മാ നിഷാദ
ടിപി ചന്ദ്രശ്ഖരന്‍ വധം കേരളത്തിലെ അവസാന രാഷ്ട്രീയ കൊലപാതകമാകുമെന്നു കരുതിയവര്‍ക്ക് തെറ്റി. ഇപ്പോഴും കൊലകള്‍ ആവര്‍ത്തിക്കുന്നു. ആ നിരയില്‍ ഒടുവിലത്തെ സംഭവമാണ് തൃശൂര്‍ ജില്ലയിലെ തീരദേശത്തുവരുന്ന പെരിഞ്ഞനത്ത് നടന്നത്. ബി.ജെ.പി. പ്രവര്ത്തകനെ കൊലപ്പെടുത്താനാണ് ഇവിടെ ക്വട്ടേഷന്‍ സംഘമെത്തിയത്. എന്നാല്‍ സംഘത്തിനു ആളുമാറി നവാസ് എന്ന നിരപരാധിയാണ് കൊല്ലപ്പെട്ടത്. കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടുന്നു എന്നതാണഅ ഈ സംഭവത്തെ ഗൗരവമാക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കുശേഷം ടിപി വധവുമായി ബന്ധപ്പെട്ട് ഒരാളെയെങ്കിലും സിപിഎമ്മില്‍ നിന്നു പുറത്താക്കിയശേഷമാണ് ഈ ഗൂഢാലോചനയും കൊലയും […]
ടിപി ചന്ദ്രശ്ഖരന്‍ വധം കേരളത്തിലെ അവസാന രാഷ്ട്രീയ കൊലപാതകമാകുമെന്നു കരുതിയവര്‍ക്ക് തെറ്റി. ഇപ്പോഴും കൊലകള്‍ ആവര്‍ത്തിക്കുന്നു. ആ നിരയില്‍ ഒടുവിലത്തെ സംഭവമാണ് തൃശൂര്‍ ജില്ലയിലെ തീരദേശത്തുവരുന്ന പെരിഞ്ഞനത്ത് നടന്നത്. ബി.ജെ.പി. പ്രവര്ത്തകനെ കൊലപ്പെടുത്താനാണ് ഇവിടെ ക്വട്ടേഷന്‍ സംഘമെത്തിയത്. എന്നാല്‍ സംഘത്തിനു ആളുമാറി നവാസ് എന്ന നിരപരാധിയാണ് കൊല്ലപ്പെട്ടത്.
കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടുന്നു എന്നതാണഅ ഈ സംഭവത്തെ ഗൗരവമാക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കുശേഷം ടിപി വധവുമായി ബന്ധപ്പെട്ട് ഒരാളെയെങ്കിലും സിപിഎമ്മില്‍ നിന്നു പുറത്താക്കിയശേഷമാണ് ഈ ഗൂഢാലോചനയും കൊലയും നടന്നത് എന്നതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? കേരളത്തിലെ ഏറ്റവുംവ വലുതും ഉത്തരവാദിത്തമുള്ളതുമായ രാഷ്ട്രീയപ്രസ്ഥാനം ഇക്കാലത്തും രാഷ്ട്രീയ എതിരാളികളെ കൊല്ലപ്പെടുത്തുന്നു എന്നത് എത്രയോ അപമാനകരമാണ്. കേസുമായി ബന്ധപ്പെട്ട് ഇനി പിടിയിലാവാനുള്ള മൂന്നുപേരും സജീവ സി.പി.എം. പ്രവര്ത്തകരാണെന്ന് പോലീസ് പറയുന്നു. ഇവരില് ചിലര് കസ്റ്റഡിലുള്ളതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. അറസ്റ്റ് രേഖപ്പെടുത്താനുള്ള പ്രതികളിലൊരാള്‍ കൊലപാതകത്തില് നേരിട്ട് പങ്കെടുത്തിട്ടുള്ളയാളാണത്രെ. കഴിഞ്ഞദിവസം ചളിങ്ങാട്ടുള്ള പ്രതികളിലൊരാളുടെ വീട്ടിലും റിമാന്ഡിലുള്ള ഒരാളുടെ വീട്ടിലും പോലീസ് റെയ്ഡും നടത്തിയിരുന്നു. മാര്ച്ച് രണ്ടിനുണ്ടായ സംഭവത്തില് കാട്ടൂര് സ്വദേശിയും പെരിഞ്ഞനത്ത് താമസക്കാരനുമായ തളിയപ്പാടത്ത് നവാസ് (40) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്ന മറ്റൊന്ന് പാര്‍ട്ടികളും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധമാണ്. മുമ്പൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് കൊലകള്‍ നടത്താറ്. ഇപ്പോള്‍ ഭൂരിഭാഗം പേരും അതിനുതയ്യാറല്ല. ആ സാഹചര്യത്തിലാണ് നേതാക്കള്‍ ക്വട്ടേഷന്‍ സംഘങ്ങളെ അതിനായി വിനിയോഗിക്കുന്നത്. കൊല തൊഴിലായെടുത്ത അവര്‍ക്ക് ആളുമാറിയാലെന്ത്?
തീര്‍ച്ചയായും ഈ കൊല ഒറ്റപ്പെട്ടതല്ല. അതിനുപുറകിലും ചരിത്രമുണ്ട്. കൊടുങ്ങല്ലൂരിലെ ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന കെ.യു. ബിജു വധക്കേസിലുള്‍പ്പെട്ട ബി.ജെ.പി. പ്രവര്ത്തകന് കല്ലാടന് ഗിരീഷിനെ ലക്ഷ്യമാക്കിയാണ് ക്വട്ടേഷന് സംഘം എത്തിയതത്രെ. ഗിരീഷിന്റെയും നവാസിന്റെയും രുപസാദൃശ്യമാണ് ആളുമാറാന്‍ കാരണമായത്. കേസില് സി.പി.എം. പെരിഞ്ഞനം ലോക്കല് സെക്രട്ടറി എന്.കെ. രാമദാസ് ഉള്‌പ്പെടെ 4 സി.പി.എം. പ്രവര്ത്തകരെയും വാടക ഗുണ്ടകളായ 4 പേരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ ഇവര് വിയ്യൂര്‍ ജയിലിലാണ്. കൂട്ടിനവിടെ ടി പി കൊലകേസ് പ്രതികളുമുണ്ട്.
വര്‍ഷങ്ങളായി കേരളത്തില്‍ തുടരുന്ന സിപിഎം – ബിജെപി കുടിപ്പകയാണ് പാവം നവാസിന്റെ അറുകൊലക്ക് കാരണമായത്. കേരളത്തിലെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണ് ഈ കുടിപ്പക. സമാപകാലത്താകട്ടെ ഈ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ പരസ്പരം കാലുമാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അത് പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുമെന്ന ഭയം ഉടലെടുത്തിട്ടുമുണ്ട്. കൊടുങ്ങല്ലൂര്‍, കയ്പമംഗലം നിയോജകമണ്ഡലങ്ങളിലെ മുപ്പതോളം പ്രധാന കേന്ദ്രങ്ങളില്‍ സി.പി.എം.ബി.ജെ.പി. സംഘര്‍ഷ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്പഷല്‍ ബ്രാഞ്ച് പോലീസ് മേല്‍ ഘടകത്തിന് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം മേത്തല, അഴീക്കോട്, എറിയാട്, പത്താഴക്കാട്, ശ്രീനാരായണപുരം, പടിഞ്ഞാറെ വെമ്പല്ലൂര്‍, മതിലകം കഴുവിലങ്ങ്, പെരിഞ്ഞനം വെസ്റ്റ്, ചളിങ്ങാട്, എടത്തിരുത്തി, വെള്ളാങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളും സംഘര്‍ഷ സാധ്യതയുള്ളതായി സൂചിപ്പിക്കുന്നു. ഇവയില്‍ പലതും സി.പി.എം. ശക്തികേന്ദ്രങ്ങളാണ്. ഈ സ്ഥലങ്ങളില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ ഒരു വിഭാഗം സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇത് സംഘര്‍ഷ സാധ്യത കൂട്ടുന്നതായി റിപ്പോര്‍ട്ടിലുണ്ട്. പെരിഞ്ഞനം കൊലപാതകം നടക്കുന്നതിന് മൂന്നുമാസം മുമ്പ് പെരിഞ്ഞനം, മേത്തല തുടങ്ങിയ സ്ഥലങ്ങളില്‍ രാഷ്ട്രീയ കൊലപാതകമടക്കമുള്ള രാഷ്ട്രീയ സംഘര്‍ഷം നടക്കുവാനിടയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതിനിടെ കൊലപാതകം ആസുത്രണം ചെയ്തവര്‍ തന്നെ, കൊല്ലപ്പെട്ടയാളുടെയും പരിക്കേറ്റവരുടെയും കുടുംബത്തെ സഹായിക്കാന് പണപ്പിരിവ് നടത്തിയത് ക്രൂരതമാശയായി. പണം തന്നാല്‍ അത് വാങ്ങുകയുമില്ലെന്ന നിലപാടിലാണ് വീട്ടുകാര്‍. ഇരകളായവരുടെ കുടുംബങ്ങളെ സഹായിക്കാനായി രൂപവത്കരിച്ച സര്വ്വകക്ഷി സമിതിയില്‌നിന്ന് പിന്മാറുകയാണെന്ന് കോണ്ഗ്രസ്സും ലീഗും അറിയിച്ചു. കൊല ആസുത്രണം ചെയ്ത് നടപ്പിലാക്കിയവര്‍തന്നെ മുന്‍കൈ എടുത്തുണ്ടാക്കിയ സമിതിയായതിനാലാണ് പിന്മാറ്റമെന്നും നേതാക്കള് അറിയിച്ചു.
തിരഞ്ഞെടുപ്പ് ആസന്നമായ വേളയിലുണ്ടായ ഈ സംഭവം സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. പതിവുപോലെ കൊലയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അത് പാര്‍ട്ടിക്കാര്‍ പോലും മുഖവിലക്കെടുക്കാനിടയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in