മുതലമടയില്‍ ‘പഴം പച്ചക്കറി ഹബ്ബ്’
അറുമുഖന്‍ പത്തിച്ചിറ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്താണ് മുതലമട.കേരളത്തിലേറ്റവും കൂടുതല്‍ ഡാമുകളുള്ള പഞ്ചായത്തും മുതലമട തന്നെ. ഏഷ്യയിലേറ്റവും വലിയ പ്രകൃതിദത്ത തേക്ക് മരം സ്ഥിതിചെയ്യുന്നതും തമിഴ്‌നാട് അതിര്‍ത്തിയോട് കിടക്കുന്ന മുതലമടയില്‍ത്തന്നെയാണ്. പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയൊടനുബന്ധിച്ച് കിടക്കുന്ന പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വും മുതലമട പഞ്ചായത്തിലാണുള്ളത്. ഇതിനേക്കാളുമേറെ ലോകകാര്‍ഷിക ഭൂപടത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന പഞ്ചായത്തുകൂടിയാണ് മുതലമട. ഏഷ്യയിലാദ്യം മാങ്ങ വിളവെടുപ്പ് നടത്തുന്നത് ഈ പ്രദേശത്താണ്. 3 മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് തമിഴ്‌നാട്ടില്‍ വിളവെടുപ്പ് തുടങ്ങുകയുള്ളു. കേരളത്തില്‍ […]
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്താണ് മുതലമട.കേരളത്തിലേറ്റവും കൂടുതല്‍ ഡാമുകളുള്ള പഞ്ചായത്തും മുതലമട തന്നെ. ഏഷ്യയിലേറ്റവും വലിയ പ്രകൃതിദത്ത തേക്ക് മരം സ്ഥിതിചെയ്യുന്നതും തമിഴ്‌നാട് അതിര്‍ത്തിയോട് കിടക്കുന്ന മുതലമടയില്‍ത്തന്നെയാണ്. പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയൊടനുബന്ധിച്ച് കിടക്കുന്ന പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വും മുതലമട പഞ്ചായത്തിലാണുള്ളത്. ഇതിനേക്കാളുമേറെ ലോകകാര്‍ഷിക ഭൂപടത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന പഞ്ചായത്തുകൂടിയാണ് മുതലമട. ഏഷ്യയിലാദ്യം മാങ്ങ വിളവെടുപ്പ് നടത്തുന്നത് ഈ പ്രദേശത്താണ്. 3 മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് തമിഴ്‌നാട്ടില്‍ വിളവെടുപ്പ് തുടങ്ങുകയുള്ളു. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ മാവ് കൃഷി ചെയ്യുന്ന ഒരേയൊരു പ്രദേശം കൂടിയാണ് മുതലമട.
ഔദ്യോഗിക കണക്കനുസരിച്ച് 3500 ഹെക്ടര്‍ സ്ഥലത്ത് നടക്കുന്ന മാവ് കൃഷിയിലൂടെ 300 മുതല്‍ 400 കോടിയുടെ വാര്‍ഷിക വിറ്റുവരവാണ് ഇവിടെ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ 6000 ഓളം ഹെക്ടര്‍ സ്ഥലത്ത് മാവ് കൃഷി നടക്കുന്നു. ഒരു സീസണില്‍ ഒരു മരത്തില്‍ നിന്നും 200 ലധികം കിലോഗ്രാം മാങ്ങ ലഭിക്കുന്നു. ഒരു ഹെക്ടറില്‍ 144 മാവ് മരങ്ങള്‍ ഉണ്ടെങ്കില്‍ വില്പനവില കിലോഗ്രാമിന് ശരാശരി 100 രൂപവെച്ച് കണക്കാക്കിയാല്‍ പോലും 2500 ലധികം കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ഇവിടെ നടക്കുന്നത്.
മാവ് കൃഷി മുതലമടയില്‍ മാത്രമോ?
വ്യാവസായികാടിസ്ഥാനത്തിലുള്ള മാവ് കൃഷി മുതലമടയില്‍ മാത്രമല്ല നടക്കുന്നത്. മുതലമടയോടനുബന്ധിച്ച് കിടക്കുന്ന കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ, പട്ടഞ്ചേരി, പെരുമാട്ടി, എരുത്തേമ്പതി, വടകരപ്പതി എന്നീ പഞ്ചായത്തുകളിലും വ്യാവസായികാടിസ്ഥാനത്തില്‍ മാവ് കൃഷി നടത്തുന്നു. പക്ഷേ മുതലമടയിലെ മാങ്ങക്ക് നിറത്തിലും, മണത്തിലും, വലുപ്പത്തിലും, രൂപത്തിലും, സ്വാദിലും, അണ്ടിക്കന ( Thickness of seed)ത്തിലുമെല്ലാം ഒട്ടനവധി വേറിട്ട പ്രത്യേകതകള്‍ നിറഞ്ഞുനില്‍ക്കുന്നു.മേച്ചിറ കേന്ദ്രമാക്കി 5 Km ചുറ്റളവിലുള്ള മാങ്ങകള്‍ക്കാണ് ഇത്തരം പ്രത്യേകതകള്‍ ഏറെയുള്ളത്.
ഭൂമിശാസ്ത്രവും പരിസ്ഥിതിയും
ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തായി കന്യാകുമാരി മുതല്‍ ഗുജറാത്തിലെ താപ്തി നദി വരെ 1600 ഗാ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരേയൊരു വിടവാണ് പാലക്കാട് ചുരം (Palakkad Gap). പരിണാമത്തിന്റെ ഏതു കാലഗതിയിലാണ് ഈ ലോകാല്‍ഭുതം രൂപപ്പെട്ടത് എന്ന പഠനം ശാസ്ത്ര കുതുകികളെ സംബന്ധിച്ച് കൂതുകമുണര്‍ത്തുന്ന കാര്യമാണ്. ഈ പാലക്കാട് ചുരത്തിന്റെ തെക്കുഭാഗത്തുള്ള മല നിരകളില്‍ നിന്നുല്‍ഭവിക്കുന്ന ചെങ്കുത്തായ താഴ്‌വര ചെന്നവസാനിക്കുന്ന നിരവധി ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് മുതലമട. തമിഴ്‌നാടിന്റെ അതിര്‍ത്തിപ്രദേശത്ത് സ്ഥിതിചെയ്യുന്നതും വളരെ സങ്കീര്‍ണ്ണമായതും, ജൈവവൈവിധ്യത്താല്‍ സമൃദ്ധമായതുമായ ആവാസവ്യവസ്ഥകള്‍ നിറഞ്ഞതുമായ ഭൂപ്രകൃതിയാണ് മുതലമടക്കുള്ളത്. മഞ്ഞ് കാലത്ത് തമിഴ്‌നാട്ടില്‍നിന്നും അടിക്കുന്ന വരണ്ട ഉഷ്ണക്കാറ്റ് കടന്നുപോകുന്ന പാലക്കാട് ചുരം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഈ ഉഷ്ണക്കാറ്റും വര്‍ദ്ധിച്ച ചൂടും തുടങ്ങുന്ന നവംബര്‍ മാസത്തിലാണ് ഇവിടെ മാവ് പൂക്കുന്നത്.
മാവ് കൃഷിയുടെ ചരിത്രം
20/25 വര്‍ഷങ്ങളുടെ വളരെ ചുരുങ്ങിയ കാലയളവിലെ ചരിത്രമേ മുതലമടയിലെ മാവ് കൃഷിക്കുള്ളു. ഏതോ ഒരു കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ നട്ടു വളര്‍ത്തിയ മാവുകള്‍ ഒരു നാണ്യവിളയായി മാറുമെന്നും, അത് മുതലമടയുടെ തലവിധി നിര്‍ണ്ണയിക്ക തക്കവണ്ണം വളര്‍ന്ന് വികസിക്കുമെന്നും ഒരു പക്ഷേ സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല.മുതലമടയില്‍ മാത്രമല്ല പരിസരത്തുള്ള 7 പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയെ മാവ് കൃഷി സ്വാധീനിച്ചത് തെല്ലൊന്നുമല്ല. സാമൂഹ്യ സാമ്പത്തികവിദ്യാഭ്യാസആരോഗ്യമേഖലകളെക്കൂടി സ്വാധീനിച്ച മാവ് കൃഷി ഒരു പുത്തന്‍ കാര്‍ഷികവിപ്ലവത്തിന്റെ ചരിത്രമാണ് രചിച്ചത്. കൃഷിനഷ്ടം മൂലം നട്ടം തിരിഞ്ഞ ചെറുകിട നാമമാത്ര കര്‍ഷകരുടെ ആകെയുള്ള കച്ചിത്തുരുമ്പായിരുന്നു ഇവിടത്തെ മാവ് കൃഷി. അതിലൂടെ ഉണ്ടായ സാമ്പത്തിക നേട്ടം കര്‍ഷകരുടെ നിലനില്‍പ്പിന്റെയും സര്‍വ്വോപരി പൊതു സമൂഹത്തിന്റെ വളര്‍ച്ചയും പ്രയോജനപ്രദമായി എന്നുള്ളതാണ്.
വാണിജ്യ സാധ്യത
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രങ്ങളിലൊന്നായകോയമ്പത്തൂരിലേക്ക് മുതലമടയില്‍ നിന്നുമുള്ളദൂരം വെറും 50 കി.മീ. മാത്രമാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പാദനവും, വിപണനവും വ്യാപകമായ പൊള്ളാച്ചി , ഉദുമല്‍പ്പേട്ട, ഒട്ടംചത്രം, തേനി, കമ്പം, എന്നീ പട്ടണങ്ങളും മുതലമടയില്‍ നിന്നും വെറും 30 കി.മീ മുതല്‍ 150 കി.മീ നുള്ളില്‍ സ്ഥിതി ചെയ്യുന്നു. മാമ്പഴം, ചക്കയടക്കമുള്ള ഇതര പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ തരംതിരിക്കലും, കച്ചവടവും അതിനോടനുബന്ധിച്ച മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവിപണന സാധ്യതയും ഈ മേഖലയിലുണ്ട്. അതിന്റെ അനന്തസാധ്യതകള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇവിടം കേന്ദ്രീകരിച്ച് ‘സമഗ്ര പഴം പച്ചക്കറി ഹബ്ബ്’എന്ന ചിരകാല സ്വപ്നം നടപ്പിലാക്കണമെന്ന് കര്‍ഷകര്‍ മുറവിളി കൂട്ടുന്നത്.
സമഗ്ര പഴം പച്ചക്കറി ഹബ്ബ് എന്തിന്?
കേരളത്തിലേക്കാവശ്യമായ പഴംപച്ചക്കറികളുടെ വലിയൊരു ശതമാനം സംഭാവന ചെയ്യുന്നത് അയല്‍ സംസ്ഥാനങ്ങളാണ്. അതുകൊണ്ടു തന്നെ വിഷമുക്തമായ സുരക്ഷിത പഴംപച്ചക്കറി എന്ന ആശയത്തിനോ ഗുണനിലവാരത്തിലോ നമുക്ക് യാതൊരു നിയന്ത്രണവും ചെലുത്താന്‍ സാധിക്കാതെ വരുന്നു. 25000 മുതല്‍ 40000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ഇതിലൂടെ ഈ മേഖലയില്‍ നടക്കുന്നത്. ഈ വ്യാപാരത്തെ ‘സമഗ്ര പഴംപച്ചക്കറി ഹബ്ബി’ലൂടെ തിരിച്ചുവിടുകയാണെങ്കില്‍ കേരളത്തിലുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ ചില്ലറയല്ല. പഴംപച്ചക്കറികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കര്‍ഷകര്‍ക്ക് ആവശ്യമായ വിപണന സൗകര്യത്തോടൊപ്പം ന്യായമായ വില ലഭ്യമാക്കാനും ഇത് ഉപകരിക്കും. അത്യാധുനികരീതിയിലുള്ള കോര്‍ഡ് സ്റ്റോറേജ് യൂണിറ്റുകളുടെ സഹായത്തോടെ പച്ചക്കറികളുടെ സംഭരണം ശാസ്ത്രീയമായ രീതിയിലുള്ള പഴങ്ങളുടെ പഴുപ്പിക്കല്‍ എന്നിവയും സാധ്യമാകും.
മേഖലയില്‍ ചക്ക, പേരക്ക,നെല്ലിക്ക, ചെറുനാരകം, ലിച്ചി, റമ്പൂട്ടാന്‍ തുടങ്ങിയ കാര്‍ഷിക വിളകളുടെ സാധ്യതാപഠനം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പരിശീലനം, നിര്‍മ്മാണം എന്നിവ നടത്താനുള്ള ഫെസിലിറ്റേഷന്‍ സെന്ററുകളും , തഞ്ചാവൂരിലെ കകഇജഠ പോലുള്ള ഇന്‍കുബേഷന്‍ സെന്ററുകളും സ്ഥാപിക്കുന്നതിലൂടെ ഒരു വലിയ വിഭാഗം കര്‍ഷകരെയും കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. അജഋഉഅ നിര്‍ദ്ദേശിക്കുന്ന മാതൃകയിലുള്ള പായ്ക്ക് ഹൗസുകള്‍ സ്ഥാപിക്കുന്നതുമൂലം ശാസ്ത്രീയ രീതിയിലുള്ള വിളവെടുപ്പിലൂടെ സംഭരിക്കപ്പെടുന്ന പഴംപച്ചക്കറികള്‍ വേര്‍തിരിച്ച് അന്തര്‍ദ്ദേശീയ ഗുണനിലവാരത്തോടെ സജ്ജമാക്കി കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കാം.
കര്‍ഷക ചൂഷണം എങ്ങിനെ അവസാനിപ്പിക്കാം.
സംഘടിത കച്ചവടലോബിയില്‍ നിന്നും അസംഘടിതതയ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ചൂഷണം വളരെ ഉയര്‍ന്നതാണ്. മുതലമട മേഖലയില്‍ ശരാശരി വാര്‍ഷിക വിറ്റുവരവായ 2500 കോടി രൂപയിലെ കേവലം 10 % മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിഹിതം. 90% വിറ്റുവരവ് കൈയ്യാളുന്ന കച്ചവടക്കാര്‍ ഈ തുക അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിഭൂമിയിലും, ഊഹക്കച്ചവടത്തിലുമാണ് നിക്ഷേപിക്കുന്നത്. കച്ചവടക്കാരുടെ നിയന്ത്രണത്തില്‍ നിന്നു മാങ്ങവിപണിയെ 50% മോചിപ്പിച്ചാല്‍പോലും പതിനായിരത്തിലധികം കോടി രൂപയുടെ മൂലധന നിക്ഷേപം കേരളത്തല്‍ പ്രത്യേകിച്ച് മുതലമടയില്‍ നിലനിര്‍ത്താന്‍ കഴിയും. കൃഷിയുടെ മറവിലൂടെയുള്ള വ്യാപകമായ കള്ളപ്പണത്തിന്റെ ഒഴുക്കും ഇതിലൂടെ നിയന്ത്രിക്കപ്പെടും. അത് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതായിരിക്കും.
പൂച്ചക്കാര് മണി കെട്ടും ?
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി മേഖലകളിലെ ഒരു കൂട്ടം യുവാക്കള്‍ 1000 ത്തോളം ചെറുകിട നാമ മാത്ര മാവ് കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് ‘ മുതലമട മാംഗോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്’ എന്ന ഒരു പൊതുമേഖലാസ്ഥാപനത്തിന് രൂപം നല്‍കി. 1000 രൂപ വീതം ഓരോ കര്‍ഷകരില്‍ നിന്നും ഷെയര്‍ തുക സ്വരൂപിച്ചുകൊണ്ടാണ് കര്‍ഷകര്‍ക്ക് വേണ്ടി മാത്രമായി കമ്പനി രൂപീകരിച്ചത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ഇസാഫിന്റെ സാങ്കേതിക സഹായത്തോടു കൂടിയാണ് ഈ ബഹീരതയജ്ഞം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ 25 വര്‍ഷമായി കച്ചവടക്കാര്‍ക്ക് മാത്രമുണ്ടായിരുന്ന സംഘടനാസംവിധാനത്തിന് ബദലായി
കര്‍ഷകരുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ‘മുതലമട മാംഗോ ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍’ എന്ന കര്‍ഷകസംഘടനയും ഈ കമ്പനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചു.
വ്യത്യസ്തങ്ങളായ 20 ലധികം മാവിനങ്ങള്‍.
സിന്ദൂരം, ബംഗനപ്പള്ളി, അല്‍ഫോന്‍സ, മല്ലിക, കാലാപാടി, നടശ്ശാല, കിളിച്ചുണ്ടന്‍, റുമാനിയ, നീലം, ഹിമയൂണ്‍, സ്വര്‍ണ്ണമുഖി, രത്‌ന, മല്‍ഗോവ തുടങ്ങിയ 20 ലധികം മാവിനങ്ങള്‍ ഇവിടെ കൃഷി ചെയ്യപ്പെടുന്നു. പ്രത്യേക പരാചരണങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ലാത്ത ഒരു കാര്‍ഷിക വിളയാണ് മാവെങ്കിലും , വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. പ്രാണികളുടെയും കീടങ്ങളുടെയും ആക്രമണം , കാലാവസ്ഥാ വ്യതിയാനം എന്നിവ മാവ് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് മാവ് സാധാരണയായി കായ്ക്കാറുള്ളത്. അതും മറ്റൊരു പ്രതിസന്ധിയാണ്.അതിനെ മറികടക്കാന്‍ കൃത്രിമഹോര്‍മോണ്‍ പ്രയോഗം നടത്തുന്നത് ഇവിടെ സാധാരണമാണ്. ഹോര്‍മോണ്‍ പ്രയോഗം നടത്തുന്ന മാവുകള്‍ക്ക് ജലസേചനം നിര്‍ബന്ധമാണ്. ഹോര്‍മോണ്‍ പ്രയോഗം മൂലം മാങ്ങയുടെ വലുപ്പം കൂടുന്നില്ലെങ്കിലും 2 മുതല്‍ 5 ഇരട്ടി വരെ എണ്ണം വര്‍ദ്ധിക്കുന്നു. ശാസ്ത്രീയമായ കീടനാശിനിയുടെയും , വളങ്ങളുടെയും, ജലസേചനത്തിന്റെയും പ്രാധാന്യം മുതലമടയിലെ കര്‍ഷകര്‍ മനസ്സിലാക്കി ത്തുടങ്ങിയിരിക്കുന്നു. അശാസ്ത്രീയമായ കീടനാശിനി പ്രയോഗം മനുഷ്യരെയും, മിത്രകീടങ്ങളെയും, മറ്റ് ജീവജാലങ്ങളെയും അപ്പാടെ രോഗികളാക്കിയും, കൊന്നൊടുക്കുകയും ചെയ്യുമെന്ന് കര്‍ഷകര്‍ അനുഭവത്തിലൂടെ മനസ്സിലാക്കുന്നു. ശാസ്ത്രീയമായ ജലസേചനമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ വിളവും കായ്കള്‍ക്ക് വലുപ്പവും കൂടുമെന്നും കര്‍ഷകര്‍ മനസ്സിലാക്കിയിരിക്കുന്നു. വര്‍ദ്ധിച്ച ജല ദൗര്‍ലഭ്യം പലപ്പോഴും ജലസേചനത്തിന് തടസ്സമാകും. കുളങ്ങളും, കിണറുകളുംആഴം കൂട്ടുകയും, കുഴല്‍കിണറുകളില്‍ മഴവെള്ളം റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെയും പ്രശ്‌നം ലഘൂകരിക്കാം. അതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാണ് കര്‍ഷകരുടെ ഒരു പ്രധാന ആവശ്യം.
എന്താണ് മാങ്ങയുടെ സാമ്പത്തിക രാഷ്ട്രീയം
ലോകത്തി ഏറ്റവും കൂടുതല്‍ മാങ്ങ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മാമ്പഴ ഉല്‍പ്പാദന മാപ്പ് എടുത്തു നോക്കിയാല്‍ കേരളത്തിന്റെ ഉല്‍പ്പാദനം തുലോം വളരെ ചെറുതാണ്. എന്നിട്ടും ലോകവിപണിയില്‍ മുതലമട മാമ്പഴത്തിനുള്ള പ്രിയം വര്‍ദ്ധിപ്പിക്കാന്‍ എന്താണ് കാരണം? ഏഷ്യന്‍ വിപണിയില്‍ ആദ്യം മാമ്പഴ വിളവെടുപ്പ് നടത്തുന്നത് മുതലമടയിലാണ് എന്നുള്ളത്മാത്രമല്ല, അതിന്റെ മണം, നിറം, വലുപ്പം, രൂപം, സ്വാദ്, രുചി എന്നിവയിലുള്ള വ്യത്യസ്തമായ പ്രത്യേകതകളുണ്ട് എന്നതിനാലാണ്. ഏറ്റവും കൂടുതല്‍ സ്വാദുള്ളത് മുതലമട മാങ്ങയും, ഉത്തര്‍പ്രദേശ് മാങ്ങയുമാണ്. ഇതില്‍ മുതലമട മാങ്ങ ആദ്യം വിളവെടുക്കുന്നു, ഉത്തര്‍പ്രദേശ് മാങ്ങ അവസാനം വിളവെടുക്കുന്നുവെന്നതാണ് വ്യത്യാസം.
കേരളത്തിന്റെ സംഭാവന
ഒരു വര്‍ഷം ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന മാങ്ങ
ഏകദേശം 320 കോടി രൂപയുടേത് മാത്രമാണ് (APEDAയുടെ കണക്കനുസരിച്ച്) . ഇതില്‍ 10 കോടിയില്‍ താഴെ മാത്രമാണ് കേരളത്തിന്റെ സംഭാവന എന്നതാണ് . കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ അജഋഉഅ അടക്കമുള്ള സ്ഥാപനങ്ങളുടെ സാങ്കേതിക സാമ്പത്തിക സഹകരണമുണ്ടെങ്കില്‍ അറബ്, ഏഷ്യ മറ്റും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നു മാത്രം ശരാശരി 500 രൂപയിലധികം വാര്‍ഷിക കയറ്റുമതി നടത്താന്‍ കഴിയാവുന്നതാണ്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലിന് വലിയ പ്രാധാന്യമാണുള്ളത്. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തിരമായി ചെയ്യേണ്ടതാണ്.
1. ചക്കയോടൊപ്പം തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷി ചെയ്യുന്ന മാവിനെയും നാണ്യവിളയായി പ്രഖ്യാപിക്കണം.
2. മാങ്ങയോടൊപ്പം കേരളത്തിലെ മറ്റു പഴവര്‍ഗ്ഗങ്ങളെയും, പച്ചക്കറികളെയും കോര്‍ത്തിണക്കികൊണ്ട് സമഗ്ര ഫ്രൂട്ട്‌സ് & വെജിറ്റബിള്‍ ഹബ്ബോ അല്ലെങ്കില്‍ മാവിനുവേണ്ടി മാത്രമായി കിലോ grated Mango Hub ആയി പ്രഖ്യാപിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.
3. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ഒരു വിളയെന്ന നിലക്ക് മാങ്ങകൃഷി പരിപോഷണത്തിനും സംരക്ഷണത്തിനും മാത്രമായി (ജൈവകൃഷിരീതിയിലേക്ക് പരിവര്‍ത്തനം നടത്തുന്നതോടൊപ്പം) ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കണം. പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കുമ്പോള്‍ താഴെ പറയുന്ന പ്രകടമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്.
മ. സംസ്ഥാനത്തിനകത്തും, പുറത്തുമായി പ്രത്യക്ഷമായിത്തന്നെ 5000 പേര്‍ക്കും പരോക്ഷമായി 20000 ത്തോളം പേര്‍ക്കും തൊഴില്‍ സാധ്യത ഉണ്ടാകുന്നു.
യ. 6000 ത്തോളം ഹെക്ടര്‍ സ്ഥലത്ത് പൂര്‍ണ്ണമായും ജൈവകൃഷിയിലേക്ക് പോകുന്നതോടൊപ്പം ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയും , ആവാസ വ്യവസ്ഥകള്‍ വികസിക്കുകയും ചെയ്യും.
ര. മുതലമടയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആകെ വിറ്റു വരവിന്റെ കേവലം 10 % ല്‍ തുക മാത്രമേ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുള്ളു.ബാക്കിയുള്ള 90 % തുക പോകുന്നത് മധ്യവര്‍ത്തികള്‍ക്കാണ്. ഭീമമായ ആ തുക അയല്‍ സംസ്ഥാനങ്ങളില്‍ ഭൂമി, മറ്റു മേഖലകളിലാണ് നിക്ഷേപിക്കപ്പെടുന്നു. ഇതിന്റെ കണക്കുകള്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റില്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. പായ്‌ക്കേജ് മൂലം അന്യസംസ്ഥാനങ്ങളിലേക്കുള്ള ഈ ഭീമമായ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയും. അതിലൂടെ കാര്‍ഷിക അനുബന്ധ, ഇതര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടാനും കര്‍ഷകരുടെ ജീവിത നിലവാരം ഉയരാനും സഹായകരമാകും.
പാക്കേജിലൂടെ പ്രഖ്യാപിക്കേണ്ട കാര്യങ്ങള്‍
1. മാങ്ങയെ നാണ്യവിളയായി പ്രഖ്യാപിക്കുക.
2. ‘മുതലമട മാങ്ങ’ ഭൗമശാസ്ത്ര സൂചികയില്‍ (Geographical Indication) ഉള്‍പ്പെടുത്തുക.
3. ‘ഗ്രൂപ്പ് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍’ മുഴുവന്‍ കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയടുക്കുക.
4. മുതലമടയും അനുബദ്ധ പ്രദേശങ്ങളിലും മറ്റ് പഴം പച്ചക്കറി കൃഷിയുടെ വ്യാപനത്തിന്റെ സാധ്യതാ പഠനത്തിനുള്ള ഞലലെമൃരവ & ഉല്‌ലഹീുാലിെേസന്ററുകള്‍ സ്ഥാപിക്കണം.
5. കേന്ദ്രീകൃത ജല Management System& Agri Input cetnre സ്ഥാപിക്കുക.
6. APEDA യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള വാഴക്കാല മോഡലിലുള്ള ആധുനിക പാക്ഹൗസുകള്‍ സ്ഥാപിക്കുക.
7. Well established supply chain ditsribution and marketings system ഉണ്ടാക്കുക.
8. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും പഴസംസ്‌ക്കരണ ത്തിനുമായി കേന്ദ്രീകൃത മറ്റും വികേന്ദ്രീകൃത യൂണിറ്റുകള്‍ ആരംഭിക്കുക.
9. പ്രൈവറ്റ് ലേബലിങ്ങ് കോണ്‍ട്രാക്റ്റ് മാനുഫാച്ചറിംഗ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം , NABL Ayush Testing Lab തുടങ്ങിയവ ഉള്‍പ്പെടുന്ന (തഞ്ചാവൂരിലെ IICPT മോഡല്‍) ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുക.
10. അത്യുല്‍പ്പാദന ശേഷിയുള്ള മാവിനങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗ്രാഫ്റ്റിങ്ങ് സെന്റര്‍ സ്ഥാപിക്കുക.
11. അഭ്യന്തരമായും വിദേശത്തുനിന്നും ആവശ്യമായ നൂതനമായ സാങ്കേതികവിദ്യകള്‍ Technology Transferനടപ്പിലാക്കുക.
12. ഭാരതപ്പുഴ പുനരുദ്ധാരണ പദ്ധതി (BRP) യിലെ കാര്‍ഷിക ഉല്‍പ്പാദന മേഖലകളില്‍ ചിലവിടുന്ന പദ്ധതികളെ പരമാവധി പ്രയോജനപ്പെടുത്തി ടി കാര്‍ഷിക പാക്കേജില്‍ കോര്‍ത്തിണക്കി നടപ്പില്‍ വരുത്തുക.
പാക്കേജില്‍ ഉള്‍പ്പെടുത്തേണ്ടതായ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് MMFPCL നോക്കിക്കാണുന്നത്. അത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു നടപ്പിലാക്കുമ്പോള്‍ വളരെ സക്രിയമായും, ക്രിയാത്മകമായും, കാര്യക്ഷമമായും ഇടപെട്ട് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ങങഎജഇഘ സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. അതിനുള്ള വൈദഗ്ദ്യവും , കഴിവും, ശേഷിയും സന്നദ്ധതതയും പ്രവൃത്തി പരിചയവുമുള്ള ഒരു കൂട്ടം കര്‍ഷകരുടെ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in