മുരളീധരന്റെ ലക്ഷ്യം കെപിസിസി പ്രസിഡന്റ് സ്ഥാനം
ഐ ഗ്രൂപ്പിലേക്ക് നിരുപാധികം മടങ്ങാനുള്ള കെ മുരളീധരന്റെ തീരുമാനം ഒരിക്കല്‍ കൈവിട്ടുപോയ കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടെന്നു വ്യക്തം. രമേശ് ചെന്നിത്തല ഇപ്പോള്‍ ചെയ്യാനുദ്ദേശിച്ചപോലെ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് മന്ത്രിയാകാന്‍ പോയി, രണ്ടും നഷ്ടപ്പെട്ട അവസ്ഥയിലാണല്ലോ മുരളീധരന്‍. തുടര്‍ന്ന് ഐ ഗ്രുപ്പില്‍ തന്നെ മുരളിക്ക് അവഗണനയായിരുന്നു. മുരളീധരന്‍ ശക്തനായി തിരിച്ചുവരുന്നത് ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പേടിസ്വപ്‌നമായിരുന്നു എന്നതായിരുന്നു സത്യം. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പു സമവാക്യത്തില്‍ ഉണ്ടായ മാറ്റങ്ങളാണ് ചെന്നിത്തലയേയും മുരളീധരനേയും അടുപ്പിക്കുന്നത്. എ ഗ്രൂപ്പ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു […]
ഐ ഗ്രൂപ്പിലേക്ക് നിരുപാധികം മടങ്ങാനുള്ള കെ മുരളീധരന്റെ തീരുമാനം ഒരിക്കല്‍ കൈവിട്ടുപോയ കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടെന്നു വ്യക്തം. രമേശ് ചെന്നിത്തല ഇപ്പോള്‍ ചെയ്യാനുദ്ദേശിച്ചപോലെ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് മന്ത്രിയാകാന്‍ പോയി, രണ്ടും നഷ്ടപ്പെട്ട അവസ്ഥയിലാണല്ലോ മുരളീധരന്‍. തുടര്‍ന്ന് ഐ ഗ്രുപ്പില്‍ തന്നെ മുരളിക്ക് അവഗണനയായിരുന്നു. മുരളീധരന്‍ ശക്തനായി തിരിച്ചുവരുന്നത് ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് പേടിസ്വപ്‌നമായിരുന്നു എന്നതായിരുന്നു സത്യം.
എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പു സമവാക്യത്തില്‍ ഉണ്ടായ മാറ്റങ്ങളാണ് ചെന്നിത്തലയേയും മുരളീധരനേയും അടുപ്പിക്കുന്നത്. എ ഗ്രൂപ്പ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു എന്ന വസ്തുതയാണ് ഒന്ന്. രണ്ടാമത്തെ കാര്യം ചെന്നിത്തലക്കിനിയും അധികകാലം പ്രസിഡന്റായി തുടരാന്‍ കഴിയില്ലെന്നതാണ്. ഇപ്പോള്‍ തന്നെ ഈ പദവിയില്‍ അദ്ദേഹം 8 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം മിക്കവാറും അദ്ദേഹം ഒഴിയേണ്ടിവരും. പിന്നീട് ഒന്നുകില്‍ മന്ത്രിസ്ഥാനം, അല്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തില്‍ അര്‍ഹിക്കുന്ന പദവി.. ഇതിലൊന്ന് അദ്ദേഹം സ്വീകരിക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ഒഴിവുവരുന്ന കെപിസിസി പ്രസിഡന്റ്് സ്ഥാനമാണ് മുരളീധരന്റെ ലക്ഷ്യം. ജി കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ തുടങ്ങി പലരും സ്ഥാനമോഹികളായി രംഗത്തുണ്ട്. മുഖ്യമന്ത്രി എ ഗ്രൂപ്പുകാരനായതിനാല്‍ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിനു തന്നെയായിരിക്കും. അതിനാല്‍ സുധീരനും മറ്റും പരിഗണിക്കപ്പെടാനിടയില്ല. മറ്റുള്ളവര്‍ക്ക് ഇപ്പോള്‍തന്നെ ഉയര്‍ന്ന പദവികളുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു കൈ നോക്കാനുറച്ച് മുരളീധരന്റെ തിരി്ചചുപോക്ക്. ക്ഷീണിതനായ ചെന്നിത്തലക്കും തല്‍ക്കാലം ഇതാശ്വാസമാണുതാനും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in