മേധാ പട്കര്‍, സോണി സോറി, സാറാ ജോസഫ് ……… ആം ആദ്മിക്ക് പെണ്‍കരുത്ത്
ആം ആദ്മിയില്‍ ഔരത്തിന് സ്ഥാനമെവിടെ എന്ന ചോദ്യം ഇന്ത്യയിലെ നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. കാഞ്ച എലൈയ്യെ പോലുള്ളവര്‍ ഈ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ ശക്തമായി തന്നെ അക്രമിക്കുകയും ചെയ്തിരുന്നു. ആ വിമര്‍ശനങ്ങള്‍ക്കിതാ പാര്‍ട്ടി മറുപടി പറയുന്നു. ഇന്ത്യയില്‍ പൊരുതുന്ന സ്ത്രീകളുടെ പ്രതിനിധികളായ മൂന്നുപേര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. അതുവഴി രാജ്യത്തെങ്ങും നട്ക്കുന്ന നിരവധി ജനകീയ പോരാട്ടങ്ങളുടെ പിന്തുണയാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. മുംബൈയില്‍ പാര്‍ട്ടി രംഗത്തിറക്കുന്ന മേധാപഠ്കര്‍ ലോകപ്രശസ്തയായ പരിസ്ഥിതി പ്രവര്‍ത്തകയാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നര്‍മ്മദാ ബ്ച്ചാവന്‍ ആന്ദോളന്റെ […]
ആം ആദ്മിയില്‍ ഔരത്തിന് സ്ഥാനമെവിടെ എന്ന ചോദ്യം ഇന്ത്യയിലെ നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. കാഞ്ച എലൈയ്യെ പോലുള്ളവര്‍ ഈ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ ശക്തമായി തന്നെ അക്രമിക്കുകയും ചെയ്തിരുന്നു. ആ വിമര്‍ശനങ്ങള്‍ക്കിതാ പാര്‍ട്ടി മറുപടി പറയുന്നു. ഇന്ത്യയില്‍ പൊരുതുന്ന സ്ത്രീകളുടെ പ്രതിനിധികളായ മൂന്നുപേര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. അതുവഴി രാജ്യത്തെങ്ങും നട്ക്കുന്ന നിരവധി ജനകീയ പോരാട്ടങ്ങളുടെ പിന്തുണയാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
മുംബൈയില്‍ പാര്‍ട്ടി രംഗത്തിറക്കുന്ന മേധാപഠ്കര്‍ ലോകപ്രശസ്തയായ പരിസ്ഥിതി പ്രവര്‍ത്തകയാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നര്‍മ്മദാ ബ്ച്ചാവന്‍ ആന്ദോളന്റെ പോരാട്ടങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന അവര്‍ രാജ്യത്തെങ്ങും നടക്കുന്ന മറ്റു ജനകീയ പോരാട്ടങ്ങളിലും സജീവസാന്നിധ്യമാണ്. ഇവരുടെ നേതൃത്വത്തില്‍ നാഷണല്‍ അലയെന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന പ്രസ്ഥാനവും നിലവിലുണ്ട്.
മാവോവാദികളെ സഹായിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് തടങ്കലില്‍ വെച്ച് ഭീകരമായി പീഡിപ്പിച്ച ആദിവാസി സ്‌കൂള്‍ അധ്യാപിക സോണി സോറിയെ ആദിവാസി മേഖലയായ ബസ്തറില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ദന്തവോഡ സ്വദേശിയായ സോണി സോറിയെ 2011ലാണ് ഛത്തിസ്ഗഢ് പൊലീസിനുവേണ്ടി ദല്‍ഹി പൊലീസ് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസ – മനുഷ്യാവകാസ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയിരുന്നത്. അവര്‍ക്കെതിരായ എട്ടു കേസുകളില്‍ ആറിലും തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി 2013ല്‍ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയിരുന്നു.
സാഹിത്യത്തില്‍ മാത്രമല്ല, പൊതുജീവിതത്തിലും കടുത്ത സ്ത്രീപക്ഷക്കാരിയായ സാറാ ജോസഫ് തൃശൂരില്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ ജനകീയ സമര പ്രവര്‍ത്തകരടേയും പിന്തുണ നേടാന്‍ ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വത്തിനു കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഈ മൂന്നുപേരുടേയും സ്ഥാനാര്‍ത്ഥിത്വത്തിലൂടെ അഖിലേന്ത്യാതലത്തിലും ചലനങ്ങള്‍ ഉണ്ടാക്കാനാകുമെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
P. Krishnakumar
February 18, 2014 at 3:42 am
Good move by AAP.