്ന് വിഷയങ്ങളില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല എന്നും മന്‍മോഹന്‍സിങ് സമ്മതിച്ചു. പണപ്പെരുപ്പം തടയാനായില്ല എന്നതും യാഥാര്‍ഥ്യമാണ്. നിങ്ങളുടെ ഒരു പ്രവര്‍ത്തി പാവപ്പെട്ടവനെ എങ്ങനെ ബാധിക്കുമെന്നാണ് പരിശോധിക്കേണ്ടതാണെന്നു പറഞ്ഞ പാവം ഗാന്ധിജി ഇതുകേട്ടാല്‍ എന്തു പറയുമാവോ?
അതായത് നിര്‍ബന്ധമായും ചെയ്യേണ്ടതായ കാര്യങ്ങളൊന്നും ചെയ്യാനാവാത്തതില്‍ അഴകൊഴമ്പന്‍ ന്യായീകരണം. മറുവശത്ത് ആണവകരാരില്‍ അഭിമാനം. മറുവശത്ത് പാക്കിസ്ഥാനുമായ ബന്ധങ്ങള്‍ കാര്യമായി മെച്ചപ്പെടുത്താനോ ശ്രീലങ്കന്‍ തമിഴരുടെ വിഷയങ്ങളില്‍ എന്തെങ്കിലും ചെയ്യാനോ കഴിഞ്ഞിട്ടില്ല. എന്നിട്ട് പ്രധാനമന്ത്രി പറയുന്നു, നരേന്ദ്രമോദി പ്രധാനമന്ത്രിയാവുന്നത് രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന്. അതു ശരിതന്നെ. എന്നാല്‍ അതിനു കാരണമാകാന്‍ പോകുന്നത് വിലകയറ്റവും അഴിമതിയുമാകും. പ്രത്യേകിച്ച് പാചകവാതകം, പെട്രോള്‍, ഡീസല്‍, പച്ചക്കറിയടക്കമുള്ള അവശ്യവസ്തുക്കളുടെ വിലകയറ്റം. അതായത് മോദി അധികാരത്തിലെത്തിയാല്‍ അതിനു മുഖ്യകാരണം താങ്കളായിരിക്കും മന്‍മോഹന്‍സിംഗ്…
രാജ്യത്തെ ദരിദ്രരുടെ എണ്ണം 13.89 കോടി കുറഞ്ഞെന്നും വിലക്കയറ്റത്തേക്കാള്‍ വേഗത്തില്‍ വരുമാനം കൂടിയെന്നും താങ്കള്‍ അവകാശപ്പെടുന്നുണ്ട്. ശരിയാണെങ്കില്‍ നന്ന്. സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യം 9 ശതമാനം വളര്‍ച്ച കൈവരിച്ചതായും താങ്കള്‍ അവകാശപ്പെടുന്നു. സര്‍വശിക്ഷാ അഭിയാന്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചു, എസ്സി, എസ്ടി, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു എന്നെല്ലാം താങ്കള്‍ പറയുന്നതും കേട്ടു. കൂടാതെ കാര്‍ഷിക സൗഹാര്‍ദ നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും കാര്‍ഷിക മേഖലയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നും ഇന്ത്യന്‍ കാര്‍ഷിക മേഖല വളര്‍ച്ചയുടെ പാതയിലാമെന്നും.
താങ്കള്‍ പറഞ്ഞ ഒരു കാര്യത്തില്‍ ശരിയുണ്ട്. ജനാധിപത്യത്തിന് കരുത്ത് പകര്‍ന്ന ഒരു കാലമയിരുന്നു കടന്നുപോയത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് ശതമാനം ഉയര്‍ന്നത് ജനാധിപത്യം ശക്തിപ്പെടുന്നതിന്റെ ലക്ഷണമാണ്. അതുപോലെ വിവരാവകാശനിയമം, സേവനാവകാശനിയമം, വിദ്യാഭ്യാസാവകാശനിയമം, ഭക്ഷ്യ സുരക്ഷാ നിയമം, തൊഴിലുറപ്പു പദ്ധതി, നിഷേധവോട്ടാവകാശം, ലോക്പാല്‍ തുടങ്ങിയവയൊക്കെ അതിനുദാഹരണമാണ്. സ്ത്രീ സുരക്ഷാനിയമങ്ങളും ജാതീയ പീഡന വിരുദ്ധ നിയമങ്ങളും ന്യൂനപക്ഷ സംരക്ഷണവും ഇനിയും കരുത്തതാക്കേണ്ടതുണ്ടതുണ്ട്. ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിക്കുമെന്നു പറഞ്ഞതും നന്നായി.
അടുത്ത പ്രധാനമന്ത്രി യു.പി.എയില്‍ നിന്നായിരിക്കുമെന്ന് ഉറപ്പുണ്ടെന്നു പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പത്രസമ്മേളനം അവസാനിപ്പിച്ചത്. അത് രാഹുല്‍ ഗാന്ധി തന്നെയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതീക്ഷ നന്ന്. എന്നാല്‍ അതു യാഥാര്‍ത്ഥ്യാമാകാതിരിക്കുകയും മോദി അധികാരത്തിലെത്തുകയും ചെയ്താല്‍ അതിനുള്ള മുഖ്യ ഉത്തരവാദിത്തം താങ്കള്‍ക്കായിരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in