മുതിര്‍ന്ന തലമുറയേക്കാള്‍ സത്യസന്ധരാണ് പുതിയ തലമുറ
തനൂജ ഭട്ടതിരി അത്ഭുതം ! അഭിന ന്ദിക്കാനായിപരസ്യമായി ഒന്നു കെട്ടിപിടിച്ചു :ചെയ്ത തെറ്റ്! സ്‌കൂളില്‍ നിന്നു പുറത്ത്! കോടതിയുടെ അംഗീകാരം അതിന്. പെണ്‍കുട്ടിയുടെ പരാതിയില്ല. അവളുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിട്ടില്ല .ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടിചെയ്യുന്ന സര്‍ഗാത്മക പ്രവൃത്തിക്കൊക്ക അതിന്റെ പരിണാമഗുപ്തിയില്‍ വല്ലാത്ത ആവേശം വരും .ഒരു നാടകമോ മറ്റെന്തങ്കിലും പരിപാടിയോ നിരവധിദിവസത്തെ പരിശീലനത്തിനു ശേഷം മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തില്‍ മറ്റെല്ലാം മറന്ന് പരസ്പരം ആലിംഗനം ചെയ്തില്ലെങ്കില്‍ അതിലെന്തോ ഒരു പ്രശ്‌നമുണ്ട് .പ്രായപൂര്‍ത്തിയായവര്‍ […]
തനൂജ ഭട്ടതിരി
അത്ഭുതം ! അഭിന ന്ദിക്കാനായിപരസ്യമായി ഒന്നു കെട്ടിപിടിച്ചു :ചെയ്ത തെറ്റ്! സ്‌കൂളില്‍ നിന്നു പുറത്ത്! കോടതിയുടെ അംഗീകാരം അതിന്. പെണ്‍കുട്ടിയുടെ പരാതിയില്ല. അവളുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിട്ടില്ല .ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടിചെയ്യുന്ന സര്‍ഗാത്മക പ്രവൃത്തിക്കൊക്ക അതിന്റെ പരിണാമഗുപ്തിയില്‍ വല്ലാത്ത ആവേശം വരും .ഒരു നാടകമോ മറ്റെന്തങ്കിലും പരിപാടിയോ നിരവധിദിവസത്തെ പരിശീലനത്തിനു ശേഷം മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തില്‍ മറ്റെല്ലാം മറന്ന് പരസ്പരം ആലിംഗനം ചെയ്തില്ലെങ്കില്‍ അതിലെന്തോ ഒരു പ്രശ്‌നമുണ്ട് .പ്രായപൂര്‍ത്തിയായവര്‍ എത്രയോ ചേര്‍ ഔദ്യോഗികമായി പരസ്പരം കെട്ടി പിടിക്കുന്നു .നമ്മുടെ ആണ്‍- പെണ്‍ ആള്‍ദൈവങ്ങള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും മാറോടണച്ചു കെട്ടി പിടിക്കുന്നുണ്ടല്ലോ .ഓരോ സക്‌സസ്പൂള്‍ കോണ്‍ ട്രാക്റ്റിനു ശേഷവും നടത്തുന്ന പാര്‍ട്ടികളില്‍ പരസ്പരം ആലിംഗനം ചെയ്യുന്നുണ്ടല്ലോ .ഇതേ കുട്ടികള്‍ പഠിച്ച് വിദേശങ്ങളില്‍ പോയി ആരെ കെട്ടി പിടിച്ചാലും ആര്‍ക്കും ഒരു പ്രശ്‌നമില്ല .നമ്മുടെ വിമാനത്താവളങ്ങളില്‍ നടക്കുന്ന ആലിംഗനങ്ങള്‍ ആരും കാണുന്നില്ലേ? റെയില്‍വേ സ്റ്റേഷനിലും യാത്രാമൊഴിയോടൊപ്പം ആലിംഗനം കാണാറില്ലേ? എന്ത് ഭംഗിയാണവയൊക്കക്കാണാന്‍ ! ശരീരങ്ങളെ എന്നുമുതലാണ് നമ്മള്‍ ഇത്രയേറെ ഭയക്കാന്‍ തുടങ്ങിയത്? മുതിര്‍ന്ന തലമുറയേക്കാള്‍ എത്രയോ സത്യസന്ധരാണ് ഇത്തരം കാര്യങ്ങളില്‍ പുതിയ തലമുറ .അവര്‍ക്ക് സൗഹൃദവും ലൈംഗികതയും തമ്മിലുള്ള വ്യത്യാസം നല്ലവണ്ണം അറിയാം .ആര്‍ക്കും കയറി പിടിക്കാനുള്ള സാധനമായി സ്വന്തംശരീരത്തെ അവര്‍ കാണില്ല .ലൈംഗീകത യാണ് വിഷയമെങ്കില്‍ അതിനുള്ള ഉപാധികള്‍ ഇന്നത്തെ കാലത്ത് നിരവധിയാണ് .അവയെ കുറിച്ചൊക്കെ പുതിയ തലമുറക്കറിയാം . സമ്മാനം വാങ്ങിയ കുട്ടിയെ കൂടെ പഠിക്കുന്ന മറ്റൊരു കുട്ടി അഭിനന്ദാര്‍ഹമായി ഒന്നാലിംഗനം ചെയ്തതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയവരോടും അതിനെ അനുകൂലിച്ചവരോടും ഒറ്റ ചോദ്യം ‘ ഈ സമൂഹത്തില്‍ പെണ്‍കുട്ടിയായതുകൊണ്ടു മാത്രം അവള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട് അതെന്തൊക്കെയാണെന്ന് അന്വേഷിക്കാനോ അവളുടെ കൂടെ നില്കാനോ നിങ്ങള്‍ തയാറാകുമോ? ഒന്നും വേണ്ട ഒരു പിഞ്ചു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി ‘ഒന്നു കൂടി മൂത്താ നീ ഒരു ഉഗ്രന്‍ ചരക്കായിരിക്കുമല്ലോ മുത്തേ ‘എന്നു പറയുന്ന പണവും അധികാരവുമുള്ള ഒരാളെ നിയന്ത്രിക്കാന്‍ ഒരു ചോദ്യം തിരിച്ചു ചോദിക്കാന്‍ നിങ്ങള്‍ മുതിരുമോ ? അതോ ഇതുവരെ അങ്ങനെ ഒന്നു കേട്ടിട്ടില്ലാത്ത ,കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയോട് ‘സാരമില്ല മോളേ.. ആ മാമന്‍ ഒരു തമാശ പറഞ്ഞതല്ലേ ‘എന്നു പറയുമോ? ഇങ്ങനെ വിരട്ടിയതുകൊണ്ടെന്നും ഇന്നത്തെ കുട്ടികള്‍ തകര്‍ന്നു പോവില്ല കാലം കാത്തു നിക്കുന്നു എന്നു മാത്രം ഓര്‍ക്കുക!
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in