മോഡിയുടെ രഥത്തെ ആരു പിടിച്ചുകെട്ടും?

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ അശ്വമേധം തുടരുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇപ്പാള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് ആ രഥമുരുളുന്നത്. എതിര്‍നില്‍ക്കുന്നവരെയെല്ലാം നിലം പരിശാക്കിയാണ് അശ്വമേധത്തിന്റെ വരവ്. ഒരുകാലത്ത് ബിജെപിയുടെ എല്ലാമെല്ലാമായിരുന്ന, ഉരുക്കുമനുഷ്യന്‍ (ലോഹപുരുഷ്) എന്നു വിശേഷിപ്പിക്കപ്പെട്ടിരന്നപാര്‍ട്ടി സ്ഥാപകനേതാവ് എല്‍.കെ. അദ്വാനി പോലും അതിനുമുന്നില്‍ കീഴടങ്ങി. പാര്‍ട്ടിയില്‍ പ്രബലനായ മോഡിയുടെ തട്ടകമായ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നു വീണ്ടും മത്സരിക്കാന്‍ വിസമ്മതിച്ച അദ്വാനിക്ക് അവസാനം അതിനു കീഴടങ്ങേണ്ടിവന്നു. ഗാന്ധിനഗര്‍ സീറ്റിന്റെ പേരില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ്, തെരഞ്ഞെടുപ്പുസമിതി […]

download (1)

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ അശ്വമേധം തുടരുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇപ്പാള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് ആ രഥമുരുളുന്നത്. എതിര്‍നില്‍ക്കുന്നവരെയെല്ലാം നിലം പരിശാക്കിയാണ് അശ്വമേധത്തിന്റെ വരവ്. ഒരുകാലത്ത് ബിജെപിയുടെ എല്ലാമെല്ലാമായിരുന്ന, ഉരുക്കുമനുഷ്യന്‍ (ലോഹപുരുഷ്) എന്നു വിശേഷിപ്പിക്കപ്പെട്ടിരന്നപാര്‍ട്ടി സ്ഥാപകനേതാവ് എല്‍.കെ. അദ്വാനി പോലും അതിനുമുന്നില്‍ കീഴടങ്ങി. പാര്‍ട്ടിയില്‍ പ്രബലനായ മോഡിയുടെ തട്ടകമായ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നു വീണ്ടും മത്സരിക്കാന്‍ വിസമ്മതിച്ച അദ്വാനിക്ക് അവസാനം അതിനു കീഴടങ്ങേണ്ടിവന്നു. ഗാന്ധിനഗര്‍ സീറ്റിന്റെ പേരില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ്, തെരഞ്ഞെടുപ്പുസമിതി യോഗങ്ങള്‍ അദ്ദേഹം ബഹിഷ്‌കരിച്ചിരുന്നു.
തന്റെ വിശ്വസ്തനായ ശിവരാജ്‌സിംഗ് ചൗഹാന്‍ ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്നു മത്സരിക്കാനായിരുന്നു അദ്വാനിയുടെ ആഗ്രഹം. അതദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അദ്വാനിയെ ഭോപ്പാലില്‍ മത്സരിപ്പിക്കണമെന്നു മുഖ്യമന്ത്രി ചൗഹാനും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗിനോട് അഭ്യര്‍ഥിച്ചു. ഭോപ്പാലില്‍ മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചശേഷമാണു പാര്‍ലമെന്ററി ബോര്‍ഡ്, തെരഞ്ഞെടുപ്പുസമിതി യോഗങ്ങളില്‍നിന്ന് അദ്വാനി വിട്ടുനിന്നത്. മോഡിയുമായുള്ള ബന്ധം അത്ര ഊഷ്മളമല്ലാത്ത സാഹചര്യത്തില്‍ ഗാന്ധിനഗറില്‍ മത്സരിച്ചാല്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന്റെ പിന്തുണയുണ്ടാകില്ലെന്നാണ് അദ്വാനിയുടെ ഭയം.
എന്നാല്‍ അദ്വാനി ഗാന്ധിനഗറില്‍നിന്നുതന്നെ മത്സരിക്കണമെന്നു നരേന്ദ്രമോഡിയുടെ വസതിയില്‍ ചേര്‍ന്ന ഗുജറാത്ത് ബി.ജെ.പി. ഘടകം അഭ്യര്‍ഥിക്കുകയായിരുന്നു. ഇക്കാര്യം പാര്‍ലമെന്ററി ബോര്‍ഡിനും തെരഞ്ഞെടുപ്പുസമിതിക്കും മുമ്പാകെയെത്തുകയും അദ്വാനിയെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പക്ഷക്കാരിയായ സുഷമാ സ്വരാജിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗാന്ധിനഗറില്‍നിന്നു മത്സരിക്കണമെന്നു മോഡിതന്നെ വീട്ടിലെത്തി അദ്വാനിയോട് അഭ്യര്‍ഥിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇതുവരേയും അദ്വാനി വഴങ്ങിയിട്ടില്ല. മുരളീ മനോഹര്‍ ജോഷിയെ പോലുള്ള പല മുതിര്‍ന്ന നേതാക്കളും അദ്വാനിക്കൊപ്പമുണ്ട്. മോദിയും രാജ്‌നാഥ് സിംഗും പാര്‍്ട്ടിയുടെ നിയന്ത്രണം മൊത്തം ഏറ്റെടുത്തതില്‍ പഴയ പല നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. സത്യത്തില്‍ കഴിഞ്ഞ അഞ്ചുതവണയായി ലോക്‌സഭയില്‍ ഗാന്ധിനഗറിനെ പ്രതിനിധീകരിക്കുന്നത് അദ്വാനി തന്നെയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം മണ്ഡലം മാറുന്നതു രാഷ്ട്രീയശത്രുക്കള്‍ മുതലെടുക്കുമെന്നു കണ്ടാണ് നേതൃത്വത്തിന്റെ ഇടപെടല്‍.
അതേസമയം വാരണാസിയില്‍ നിന്നും വഡോദരയില്‍ നിന്നുമാണ് മോഡി ജനവിധി തേടുന്നത്. മുതിര്‍ന്നനേതാവ് മുരളീമനോഹര്‍ ജോഷിയെ വാരാണസിയില്‍നിന്നു കാണ്‍പൂരിലേക്കു മാറ്റിയാണ് മോഡി അവിടെ ജനവിധി തേടുന്നത്. വഡോദരയിലെ സിറ്റിംഗ് എം.പിയും അദ്വാനിയുടെ വിശ്വസ്തനുമായ ഹരേണ്‍ പഥകിനെ മാറ്റിയാണു മോഡി അവിടെ മത്സരിക്കുന്നതെന്നത്. യുപിയിലെ ചരിത്രപ്രസിദ്ധമായ വാരണാസിയില്‍ നിന്ന് ജയിച്ച് പ്രധാനമന്ത്രിയാകുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്നുറപ്പ്. മോദിക്കെതിരെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ദിഗ്വിജയ്‌സിങ്ങിനെ മത്സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിച്ചുവരുകയാണ്. വാരാണസിയിലെ പോരാട്ടമുഖംതന്നെ മാറ്റാന്‍ പോകുന്നതാണ് ദിഗ്‌വിജയ്‌സിങ്ങിന്റെ സ്ഥാനാര്‍ഥിത്വം. മോദിക്കെതിരെ മത്സരിക്കാന്‍ തയാറാണെന്ന് അദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ദിഗ്‌വിജയ്‌സിംഗിന് മറ്റു പാര്‍ട്ടികളില്‍ നിന്ന് പിന്തുണ കിട്ടുമെന്ന് കോണ്‍ഗ്രസ്സിനു പ്രതീക്ഷയുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാളും മെഡിക്കെതിരെ മത്സരിക്കാന്‍ ആലോചിക്കുന്നുണ്ട്. മൂന്നാം മുന്നണിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മോദിക്ക് ഈസി വാക്കോവറായിരിക്കും. അതൊഴിവാക്കി മോഡിക്കെതിരെ ഒറ്റ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതാണ് ഇപ്പോള്‍ മോദിയെ ഭയപ്പെടുത്തുന്ന ഒരു ഘടകം.
കാര്യങ്ങളുടെ പോക്ക് പൊതുവില്‍ പൊതുവില്‍ മോദിക്ക് അനുകൂലമാണെങ്കിലും മറ്റു ചില ഉല്‍ക്കണ്ഠകളും അദ്ദേഹത്തിന് ഉണ്ടെന്നതാണ് വസ്തുത. എന്‍ഡിഎക്ക് വ്യക്തമായ ഭൂപരിപക്ഷം ലഭിക്കാത്ത അവസ്ഥ വരുമോ എന്നതാണ് മോദിയുടെ മറ്റൊരു ഭയം. എങ്കില്‍ പുറത്തുനിന്നുള്ള പാര്‍ട്ടികളുടെ പിന്തുണ തനിക്ക് ലഭിക്കില്ല എന്നദ്ദേഹം ഭയപ്പെടുന്നു. കടുത്ത തീവ്രവാദമില്ലാത്ത ആരെയെങ്കിലും പ്രധാനമന്ത്രിയാക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പല പാര്‍ട്ടികളും തയ്യാറായാല്‍ അദ്വാനിയടക്കം ആര്‍ക്കും നറുക്കുവീഴാമെന്നതാണ് മോദിക്ക് പേടിസ്വപ്നമായിരിക്കുന്നത്. എന്തായാലും മോദിയുടെ രഥമുരുളുകയാണ്. അത് ഇന്ദ്രപുരിയിലെത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply