മുഖ്യമന്ത്രിയാര് ? പ്രതിപക്ഷ നേതാവാര്?
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രധാനഘട്ടം കഴിഞ്ഞു. ഇനി രണ്ടാം ഘട്ടം. മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും തെരഞ്ഞെടുക്കലാണത്. ജനങ്ങള്‍ക്ക് നേരിട്ടതില്‍ പങ്കില്ല എങ്കിലും ഇക്കുറി എല്ലാവരും ആകാംക്ഷാഭരിതരാണ്. കാരണം മുന്‍തവണകളില്‍ നിന്ന് വ്യത്യസ്ഥമാണ് ഇക്കുറി എന്നതുതന്നെ. രണ്ടുപദവികള്‍ക്കും സാധാരണ ഓരോരുത്തരാണ് അവകാശവാദങ്ങള്‍ ഉന്നയിക്കാറ്. ഇക്കുറി അത് ഒന്നില്‍ കൂടുതലാണ്. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം താരം പതിവുപോലെ വി എസ് തന്നെയായിരുന്നു. യുവജനങ്ങളുടെ കേളീരംഗമായ സാമൂഹ്യമാധ്യമങ്ങളില്‍പോലും ഈ പ്രായത്തില്‍ വിഎസ് താരമായി. വിജയത്തിന്റെ മുഖ്യശില്‍പ്പി വി എസ് തന്നെ എന്നതില്‍ സംശയമില്ല. അതുതന്നെയാണ് ഇനിയുണ്ടാകാന്‍ […]
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രധാനഘട്ടം കഴിഞ്ഞു. ഇനി രണ്ടാം ഘട്ടം. മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും തെരഞ്ഞെടുക്കലാണത്. ജനങ്ങള്‍ക്ക് നേരിട്ടതില്‍ പങ്കില്ല എങ്കിലും ഇക്കുറി എല്ലാവരും ആകാംക്ഷാഭരിതരാണ്. കാരണം മുന്‍തവണകളില്‍ നിന്ന് വ്യത്യസ്ഥമാണ് ഇക്കുറി എന്നതുതന്നെ. രണ്ടുപദവികള്‍ക്കും സാധാരണ ഓരോരുത്തരാണ് അവകാശവാദങ്ങള്‍ ഉന്നയിക്കാറ്. ഇക്കുറി അത് ഒന്നില്‍ കൂടുതലാണ്.
ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം താരം പതിവുപോലെ വി എസ് തന്നെയായിരുന്നു. യുവജനങ്ങളുടെ കേളീരംഗമായ സാമൂഹ്യമാധ്യമങ്ങളില്‍പോലും ഈ പ്രായത്തില്‍ വിഎസ് താരമായി. വിജയത്തിന്റെ മുഖ്യശില്‍പ്പി വി എസ് തന്നെ എന്നതില്‍ സംശയമില്ല. അതുതന്നെയാണ് ഇനിയുണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനമാകാന്‍ പോകുന്നത്. വി എസിനെ ഒഴിവാക്കി പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ എങ്ങനെയാണ് കഴിയുക എന്ന ചോദ്യം സ്വാഭാവികമാണ്. മുഖ്യമന്ത്രിയാകാന്‍ തങ്ങള്‍ തയ്യാറാണെന്ന് വിഎസും പിണറായിയും സൂചന നല്‍കി കഴിഞ്ഞു. സംസ്ഥാനകമ്മിറ്റി സ്വാഭാവികമായും പിണറായിക്കൊപ്പമായിരിക്കും. സംസ്ഥാനതലത്തില്‍ നടന്ന പ്രചരണജാഥയിലൂടെ മുമ്പുതന്നെ അക്കാര്യം പ്രകടമായിരുന്നു. എന്നാല്‍ യെച്ചൂരിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് വിഎസ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെ വികാരവും തനിക്കനുകൂലമാകുമെന്നും അദ്ദേഹം കരുതുന്നു. അവസാനം ഒരു ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യപകുതികാലം വിഎസ് മുഖ്യമന്ത്രിയാകുകയും പിണറായി ആഭ്യന്തരമന്ത്രിയാകുകയും ചെയ്യുക എന്നതായിരിക്കുമതെന്ന സൂചനയുണ്ട്. അടുത്ത സംസ്ഥാനസമ്മേളനത്തില്‍ മാന്യമായൊരു യാത്രയയപ്പ് വിഎസിനു നല്‍കി പിണറായിയെ പാര്‍ലിമെന്ററി പാര്‍ട്ടി നേതൃത്വത്തിലേക്കു കൊണ്ടുവരാമെന്ന നിര്‍ദ്ദേശമാണ് യെച്ചൂരി മുന്നോട്ടുവെക്കുക എന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനസമിതിയില്‍ മൃഗീയഭൂരിപക്ഷമുണ്ടെങ്കിലും ഈ നിര്‍ദ്ദേശത്തെ മറികടക്കാനാവുമെന്ന് പ്രതീക്ഷിക്കുക വയ്യ. കടുത്ത വിഎസ് വിരുദ്ധരായ എം എം ലോറന്‍സിനെപോലുള്ളവര്‍ വി എസിനെതിരെ ശക്തമായി രംഗത്തിറങ്ങുമെങ്കിലും അതു വിജയിക്കാനിടയില്ല. അപ്പോഴും ആഭ്യന്തരവകുപ്പ് വിഎസിനു വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. ലാവ്‌ലിന്‍ കേസിന്റെ ഫയല്‍ ഇപ്പോഴും അടയാത്ത സാഹചര്യത്തില്‍ ആഭ്യന്തരം വിഎസിനുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പിണറായിക്കറിയാം. കഴിഞ്ഞ തവണ കോടിയേരി ആഭ്യന്തരം കൈകാര്യം ചെയ്തപോലെ ഇക്കുറിയത് പിണറായിയായിരിക്കും. മറിച്ച് പിണറായിയെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനമെങ്കില്‍ വി എസ് എങ്ങനെ പ്രതികരിക്കും എന്നു കാത്തിരുന്നു കാണണം. വിഎസിനെ ഏതു സ്ഥാനത്ത് ഒതുക്കുമെന്നും.
മറുവശത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ തോല്‍വി കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം ശക്തമാക്കുമെന്നുറപ്പ്. അതിന്റെ അലയൊലികള്‍ ആരംഭിച്ചുകഴിഞ്ഞു. പല പ്രമുഖരുടേയും തലയുരുളാനുള്ള സാധ്യതയുമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
തീര്‍ച്ചയായും ഭരണവിരുദ്ധവികാരം തന്നെയാണ് യുഡിഎഫ് പരാജയത്തിന്റെ പ്രധാനഘടകം. പ്രധാന കാരണം അഴിമതി തന്നെ. അഴിമതിക്കാരെ ഒഴിച്ചുനിര്‍ത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടപ്പോള്‍ താനും അഴിമതിക്കാരന്‍തന്നെ എന്ന പരസ്യമായ ഉമ്മന്‍ചാണ്ടിയുടെ പരോക്ഷപ്രഖ്യാപനം ഹൈക്കമാന്റിന് തീരെ പിടിച്ചിട്ടില്ല. അതിനുള്ള ശിക്ഷ എന്തായാലും ഹൈക്കമാന്റ് നല്‍കുമെന്നുറപ്പ്. പ്രതിപക്ഷനേതൃസ്ഥാനം ഉമ്മന്‍ ചാണ്ടിക്കു നല്‍കുമോ എന്നു കണ്ടറിയണം. അപ്പോള്‍ അതാര്‍ക്ക് എന്ന ചോദ്യമുയര്‍ന്നുവരും. ചെന്നിത്തലയും വിഡി സതീശനുമാണ് രംഗത്തുള്ളത്. പ്രതിപക്ഷനേതാവിന് വരും മുഖ്യമന്ത്രിസ്ഥാനം ഉറപ്പായതിനാല്‍ ചെന്നിത്തല അതു വിടാനിടയില്ല. കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ മികച്ച റെക്കോര്‍ഡാണ് ചെന്നിത്തലക്ക്. മന്ത്രിയായിരുന്നപ്പോഴും കാര്യമായ ആരോപണങ്ങളില്ല. അപ്പോഴും ഗ്രൂപ്പിസത്തില്‍ ഹൈക്കമാന്റിനു താല്‍പ്പര്യമില്ലാത്തതിനാല്‍ സതീശനു നറുക്കുവീണുകൂട എന്നില്ല. അപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും എന്തു സ്ഥാനം നല്‍കുമെന്ന ചോദ്യമുയര്‍ന്നു വരും. അതുപോലെ ഹൈക്കമാന്റ് ഏറെ പ്രതീക്ഷിച്ച സുധീരനില്‍ നിന്നു കാര്യമായ ഒന്നും ലഭിക്കാത്തതിനാല്‍ അദ്ദേഹവും തെറിച്ചുകൂട എന്നില്ല. പകരമാര് എന്ന ചോദ്യം സ്വാഭാവികം. അവിടേയും സതീശന്‍ തന്നെ ഒന്നാമത്. എന്നാല്‍ സാമുദായിക പരിഗണനകള്‍ വരുമ്പോള്‍ ചിത്രം മാറാം… എന്തായാലും രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ്സ് നീങ്ങുന്നതെന്നു വ്യക്തം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in