മുസ്ലീം ആകുന്നത് കുറ്റമാകുന്ന കാലം

ഫൈസല്‍ നെടുംപുരക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം വിഭാഗത്തില്‍ പെട്ടവരെ മത തീവ്ര വാദികള്‍ ആകാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത് . ശരിയായ കമ്യൂണിസ്റ്റ് കാരന് ഒരിക്കലും മത ത്രിവവാദി ആകുവാന്‍ കഴിയില്ല. അതിന് മാതൃഭുമിയും ജനമഭുമിയും എത്ര കിണഞ്ഞ് പരിശ്രമിച്ചാലും കേരളത്തിന്റെ മണ്ണില്‍ നടപ്പിലാക്കുവാന്‍ സാദിക്കില്ല. ജനമഭൂമിയുടെ ചേട്ടന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ് മാതൃഭുമി.കേരളത്തിന്റെ മണ്ണില്‍ മത സ്പര്‍ത്ഥ വളര്‍ത്തുവാന്‍ മാതൃഭൂമി തങ്ങളുടെ അച്ചുകള്‍ നിരത്തുമ്പോള്‍ മതേതര കേരളം അതിനെ എന്ത് വില കൊടുത്തും […]

mmഫൈസല്‍ നെടുംപുരക്കല്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം വിഭാഗത്തില്‍ പെട്ടവരെ മത തീവ്ര വാദികള്‍ ആകാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത് . ശരിയായ കമ്യൂണിസ്റ്റ് കാരന് ഒരിക്കലും മത ത്രിവവാദി ആകുവാന്‍ കഴിയില്ല. അതിന് മാതൃഭുമിയും ജനമഭുമിയും എത്ര കിണഞ്ഞ് പരിശ്രമിച്ചാലും കേരളത്തിന്റെ മണ്ണില്‍ നടപ്പിലാക്കുവാന്‍ സാദിക്കില്ല. ജനമഭൂമിയുടെ ചേട്ടന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ് മാതൃഭുമി.കേരളത്തിന്റെ മണ്ണില്‍ മത സ്പര്‍ത്ഥ വളര്‍ത്തുവാന്‍ മാതൃഭൂമി തങ്ങളുടെ അച്ചുകള്‍ നിരത്തുമ്പോള്‍ മതേതര കേരളം അതിനെ എന്ത് വില കൊടുത്തും തടയുക തന്നെ ചെയ്യും.എതിര്‍ക്കുന്നവനെ വര്‍ഗീയവാദിയായി ചിത്രീകരിക്കപെടുകയും ചെയ്യുന്നു. അതിന്റെ ഉദാഹരണം അണ് സഖാവ് ഷിഹാബ്.
നിലവില്‍ AIYF ചേര്‍പ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആണ് സഖാവ് ഷിഹാബ്. സഖാവ് ചെയ്ത കുറ്റം മാതൃഭുമിയുടെ വര്‍ഗീയ നിലപാടുകളില്‍ തുറന്ന അഭിപ്രായം രേഖപെടുത്തി എന്നതാണ്. നിരവധിയായ ആളുകള്‍ ഷെയര്‍ ചെയ്ത മാതൃഭുമി യുടെ ഒരു ട്രോള്‍ സഖാവും ഷെയര്‍ ചെയ്തു എന്നതാണ് സഖാവിനെതിരെ ചുമതപെട്ട കുറ്റം. അത് നിര്‍മ്മിച്ച ആളിനേയോ ഷെയര്‍ ചെയ്ത മറ്റുള്ള ആളുകളേയോ എന്ത് കൊണ്ട് 3 മാസ മായിട്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുന്നില്ല? സൈബര്‍ സെല്‍ അനേഷിച്ച് നടപടികള്‍ സ്വീകരികേണ്ട കേസില്‍ ലോക്കല്‍ പോലീസിനും കോഴിക്കോട് ടൗണ്‍ CI ക്കും എന്തിനാണ് പ്രതേക താല്‍പര്യം . ആരുടെയെങ്കിലും മുന്നില്‍ അമിത വിധേയത്വം കാണിക്കാന്‍ വേണ്ടിയിണോ?.
എന്ത് കൊണ്ടാണ് മാതൃഭുമികെതിരെ പരിഹാസ ടോളുകള്‍ വരുന്നത്. മതേതര കാഴ്ച്ചപാടും,പൊതു സ്വീകാര്യതയും ഉണ്ടായിരുന്ന മാതൃഭുമി തങ്ങളുടെ മാധ്യമ ധര്‍മ്മങ്ങള്‍ സംഘപരിവാരത്തിന് അടിയറവ് വെച്ച്‌കൊണ്ട് കേരളത്തിന്റെ മണ്ണില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചത്‌കൊണ്ടല്ലേ?
പാവപ്പെട്ട റോഹിങ്ക്യന്‍ ജനതയെ തീവ്രവാദികള്‍ ആകാന്‍ ശ്രമിച്ചതും, ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വിഷയത്തില്‍ റഹീമിന്റെ അനുയായികള്‍ എന്നല്ലേ നിങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിച്ച വാചകം, ലൗ ജിഹാദിന്റെ പേര് പറഞ്ഞ് സിറിയയിലേക്ക് നാടുകടത്തിയ നിസാമുദ്ധീനും, ഹരിതയും കേരളം മറന്നിട്ടില്ല മാതൃഭുമി.
സ. ഷിഹാബിനെതിരെ മാതൃഭൂമി പത്രം ആദ്യമായല്ല വാളോങ്ങുന്നത്.നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് പഞ്ചായത്തില്‍ ഹയാത്ത് ചരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത് AIYF നാട്ടിക മണ്ഡലം കമ്മിറ്റിയാണി. ചേര്‍പ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഷിഹാബിനെയാണ് സ്‌ക്കുളുമായി ബന്ധപെട്ട രേഖകള്‍ പരിശോധിക്കുന്നതിനും വിവരാവകാശം വഴി കൂടുതല്‍ തെളുവകള്‍ ശേഖരിക്കുവാന്‍ മണ്ഡലം കമ്മിറ്റി ചുമതല പെടുത്തിയത്. ഗ്ലോബല്‍ പബ്ലിക്ക് സ്‌ക്കൂള്‍ പ്രവര്‍ത്തനം അനധികൃതമാണെന്നും, CBSE അംഗീകാരം ഇല്ലാത്തതും, 6 ഏക്കറോളം തണ്ണീര്‍തടം നികത്തിയാണ് സ്‌ക്കൂള്‍ കെട്ടിടം പണിയുന്നത് എന്നും, പഞ്ചായത്തിന്റെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയതായും വിവരാവകാശരേഖ വഴി മനസിലാക്കുവാനും കഴിഞ്ഞതിന്റെ അടിസ്ഥാനില്‍ ആണ് AIYF നാട്ടിക മണ്ഡലം കമ്മിറ്റി സ്‌ക്കുളിനെതിരെ സമരം പ്രഖ്യാപിച്ചത്.വ്യാജ രേഖ ചമചത്തിന്റെ പേരില്‍ ചേര്‍പ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിറ്റുണ്ട്.
സമരത്തില്‍ നിന്ന് പിന്‍മാറാന്‍ 5 ലക്ഷം രൂപ വരെ ഓഫര്‍ ഉണ്ടായിരുന്നു. മുസ്ലീം മാനേജ്‌മെന്റിന് എതിരെ സമരം നടത്തിയതിന് സമുദായ ദ്രോഹിയായി ചേര്‍പ്പില്‍ സ. ഷിഹാബ് മദ്ര കുത്തപെട്ടു. ഗ്ലോബല്‍ സ്‌കൂളിന്റെ മാനേജ് മെന്റും പ്രദേശിക മാതൃഭുമി ലേഖകനും തമ്മിലുള്ള അടുപ്പമാണ് ഷിഹാബിനെതിരെ തിരിയാന്‍ മാതൃഭുമി യെ പ്രേരിപ്പിച്ചത്. അംഗീകാരം ഇല്ലാത്ത സ്‌ക്കുളിന് വേണ്ടി അച്ചുകള്‍ നിരത്തുവാന്‍ മാത്യഭൂമി തയ്യാറാവുകയും ചെയ്തു.അഗസറ്റ് 15 ന് ഷിഹാബ് എഡിറ്ററായി ഇറക്കിയ സപ്ലിമെന്റ് പത്രത്തില്‍ ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയ CK വിനോദ് എഴുതിയ ലേഖനം വിഭാഗീയത ഉണ്ടാക്കുന്നതാണ് എന്ന് പറഞ്ഞ് കൊണ്ട് മാത്യഭൂമി 5 കോളം വാര്‍ത്ത എഴുതി നാട്ടില്‍ പരമാവധി മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്തു .
മാതൃഭുമി വാര്‍ത്ത ഉയര്‍ത്തി പിടിച്ച്‌കൊണ്ട് സംഘപരിവാര്‍ നേത്യത്തം കേസ് കൊടുതെങ്കിലും ചേര്‍പ്പ് പോലീസ് കേസ് എടുക്കാന്‍ തയ്യാറായില്ല. ഇതിലെ പരാജയവും ജാള്യതയും ആണ് മാതൃഭൂമിയെ ചൊടിപ്പിച്ചതും ഷിഹാബിനെ കോര്‍ണര്‍ ചെയ്യുവാന്‍ തീരുമാനിച്ചതും. അതില്‍ മാതൃഭൂമിക്ക് ഗുണകരമായത് ഷിഹാബ് എന്ന മുസ്ലീം പേരും. അസറ്റ്മായി ബന്ധപെട്ട് കൃത്യമായ വിവരങ്ങള്‍ എഴുതുവാന്‍ മാത്യഭൂമി തയ്യാറയില്ല വാര്‍ത്തകള്‍ പലതും വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത് തന്നെ. റിമാന്റ്റ് ചെയ്യുമെന്ന് വിചാരിച്ച് നോക്കിയിരുന്ന മാതൃഭുമിക്ക് നിരാശയിരുന്നു ഫലം. അതിനുള്ള കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പോലീസ്. മാതൃഭൂമിയുടെ മുഖം രക്ഷിക്കാന്‍ പേരിന് ഒരു കേസ് .അത് മതിയായിരുന്നു സംഘപരിവാര്‍ പത്രമായ മാതൃഭുമിക്ക് ഒരു ചെറുപ്പക്കാരനെ തീവ്ര വാദിയാക്കുവാന്‍ ബ്രിട്ടീഷ്‌കാരന്റെ കാല്‌നക്കി മാതൃരാജ്യത്തെ ഒറ്റി കൊടുത്ത സംഘി ദേശസ്‌നേഹിയും മാതൃരാജ്യത്തിന് വേണ്ടി ചങ്കിലെ ചോരചിന്തിയ കമ്മ്യൂണിസ്റ്റ്കാരന്‍ ദേശദ്രോഹി രക്തസാക്ഷികളുടെ പാരബര്യം ഉള്ളവരാ ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്ക്കാര്‍ ഞങ്ങള്‍ ഇനിയും തെറ്റിനെതിരെ പ്രതികരിച്ച് കൊണ്ടിരിക്കം
ലാല്‍ സലാം സഖാക്കളെ

(എഐവൈഎഫ് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖകന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply