മോദി പറഞ്ഞത് ശരി – പക്ഷെ

കേരളത്തില്‍ മൂന്നാം ബദല്‍ അനിവാര്യമണെന്ന നരേന്ദ്രമോഡിയുടെ അഭിപ്രായം ശരി. എന്നാല്‍ അതില്‍ ബിജെപിക്ക് ഒരു റോളുമില്ല എന്നതാണ് സത്യം. ദശകങ്ങളായി കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ ഒരു കാലിലെ ചെളി മറ്റെ കാലിലും തിരിച്ചുമാക്കിയാണ് കേരള രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. മറ്റൊരു പരീക്ഷണം കേരളത്തില്‍ അടുത്തൊന്നും വേരൂന്നുമെന്ന് തോന്നുന്നില്ല. സത്യത്തില്‍ കക്ഷിരാഷ്ട്രീയ മൗലിക വാദത്തിന് അടിമകളാണ് നാം. വിശ്വസിക്കുന്ന പാര്‍ട്ടി എന്തു തെറ്റുചെയ്താലും പ്രശ്‌നമല്ല, എല്ലാവിഷയങ്ങളേയും നാം പൊതുവില്‍ നോക്കി കാണുന്ന കക്ഷി രാഷ്ട്രീയ കണ്ണുകളോടെ. അതു കൊലപാതകമാണെങ്കിലും ശരി, വികസനപ്രശ്‌നങ്ങളാണെങ്കിലും […]

Modi Kerala Kochi meet

കേരളത്തില്‍ മൂന്നാം ബദല്‍ അനിവാര്യമണെന്ന നരേന്ദ്രമോഡിയുടെ അഭിപ്രായം ശരി. എന്നാല്‍ അതില്‍ ബിജെപിക്ക് ഒരു റോളുമില്ല എന്നതാണ് സത്യം.
ദശകങ്ങളായി കുഞ്ഞുണ്ണിമാഷ് പറഞ്ഞപോലെ ഒരു കാലിലെ ചെളി മറ്റെ കാലിലും തിരിച്ചുമാക്കിയാണ് കേരള രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. മറ്റൊരു പരീക്ഷണം കേരളത്തില്‍ അടുത്തൊന്നും വേരൂന്നുമെന്ന് തോന്നുന്നില്ല. സത്യത്തില്‍ കക്ഷിരാഷ്ട്രീയ മൗലിക വാദത്തിന് അടിമകളാണ് നാം. വിശ്വസിക്കുന്ന പാര്‍ട്ടി എന്തു തെറ്റുചെയ്താലും പ്രശ്‌നമല്ല, എല്ലാവിഷയങ്ങളേയും നാം പൊതുവില്‍ നോക്കി കാണുന്ന കക്ഷി രാഷ്ട്രീയ കണ്ണുകളോടെ. അതു കൊലപാതകമാണെങ്കിലും ശരി, വികസനപ്രശ്‌നങ്ങളാണെങ്കിലും ശരി. അടിയന്തരാവസ്ഥക്കു ശേഷം ജനതാപാര്‍ട്ടിക്കുപോലും കേരളത്തില്‍ വേരൂന്നാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ മൂന്നാം മുന്നണി പ്രതീക്ഷ ഏറെ അകലെയാണ്. എങ്കിലും കേന്ദ്രത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായി ഒരു മൂന്നാം മുന്നണി രൂപീകരിക്കപ്പെടുകയാണെങ്കില്‍ കേരളത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമെതിരായ മൂന്നാം മുന്നണി വന്നേക്കാം. എന്നാലതില്‍ ബിജെപിക്ക് റോളുണ്ടാകാനിടയില്ല.
സാമുദായിക സംഘടനകളുടെ പിന്തുണയോടെ ശക്തമകാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ സാമുദായിക സംഘടനകള്‍ രൂപീകരിച്ച ഒരു പാര്‍ട്ടിയും കേരളത്തില്‍ വേരൂന്നിയിട്ടില്ല എന്ന് മോദി മറക്കുന്നു – മുസ്ലിം സംഘടനകള്‍ ഒഴികെ.
എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി കേരളത്തില്‍ ജുഗല്‍ബന്ദി കളിച്ചുകൊണ്ടിരിക്കുകയാണ്, കേരളത്തിന്റെ ദുര്‍ഗതിക്ക് കാരണം മാറിമാറി ഭരിക്കുന്ന ഇരുമുന്നണികളുടെയും സമീപനമാണ്, വികസനമുരടിപ്പിനെ തുടര്‍ന്ന് ഇവിടം വിട്ട് ലക്ഷക്കണക്കിന് യുവാക്കള്‍ വിദേശത്ത് തൊഴില്‍ തേടി പോകേണ്ട സ്ഥിതിയാണ്, കാര്‍ഷികമേഖലയിലെ യന്ത്രവത്കരണത്തെ എതിര്‍ത്ത ഇടതുപക്ഷം കേരളത്തിലെ കാര്‍ഷികതളര്‍ച്ചയ്ക്ക് കളമൊരുക്കി, ലോകമാകെ വിവരസാങ്കേതികവിദ്യയില്‍ വിപ്ലവം വിരിയിച്ചപ്പോള്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെപ്പറ്റി ചിന്തിക്കാതിരുന്ന കമ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തു, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അമേരിക്കന്‍ ചാരന്മാരാണെന്ന് പ്രചരിപ്പിച്ചവര്‍ ഇന്ന് എ.കെ.ജി സെന്ററിലും ലെനിന്‍ സെന്ററിലും കമ്പ്യൂട്ടര്‍ നിറച്ചിരിക്കുകയാണ്, ടി.പി. ചന്ദ്രശേഖരന്റെ വിധവയ്ക്ക് ഭര്‍ത്താവിന്റെ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ തെരുവില്‍ കുത്തിയിരിക്കേണ്ടി വന്നത് ഇരുമുന്നണികളും തമ്മിലെ നാടകം കാരണമാണ്, ടൂറിസ – ആയുര്‍ വേദ മേഖലകളിലെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കേരളത്തിനു കഴിയുന്നില്ല തുടങ്ങിയ മോദിയുടെ നിരീക്ഷണങ്ങളില്‍ ശരിയുണ്ട്. 1998 ല്‍ കേരളത്തിലും ഗുജറാത്തിലും ഒരുമിച്ചാണ് എല്‍.എന്‍.ജി ടെര്‍മിനലിന് അനുമതി ലഭിച്ചത്. ഗുജറാത്തില്‍ 2004 ല്‍ അത് പൂര്‍ത്തിയാക്കി. 2014 ആയിട്ടും കേരളത്തില്‍ വന്നില്ല. ഗുജറാത്തില്‍ 2000 കോടിക്ക് പൂര്‍ത്തിയായ പദ്ധതി കേരളത്തിലിപ്പോള്‍ 4500 കോടി മുടക്കിയാലും നടക്കാത്ത സ്ഥിതിയാണ് എന്ന ഉദാഹരണവും ശരി. എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്നാല്‍ 60 മാസം കൊണ്ട് കേരളം എങ്ങനെ വികസിപ്പിക്കാമെന്ന് കാണിച്ചുതരാമെന്ന മോദിയുടെ പ്രഖ്യാപനം തമാശ മാത്രം. കാരണം ബിജെപി നേരത്തേയും അധികാരത്തിലെത്തിയിട്ടുണ്ടല്ലോ. എന്നിട്ടും പ്രത്യകിച്ചൊന്നും സംഭവിച്ചില്ലല്ലോ. മാത്രമല്ല, കേരളത്തിലെ പാര്‍ട്ടിക്ക് അത്തരത്തിലുള്ള നയ സമീപനങ്ങളൊന്നുമുള്ളതായി അറിയില്ല. ശക്തമായ ഗ്രൂപ്പിസത്തിലുമാണ് പാര്‍ട്ടി.
മോദിയുടെ മറ്റൊരു നിരീക്ഷണം കൂടി ശരിയാണ്. അടുത്ത ദശകം പിന്നാക്ക – ദലിത് – ന്യൂനപക്ഷദരിദ്ര വിഭാഗങ്ങളുടേതായിരിക്കുമെന്നതാണത്. എന്നാലവിടേയും ബിജെപിക്കെന്തു സ്ഥാനമെന്നുമെന്നു മനസ്സിലാകുന്നില്ല. രാജ്യത്തെ പിന്നോക്ക ദളിത് മുന്നേറ്റങ്ങളെ ചെറുക്കുന്ന ചേരിയിലാണ് ബിജെപിയുടെ സ്ഥാനം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. ഗ്രൂപ്പിസത്തിന്റെ പേരില്‍ സാമുദായിക താല്‍പ്പര്യങ്ങള്‍ കയ്യൊഴിഞ്ഞ കെപിഎംഎസിന്റെ ഒരു വിഭാഗം ചരിത്രത്തിനുനേരെ മുഖം തിരി#്ചചാണ് കായല്‍സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മോദിയെ കൊണ്ടുവന്നതെന്ന് ചരിത്രമറിയുന്ന ആര്‍ക്കാണറിയാത്തത്? മോദി പിന്നോക്കക്കാരനായിരിക്കാം. എന്നാല്‍ മോദി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നിലപാടെന്താണെന്ന് കഴിഞ്ഞ ദശകങ്ങളിലെ ചരിത്രം നമ്മോട് പറഞ്ഞുതരുന്നു. ഇന്ത്യയിലെ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ പടവീളായി വിപി സിംഗ് പുറത്തുവിട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് പുറത്തുചാടിയ ഭൂതമായിരുന്നല്ലോ. അവിടെനിന്ന് ഇങ്ങോട്ടുള്ള ചിത്രം മാത്രം പരിശോധിക്കുക. മണ്ഡലിനെ തകര്‍ക്കാന്‍ മന്ദിറിനെ ഉയര്‍ത്തിയ ചാണക്യതന്ത്രം മറക്കാറായിട്ടില്ലല്ലോ. അവസാനം അംബേദ്കര്‍ ജന്മദിനമായ ഡിസംബര്‍ ആറിനെ ബാബറി മസ്ജിദ് തകര്‍ത്ത ദിനമാക്കി മാറ്റുകയും ചെയ്തു. ന്യൂനപക്ഷങ്ങളോടുള്ള നിലപാടിനെ കുറിച്ച് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ.
എന്തായാലും മോദിയും ബിജെപിയും ശ്രമിക്കട്ടെ. ജനാധിപത്യത്തില്‍ അതിനുള്ള അവകാസമുണ്ടല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മോദി പറഞ്ഞത് ശരി – പക്ഷെ

  1. അവസാനം അംബേദ്കര്‍ ജന്മദിനമായ ഡിസംബര്‍ ആറിനെ ബാബറി മസ്ജിദ് തകര്‍ത്ത ദിനമാക്കി മാറ്റുകയും ചെയ്തു. wrong….his birthday is on 14th april…..died on a december 6th….

Leave a Reply